പുലര്‍കാലങ്ങളില്‍ പൂക്കള്‍ കണ്ണ് വിടര്‍ത്തുമ്പോള്‍ ഞാന്‍ നിന്റെ വരണ്ട ഓര്‍മകളെ പൊഴിച്ചു കളയാം. പിന്നെ നിലാവ് പെയ്യുന്ന രാവില്‍ നനുനനുത്ത പുതിയ സ്വപ്‌നങ്ങളെ എന്റെയുള്ളം പ്രസവിക്കുമ്പോള്‍, ആ വേദന ഞാന്‍ ആസ്വദിച്ചു കരഞ്ഞു കൊള്ളാം. എന്റെ ഹൃദയത്തിനേറ്റ മുറിവുകളില്‍ നിന്നോലിക്കുന്ന രക്തകണങ്ങള്‍ ഒപ്പി നീ നിന്റെ പുതിയ പ്രണയത്തെ ബലപെടുത്തുക. നിന്റെയുള്ളിലെ എന്റെ നേര്ത്തു ഓര്‍മകളെ കൂട്ടി പിടിച്ചു എന്റെ ഹൃദയത്തിന് നീ ഒരു പുതിയ മേലുറ തുന്നി തരിക. ഓര്‍മ്മകള്‍ കൊണ്ട് കൊണ്ടു മൂടിയ, രക്തം പുരണ്ട ആ പുതിയ കുപ്പായത്തില്‍ ഞാന്‍ പതിവിലേറെ ചുവന്നു തുടുത്തു സുന്ദരനായിരിക്കും.