അപചയങ്ങളില്‍നിന്നു കൊലപാതകങ്ങളിലേക്ക്, ഉള്‍പ്പോരിലേക്ക്, പാര്‍ട്ടി ജീര്‍ണിച്ചു മരിക്കട്ടെ. ഞങ്ങള്‍ക്ക് ആദരവ് മാത്രം മതി. ഞങ്ങള്‍ പ്രശസ്തിയെന്ന അലങ്കാരത്തില്‍ മതിമയങ്ങിയുറങ്ങുകയാണ്, ഞങ്ങളുടെ മൂക്കിനു ചോരയുടെ രാഷ്ട്രീയമണം കിട്ടാന്‍ മാത്രമുള്ള ഘ്രാണശക്തിയില്ല, ഞങ്ങളുടെ പേനയിലെ ചിന്തകള്‍ സ്ഫുരിപ്പിക്കുന്ന മഷി തീര്‍ന്നിരിക്കുന്നു, ഞങ്ങള്‍ മുഖമില്ലാത്ത തത്വചിന്തകന്മാരാണെന്ന് നിങ്ങള്‍ക്കറിയില്ലേ, ഞങ്ങള്‍ക്ക് ഇനിയും സൂര്യനുദിച്ചിട്ടുമില്ല.
ഞങ്ങള്‍ ഈ കാലഘട്ടത്തിന്റെ എഴുത്തുകാരാണ്,
പ്രതികരണശേഷി നഷ്ടപെട്ട എഴുത്തുകാര്‍.