അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
ഞാനും നീയും
സ്നേഹിക്കപ്പെടാന്‍ വെമ്പുന്ന മനുഷ്യ ഹൃദയങ്ങള്‍, അതിനപ്പുറത്ത് ആ സ്നേഹത്തെ തോല്‍പ്പിക്കുന്ന ഒളിച്ചോട്ടവും, ഒരു തരത്തില്‍ നമ്മള്‍ എല്ലാവരും ഓരോ കാസനോവ ജന്മങ്ങള്‍ മാത്രം...
നടുങ്ങു മുടുങ്ങു ജനിക്കുന്നു: ഒരു ഉത്തരാധുനിക പ്രണയ കാവ്യം
ഉട്ടോപ്യന്‍ കടല്‍ കൊള്ളക്കാരനായ തന്കപ്പന്റെയും ഭാര്യ രമണിയുടെ മൂത്തമകനായി ഉഗാണ്ടയില്‍ ജനിച്ച ശശി പറവൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുധമെടുത്തതിനു ശേഷം ബോസ്റ്നിയ കടലിടുക്കിലെ കവരത്തി ദ്വീപില്‍ താലൂക്കപ്പീസറായി ആയി ജോലി നോക്കുന്ന കാലം, പ്രായം കണ്ടാല്‍ ചരമം തോന്നിക്കാത്ത സ്ട്രബെര്രിയുടെ നിറമുള്ള ചുണ്ടുകളും വിയ്യൂര്‍ ജയിലിലെ ഗോതമ്ബുണ്ടയുടെ നിറവും നെല്ലിയാമ്പതിയിലെ കാരക്കോറം വെള്ളച്ചാട്ടം പോലെ ഒഴുന്ന കൂന്തലഴകുമായി ഉത്തരാധുനികതയുടെ മടിത്തട്ടില്‍ കിടന്നു കാലിട്ടിളക്കുന്ന ഒരു പെണ്‍കുട്ടി വന്നു. അവളുടെ പേരായിരുന്നു കാര്ത്യാനി, അവളുടെ മുഖത്തെ ലാഞ്ചനയും സ്വഭാവത്തിലെ വഞ്ചനയും ഒക്കെ ചേര്‍ന്ന് അവള് ഒരു ഒന്നൊന്തരം ആഫ്രിക്കന്‍ നാരി ആയിരുന്നു, ആഫ്രിക്കന്‍ സഫാരികള്‍ക്ക വരുന്ന അറേബ്യന്‍ പര്‍ദ്ദാധാരിണികളെ വെല്ലുന്ന സൌന്ദര്യം ഉണ്ടായിരുന്ന അവള്‍ ശശിയുമായുള്ള ഒരു ആകസ്മികമായ കണ്ടു മുട്ടലില്‍ പ്രണയബദ്ധരായി.. അത്ര പെട്ടെന്നായിരുന്നു ശശിയുടെ മനസ്സില്‍ അവള്‍ ഏണി വച്ച് കയറിയത്. തുടര്‍ന്ന് മാലോകര്‍ അറിയാതെ ബോസ്ടിനിയില്‍ നടന്ന പാനിപെട്ട് യുദ്ധത്തില്‍ പല ശവങ്ങളും വീണു.
ഏതോ മഴ പെയ്യാത്ത ഒരു മണ്‍സൂണ്‍ രാവില്‍ ഭൂജാതനായ മിടുങ്ങുവിനെയും എടുത്തു ഉതോപ്യയില്‍ നിന്നും വണ്ടി കയറിയ കര്ത്യാനി ചെന്നെത്തിയത് അധോലോകത്തിന്റെ ചോരമണക്കുന്ന താഴ്വാരങ്ങളില്‍ എവിടെയോ ആണ്. കരിഒയിലിനെ വെല്ലുന്ന നിറമുള്ള മിടുങ്ങുവിനെ കൊണ്ട് അലഞ്ഞു തിരിയുന്ന നേരത്ത്, ഫെക്കുകളുടെ പാറമടയില്‍ പണിയെടുക്കുന്ന ചുവന്ന കോട്ടിട്ട് തമാശ പറയുന്ന പോപ്പിയെ കണ്ടു മുട്ടി, പോപ്പി കര്ത്യായനിയുടെ സൌന്ദര്യത്തില്‍ മതി മറക്കുന്നു, മാര്‍കെറ്റില്‍ വില്‍ക്കാതെ കിടക്കുന്ന ചീഞ്ഞ മത്തിയുമായി ഇരിക്കുന്ന മീന്കാരിയുടെ മനസുമായി കഴിഞ്ഞ കാര്തായനിയുടെ ജീവതത്തിലേക്ക് ഒരു M80 ഓടിച്ചു വന്ന പോപ്പിയെ സ്വീകരിക്കാന്‍ അവള്‍ക്കു ഒരു മടിയും ഉണ്ടായിരുന്നില്ല, മൂക്കള ഒലിപ്പിച്ചും നിത്യയുടെ ഗോള്‍ പോസ്റ്റില്‍ ഇടയ്ക്കിടെ ഗോള്‍ അടിച്ചും നടക്കുന്ന മിടുങ്ങുവിനെ പഠിപ്പിച്ചു വലുതാക്കി വല്യ ഒരു കംമെന്റെട്ടര്‍ ആക്കണം എന്ന ചിന്തയുമായി പോപ്പി ഇപ്പോഴും ഈ അധോലോകത്തിന്റെ മൂലകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു, തന്നെ പരിണയിച്ച പോപ്പിക്ക് ഫ്രീ ആയിട്ട് കൊടുത്ത മുതലിനെ താലോലിച്ചു കാര്ത്യായനിയും സന്തോഷവാതിയാണ്...
അങ്ങിനെ കാലചക്രം തിരിഞ്ഞും മറിഞ്ഞും ഇവിടേം വരെ ആയി.... അച്ഛനും മകന്റെയും കഥ ഇവിടെ അവസാനിക്കുന്നില്ല... അധോലോകം പുതിയ കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു..

Subscribe to:
Posts (Atom)