ഒരു നീണ്ട രാത്രി കൂടി, സ്വപ്നങ്ങള്‍ നീണ്ടു കിടക്കുന്നു. ഞാനലയുന്നതു എന്തിനെന്നനിക്കറിയില്ല. ഞാനൊരിക്കല്‍ എന്നൊടു തന്നെ തോറ്റിരുന്നു.
ദു:സ്വപനങ്ങള്‍ ! നാടകീയത നിറഞ്ഞത്, അരസികരമായി തോന്നി.
ഞാനെന്താണു കാത്തു നില്ക്കുന്നതു?. അതെന്താണെനിക്കു കിട്ടാത്തത്. ദൈവം എന്തിനതു താമസിപ്പിക്കുന്നു. . ഇനിയാരൊടും ഞാനതു അന്വേഷിക്കില്ലാ. സത്യം!
അഥവാ അന്വേഷിച്ചാലും എനിക്കതു കൈയ്യെത്താ ദൂരത്താണു. എന്നെ ആരും സ്നേഹിക്കുന്നില്ലാ അതാണൊ എന്റെ ദു:ഖം?...
നിറങ്ങളുടെ അക്കങള്‍ ഞാന്‍ മനപ്പാഠമാക്കി, ഞനവയെ ഗുണിച്ചും ഹരിച്ചും നോക്കി! അവയെന്നൊടു സഹതാപം കാണിച്ചില്ല.
എന്നിട്ടും ഞനവയെ സ്നേഹിച്ചു. അല്ലെങ്കിലും സ്വാര്‍ത്ഥതയായിരുന്നത്. നീസ്വാര്‍ത്ഥനാവാന്‍ ഞാനാഗ്രഹിച്ചു! അതും എന്റെ സ്വാര്‍ത്ഥതയായിരുന്നു.
ആദ്യം ഞനെന്നു അവളും നീയെന്നു ഞാനും, പക്ഷെ ദൈവം ഞങ്ങളെ രണ്ടു പെരെയും അനുവദിച്ചില്ലാ. ഞാന്‍ സന്തോഷിച്ചില്ലാ.
അവളെന്നെയോര്‍ത്തു ചിരിച്ചു. ഞാന്‍ കരഞു നോക്കി, അവളുദെ ചിരി നിന്നില്ല. ചിരിയുടെ ചങ്ങലയില്‍ അവളെനിക്കു ക്ഷാപമോക്ഷം തന്നു.
പിന്നെ ഞാന്‍ അവളെ കാണനായി ആകാശത്തിലൂടെ യാത്ര തിരിച്ചു. ഞാനവളെ അന്വേഷിക്കാത്ത സ്ഥലങ്ങളില്ലാ,
അവളെന്നെ പിന്തുടരുകയായിരുന്നു. അവള്ക്കു മിണ്ടാന്‍ കഴിയില്ലയിരുന്നു. ഉറക്കെയൊന്നു എന്റെ പെരു വിളിക്കാന്‍, ഉറക്കെയൊന്നു കരയാന്‍.അവളതിനു തയ്യാറായില്ല.
നീണ്ട അലച്ചിലിനു ശേഷം ഞാന്‍ എന്റെ സത്തയെ തിരിച്ചരിഞ്ഞു. നൂറ്റാണുകള്ക്കൊടുവില്‍ എന്റെ തിരച്ചിലിന്റെയവസാനം ഞനിവിടെ പൂര്‍ത്തിയാക്കുന്നു.
നിഗൂഡതകള്‍ എനിക്കിപ്പൊള്‍ അന്യമാണ്, തീര്‍ത്തും ആരോഗ്യകരമായ അവസ്ഥ. അര്‍ത്ഥമുള്ള ചിരികള്‍, നിസ്വാര്‍ത്ഥമായ ശാന്തമായ ഇടപെടലുകലാണു ഇപ്പോഴെനിക്കു പഥ്യം.