വീണ്ടും

പുലര്‍കാലങ്ങളില്‍ പൂക്കള്‍ കണ്ണ് വിടര്‍ത്തുമ്പോള്‍ ഞാന്‍ നിന്റെ വരണ്ട ഓര്‍മകളെ പൊഴിച്ചു കളയാം. പിന്നെ നിലാവ് പെയ്യുന്ന രാവില്‍ നനുനനുത്ത പുതിയ സ്വപ്‌നങ്ങളെ എന്റെയുള്ളം പ്രസവിക്കുമ്പോള്‍, ആ വേദന ഞാന്‍ ആസ്വദിച്ചു കരഞ്ഞു കൊള്ളാം. എന്റെ  ഹൃദയത്തിനേറ്റ മുറിവുകളില്‍ നിന്നോലിക്കുന്ന രക്തകണങ്ങള്‍ ഒപ്പി നീ നിന്റെ പുതിയ പ്രണയത്തെ ബലപെടുത്തുക. നിന്റെയുള്ളിലെ എന്റെ നേര്ത്തു ഓര്‍മകളെ കൂട്ടി പിടിച്ചു എന്റെ ഹൃദയത്തിന് നീ ഒരു പുതിയ മേലുറ തുന്നി തരിക. ഓര്‍മ്മകള്‍ കൊണ്ട് കൊണ്ടു മൂടിയ, രക്തം പുരണ്ട ആ പുതിയ കുപ്പായത്തില്‍ ഞാന്‍ പതിവിലേറെ ചുവന്നു തുടുത്തു സുന്ദരനായിരിക്കും.

കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്.


കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്. പ്രണയമണമുള്ള തലയിണകള്‍ എന്റെ വീക്നെസ്സും.

മറന്നിട്ടും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ വറ്റിചെടുത്ത പ്രണയവാറ്റാണ് ഇന്നും രാത്രികളില്‍ ഞാന്‍ മോന്തുന്നത്. കയിച്ച കണ്ണീരിന്റെ അച്ചാര്‍ തൊട്ടുകൂട്ടുമ്പോള്‍, ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ തികട്ടി വരും. അപ്പൊ മനസ്സിന് പുല്‍കാന്‍ രണ്ടു നുള്ള് ധൂന്യതയിട്ട കഞ്ചാവ് ബീഡി വലിക്കും. അപ്പൊ മനസ്സ് എങ്ങോട്ടോ എന്തിനോ ആരെയോ തേടി പറന്നുയരുമ്പോള്‍ ഞാനറിയാതെ എന്റെ വിരിപ്പിന്റെ ഒരു കോണില്‍ അവളൊരു പ്രണയകന്യകയായി  ജനിച്ചിരിക്കും. നിലാവ് കണ്ണു പൊത്തുന്ന നേരത്ത് ഞങ്ങള്‍ അന്യോന്യം മറക്കും! അന്നും ഞാനെന്റെ കന്യകാത്വം അവള്‍ക്കു അടിയറ വെക്കും.

ക്ഷണം


ഓര്‍മകളെ തട്ടിയുണര്‍ത്താന്‍ പോന്ന സ്വപ്നങ്ങള്‍ ഞാനിന്നു കണ്ടിട്ടില്ല...

പക്ഷെ എന്നും എന്നെ തനിച്ചക്കുന്ന ചില സത്യങ്ങള്‍ ഉണ്ട്. എന്നെ എന്നിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുന്ന ചില സത്യങ്ങള്‍. ആ സത്യങ്ങള്‍ തേടിയുള്ള യാത്രയില്‍, വഴിയില്‍ അപരിചിതയായി ഞാന്‍ നിന്നെയും കണ്ടിരുന്നു.

വെളിച്ചം കയറാന്‍ മടിച്ച ഇരുണ്ട പാതയില്‍, മുഖം മറച്ചു നീ എന്നെ തന്നെ നോക്കുന്നതായും കണ്ടു. ആ നോട്ടത്തില്‍ നഷ്ടപെട്ടത് എന്റെ എഗാഗ്രതയായിരുന്നു. പിന്നെ ചിന്തകളില്‍ നിന്റെ  ഓര്‍മകളും കൂട്ടു വന്നപ്പോള്‍, വീഞ്ഞ് മുട്ടിച്ചു നിന്നോട് സംസാരിക്കാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു.

ഇപ്പൊ എനിക്ക് നഷ്ടപെട്ടത് ഞാന്‍ തിരിച്ചറിയുന്നു. നിന്റെ വേറിട്ട സംസാരവും ആ ചുണ്ടുകളും എന്റെ ബലഹീനതകള്‍ തന്നെയായിരുന്നു.

ക്ഷണം സ്വീകരിക്കാം, തള്ളാം...

പ്രതീക്ഷകള്‍

"ഐ വില്‍ മിസ്സ്‌ യു..."
നന്ദന്‍ കൃഷണപ്രിയയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

സിഗ്നല്‍ പച്ച കത്തിയതോടെ ആ ധൃതി കാണിക്കുന്ന തരത്തില്‍ നന്ദന്‍ ശ്രദ്ധയോടെ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി. കൃഷ്ണപ്രിയ എന്തോ നഷ്ടപെടുന്നതിന്റെ മുഖവുമായി എന്തിനോ ഒരുങ്ങി അടങ്ങി ഇരിക്കുകയാണ്.

കൃഷണപ്രിയ ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുന്ന നന്ദുവിനെ നോക്കി..

പിന്നെ ഈര്‍ഷ്യയോടെ ചോദിച്ചു.
"മിസ്സാന്‍ ഞാനാരാ നന്ദാ നിന്റെ? "

ആ ചോദ്യത്തില്‍ എസി യുടെ തണുപ്പിലും നന്ദന്‍ താന്‍ വിയര്‍ക്കുന്ന പോലെ തോന്നി.

മൌനം.
രണ്ടു പേരും മിണ്ടിയില്ല. ആ മൌനത്തിനു പിറകെ ചിന്തകളുമായി അവര്‍ രണ്ടു പേരും എങ്ങോട്ടന്നില്ലാതെ അലഞ്ഞു. സിന്ഗ്നലുകള്‍ ചുവപ്പും പച്ചയും കത്തിച്ചു. ആ തിരക്കിനിടയില്‍ ആ വണ്ടി മാത്രം ഒറ്റപെട്ടപോലെ ചലിച്ചു.

കാര്‍ എയര്‍പോര്‍ട്ടിന് അടുക്കുന്നത് കണ്ടു കൃഷണപ്രിയ നന്ദനെ നോക്കി.

നന്ദന്‍ അവളെയും നോക്കി, കൃഷ്ണപ്രിയയുടെ മുഖം വാടിയിരിക്കുന്നു.

കൃഷണപ്രിയ സത്യത്തിലും ആരായിരുന്നു തന്റെ. സുഹൃത്ത്? കാമുകി? അതോ വെറുമൊരു ജൂനിയര്‍ ഡെവെവെലപ്പര്‍? അല്ലാ... നന്ദന്‍ ശബ്ദം ഇടറി മെല്ലെ സംസാരിച്ചു തുടങ്ങി.

"പ്രിയേ.. എനിക്കറിയാം എനിക്കൊരു ജീവിതമുണ്ട്, ഒരു കുടുംബമുണ്ട്, കാമിക്കാന്‍ വീട്ടില്‍ സ്വന്തമായി ഒരു സ്ത്രീശരീരമുണ്ട്, പക്ഷെ... അതിനുമപ്പുറം എന്റെ മനസ്സിനെ തോല്‍പ്പിക്കുന്ന എന്റെയീ ഏകാന്തതയ്ക്ക് ഒരു വിങ്ങലായി നീയുമുണ്ട്.... സ്നേഹത്തിനും, പ്രണയത്തിനും, കാമത്തിനുമപ്പുറം പറയാനാവാത്ത എന്തോ ഒന്നാണ് നീയെനിക്ക്.  ഒരു സുഹൃത്തിനും കാമുകിക്കുമപ്പുറം നീയെന്റെ... " വാക്കുകള്‍ കിട്ടാതെ നന്ദന്‍ വിഷമിച്ചു.


"നീയെന്റെ " കൃഷണപ്രിയ ഭാവമാറ്റമില്ലാതെ ചോദിച്ചു.

പിന്നെ മുഖത്ത് വന്ന തെളിച്ചത്തില്‍ ആ ചിരിയില്‍ അവള്‍ കൂടതല്‍ സുന്ദരിയായ പോലെ നന്ദന് തോന്നി.

"നന്ദാ.. ഇപ്പൊ എനിക്ക് നീന്നെ ഉമ്മ വെക്കാന്‍ തോന്നുന്നു, നിന്നെ ഈ മുഖത്ത് ഉമ്മ വെക്കണം, ഉമ്മകള്‍ കൊണ്ട് മൂടണം, നിന്നെ ചുംബിച്ചു ചുംബിച്ചു അങ്ങിനെ അതില്‍ അലിഞ്ഞ് ഒരു പ്രണയബാഷ്പമായ്‌ നിന്നിലലിഞ്ഞു  എനിക്കില്ലാതാവണം...."

നന്ദന്‍ അവളെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി.

ഒരു മൌനത്തില്‍ മുഴുകിയ ശേഷം കൃഷണപ്രിയ തുടര്‍ന്നു.

"നന്ദാ നമ്മുക്ക് ഒളിച്ചോടാം. പക്വതയില്ലാത്തവരാകാം. എല്ലാവരെയും മറന്നു അപരിചിതരെപ്പോലെ എവിടേലും പോയി ജീവിക്കാം. എനിക്ക് നിന്നെ വിട്ടു ഡല്‍ഹിക്ക് പോവണ്ടാ. കഷ്ടപ്പെട്ട് ട്രാന്‍സ്ഫര്‍ വാങ്ങിയത് നിന്നെ മറക്കാന്‍ വേണ്ടി തന്നെയാണ്. പക്ഷെ ഇപ്പൊ ഇത് വേണ്ടിയിരുന്നില്ലാ ന്നു തോന്നുന്നു."


നന്ദന്‍ എന്ത് പറയണം ന്നറിയാതെ മിണ്ടാതെ ഇരുന്നു!

"എന്തേലും പറ നന്ദാ.. ഇതൊന്നും നീ കാര്യാമാക്കണ്ടാ"

"പ്രിയേ.. " സ്നേഹം നിറഞ്ഞ വിളി.

"ഉം.. നന്ദാ..."

"പ്രിയേ..ഞാനും നീയും നമ്മുക്ക് നഷടപ്പെടുന്നില്ല, ഇപ്പൊ നിന്നെ പിരിയുന്ന ഈ നിമിഷങ്ങളിലെ ഓരോ നൊമ്പരങ്ങളും നിന്നെ എന്നിലേക്ക് കൂടതല്‍ അടുപ്പിക്കും. നമ്മുടെ ഈ വികാരം അണയാതെ സൂക്ഷിക്കുന്നുവെങ്കില്‍, അത് സത്യമാണെങ്കില്‍ നമ്മള്‍ ഇനിയും കാണും, കണ്ടിരിക്കും"


കൃഷണപ്രിയ ഒന്നു ചിരിച്ചു.

"എല്ലാവരും പറയുന്നത് പോലെ അടുത്ത ജന്മമാണോ നന്ദാ. അടുത്ത ജന്മത്തില്‍! അങ്ങിനെയാണെങ്കില്‍ അതെനിക്ക് വേണ്ടാ. എനിക്കീ ജന്മമേ ഒള്ളൂ.  ഇനിയൊരു ജന്മം കൂടി കാത്തിരിക്കാന്‍ വയ്യെനിക്ക്. പഴയ  സിനിമകളിലെ ദുഖ നായികയാവാന്‍ ഞാനില്ല. എനിക്ക് നിന്നെയോര്‍ത്തു പാട്ട് പാടാനും അറിയില്ല. ഈ ജന്മം, ഈ നിമിഷം. ... ഇതില്‍ ജീവിക്കാനാണെനിക്കിഷ്ടം"


"മുന്നിലെ ആ കാറില്‍ ഇടിച്ചാ നമ്മള്‍ മരിക്കുമോ. ഞാന്‍ മരിച്ചാലും മതി..... അല്ലെങ്കില്‍ വേണ്ട ഒരുമിച്ചു മരിച്ചാല്‍ മതി. നന്ദനെ ഒറ്റക്കാക്കി എനിക്ക് പോണ്ടാ"

നന്ദന്‍ ഒരു ചെറു ചിരിയുണ്ടാക്കി.

"എന്താ നന്ദാ.. തമാശ പോലെ തോന്നുന്നോ?.. "

"ഇല്ല" നന്ദന്‍ തല കുലുക്കി.

എയര്‍പോട്ടിന്റെ ഉള്ളിലേക്ക് വണ്ടി കയറി. നന്ദന്‍ പാര്‍ക്കിംഗ് ഫീ കൊടുത്ത് വണ്ടി പാര്‍ക്ക് ചെയ്തു. ഒരു ട്രോളി വലിച്ചു ചെന്നു. ഡിക്കിയില്‍ നിന്ന് ബാഗും പെട്ടിയും എടുത്തു വച്ച് അവളുടെ അരികത്തു ചെന്നു.

കൃഷണപ്രിയ നന്ദനെ അവസാനത്തെതു പോലെ ഒന്ന് നോക്കി. പിന്നെ കാറില്‍ നിന്നിറങ്ങി. ആ ട്രോളി ഉന്തി ഒന്നും മിണ്ടാതെ നടന്നു. പിന്നെ നന്ദന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

"ഈ ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്ന് വീണില്ലെങ്കില്‍, ഡല്‍ഹി എന്നത്തെയും പോലെ അവിടെയുണ്ടെങ്കില്‍ ഞാന്‍ കാത്തിരിക്കും നന്ദാ, നിനക്ക് വേണ്ടി നിന്റെ കാലൊച്ചകള്‍ക്ക് വേണ്ടി ഞാന്‍ കാതോര്‍ത്തിരിക്കും.. ഒന്നും നഷ്ടപ്പെടാതെ ഞാനിപ്പോ പോവാം..."

കണ്ണ് നിറയുന്നതിനു മുന്‍പേ അവള്‍ വേഗത്തോടെ ട്രോളിയും ഉന്തി നടന്നു നീങ്ങി.

നിറഞ്ഞ കണ്ണുകള്‍ തുടക്കാതെ നന്ദന്‍ തിരിച്ചു കാറിനുള്ളില്‍ കയറി. തിരിച്ചുള്ള യാത്രയില്‍ നന്ദന്‍ ഒറ്റക്കായിരുന്നില്ല. പ്രിയയുടെ ഓര്‍മ്മകള്‍ നന്ദനെ ചുറ്റി അവന്റെ കൂടെയുണ്ടായിരുന്നു.

പ്രതീക്ഷ: മരണം

കൃഷ്ണപ്രിയ നന്ദന് എഴുതിയ അവസാനത്തെ കത്ത്.

നന്ദന്,

ഒരെഴുത്തില്‍ നിന്നെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലും ഈ തോറ്റു പേടിച്ചോടുന്നവളുടെ അവസാനത്തെ എഴുത്താണിത്.

നന്ദാ ഞാന്‍ ഈ തോല്‍വികള്‍ ഇരന്നു വാങ്ങുകയാണ്. അതിലൂടെ നീ ജയിക്കുന്നു എന്നത് എന്നില്‍ കൂടതല്‍ സന്തോഷം ഉളവാക്കുന്നു. മരണത്തോടുള്ള എന്റെ അമിതാവേശം മാത്രമാണ് ഇപ്പോള്‍ നിന്നെ എന്നില്‍ അകറ്റുന്നത് എന്ന് പറയുമ്പോള്...

അറിയില്ല! എനിക്ക് മരണം നഷ്ടപെടലുകളുടെ വേദനകളെ വിഴുങ്ങാനിരിക്കുന്ന ഒരു ഇരുണ്ട സ്വപ്നമാണ്. ഒരു രാത്രിയിലെ ഉറക്കത്തിനിടയില്‍ ആ സ്വപ്നം എന്നെ പരിരംഭിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. ഒഴിഞ്ഞ ചുടലപ്പറമ്പുകള്‍ എന്റെ സ്വപ്നങ്ങളെ പറിച്ചു നടാന്‍ ഉതകുന്ന വിളനിലങ്ങള്‍ തന്നെയാണ്.

നന്ദന്‍ കൊച്ചു കുട്ടികളെ പോലെയാണ്, എല്ലാം ഒരാവേശത്തോടെ തുടങ്ങിവെക്കുന്നു, പാതിയില്‍ തളര്‍ന്ന്‍ ഒന്നും മുഴുമിക്കനാവാതെ നിസ്സംഗതയോടെ നിഷ്കളങ്കതയോടെ നോക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് ഇപ്പോഴും നന്ദന്. നമ്മള്‍, ഞാന്‍ ആരും ആരെയും പഴി ചാരുന്നില്ല, ഞാന്‍ വെളിച്ചം കാണാത്ത, സ്വപ്നം കാണാനറിയാത്ത, ഗര്‍ഭത്തിലേ അലസിപ്പോയ നന്ദന്റെ ഒരു നേരെമ്പോക്കായി മാത്രം എന്നെ കണ്ടാ മതി.

നന്ദാ ഇനി ഞാനറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നെങ്കില്‍ അതെന്‍റെ ശരീരമില്ലാത്ത ആത്മാവായിരിക്കും. പുലരുവോളം ഇരുട്ടില്‍ മറഞ്ഞു നിന്ന് ഞാന്‍ നിന്നെ കണ്ടോളാം. അയ്യോ!.. ഈ ശരീരമില്ലാത്തവള്‍ എന്തിനു ഇരുട്ടില്‍ മറഞ്ഞുനില്‍ക്കണം.

എന്നെ അന്വേഷിക്കരുത്, ആരെങ്കിലും എന്നെ അന്വേഷിച്ചു എന്ന് കേട്ടാല്‍ അത് നീയായിരിക്കും എന്നു ഞാന്‍ വെറുതെ ആശിക്കും. അത് കൊണ്ട് വേണ്ട. ജീവിതം എങ്ങിനെ അവസാനിപ്പിക്കണം എന്നറിയാത്ത ഞാന്‍ ഈ എഴുത്ത് എങ്ങിനെ അവസാനിപ്പിക്കും?

ഒരുപാട് സ്നേഹിച്ചിരുന്ന നന്ദന്റെ പ്രിയ!

എന്റെ പുതുവര്ഷം

പ്രണയം ചില്ല് ജാലകങ്ങളില്‍
വന്നന്നെ ഒളിഞ്ഞു നോക്കി.

എന്റെ കിടക്ക വിരിപ്പുകളില്‍ ഒട്ടിയ
രേതകണങ്ങളെ കണ്ടു പ്രണയം നാണിച്ചു

കാമം വലവിരിച്ച ഇരുട്ടിന്റെ
നിശബ്ദതയില്‍ പ്രണയം മിണ്ടാതെ കിടന്നു

അവളുടെ നാണത്തിന്റെ ചിലങ്കപൊട്ടി
സീല്‍ക്കാരങ്ങള്‍ ഉയര്‍ന്നു.

വര്‍ഷങ്ങള്‍ മാറി കിടന്നു
അവളെന്റെ മാറില്‍ ഒട്ടി കിടന്നു.

കാമം രാത്രിയില്‍ ഇതള്‍ കൂമ്പിയുറങ്ങി.
രാവിലെ പ്രണയമുണര്‍ന്നു ബെഡ്കോഫി തന്നു.

GO AWAY FROM MA LIFE!


[അവന്‍]എനിക്കറിയാം നീ എന്താ ചെയ്യുന്നത്ന്നു. ഞാനത് കണ്ടു പിടിച്ചു കഴിഞ്ഞു മച്ചാ.

{ഞാന്‍} ചിരിക്കുന്നു!

[അവന്‍]"നിന്റെ മറ്റെതിലെ ഫിലോസഫി." ചിരിച്ചുകൊണ്ട്  "എന്തെ നിനക്ക് മനസ്സിലായില്ലേ? നീയാരാ കാവലാന്‍ പണിക്കരുടെ എളാപ്പയുടെ മോനോ?"

{ഞാന്‍}നിനക്കൊന്നും മനസ്സിലാവില്ല!

[അവന്‍]ദേഷ്യപെടുന്നു.. "എടാ ചെറ്റേ"

{ഞാന്‍}അവസ്ഥാന്തരങ്ങള്‍ കുതിരകയറുന്ന ഈ ജീവിതത്തില്‍ നമ്മള്‍ സ്വയം വിഡ്ഢികളാവുകയാണ് ചെയ്യുന്നത്, അതാണ്‌ നീയിപ്പോ ചെയ്യുന്നത്.

[അവന്‍]എടാ ജീവിതത്തില്‍ ഇത്തിരി ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതെല്ലാം ഒഴിവാക്കു.

{ഞാന്‍}ആത്മാര്‍ത്ഥതക്ക് രണ്ടു പുറമുണ്ട്. ബോധത്തിന്റെയും, ഉപബോധത്തിന്റെയും! എനിക്ക് തോന്നുന്നത് ശരി എന്ന് നിര്‍വചിക്കുന്ന ബോധത്തിന്റെ ആത്മാര്‍ത്ഥത! രണ്ടാമത്തത് സ്വപ്ന സഞ്ചാരിയായ ഉപബോധത്തിന്റെയും.

[അവന്‍]രാവിലെ തന്നെ ഏതാ സാധനം? നിനക്ക് ബാറിലാണോ ജോലി?

{ഞാന്‍}കാലം ത്തിച്ച കുപ്പായങ്ങള്‍ ഇറുകി തുടങ്ങി, നര വന്ന തലയിലെ രോമങ്ങള്‍, ഓട്ട വീണ തലച്ചോറും ബുദ്ധിയും.

[അവന്‍]എടാ തെണ്ടി നീ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?

{ഞാന്‍}ശ്മശാന മൂകമായ അന്തരീക്ഷത്തില്‍ പൊടുന്നെനെ റോക്ക് സംഗീതം മുഴങ്ങുന്നത് പോലെ ശുക്ലം പെയ്തിറങ്ങി!. എന്തൊരു ആശ്വാസമാകും.

[അവന്‍]കോളേജില്‍ ****** കുത്താന്‍ നടക്കുകയല്ലയിരുന്നോ? മര്യാദക്ക് പഠിച്ചിരുന്നെങ്കില്‍!

{ഞാന്‍}നിന്റെ തുപ്പലം തെറിക്കുന്ന വാക്കുകള്‍ ഉത്ഭവിക്കുന്ന മനസ്സിനെ ഞാന്‍ വെറുക്കുന്നു! നിന്റെ സ്ഥിതി കണ്ടു എന്റെ മനം പുച്ഛത്തോടെ ചിരിക്കുന്നു.

[അവന്‍]ഓരോ തെണ്ടികള്‍ രൂപം മാറുന്ന കോലം! കലികാലം.

{ഞാന്‍}നിന്റെ മുഖം കപടമാണ്. ഉള്ളില്‍ മുഴുവന്‍ മ്ലെച്ചതയും, മഞ്ഞ അലന്‍സോള്ളി ഇട്ട ചെന്നായയാണ് നീ! ഹോ, എനിക്കിങ്ങനെയും സുഹൃത്തുക്കളോ?

[അവന്‍]എടാ നായി എന്നാ നീ നന്നായത്?

{ഞാന്‍} ചിരിച്ചു കാണിച്ചു (സ്മൈലി :))

[അവന്‍]പട്ടീ.. പോയി പണി നോക്ക്.

{ഞാന്‍} നിന്നെ ഉണ്ടാക്കാന്‍ നിന്റെ അച്ഛന്‍ വിത്ത്‌ വിതച്ചപ്പോ ഞാന്‍ കല്പനികതയില്‍ ചുരുണ്ട് കൂടി ഉറങ്ങുകയായിരുന്നു. സുഖ സുഷുപ്തിയില്‍.

[അവന്‍]അന്റെ ഒലക്ക!

{ഞാന്‍}എന്റെ ഒരു രൂപം മാത്രമേ നീ കണ്ടിട്ടോള്ളൂ! എനിക്ക് മറ്റൊരു മുഖമുണ്ട്. അതൊരു വിചിത്രമായ അവസ്ഥയാണ്!

[അവന്‍]എടാ മൈ** നീ ഈന്റെ വായീന്നു കേള്‍ക്കും.

{ഞാന്‍}പോടാ നീ എന്ത് പറയാനാ? നീ എന്തേലും പറഞ്ഞാല്‍ എനിക്ക് പുല്ലാ!

[അവന്‍]കോളേജില്‍ കള്ളുകുടിയും കഞ്ചാവും പെന്പില്ലെരുമായി നടന്ന നിനക്ക് ഇതൊന്നും ഒന്നുമല്ല ന്നെനിക്കറിയാം! എല്ലാം തലയില്‍ കയറി ഇപ്പൊ ഭ്രാന്തായി. ഹും!

{ഞാന്‍}സ്വിസ്ബാങ്കില്‍ അക്കൗണ്ട്‌ ഉള്ള എന്നോട്, എടുക്കാത്ത മുഷിഞ്ഞ അഞ്ചു രൂപാ നോട്ടു കാണിക്കുന്ന പോലെയാണ് നിന്റെ ഔചിത്യമില്ലാത്ത തെറികള്‍. ഒരിക്കലും തോല്‍ക്കാത്ത ഒരു മനസ്സുണ്ട്, അതാണ്‌ എന്റെ വിജയം!

[അവന്‍]ഇവനോടൊക്കെ, എന്താ ചെയ്യാ ഓരോ ജന്മങ്ങള്‍.

{ഞാന്‍}കറുത്ത മനസ്സും അതിന്റെ മേലെ തൂവെള്ള കുപ്പായവും ഇട്ടാല്‍ മനുഷ്യനാവില്ല!

[അവന്‍]അന്റെ മറ്റേതാണ് (ഇത്തിരി ദേഷ്യത്തോടെ)

{ഞാന്‍}യാന്ത്രികമായി ജീവിക്കുന്ന നിനക്ക് ലജ്ജയില്ലേ?

[അവന്‍]ഇവിടുന്നു പോയിട്ടും, കല്യാണം കഴിഞ്ഞിട്ടും നീ മാരും ന്നു കരുതി, ഇപ്പഴും സാധനം കിട്ടുന്നുണ്ടോ? അതിന്റെ ഇതാണോ ഇത്? കല്യാണത്തിന്റെ പേരും പറഞ്ഞു ഒരു മാസം ലീവ്. ഇതാണോ നിന്റെ പരിപാടി? അല്ലാഹ്! പടച്ചോന്‍ കാക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം.

{ഞാന്‍}നിന്നെ പോലുള്ള നീച ജന്മങ്ങളുടെ സൌഹൃധ്മാണ് എന്റെ സോമരസം! :) ലഹരി എനിക്ക് ഉന്മാദമല്ല!

[അവന്‍]ലഹരി നിനക്ക് ഉണ്മാധമല്ല, ഭക്ഷണമാണ്.. എനിക്കറിയാം

{ഞാന്‍}എല്ലായിടത്തും തോല്‍ക്കുമ്പോ ദൈവത്തില്‍ അഭയം പ്രാപിക്കുന്ന സാധാരണ മനുഷ്യനാണ് നീയും. ഹും കപടന്‍, ഭീരു.

[അവന്‍]നീയാണ് തോല്‍ക്കുന്നത്, ഇപ്പൊ ദെ നീ വീണ്ടും തോല്‍ക്കുന്നു. മതിയായില്ലേ?

{ഞാന്‍}ഞാന്‍ തോല്‍ക്കരുള്ളത് മറ്റുള്ളവരുടെ സ്നേഹം കാണുമ്പോഴാണ്. ആ തോല്‍വികള്‍ എനിക്ക് ഇഷ്ടവുമാണ്.

[അവന്‍]പോയി മാറ്റിനി കളിയ്ക്കാന്‍ നോക്കടാ. ഹ ഹ!

{ഞാന്‍}നിനക്ക് മതിയായോ!. (ഞാന്‍ ചിരിച്ചു)

[അവന്‍]ചിരിക്കണ്ട. നീയീ ജന്മം നന്നാവൂല.

{ഞാന്‍}വീണ്ടും ചിരിച്ചു. അതൊരു പുതിയ അറിവല്ല മോനെ!

[അവന്‍]ഭ്രാന്തന്മാരോട് സംസാരിച്ചു എന്റെ ടൈം കളയളല്ല ജോബ്‌, അതിനല്ല സ്റ്റീവ് നിക്ക് ശമ്പളം തരുന്നത്.

{ഞാന്‍}ചിരിചു കാണിക്കുന്നു :). ഹു ഹു.. എന്നാ പിന്നെ എന്തിനാ എന്നോട് ഇഷ്ടം കൂടാന്‍ വന്നത്? നായെ! എനിക്കറിയാം എന്തൊക്കെ പറഞ്ഞാലും നിനക്ക് എന്നോട് ഇത്തിരി സ്നേഹമുണ്ടെന്ന്.

[അവന്‍]നിന്നോടൊ? എനിക്കോ!

{ഞാന്‍}പക്ഷെ നിനക്കറിയുമോ? ഞാന്‍ നിന്നെ വെറുക്കുന്നു. ഒന്ന് പോയി തരുമോ? ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. GO AWAY FROM MA LIFE!

[അവന്‍] :(    

resurrection - 3


സമയങ്ങള്‍ ആക്രമിക്കുന്ന കാലങ്ങളെ മുന്‍നിര്‍ത്തി പുതിയ ജീവിതരീതികള്‍ക്ക് പൊരുത്തപെടുന്ന രീതിയില്‍ ഒരു പഴയ യോദ്ധാവ് പുനര്‍ജനിചിരിക്കുന്നു. ആത്മാര്‍ഥതയുടെ ചാപല്യങ്ങള്‍ പ്രധിരോധിക്കാന്‍ നെഞ്ചിന് ഉരുക്കിന്റെ പടച്ചട്ടകള്‍ പണിത്, ഭാണ്ടങ്ങളില്‍ മറവിയുടെ നിഘണ്ടുവും പേറി, ഒരു യോഗി കണക്കെ നിസ്വാര്‍ത്ഥനായി..

ഒറ്റപെടലിന്റെ ഓര്‍മകളെ എച്ചിലാക്കി കാലഹരണപ്പെടുന്ന സ്വപ്നങ്ങളില്‍ കെട്ടിത്തൂക്കി, കൊഴിയാന്‍ വിസമ്മതിക്കുന്ന വാടാമല്ലികളെ പുല്‍കികൊണ്ട് പ്രണയശവങ്ങളില്‍ റീത്ത് വെച്ച് പുച്ഛത്തോടെ ചിരിക്കാന്‍, പ്രസന്ന വദനനായി ഞാന്‍ ഇതാ വീണ്ടും അവതരിക്കുകയായി.

ചിതലെടുക്കുന്ന ഓര്‍മ്മകള്‍ ഭക്ഷിച്ചു ഒരു വനവാസകാലം. പ്രച്ഛാദനസഖ്യം തീര്‍ക്കാന്‍ ഇനി രണ്ടു മുഴം നാളുകള് മാത്രം. കാത്തിരിപ്പിന്റെ അവശേഷിക്കുന്ന നിമിഷങ്ങളെ പടവെട്ടി തോല്‍പ്പിച്ച് കൊണ്ട്, വെറ്റില ചവച്ചു ഉത്തരാധുനിക സാഹിത്യത്തെ ചുണ്ണാമ്പ് മണക്കുന്ന കോളാമ്പിയില്‍ കോരി വരികയായി.

ഒരു എക്സ്റേ കഥ!

പെട്ടെന്നായിരുന്നു ആ വീഴ്ച, എല്ലാരും കളി നിര്‍ത്തി, എന്റെ കാലിനു നീര് വന്നു തുടങ്ങി, വിപിനും, സജീവും കൂടെ എന്നെ താങ്ങി എടുത്തു വരമ്പത്ത് വച്ചു. എന്നുമുള്ളതാ ഈ ഫുട്ബാള്‍ കളി. കോളേജ് കഴിഞ്ഞു വന്നാ വൈകുന്നേരം അടുക്കളെന്നു ഒരു കട്ടനും ഊറ്റി ഓടും പാടത്തേക്ക്. അവിടെ എല്ലാരും ഉണ്ടാവും, രണ്ടു ടീം തിരിച്ചു കളി തുടങ്ങുകയായി. വാശിയേറിയ മത്സരങ്ങള്‍. 
കളി കഴിഞ്ഞാ ബനിയനും ഊരി പിന്നിലേക്ക്‌ കയ്യും വച്ച് എല്ലാരും നിരന്നിരിക്കും. വിയര്‍പ്പ് ഒണങ്ങി വീട്ടി പോവും. അതാ പതിവ്.

പക്ഷെ ഇന്ന്, ബാളിനു അടിച്ചത് സജീവിന്റെ കാലില്‍ തട്ടി, ഞാന്‍ വീണു. ഇപ്പൊ ദെ മുഴച്ചു വരുന്നു. സജീവ്‌ സ്കൂളില്‍ എന്റെ കൂടെ പഠിച്ചിരുന്നു. വീട്ടിലെ സ്ഥിതി കാരണം എട്ടില്‍ പഠിത്തം നിര്‍ത്തി. ഇപ്പൊ ലോറിയില്‍ ക്ലീനര്‍ ആയി ജോലി ചെയ്യുന്നു. അവനു ലോറിയും ടയര് മാറ്റലും വണ്ടി കഴുകലും ഒക്കെ അറിയൂ. അത്ര ലോകപരിചയം ഒന്നും ഇല്ല. നന്നായി ഫുട്ബോള്‍ കളിക്കും.

സംഭവത്തിലേക്ക് വരാം.
എന്റെ കാലു നീര് വന്നു നല്ലോണം തടിചിരിക്കുന്നു. എനിക്ക് എണീക്കാന്‍ കൂടെ വയ്യ. ആരോ പോയി ഒരു ഓട്ടോ വിളിച്ചു വന്നു. എന്നെ താങ്ങി ഓട്ടോയില്‍ കയറ്റി. സജീവിന്റെയും , വിപിന്റെയും മടിയില്‍ കിടത്തി. നേരെ ആസ്പത്രി. ആസ്പത്രിയില്‍ എത്തി, എന്റെ കാലിന്റെ ശിഥി കണ്ട ഉടനെ ഡോക്ടര്‍ പറഞ്ഞു ഒരു പേപ്പറില്‍ കുറിച്ചിട്ടു എന്നോട് പറഞ്ഞു "പോയി എക്സ്റേ എടുത്തു വരൂ." എല്ല് ഒടിഞ്ഞു കാണും വീട്ടില്‍ എന്ത് പറയും എന്നോക്കെയോര്‍ത്തു വേദനയോടെ ഞാന്‍ സജീവിനെ നോക്കി. സജീവ് എന്നെ സങ്കടത്തോടെ നോക്കി. എന്നിട്ട് ഡോക്ടറോട് പറഞ്ഞു "സാര്‍ ഇവന്‍ ഇവിടെ കിടക്കട്ടെ, ഇവന് നടക്കാന്‍ വയ്യ, ഇത് ഞാന്‍ എടുത്തോണ്ട് വരാം"

ഡോക്ടര്‍ അത് കേട്ട് ഒന്ന് അമാന്തിച്ചു, പിന്നെ ചിരിയോടു ചിരി. അറ്റന്‍ഡര്‍മാരും നഴ്സികളും ചിരിച്ചു വള്ളി പൊട്ടി നിക്കുന്നു. ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നെ വേദന കടിച്ചമര്‍ത്തി
ഞാനും ചിരിച്ചു. സജീവ്‌ മാത്രം എന്തോ അമളി പറ്റിയ പോലെ നിന്ന്.

"സ്റ്റേഷന്‍ വരെ പോണം."

എറണാംകുളത്തു ജോലി ചെയ്യുമ്പോ ഒരത്യാവശ്യത്തിനു വീട്ടിപ്പോവേണ്ടി വന്നു. ഇടപ്പള്ളിയിലായിരുന്നു താമസം, പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്നും ഇറങ്ങി ട്രെയിന്‍ പിടിക്കാനായിരുന്നു പരിപാടി.

രാവിലെ മൂന്നു മണി, കവല വിജനം, ടൌണ്‍ ബസ്സോക്കെ വരണമെങ്കില്‍ സമയം കുറെയാവും, കുറച്ചു ദൂരം നടന്നു ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന്, എല്ലാരും പിന്‍ സീറ്റില്‍ മയങ്ങുന്നു, ഒരാളെ തട്ടി വിളിച്ചു ഞാന്‍ പറഞ്ഞു "സ്റ്റേഷന്‍ വരെ പോണം." അയാള്‍ ധിടിന്നു എഴുന്നേറ്റു മുന്‍ സീറ്റില്‍ ചാടിക്കയറി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ അത്ഭുതപെട്ടു, ഞാന്‍ കരുതിയത്‌ ഇയാളെ കയ്യും കാലും പിടിചാലേ ഇയാള് വരൂന്നാ. എന്തായാലും രക്ഷപെട്ടു ഞാന്‍ കരുതി.

ഓട്ടോയില്‍ അര മണിക്കൂറോളം ഇരിക്കണം. ഓട്ടോയുടെയും റോഡിന്‍റെയും ഇളക്കവും രാവിലെത്തെ തണുത്ത സുഖമുള്ള കാറ്റും തട്ടി അറിയാതെ ഞാനൊന്നു മയങ്ങി. ഓട്ടോഡ്രൈവര്‍ തട്ടി വിളിച്ചു, സാര്‍ സ്റ്റേഷന്‍ എത്തി, ഞാന്‍ പരിസര ബോധമില്ലാതെ പടെന്നിറങ്ങി, കൊടുത്ത കാശും വാങ്ങി ഒന്നും പറയാതെ അയാള്‍ വിട്ടു.

ബാഗും തോളിലിട്ടു ഒന്ന് ഞെളിഞ്ഞു ചുറ്റും നോക്കി. എന്‍റെ ശ്വാസം പോയി. ദൈവമേ ഞാനിത് എവിടെയാ. ട്രെയിന്‍ കണ്ടില്ല, സ്റ്റേഷന്‍ മാസ്റ്ററേയും കണ്ടില്ല. ഉറക്കം തൂങ്ങുന്ന പാറാവുകാരന്‍ അതാ‍. സ്റ്റേഷനില്‍ തന്നയാ എത്തിയത്.. റെയില്‍വേ സ്റ്റേഷന്‍ അല്ല.. പോലീസ് സ്റ്റേഷന്‍. പിന്നെ അവിടുന്ന് ഇറങ്ങാന്‍ പെട്ട പാട് ദൈവത്തിനെ അറിയൂ..