സങ്കുചിത ചിന്തകള്‍ സൃഷ്ടിക്കുന്ന കഠിനമായ നേരങ്ങളാണ്. സുസ്മിത പറഞ്ഞപ്പോഴാണ് എഴുത്തും കുത്തും ഉള്ള ഒരാളായിരുന്നു ഞാനെന്നു ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഞാൻ എന്ന സ്വത്വം കണ്ണ് തുറക്കുന്നത്. ഇതുവരെ ആ സ്വത്വം മണ്ണില്‍ തലപൂഴ്ത്തിക്കിടന്നു സ്വയം വഞ്ചിക്കുകയായിരുന്നു എന്നൊക്കെ വേണേ പറയാം. ആർക്കു വേണ്ടി എന്തിനു എന്നൊക്കെ തോന്നും. കുറെ എഴുതുക, എഴുതി വെറുപ്പിക്കുക എന്നൊക്കെ സ്വയം തോന്നലാണ്, അതാണ് ഈ സംഭ്രാന്തി. മറ്റുള്ളവർക്ക് വേണ്ടി എഴുതുന്നു എന്നൊരു തോന്നലിലാണ് ആ അരക്ഷിതാവസ്ഥ എന്റെയുള്ളിൽ തെയ്യമാടുന്നത്. ഞാൻ എന്റെ ഹൃദയകവാടങ്ങൾ അവഗണനയുടെ ഫ്ലെക്സുകൾ കെട്ടി ഓടാമ്പിൽ ഇട്ടിരിക്കയാണ്. സ്വയം സൃഷ്ടിക്കുന്ന ശൂന്യതയിൽ ഞാനും എന്റെ കടതെയ്യങ്ങളും ഉറഞ്ഞാടുകയാണ്. അഹന്തയുടെ മുൾവേലികൾ എന്നോട് പകപോക്കുകയാണിപ്പോൾ. മുറിവേല്‍പ്പിക്കപെട്ട ഹൃദയം ഒരു കരച്ചിലിന്റെ ഇരുളിലേക്ക് മേഘങ്ങളേ ആവാഹിക്കുന്ന സമയമാണ്. പെരുമഴയെ പേടിച്ചു ഒരു ഭയത്തോടെ മരപ്പൊത്തില്‍ ഒളിച്ചു നില്‍ക്കുന്നവന്റെ നിസ്സഹായത മാത്രമാണത്. അല്ലെങ്കിലും തോല്‍വി നേരിടുന്ന ഹൃദയം അങ്ങനെയാണ്. സ്വന്തം സ്വത്വത്തെ തിരിച്ചറിയില്ല. സ്വയം ഭീരുക്കളായി തന്നെ ധൈര്യശാലി ചമയും, മാന്യതയുടെ മേലങ്കിയണിയും, നിസ്സഹായരായി അവഗണനയുടെ അകലങ്ങളിലേക്ക് മാറിനില്ക്കും. ചില നേരങ്ങളിൽ നഷ്ടങ്ങളെ തിരിച്ചറിയാതെ മറവിയിലേക്ക് കൂപ്പുകുത്തി വേദനയോടെ കരയും. ഇപ്പോഴും രണ്ടു മുഖങ്ങളായി ഞാനും എന്റെ സ്വത്വവും നേർക്കുനേർ നിന്ന് ചിരികളില്‍ സൗഹൃദം നടിക്കുകയാണ്. ഞാൻ സ്വയം വഞ്ചിതനാവുന്ന തിരിച്ചറിവിൽ, ആ സൗഹൃദം വഴിമരങ്ങളായ് അകലങ്ങളിൽ നിന്നു അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. ഇപ്പൊ സുസ്മിതക്ക് തോന്നുന്നുണ്ടായതാവാം വേണ്ടായിരുന്നു ന്നു. പക്ഷെ ഞാൻ എന്തെന്ന തിരിച്ചറിവിൽ ഒരു പെരുമഴെയെ പേടിച്ചു ഞാനിവിടെ ഈ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു.
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
തിരിച്ചു വരവ്.
നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ ഒളിപ്പിച്ചുവെച്ച് നീ ദേഹങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ നാം നമ്മെ പിരിഞ്ഞു നടന്നുതുടങ്ങിയിരുന്നു. എരിഞ്ഞ തീനാളങ്ങളുടെ ഇടയിലെവിടെയോ ചാരമായി ഓര്‍മകളും മറഞ്ഞിരുന്നു. കത്തിയെരിഞ്ഞ ചിതയില്‍ പ്രണയത്തിന്റെ അസ്ഥികള്‍ മാത്രം നീറിച്ചുവന്നു പുകഞ്ഞുനിന്നു. നിഴലുകളെ മറച്ച ആ പുക ഘനീഭവിച്ച മൗനങ്ങളെയും വിഴുങ്ങിയിരുന്നു.
നിന്നോട് പറയാൻ ബാക്കിവെച്ച വാക്കുകളെല്ലാം ആ മൗനത്തിനകമ്പടിയായി മറഞ്ഞുപോയി. ഉപയോഗശൂന്യമായ സ്വപ്നങ്ങളെയും പേറി നോവിന്‍റെ കയങ്ങളില്‍ ഞാന്‍ നമ്മെ തേടിപ്പോയി.
കാലങ്ങളില്‍ നാം ഒളിഞ്ഞും മറഞ്ഞും നമ്മുടെ നിഴലുകളെ തേടിയിരുന്നു. പല രാത്രികളില്‍ അപരിചിത സ്വപ്‌നങ്ങള്‍ കുശലം പറഞ്ഞോപ്പോഴും നാം മിണ്ടാതെ നിന്നു. ഒരു വീണ്ടുവിചാരത്തിന്‍റെ ഇടവഴിലെവിടെയോ തങ്ങിനിന്ന ഞാനും ചിന്തകളെ മെരുക്കാനറിയാത്ത നീയും നമ്മളെവിടെയെന്നറിയാത്ത നമ്മുടെ പ്രണയവും മാത്രം ബാക്കിയായി.
തെളിച്ചമുള്ള കണ്ണുകള്‍ വിടര്‍ത്തി യാചിക്കുന്ന, ഈ പ്രണയത്തെ തളര്‍ത്തി വീണ്ടും ബലപ്പെടുത്തുന്ന ആ ദൈവീക കണമുള്ള ആത്മാക്കള്‍ നാം ഇരുവരുമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഈ തിരിച്ചു വരവില്‍ നീയെന്നെ നിന്നിലേക്ക് പാകപ്പെടുത്തുകയാണല്ലോ പ്രണയമേ..
നിന്നോട് പറയാൻ ബാക്കിവെച്ച വാക്കുകളെല്ലാം ആ മൗനത്തിനകമ്പടിയായി മറഞ്ഞുപോയി. ഉപയോഗശൂന്യമായ സ്വപ്നങ്ങളെയും പേറി നോവിന്‍റെ കയങ്ങളില്‍ ഞാന്‍ നമ്മെ തേടിപ്പോയി.
കാലങ്ങളില്‍ നാം ഒളിഞ്ഞും മറഞ്ഞും നമ്മുടെ നിഴലുകളെ തേടിയിരുന്നു. പല രാത്രികളില്‍ അപരിചിത സ്വപ്‌നങ്ങള്‍ കുശലം പറഞ്ഞോപ്പോഴും നാം മിണ്ടാതെ നിന്നു. ഒരു വീണ്ടുവിചാരത്തിന്‍റെ ഇടവഴിലെവിടെയോ തങ്ങിനിന്ന ഞാനും ചിന്തകളെ മെരുക്കാനറിയാത്ത നീയും നമ്മളെവിടെയെന്നറിയാത്ത നമ്മുടെ പ്രണയവും മാത്രം ബാക്കിയായി.
തെളിച്ചമുള്ള കണ്ണുകള്‍ വിടര്‍ത്തി യാചിക്കുന്ന, ഈ പ്രണയത്തെ തളര്‍ത്തി വീണ്ടും ബലപ്പെടുത്തുന്ന ആ ദൈവീക കണമുള്ള ആത്മാക്കള്‍ നാം ഇരുവരുമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഈ തിരിച്ചു വരവില്‍ നീയെന്നെ നിന്നിലേക്ക് പാകപ്പെടുത്തുകയാണല്ലോ പ്രണയമേ..
Escapism
മൌനം ഒരു കാറ്റിനൊപ്പം കടന്നു വരും
അത് എന്റെ മുറിയാകെ ഒഴുകി നിറയും. പിന്നെ എന്റെ മേലില്‍ പടര്‍ന്നുകയറി ചുണ്ടിനു ചങ്ങലയിടും. അപ്പോഴൂര്‍ന്നു വീഴുന്ന കണ്ണുനീരിന്റെ നനവ് തട്ടി പിന്നെയാ മൌനം അപ്രത്യക്ഷമാകും. ഞാനും..
അത് എന്റെ മുറിയാകെ ഒഴുകി നിറയും. പിന്നെ എന്റെ മേലില്‍ പടര്‍ന്നുകയറി ചുണ്ടിനു ചങ്ങലയിടും. അപ്പോഴൂര്‍ന്നു വീഴുന്ന കണ്ണുനീരിന്റെ നനവ് തട്ടി പിന്നെയാ മൌനം അപ്രത്യക്ഷമാകും. ഞാനും..
പെയിന്റ് എന്നും അപ്പക്സ് അള്‍ട്ടിമ തന്നെ..
കുഷ്ടം പിടിച്ച മനസ്സ്.
ഒരു കവിള്‍ പുകക്കു വേണ്ടി കരയുന്ന നെഞ്ചം
കണ്ണുകള്‍ക്ക് കുടപിടിക്കുന്ന റേബാന്‍.
അവയ്ക്ക് താഴെ അലറിക്കരയുന്ന ആത്മാവ്..
ഒരു കവിള്‍ പുകക്കു വേണ്ടി കരയുന്ന നെഞ്ചം
കണ്ണുകള്‍ക്ക് കുടപിടിക്കുന്ന റേബാന്‍.
അവയ്ക്ക് താഴെ അലറിക്കരയുന്ന ആത്മാവ്..
പെയിന്റ് എന്നും അപ്പക്സ് അള്‍ട്ടിമ തന്നെ..
help less
വെയിലേറ്റു മഞ്ഞളിച്ചു നിന്ന ആ നീണ്ടദിവസം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
നിസ്സഹായതാമുനമ്പിലെത്തി താഴോട്ട് നോക്കിയ ചിന്തകള്‍ കണ്ടത്
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.
helpless
വെയിലേറ്റു മഞ്ഞളിച്ചു നിന്ന ആ നീണ്ടദിവസം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
നിസ്സഹായതാമുനമ്പിലെത്തി താഴോട്ട് നോക്കിയ ചിന്തകള്‍ കണ്ടത്
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.
im nothing
പരാജയം എതിരേറ്റു നടന്ന രാജകുമാരനു തനിക്കെറ്റ മുറിവുകളുടെ ആഴം മനസ്സിലായില്ല. നിലാവ് പിണങ്ങി നില്‍ക്കുന്ന ഒറ്റപ്പെട്ട വഴികളില്‍ അവഗണനയുടെ തെയ്യം കെട്ടിയാടിയാടുന്ന ഇരുണ്ട രൂപങ്ങളെ മാത്രം അവന്‍ പേടിച്ചു. ഞാനെന്ന തിരിച്ചറിവുകള്‍ അഹന്തയുടെ വേലിയേറ്റങ്ങളില്‍ ഭൂമിയോളം താഴ്ന്നു.
enough is enough!
പണ്ടെന്നോ മരിച്ച കാല്പനികതയും ജീര്‍ണിച്ച വാക്കുകളുടെയും നാറ്റം കാരണം ചിന്തകള്‍ പണിമുടക്കിയിരിക്കുന്നു. സരഗത്മകതയുടെ അക്ഷാംശ സീമകള്‍ക്ക് മേലെ നങ്കൂരമിട്ട ജീവിതചക്രത്തിന്റെ വഴിപ്പടുകളില്‍ ചതഞ്ഞരഞ്ഞു കിടക്കുന്നു ഞാനെന്ന സത്വം..
fail
വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന പുതിയ രാജ്യങ്ങളെ ബാധിച്ച വരള്‍ച്ചയെ മാനിച്ചു യുദ്ധത്തില്‍ നിന്ന് പിന്മാറുന്ന രാജകുമാരന്റെ തോല്‍വിയുടെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു. രാജ്യങ്ങളെ കീഴ്പ്പെടുത്തി ജയിക്കാന്‍ അറിയഞ്ഞിട്ടല്ല. ഒരുപക്ഷെ പ്രകൃതിയുടെ നിയമങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അവനു അറിയാവുന്നത് കൊണ്ടായിരിക്കും.
കര്‍മ്മ
നിങ്ങൾ വിതക്കുന്നതിനെ കുറിച്ച് നിങ്ങൾ ബോധവാന്മാരാവുക.
തീര്‍ച്ചയയായും നിങ്ങൾ തന്നെയാകുന്നു നിങ്ങളുടെ വിളകളുടെ ഭക്ഷ്യയോഗ്യര്‍.
തീര്‍ച്ചയയായും നിങ്ങൾ തന്നെയാകുന്നു നിങ്ങളുടെ വിളകളുടെ ഭക്ഷ്യയോഗ്യര്‍.
നീ വീണ്ടും പുതുജീവനെ പുണരുക
വന്യമായ ഓര്‍മ്മളെ ഫ്യൂറഡാന്‍ തളിച്ച് വീണ്ടും ആതമഹത്യ ചെയ്യാന്‍ ഒരുമ്പെട്ട് ഞാന്‍ ആരെയോ കാത്തിരുന്നു. ആ നീളംകൂടിയ പകലിനെയും വെറുപ്പിച്ച് ഇരുട്ടിനെ പ്രതീക്ഷിച്ച അങ്ങനെ.. ആ നേരത്ത് ഉറക്കം തൂങ്ങിയ എന്റെ മനസാക്ഷിയെ വിളിച്ചുണര്‍ത്തി ആത്മാവ് പറഞ്ഞു.
"നീ വീണ്ടും വിശുദ്ധമായ ഒരു പ്രണയത്തില്‍ അകപ്പെടുക, ഫ്യൂറഡാന്‍ തളിച്ച ഓര്‍മ്മകള്‍ ചത്തുവീഴുമ്പോള്‍ അവയെ മറവിയുടെ ചതുപ്പുകളില്‍ മറവുചെയ്യുക. വീണ്ടും ഗര്‍ഭവതിയാകുന്ന നിന്റെ ഹൃദയത്തിന്റെ താഴ്വാരങ്ങളില്‍ തളിര്‍മരങ്ങള്‍ വളരാന്‍ തുടങ്ങും. അവയുടെ തണലുകളില്‍ നിന്റെ പ്രണയത്തെ കെട്ടിയിടുക. പുല്ലും, വൈക്കോലും കൊടുത്ത് അവയെ വളര്‍ത്തുക. കാലാകാലങ്ങളില്‍ കിട്ടുന്ന പ്രണയത്തിന്റെ ചാണകംകൊണ്ട് നിന്റെ മുഖം ചാണകം മെഴുകി ശോഭയുള്ളതാക്കുക. പ്രണയത്തിന്റെ പാല്‍ ചുരത്തി നീ വീണ്ടും പുതുജീവനെ പുണരുക"
നന്മമരം
വസന്തകാലത്തിലെ ആ വൈകുന്നേരങ്ങളില്‍ മനസ്സിലെക്കിറങ്ങി വരുന്ന കാറ്റിന്റെ കൂടെ നീയും വന്നിരുന്നു. സൌഹൃദത്തിന്റെ തണുത്ത കാറ്റില്‍ മരവിച്ച ചുണ്ടുകളും തുടുത്ത കണ്ണുകളും പുതുജീവനോടെ മനസ്സേറ്റെടുത്തുകഴിഞ്ഞിരുന്നു. നിന്റെ ഓമനത്തമാര്‍ന്ന ചിരികളില്‍ എന്റെ മനസ്സ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. കുളിര് തൂവിയിട്ട നേരം വെളിച്ചം ഇരുളിന്റെ ഗുഹയില്‍ അടക്കപെടുമ്പോള്‍ എന്തോ നഷ്ടപെട്ടന്ന പോലെ വിളറി തിളങ്ങിയ സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി ആകാശത്തു നിറഞ്ഞിരുന്നു. അപ്പോഴാവണം മനസ്സിനെ പൊതിഞ്ഞ പ്രണയത്തിന്റെ നേര്‍ത്ത നീയെന്ന വികാരത്തെ ഞാന്‍ തിരിച്ചറിഞ്ഞത്. ഹൃദയത്തെ പൊതിഞ്ഞു എന്റെ ആത്മാവിന്റെ അകത്തളങ്ങളില്‍ നിശബ്ദമായ ഇരുട്ടില്‍ തിങ്ങി വളരുന്ന കാടുകളിലേക്ക് പടര്‍ന്നു കയറിയ വിശുദ്ധിയുടെ നന്മമരമായിരുന്നു നീയെന്നു
dilemma
ഹൃദയത്തിന് ചുറ്റും മുള്‍ചെടികള്‍ വളരുകയാണ്. ചിന്തകളെ സംരക്ഷിക്കാനോ പ്രധിരോധിക്കാനോ എന്നറിയാത്ത വിധം ഒരു വേദനയായി അതങ്ങനെ അകവും പുറവുമറിയാതെ തഴച്ചുവളരുന്നു.
എന്നെ മറന്നുവച്ചയിടങ്ങള്‍..
ചെന്നു ചേരേണ്ട ഇടം എവിടെഎന്നറിഞ്ഞിട്ടും പാതി വഴിയിലെവിടെയോക്കെയോ ഏറെ നേരം ഞാന്‍ എന്നെ മറന്നു നിന്നുപോയിട്ടുണ്ട്.
നിഴലുകള്‍
വെയിലും വെളിച്ചവും ഇരുട്ടും പരതിയെത്തിയ ദിവസങ്ങള്‍. ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യകതകള്‍ കണ്ടെത്തി ഞാന്‍ അവയെ മറക്കാന്‍ ശ്രമിച്ചു. എന്നിലേക്കിറങ്ങി വന്ന ദുഖങ്ങള്‍ ഇനിയും കരകയറി പോയിട്ടില്ല. ഇരുട്ടില്‍ ഒരു മൌനത്തിന്റെ കാവലില്‍ ഞാന്‍ എന്നിലേക്ക് നോക്കിയിരുന്നു.
ഋതുഭേദങ്ങളുടെ നിഴലുകള്‍ എന്റെ കാലുകളിലൂടെ എന്നിലേക്ക് പടര്‍ന്നു കയറുന്ന പോലെ. ഓരോ ഇലയും എന്നെ വരിയുമ്പോള്‍ എന്നിലേക്ക് ചുരുങ്ങുന്നു ഞാന്‍. എന്റെ അസ്തിത്വത്തെപറ്റി ചിന്തിക്കുന്നു. കണ്ണുനീര്‍ വാര്‍ന്നു പടര്‍ന്ന ഈ അവസ്ഥ എന്നെ ഭൂമിയിലേക്ക് വലിച്ചാഴ്ത്തുമോയെന്നുള്ള ഭീതി. എന്റെ ഹൃദയത്തില്‍ ചിതലുകള്‍ കൂടുകള്‍ കൂട്ടനൊരുങ്ങുകയാണ്. അവ എന്റെ വരണ്ട ഹൃദയത്തിന് മീതെ അങ്ങോട്ടുമിങ്ങോട്ടും പരതുകയാണ്. ഒരു ചെറിയ ദ്വാരം കണ്ടെത്തിയാല്‍ ഒരു പക്ഷെ ഞാന്‍ തന്നെ ചിതലരിച്ചു പോയേക്കാം.
പ്രക്ഷോദക്ഷ (മൃണാളിനി രാഗം)
ദശപുഷ്പ രാവില്‍ അരിച്ചിരങ്ങിയ
ഇരുട്ടിന്റെ മുഖം ചേര്‍ത്തു
അഭയാര്‍ഥി സ്വപനങ്ങള്‍ തേങ്ങി..
നെടുവീര്‍പ്പിന്റെ ചങ്ങലയില്‍
കുടുങ്ങിക്കിടന്ന പ്രണയം
നെഞ്ചത്തടിച്ചു കരഞ്ഞു...
വിരുന്നു പോയ മനുഷ്യത്വം
മറന്നു പോയ കാല്‍പ്പാടുകള്‍
തിരഞ്ഞു ഉഴറി വീണു...
പട്ടു പുതച്ച വിങ്ങലുകള്‍
ആ നീലരാത്രിയില്‍
ഒരു രാമഴ പോലെ ചിരിച്ചു...
ഭക്തിയോടെ ഇളകിയ
മാമരങ്ങളുടെ ഇലകള്‍
തൊഴു കയ്യായ് നിന്നു...
ഞാന്‍.. ഞാനെന്ന വരാള
പ്രജ്ജോയിനിയില്‍ വിടരാതെ
സുഷുപ്തിയില്‍ ലയിച്ചു..
ഇരുട്ടിന്റെ മുഖം ചേര്‍ത്തു
അഭയാര്‍ഥി സ്വപനങ്ങള്‍ തേങ്ങി..
നെടുവീര്‍പ്പിന്റെ ചങ്ങലയില്‍
കുടുങ്ങിക്കിടന്ന പ്രണയം
നെഞ്ചത്തടിച്ചു കരഞ്ഞു...
വിരുന്നു പോയ മനുഷ്യത്വം
മറന്നു പോയ കാല്‍പ്പാടുകള്‍
തിരഞ്ഞു ഉഴറി വീണു...
പട്ടു പുതച്ച വിങ്ങലുകള്‍
ആ നീലരാത്രിയില്‍
ഒരു രാമഴ പോലെ ചിരിച്ചു...
ഭക്തിയോടെ ഇളകിയ
മാമരങ്ങളുടെ ഇലകള്‍
തൊഴു കയ്യായ് നിന്നു...
ഞാന്‍.. ഞാനെന്ന വരാള
പ്രജ്ജോയിനിയില്‍ വിടരാതെ
സുഷുപ്തിയില്‍ ലയിച്ചു..
(പ്രശസ്തനായ എസ്പാന എന്‍ ആര്‍ ഐ . അടുത്ത തവണത്തെ നോബല്‍ കിട്ടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്ന സ്പെയിനിലെ 33 മത്തെ കോടീശ്വരനായ മലയാളി, കഥാകൃത്ത്, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് , സാമൂഹിക പ്രവര്‍ത്തകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍... കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ് 6 തവണയും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 9 തവണയും ഒരു നൂല്‍ പിഴയില്‍ തല നാരിഴയ്ക്ക് നഷ്ട്ടപെട്ട വ്യക്തി)
സദ്ഗമായ സംസര്‍ഗത്തില്‍ മൌട്യസ്വരൂപനായ ഹേതുവായി അവതരിച്ച മേക്കശോ പ്ലോട്ടനിക്കാവ് എന്ന റഷ്യന്‍ യുവാവിന്റെ കലുഷിതമായ മനോവ്യഥകള്‍ യുദ്ധസമാനമായ രീതിയില്‍ പ്രണയഭംഗം സംഭവിച്ചപ്പോള്‍ തോന്നിയ വികാരങ്ങള്‍ അക്ഷരങ്ങള്‍ ആക്കിയപ്പോള്‍..
Enlightenment
മനസ്സിന്റെ മുള്‍വേലികളില്‍ തളച്ചിട്ട ഒരു ബോധം..
ദിവ്യമായ..
സത്തമ..
ചിതറിയ നന്മയുടെ ശേഷിപ്പുകള്‍.
ദിവ്യമായ..
സത്തമ..
ചിതറിയ നന്മയുടെ ശേഷിപ്പുകള്‍.
ഒരു തിരിഞ്ഞു നടപ്പല്ല എന്റെ ലക്ഷ്യമെന്നു ഞാന്‍ തിരിച്ചറിയുന്നു..
ഉത്ബോധത്തിന് നന്ദി.
ഉത്ബോധത്തിന് നന്ദി.
ഞാന്‍ എന്ന അറിവിന്റെ അഗ്നിനാമ്പ് പടർത്തുന്ന വാക്കുകള്‍ ചര്‍ദ്ധിക്കാന്‍, ലക്‌ഷ്യം സ്വായത്തമാക്കാന്‍ സ്വച്ഛമായ യുദ്ധം തുങ്ങിക്കഴിഞ്ഞു. നന്മയെ ഇടനെഞ്ചിൽ ചേർത്ത് പിടിക്കുന്ന ഒരു നല്ല നാളെക്കായി നമ്മുക്കേവര്‍ക്കും ബോധനത്തിന്റെ പുല്‍മേടുകളില്‍ അലയാം. പാറക്കല്ലുകള്‍ പൊടിക്കാം.. നാം നമ്മെ കണ്ടെത്തുന്ന രാവില്‍ നമ്മളിലെ വെള്ളി വെളിച്ചം എല്ലാവരിലേക്കും പകരാം. സ്വച്ഛമായ രാവില്‍ നന്മയുടെ മൊഴിമുത്തുകള്‍ പകര്‍ന്നു ഈ ലോകത്തെ തിന്മയുടെ കനലുകളില്‍ നിന്ന് കൊത്തി പറക്കാം. കീറിയ ഓലക്കുടയിൽ മഴ പേറുന്ന ഇരുണ്ട ഹൃദയങ്ങളെ നന്മയുടെ തണലിലേക്ക് സുസ്സ്വാഗതം ചെയ്യാം.
നാഗരീകതയുടെ മൌഡ്യങ്ങള്‍ പേറുന്ന അഹങ്കാരങ്ങള്‍ക്ക് അസ്തമയമായി.. ദുര്‍മ്മാര്‍ഗ്ഗത്തിന്റെ കരിമ്പിന്‍ തോട്ടങ്ങളില്‍ വെളിച്ചമേല്ക്കാതെ കിടക്കുന്ന ചിന്തകളെ ഉദ്ദീപിപ്പിക്കാന്‍ സമയമായി. നാം നമ്മളൊന്നില്‍ നിന്നും വിത്യസ്തരല്ല. നാം നമ്മളില്‍ സമന്മാരാകുന്നു. സാമൂഹ്യ ബോധത്തിന്റെ, ബോധനത്തിന്റെ ഉള്‍കാഴ്ചകളിലേക്ക് പറന്നടുക്കുന്ന ഒരഭയാര്‍ത്ഥിയായി വീണ്ടും ജനിക്കാം..
Subscribe to:
Posts (Atom)