മരണം സ്ഥിരമായ ഒരു ഉറക്കമാണ് അതില്‍ സ്വപ്നങ്ങളില്ല,വര്‍ണ്ണങ്ങളില്ല , പിന്നെ ഞാന്‍ എന്തിനു മരിക്കണം, ഇപ്പോഴാണെങ്കില്‍ സ്വപ്നം കണ്ടെങ്കിലും കിടക്കാം...
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
ഞാനറിയാതെ ഇറങ്ങിപോയവള്‍.
സ്നേഹിച്ചിട്ടും കൊതി തീരാതെ എന്നെ ഈ ഏകാന്തതയിലേക്ക് തള്ളിയിട്ട നിന്നോടാണല്ലോ എനിക്കിപ്പഴും സ്നേഹം....
എകാന്തതകള്‍ക്ക് കണ്ണ് നീരിന്റെ ഉപ്പരസമുണ്ടെങ്കിലും ഈ കണ്ണീരിന്റെ ഉറവകള്‍ വറ്റാതിടത്തോളം കാലം ഞാന്‍ നിന്നെ നിശബ്ദമായി പ്രണയിചോളാം....
ജീവിതത്തിന്റെ പുറം കഴ്കള്‍ തേടിപ്പോവാന്‍ ഒരുമിച്ചു തുടങ്ങിയ യാത്രകളിലെവിടെയോ
ഞാനറിയാതെ ഇറങ്ങിപോയവള്‍.
എകാന്തതകള്‍ക്ക് കണ്ണ് നീരിന്റെ ഉപ്പരസമുണ്ടെങ്കിലും ഈ കണ്ണീരിന്റെ ഉറവകള്‍ വറ്റാതിടത്തോളം കാലം ഞാന്‍ നിന്നെ നിശബ്ദമായി പ്രണയിചോളാം....
ജീവിതത്തിന്റെ പുറം കഴ്കള്‍ തേടിപ്പോവാന്‍ ഒരുമിച്ചു തുടങ്ങിയ യാത്രകളിലെവിടെയോ
ഞാനറിയാതെ ഇറങ്ങിപോയവള്‍.
ഇന്നലകള്‍
എന്റെയും അവളുടെയും ഇടയിലുള്ള കണ്ണുനീരിന്റെ നോവ് ഇന്നലെ അവളുടെ മുഖത്ത് പെയ്തിറങ്ങി. കലങ്ങിയ കണ്ണുകള്‍ മൂടിവച്ചവള്‍ പിന്നെയും എന്നെ നോക്കി ചിരിച്ചു. ആ ചിരികണ്ടാപ്പോള്‍ ഞാന്‍ ലജ്ജിച്ചു തല താഴ്ത്തി. എന്ത് പറയണം എന്നറിയാതെ ഞാനിരുന്നപ്പോള്‍ അപ്പോഴും അവള്‍ പറഞ്ഞത് എന്റെ സ്നേഹത്തെ കുറിച്ചായിരുന്നു..
അലിയാനായ്
മണ്ണിലലിയാനായ് ഞാന്‍ ചിരിച്ചു നോക്കി.
ചിരിച്ചു ചിരിച്ചു ഞാന്‍ മണ്ണ് കപ്പി.
കപ്പിയ മണ്ണെല്ലാം വായിലായി.
വായിലായ മണ്ണെല്ലാം വയറ്റിലായി.
വയറ്റിലായ മണ്ണെല്ലാം ദേഹത് ചേര്‍ന്ന് പിന്നീടെപ്പോഴോ ഞാന്‍ മരിച്ചു പോയിരുന്നു. അന്ത്യ കൂദാശകള്‍ക്കൊടുവില്‍ വീണ്ടും ഞാന്‍ മണ്ണിലലിഞ്ഞു ചേര്‍ന്നു.
"എന്റര്‍" കീ കരഞ്ഞു..
യൂസര്‍ നെമിന്റെയും പാസ്സ്‌വേര്‍ഡിന്റെയും ഇടയിലൂടെ ഒരു നെടുവീര്‍പ്പ് കടന്നു പോയി ഇനിയും ഒരു മൗസ് ക്ലിക്ക് ബാക്കി. ലോഡ് ചെയ്യാന്‍ വൈകിയ എന്റെ വാളില്‍ അവളെ പോസ്റ്റുകള്‍ ഒന്നും ഞാന്‍ കണ്ടില്ല. ബ്ലോഗ് പരസ്യക്കാരുടെ പോസ്റ്റ്‌കള്‍ക്കിടയില്‍ കിടന്നു എന്റെ വാള്‍ കരയുന്നത് ഞാന്‍ കണ്ടു. പലവട്ടം വായിച്ച മെസ്സേജ്കള്‍ ആവേശത്തോടെ ഞാന്‍ വീണ്ടും വായിച്ചു. കണ്ണീരിന്റെ നനവ് കീബോര്‍ഡില്‍ പരന്നു.
"എന്റര്‍" കീ കരഞ്ഞു..
ചിരിക്കാന്‍ തോന്നിയപ്പോള്‍
അവളെന്നെ സ്വപ്നങ്ങളില്‍ തിരഞ്ഞു.
സ്വപ്നങ്ങളില്‍ അവളെനിക്ക് രക്തം സമ്മാനിചു.
ആരുടെയോ കൂടെ ഞാനും അതിന്റെ രുചിയറിഞ്ഞു.
കുറെയധികം സ്വപ്‌നങ്ങള്‍ അവളെന്നില്‍ നിന്ന് പറിച്ചു കളഞ്ഞു.
സത്യങ്ങളുടെ നിഴലുകള്‍ എന്റെതല്ലതായി മാറി...
ആ ദിവസങ്ങളില്‍ ഞാന്‍ ഒരു മൂലയിലിരുന്നു കരഞ്ഞു
[വേറെ സ്ഥലമൊന്നും കിട്ടിയില്ല]
പക്ഷെ എനിക്കവളെ സ്നേഹിക്കേണ്ടി വന്നു.
അവളുടെ ചുണ്ടുകള്‍ എനിക്ക് ഭ്രാന്ത് തന്നു.
ഇടയ്ക്കു ഞാന്‍ വീണ്ടും കരഞ്ഞു.
പിന്നീടെനിക്ക് ചിരിക്കാന്‍ തോന്നി.
ഓര്‍മ്മകള്‍
നീര്‍മിഴിപൂക്കള്‍ വിടര്‍ന്നു
നീലവാനം തെളിഞ്ഞു
വേനല്‍ കാറ്റ് വന്നു
മനസ്സ് കുളിര്‍ത്തു
ഇപ്പോമനസ്സില്‍ പ്രണയം മാത്രം.
ഓര്‍മ്മകള്‍ എടുത്തണിയാന്‍ വൈകുന്നതെന്തേ?
ഈ കാത്തിരിപ്പിന്റെ നെന്ചിടിപ്പിനും ഒരു സുഖമില്ലേ.
നീ എന്നിലേക്ക് പ്രണയം പകര്‍ത്തിയ പാനപാത്രം
നിശ്വാസങ്ങള്‍ക്കിടയിലെ കടലിരമ്പം കേള്‍പ്പിച്ച പ്രണയസഖി.
നീയിന്നെവിടെ?
മഴവില്ല്
മഴയില്‍ നിന്നുതറി വരും,
മഴവില്ലിന്‍ന്നേഴു നിറം
അഴകാര്‍ന്നൊരു ഏഴു നിറം...
സ്വപ്‌നങ്ങള്‍ കാണാനായ്
വിരിയുന്നൊരു ചന്തം നീ..
പ്രണയത്തില്‍ പല്ലവികള്‍
എഴുതുന്നൊരു സംഗീതം...
മഴയുടെ താളങ്ങള്‍
പെയ്യുന്നൊരു സായാഹ്നം...
അതിലെന്നോ മറന്നയെന്‍
പ്രണയത്തിന്‍ ചാരുത നീ....
Subscribe to:
Posts (Atom)