വീണ്ടും വിരഹം

നിന്റെ കാലൊച്ചകള്‍ കേട്ടപ്പോള്‍
നൊമ്പരത്തിന്റെ തുറ പൊട്ടി കണ്ണുനീര്‍ വാര്‍ന്നു

എന്റെ കിനാവുകള്‍ നീ ചിരിയിലമര്‍ത്തി
പണിത ദുഃഖ സ്മൃതിയില്‍ എരിഞ്ഞു

തുഴയില്ലാതെ അലയുന്ന മനസ്സ്
ഓളങ്ങള്‍ സ്നേഹിക്കാതെ, തലോടാതെ....

അലകളില്‍ വഴിതെറ്റി
ഏതോ തീരം തേടി പോന്നു ഞാന്‍....

നീ തന്ന സ്വപ്‌നങ്ങള്‍ കണ്ണീരിലലിയിച്ചു
മൂകമായി വിങ്ങി കരഞ്ഞു.....

ഞാന്‍

ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം,

വെറുക്കാം

മിഴി നിറയാതെ കരയാം
മഴ നനയതെ കുളിക്കാം
മൊഴിയറിയാതെ പറയാം
മനസ്സറിയാതെ വിങ്ങാം
ഇരുളറിയാതെ നിനക്കാം
പകലറിയാതെയുറങ്ങാം
പുഴയറിയാതെ നീന്താം
കരയറിയാതെ കിടക്കാം
നീയറിയാതെ മറക്കാം
പ്രണയമറിയാതെ വെറുക്കാം

സ്നേഹമഴ

ഇന്ന് സ്നേഹമഴ പെയ്തു
ആ മഴയില്‍ പ്രണയം കിള്ര്‍ത്തു
എന്നോ കാണാന്‍ മറന്നവര്‍ നമ്മള്‍
നമ്മള്‍ കണ്ടു മുട്ടിയതിവിടെയോ
എന്നോ കേള്‍ക്കാന്‍ കൊതിച്ചത്
അലയായ്‌ ഞാന്‍ കേട്ടതിവിടെയോ
ഇനി സ്വപ്നമായ്‌ പ്രണയം പൊലിക്കാതെ
നമ്മുക്കായ്‌മാത്രം വീണ്ടും ജനിക്കാം....
പക്ഷെ
ഈ സ്നേഹമഴയില്‍ കിളിര്‍ത്ത പ്രണയം
പൂക്കുന്നതാര്‍ക്ക് വേണ്ടി?
ഞാന്‍ കാത്തുവെക്കുന്ന
സ്നേഹം ആര്‍ക്കുവേണ്ടി?
പകലില്‍ ഞാന്‍ തേടിയ
നിശാ പുഷ്പം പോലെ
വൈകി വന്ന വസന്തം പോലെ
അറിയാതെ തൊട്ടു വച്ച നിന്റെ സ്നേഹ ശല്‍ക്കങ്ങള്‍
ഇനിയും നെറി പറയാന്‍ വേണ്ടി
സ്വാര്‍ത്ഥതക്കപ്പുറം എല്ലാം
ക്രൂരമായ നൈമിഷിക ജീവിത നാടകങ്ങള്‍ മാത്രം

വിരഹവും മരണവും

പിരിയാനായി കണ്ടു മുട്ടിയതാണ് നമ്മളെല്ലാം!
കളവു പറയാന്‍ വേണ്ടി സത്യങ്ങള്‍ മൂടിവച്ചതും... 
അടുക്കാനായി അകലുവാന്‍ വെമ്പിയതും ‍.....   
പിരിയാനായ്‌ ദൈവം കാണിച്ചതും നമ്മളെ ആയിരുന്നു...
നിസ്വാര്തമായി സംസാരിച്ചപ്പോള്‍ ശ്വാസം മുട്ടി 
പക്വത വരാത്ത വാക്കുകള്‍ പറഞ്ഞ നേരം
കണ്ണ് നിറയാതിരിക്കാന്‍ കണ്ണടച്ചപ്പോള്‍
മന്നസ്സില്‍ തോന്നിയ വിങ്ങലിന്റെ ആഴം കൂടിയപ്പോള്‍
ഞാന്‍ അറിയാതെ അലിഞ്ഞത് നിശബ്ദതയിലെക്കായിരുന്നു....