സങ്കുചിത ചിന്തകള്‍ സൃഷ്ടിക്കുന്ന കഠിനമായ നേരങ്ങളാണ്. സുസ്മിത പറഞ്ഞപ്പോഴാണ് എഴുത്തും കുത്തും ഉള്ള ഒരാളായിരുന്നു ഞാനെന്നു ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഞാൻ എന്ന സ്വത്വം കണ്ണ് തുറക്കുന്നത്. ഇതുവരെ ആ സ്വത്വം മണ്ണില്‍ തലപൂഴ്ത്തിക്കിടന്നു സ്വയം വഞ്ചിക്കുകയായിരുന്നു എന്നൊക്കെ വേണേ പറയാം. ആർക്കു വേണ്ടി എന്തിനു എന്നൊക്കെ തോന്നും. കുറെ എഴുതുക, എഴുതി വെറുപ്പിക്കുക എന്നൊക്കെ സ്വയം തോന്നലാണ്, അതാണ് ഈ സംഭ്രാന്തി. മറ്റുള്ളവർക്ക് വേണ്ടി എഴുതുന്നു എന്നൊരു തോന്നലിലാണ് ആ അരക്ഷിതാവസ്ഥ എന്റെയുള്ളിൽ തെയ്യമാടുന്നത്. ഞാൻ എന്റെ ഹൃദയകവാടങ്ങൾ അവഗണനയുടെ ഫ്ലെക്സുകൾ കെട്ടി ഓടാമ്പിൽ ഇട്ടിരിക്കയാണ്. സ്വയം സൃഷ്ടിക്കുന്ന ശൂന്യതയിൽ ഞാനും എന്റെ കടതെയ്യങ്ങളും ഉറഞ്ഞാടുകയാണ്. അഹന്തയുടെ മുൾവേലികൾ എന്നോട് പകപോക്കുകയാണിപ്പോൾ. മുറിവേല്‍പ്പിക്കപെട്ട ഹൃദയം ഒരു കരച്ചിലിന്റെ ഇരുളിലേക്ക് മേഘങ്ങളേ ആവാഹിക്കുന്ന സമയമാണ്. പെരുമഴയെ പേടിച്ചു ഒരു ഭയത്തോടെ മരപ്പൊത്തില്‍ ഒളിച്ചു നില്‍ക്കുന്നവന്റെ നിസ്സഹായത മാത്രമാണത്. അല്ലെങ്കിലും തോല്‍വി നേരിടുന്ന ഹൃദയം അങ്ങനെയാണ്. സ്വന്തം സ്വത്വത്തെ തിരിച്ചറിയില്ല. സ്വയം ഭീരുക്കളായി തന്നെ ധൈര്യശാലി ചമയും, മാന്യതയുടെ മേലങ്കിയണിയും, നിസ്സഹായരായി അവഗണനയുടെ അകലങ്ങളിലേക്ക് മാറിനില്ക്കും. ചില നേരങ്ങളിൽ നഷ്ടങ്ങളെ തിരിച്ചറിയാതെ മറവിയിലേക്ക് കൂപ്പുകുത്തി വേദനയോടെ കരയും. ഇപ്പോഴും രണ്ടു മുഖങ്ങളായി ഞാനും എന്റെ സ്വത്വവും നേർക്കുനേർ നിന്ന് ചിരികളില്‍ സൗഹൃദം നടിക്കുകയാണ്. ഞാൻ സ്വയം വഞ്ചിതനാവുന്ന തിരിച്ചറിവിൽ, ആ സൗഹൃദം വഴിമരങ്ങളായ് അകലങ്ങളിൽ നിന്നു അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. ഇപ്പൊ സുസ്മിതക്ക് തോന്നുന്നുണ്ടായതാവാം വേണ്ടായിരുന്നു ന്നു. പക്ഷെ ഞാൻ എന്തെന്ന തിരിച്ചറിവിൽ ഒരു പെരുമഴെയെ പേടിച്ചു ഞാനിവിടെ ഈ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു.
പുലര്കാലങ്ങള് !
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
തിരിച്ചു വരവ്.
നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ ഒളിപ്പിച്ചുവെച്ച് നീ ദേഹങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ നാം നമ്മെ പിരിഞ്ഞു നടന്നുതുടങ്ങിയിരുന്നു. എരിഞ്ഞ തീനാളങ്ങളുടെ ഇടയിലെവിടെയോ ചാരമായി ഓര്‍മകളും മറഞ്ഞിരുന്നു. കത്തിയെരിഞ്ഞ ചിതയില്‍ പ്രണയത്തിന്റെ അസ്ഥികള്‍ മാത്രം നീറിച്ചുവന്നു പുകഞ്ഞുനിന്നു. നിഴലുകളെ മറച്ച ആ പുക ഘനീഭവിച്ച മൗനങ്ങളെയും വിഴുങ്ങിയിരുന്നു.
നിന്നോട് പറയാൻ ബാക്കിവെച്ച വാക്കുകളെല്ലാം ആ മൗനത്തിനകമ്പടിയായി മറഞ്ഞുപോയി. ഉപയോഗശൂന്യമായ സ്വപ്നങ്ങളെയും പേറി നോവിന്‍റെ കയങ്ങളില്‍ ഞാന്‍ നമ്മെ തേടിപ്പോയി.
കാലങ്ങളില്‍ നാം ഒളിഞ്ഞും മറഞ്ഞും നമ്മുടെ നിഴലുകളെ തേടിയിരുന്നു. പല രാത്രികളില്‍ അപരിചിത സ്വപ്‌നങ്ങള്‍ കുശലം പറഞ്ഞോപ്പോഴും നാം മിണ്ടാതെ നിന്നു. ഒരു വീണ്ടുവിചാരത്തിന്‍റെ ഇടവഴിലെവിടെയോ തങ്ങിനിന്ന ഞാനും ചിന്തകളെ മെരുക്കാനറിയാത്ത നീയും നമ്മളെവിടെയെന്നറിയാത്ത നമ്മുടെ പ്രണയവും മാത്രം ബാക്കിയായി.
തെളിച്ചമുള്ള കണ്ണുകള്‍ വിടര്‍ത്തി യാചിക്കുന്ന, ഈ പ്രണയത്തെ തളര്‍ത്തി വീണ്ടും ബലപ്പെടുത്തുന്ന ആ ദൈവീക കണമുള്ള ആത്മാക്കള്‍ നാം ഇരുവരുമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഈ തിരിച്ചു വരവില്‍ നീയെന്നെ നിന്നിലേക്ക് പാകപ്പെടുത്തുകയാണല്ലോ പ്രണയമേ..

Escapism
മൌനം ഒരു കാറ്റിനൊപ്പം കടന്നു വരും
അത് എന്റെ മുറിയാകെ ഒഴുകി നിറയും. പിന്നെ എന്റെ മേലില്‍ പടര്‍ന്നുകയറി ചുണ്ടിനു ചങ്ങലയിടും. അപ്പോഴൂര്‍ന്നു വീഴുന്ന കണ്ണുനീരിന്റെ നനവ് തട്ടി പിന്നെയാ മൌനം അപ്രത്യക്ഷമാകും. ഞാനും..
അത് എന്റെ മുറിയാകെ ഒഴുകി നിറയും. പിന്നെ എന്റെ മേലില്‍ പടര്‍ന്നുകയറി ചുണ്ടിനു ചങ്ങലയിടും. അപ്പോഴൂര്‍ന്നു വീഴുന്ന കണ്ണുനീരിന്റെ നനവ് തട്ടി പിന്നെയാ മൌനം അപ്രത്യക്ഷമാകും. ഞാനും..
പെയിന്റ് എന്നും അപ്പക്സ് അള്‍ട്ടിമ തന്നെ..
കുഷ്ടം പിടിച്ച മനസ്സ്.
ഒരു കവിള്‍ പുകക്കു വേണ്ടി കരയുന്ന നെഞ്ചം
കണ്ണുകള്‍ക്ക് കുടപിടിക്കുന്ന റേബാന്‍.
അവയ്ക്ക് താഴെ അലറിക്കരയുന്ന ആത്മാവ്..
ഒരു കവിള്‍ പുകക്കു വേണ്ടി കരയുന്ന നെഞ്ചം
കണ്ണുകള്‍ക്ക് കുടപിടിക്കുന്ന റേബാന്‍.
അവയ്ക്ക് താഴെ അലറിക്കരയുന്ന ആത്മാവ്..
പെയിന്റ് എന്നും അപ്പക്സ് അള്‍ട്ടിമ തന്നെ..
help less
വെയിലേറ്റു മഞ്ഞളിച്ചു നിന്ന ആ നീണ്ടദിവസം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
നിസ്സഹായതാമുനമ്പിലെത്തി താഴോട്ട് നോക്കിയ ചിന്തകള്‍ കണ്ടത്
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.
helpless

im nothing
പരാജയം എതിരേറ്റു നടന്ന രാജകുമാരനു തനിക്കെറ്റ മുറിവുകളുടെ ആഴം മനസ്സിലായില്ല. നിലാവ് പിണങ്ങി നില്‍ക്കുന്ന ഒറ്റപ്പെട്ട വഴികളില്‍ അവഗണനയുടെ തെയ്യം കെട്ടിയാടിയാടുന്ന ഇരുണ്ട രൂപങ്ങളെ മാത്രം അവന്‍ പേടിച്ചു. ഞാനെന്ന തിരിച്ചറിവുകള്‍ അഹന്തയുടെ വേലിയേറ്റങ്ങളില്‍ ഭൂമിയോളം താഴ്ന്നു.
enough is enough!
പണ്ടെന്നോ മരിച്ച കാല്പനികതയും ജീര്‍ണിച്ച വാക്കുകളുടെയും നാറ്റം കാരണം ചിന്തകള്‍ പണിമുടക്കിയിരിക്കുന്നു. സരഗത്മകതയുടെ അക്ഷാംശ സീമകള്‍ക്ക് മേലെ നങ്കൂരമിട്ട ജീവിതചക്രത്തിന്റെ വഴിപ്പടുകളില്‍ ചതഞ്ഞരഞ്ഞു കിടക്കുന്നു ഞാനെന്ന സത്വം..
fail
വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന പുതിയ രാജ്യങ്ങളെ ബാധിച്ച വരള്‍ച്ചയെ മാനിച്ചു യുദ്ധത്തില്‍ നിന്ന് പിന്മാറുന്ന രാജകുമാരന്റെ തോല്‍വിയുടെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു. രാജ്യങ്ങളെ കീഴ്പ്പെടുത്തി ജയിക്കാന്‍ അറിയഞ്ഞിട്ടല്ല. ഒരുപക്ഷെ പ്രകൃതിയുടെ നിയമങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അവനു അറിയാവുന്നത് കൊണ്ടായിരിക്കും.
Subscribe to:
Posts (Atom)