ഞാന്‍

നിങ്ങളെ നിങ്ങള്‍ അറിയുന്ന പോലെ വേറെ ആര്‍ക്കെങ്കിലും നിങ്ങളെ അറിയുമോ? ഇല്ലെങ്കില്‍ നിങ്ങള്‍ കപടനാണ്...

പ്രളയം!

പ്രളയമുണ്ടാവണം 
ശവങ്ങള്‍ ഒഴുകണം
രോഗങ്ങള്‍ പടരണം
മരണ ഭയത്തില്‍ എല്ലാവരും 
ജീവിതത്തിലേക്ക് ഒളിച്ചോടണം...
സഹജീവികള്‍ തമ്മിതല്ലി മരിക്കണം..
ഭൂമിദേവി കോപിക്കണം..
അതില്‍ ഈ പ്രപഞ്ചം പ്രകമ്പനം കൊള്ളണം
എല്ലാം മായ്ക്കാന്‍, നിങ്ങളുടെ അഹങ്കാരം മായ്ക്കാന്‍
നിശബ്ദത പടര്‍ത്താന്‍...

stop loving me.

when people love me, my heart start bleeding, because i cant stop loving them..

ചിന്താ വിഷയം!

"നിങ്ങളുടെ പുഞ്ചിരികള്‍ സംരക്ഷിക്കുക
ജീവിതം സന്തുലനമാക്കുക.
സത്യത്തില്‍ മാത്രം വിശ്വസിക്കുക. 
സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കുക."

മുഖമൂടി അണിഞ്ഞ ജീവിതം...


സ്വപ്നങ്ങളുടെ ഇടയില്‍ അവളുടെ മുഖം അങ്ങിനെ എരിഞ്ഞു പോയിരുന്നു..
കണ്ണീരിന്റെ ഒരേ ഭാവങ്ങള്‍. നെഞ്ചില്‍ പ്രേമത്തിന്റെയും ഭ്രാന്തിന്റെയും കനം..
മഞ്ഞുതുള്ളികലുടെ കനം എന്റെ കണ്ണിനെയും തളര്‍ത്തി കിടത്തി..

മനസ്സ് നില്‍ക്കുന്നില്ല.. കരായനുള്ള ആഗ്രഹം..
ഇനിയും പൂര്‍ണതയുള്ള അര്‍ഥമുള്ള പ്രേമം...
അതെന്നെ കൊണ്ടാവില്ലാ...
വിരഹം തരുന്ന വേദനകള്‍ സഹിക്കാന്‍ കബിളി പുതപ്പുകള്‍ മതിയാവുന്നില്ല....
സ്വപ്നങ്ങളില്‍ അവളിപ്പോഴും എന്റെ നെഞ്ചിലുണ്ടു....
പ്രണയത്തിണ്റ്റെ മുറിപാടുകള്‍...
അതുണങ്ങാന്‍ ഇനിയെത്ര കാലം കൂടി...

മഴയില്‍ കുതിര്‍ന്ന മനസ്സുമായി തിരികെ അവളുടെ അടുത്തെക്കൊ?...
ഒരു തിരിഞ്ഞു നോട്ടം മതി എനിക്കു..
അവളുടെ മുഖമൊന്നു കണ്ടാ മതി..
ആ ചിരി, ഒന്നു തൊട്ടല്‍ മതി....

അന്നു ഡിസംബറിലെ മഞ്ഞു തുള്ളികളൊടപ്പം ഞാനും തൊട്ടാവടികളെ ഉണര്‍ത്തിയിരുന്നു.....
സൂര്യന്റെ ചൂടു മഞ്ഞു തുള്ളിയെ ഇല്ലാതാവുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങി പൊട്ടലായിരുന്നു..
അന്നു ഞാന്‍ ഡിസംബറിനെ വെറുത്തു...

പക്ഷെ പിറ്റെന്നു അതാ പിന്നെയും മഞ്ഞു തുള്ളികള്‍....
തൊട്ടാവടിയെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നിരുന്നു.....
സന്തോഷം.. അതെങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.....
വീണ്ടും എന്നെ നോവിക്കാനെന്നവണ്ണം ഈ ഡിസംബര്‍...
ഡിസംബറില്‍ ഞാന്‍ മഴ പെയ്തെങ്കില്‍ എന്നാഗ്രഹിച്ചു....

മേഘങ്ങല്‍, മഴകള്‍... എന്റെ നിഴലുകള്‍...
ഇല്ലാ എനിക്കു ആരെയും വിട്ടു പോവേണ്ട!.....
എനിക്കിപ്പോ മഴയിലങ്ങനെ നനഞ്ഞു നിന്നാല്‍ മതി...
ആകശത്തേക്കു നോക്കി.. നെറ്റിയില്‍ മഴതുള്ളികളെ വീഴ്ത്താന്‍.....
മഴതുള്ളികളെ നെഞ്ചത്തെക്കിറക്കി....
എണ്റ്റെ വേദനകളെ ആ മഴതുള്ളികളില്‍ മുക്കി കൊല്ലാന്‍.....
എന്നിട്ടിങ്ങനെ ആര്‍ത്തു ചിരിക്കാന്‍....

മഴ പോയി, വേനല്‍ വന്നു....
എന്നിട്ടും അവള്‍ വന്നില്ല.... രാത്രിയും ഇരുട്ടും എന്നെ വീണ്ടും ഏകനാക്കി....
തെരുവു വിളക്കുകള്‍ എന്നെ അന്ധനാക്കി...
സ്വപ്നങ്ങള്‍ക്കു ശ്വാസം മുട്ടി....
അവ പുറത്തു ചാടാന്‍ വെമ്പി....
കൂട്ടിലടച്ച പൂമ്പാറ്റയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും.....

ഇത് ഞാന്‍, എന്റെ ഡിസംബര്‍
എനിക്കിപ്പോ കണ്ണുനീരില്‍, മഴയില്‍ കുതിര്‍ന്ന ചിരിയാണെനിക്കു...
എതോ യുദ്ധം ജയിച്ച രാജാവിന്റെ മുഖം....

ന്താ ല്ലേ!

എന്റെ പ്രണയം എന്നെ കരുത്താര്‍ജ്ജിപ്പുക്കുന്ന എന്റെ ശക്തിയും, എന്റെ പ്രതീക്ഷകള്‍ എന്റെ സ്നേഹങ്ങളും, എന്റെ ആത്മാവ് എന്റെ സ്വാതന്ത്ര്യവും, എന്റെ സ്വപ്‌നങ്ങള്‍ എന്റെ വിപ്ലപവങ്ങളുമാണ്. ഇന്ന് ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിപ്പിക്കുകയും, നാളെ ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ എന്നും ഏകാനായത് കൊണ്ട് ഞാന്‍ എന്നും പ്രണയിക്കുന്നു. 

ഞാന്‍ ചാവാന്‍ പോണൂ!


ഞാന്‍ ചാവാന്‍ പോണൂ
----------------
കുറ്റബോധത്തിന്റെ ആവേശത്തിന് മുള്ള് മുളച്ചു, മനസ്സിന്റെ വേഗം കൂടി,  മൃതിയുടെ നിശബ്ദതയിലേക്ക് ഓടിയൊളിക്കാന്‍ തിടുക്കം കാട്ടിയ എന്റെ ഭീരുത്വത്തിന് ശക്തി പകര്‍ന്നത് എന്റെ നഷ്ടപ്രണയങ്ങളായിരുന്നു‍. പുലരിളില്‍ പേടിപെടുത്തുന്ന പൊയ്മുഖങ്ങളായും‍ ഇരുട്ടില്‍ മുറിപെടുത്തുന്ന സ്വപ്‌നങ്ങളായും അവയെന്നെ വേട്ടയാടി. മഴയുടെ തണുപ്പില്‍ ഞാന്‍ ഒളിച്ചു നിന്നു. തണുത്ത മഴയില്‍ തെന്നി നീങ്ങിയ ഞാന്‍ എന്നെ മറന്നു.

ഇന്ന് ബോധത്തില്‍ ഇരുളില്‍ കുറ്റബോധത്തിന്റെ ആധിക്യത്താല്‍ മനസ്സ് ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, വേഗങ്ങള്‍ക്കപ്പുറം നിശബ്ദതയിലേക്ക്‌ ഊളിയിടാന്‍ ഒരു കുറുക്കു വഴി അതായിരുന്നു, മൂലപ്രപഞ്ചത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒന്നര സെന്റ്‌ കാല്പനിക ഭൂമി തേടി ഞാന്‍ അലഞ്ഞു. അവസാനം ദൈവം പട്ടയം കൊടുക്കാത്ത സ്ഥലത്ത് ഞാന്‍ എന്റെ നിറമുള്ള സ്വപ്നങ്ങളെ പ്രതിഷ്ടിച്ചു.

പിന്നെ ഒരു തമാശ എന്താണെന്ന് വച്ചാല്‍, മരിച്ചാ പിന്നെ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പറ്റില്ലയത്രെ.. അത് മോശമായി പ്പോയി.. ഇത് ദൈവത്തിന്റെ വൃത്തികെട്ട ഒരു തമാശ ആയിപ്പോയി..

എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍

നഷ്ടപ്രണയത്തിന്റെ പേരില്‍ മനസ്സിനു പുതിയ ചായം പൂശാന്‍ കുറച്ചു മലയാളം എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍ ഐപാഡില്‍ കുത്തി നിറച്ചു അവന്‍ കിടന്നുറങ്ങി, സ്വപ്നത്തില്‍ യുഗ്മ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍ അവന്റെ നഷ്ടപ്രണയങ്ങളെ തേടി പിടിച്ചു ചങ്ങലക്കിട്ടു.

സല്ലാപം കവിതയായ്‌


കുത്ത്: കൂയ്‌? എവിടെയാ?
കോമ: ഞാന്‍ ഇവിടെയുണ്ട്!
കോമ: എന്താ ഈ കുനുകുനെ എഴുതുന്നത്‌?
കുത്ത്: ഒന്നുമില്ല.

നിസ്സംഗതയോടെ കുത്ത്: സര്‍ഗതമാഗതയുടെ കൈനവള്ളി ചുറ്റിയ വല്ല രചനകളും നിന്റെ മനസ്സിനെ തണുപ്പിച്ചോ?
കോമ: എന്റെ മനസ്സിനെയോ! ഇല്ല.

കുത്ത്: പ്രണയത്തിന്റെ മണമുള്ള പൂക്കള്‍ നിന്നെ ചുംബിച്ചപ്പോള്‍ ഒന്നും തോന്നിയില്ലേ? ഒന്ന് തിരിച്ചു തലോടാനെങ്കിലും?
കോമ: എന്റെ വായീന്നൊന്നും കേക്കരുത്!!
കുത്ത് ഊറി ചിരിക്കുന്നു
കുത്ത്: ഞാന്‍ ചെവി പൊത്തി

കുത്ത്: (പുഞ്ചിരിച്ചു കൊണ്ട്)എനിക്ക് നിന്റെ ഈ സ്വഭാവമാ ഇഷ്ടം!
കോമ: ഏതു സ്വഭാവം.
കുത്ത്: ഈ ചൂടാവുന്ന സ്വഭാവം.
ഒരു ദീര്‍ഘ ശ്വാസം എടുത്തു കൊണ്ട് കുത്ത് പറഞ്ഞു: എന്റെ യീ ഇഷ്ടമുള്ളവരെ തള്ളിയിട്ടു ചിരിക്കുന്ന എന്റെ ഈ സ്വഭാവം എന്ന് നിക്കുമോ ആവോ?
കോമ: ശെരിക്കും ദേഷ്യം വന്നിട്ട് പറയുന്നതല്ല കേട്ടോ ഇഷ്ടം കൊണ്ട് പറേണതാ,
നാണത്തോടെ അവളുടെ ചിരി കണ്ടു കുത്ത്:  എനിക്കറിയാലോ അത്"!

കുത്ത്: നമ്മടെ മനസ്സ് ഇപ്പഴും കണക്ക്റ്റ്ഡാ അല്ലെ? അങ്ങിനെ തന്നെ ഇരിക്കട്ടെ അല്ലെ?
കോമ: ചിരിക്കുന്നു.

കുത്ത്: ഒന്നും പറയാനില്ലേ
കോമ: ഞാനെന്താ പറയ?

ഒരു ചെറിയ നിശബ്ധതക്ക് ശേഷം
കോമ: ഞാന്‍ ഒരു കൊച്ച് കുട്ടിയാണെന്ന് തോന്നിപ്പോകുന്ന അവസരങ്ങളാണിവ!
കുത്ത്: ഈ സന്ദര്‍ഭം ഞാന്‍ ഒരു കഥയാക്കും. (ചിരിക്കുന്നു), അത്രയ്ക്ക് രസമുണ്ട്!
കോമ: ശെരിക്കും?
കുത്ത്: ഹം, അതെ,  എനിക്കു അത് അനുഭവപെടുന്നു!

കോമ: ഇന്ന് ഞാന്‍ എന്നെ കുറിച്ചെഴുതിയ ആ പഴയ ചെറുകഥ വായിച്ചു! അതിന്റെ ബാക്കി ആണോ ഇത്?
കുത്ത്വിന്റെ മുഖമൊന്നു വാടി, അത് കണ്ടു കോമ ചോദിച്ചു "എന്താ ഒരു വെഷമം"

കുത്ത്:  ഒന്നൂല്ല! നിന്നോട് കൂടതല്‍ സ്നേഹം തോന്നുനത് കൊണ്ടാ കണ്ണ് നിറയുന്നത്, ഞാന്‍ ഇത് ഒരു കഥയാക്കും, പക്ഷെ നമ്മളരിയാത്ത രണ്ടു പേരുടെ കഥകള്‍.

കോമ മന്ദഹസിക്കുന്നു.
കോമ: എന്നാ എഴുത്. ആളുകളെന്താ പറേണേന്നറിയാല്ലോ.
വീണ്ടും മന്ദഹാസം.

പാട്ടിയമ്മയുടെ ചൂല്



നിത്യവും ഞാന്‍ ഉണര്ന്നിരുന്നത് പാട്ടിയമ്മയുടെ അടിച്ചു വാരലിന്റെ ശബ്ദം കേട്ടിട്ടായിരുന്നു. തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം എന്റെ പുലര്‍കാല സുന്ദര സ്വപ്നങ്ങളെ നെടുകെ കീറും. അത് കൊണ്ടാവാം പാട്ടിയെയും പാട്ടിയുടെ ചൂലിനെയും ഞാന്‍ വെറുത്തിരുന്നത്.

പക്ഷെ ഇന്ന് അതിനു വിത്യസ്തമായി ചിറ്റമ്മ ഭഗവത്‌ഗീത വായിക്കുന്നു. നന്ദിനിയുടെ തേങ്ങല്‍ കേള്‍ക്കാം.  പാട്ടിയെ തുണി കെട്ടി കിടത്തിയിരിക്കുന്നു, അയല്പക്കക്കാര്‍ കൂടി ഇരിക്കുന്നു, ദൈവമേ എന്താണ് ഞാനീ കാണുന്നത്, അതെ മരിച്ചിരിക്കുന്നു, പാട്ടിയമ്മ മരിച്ചിരിക്കുന്നു. എന്റെ മുഖത്ത് ചിരി വിടര്‍ന്നു. അത് കണ്ട നന്ദിനിയുടെ മുഖത്ത് സന്തോഷമോ ദുഖമോ ഒന്നും വിളിച്ചോതാത്ത  ഒരു തരം നിര്‍വികാരത പരന്നു. എന്തോ എനിക്കവളോട് പുച്ഛം തോന്നി.

രാവുണ്ണി മാമന്‍ വന്നിട്ട് തീരുമാനം വല്യച്ചനെ അറിയിക്കാം എന്നാണ് ഓപ്പോള്‍ പറഞ്ഞത്. ദഹിപ്പിക്കാന്‍ അനുവാദമില്ല, എന്നാലും പ്രശനം വച്ച് അങ്ങട്ടു ദഹിപ്പിക്ക തന്നെ. കാരണവന്‍മാര്‍ അടക്കം പറയുന്നത് കേട്ടൂ.  ദുഃഖത്തിന്റെ കനം കൊണ്ടാണോ ന്നറിയില്ല അതോ ഇനി ഞാന്‍ ബോധംകെട്ടു വീണതാണോ ന്നറിയില്ല എങ്ങും നിശബ്ദത മാത്രം.

തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും ഉണര്‍ന്നു.