കളവുകള്‍

ഒരു ചെറിയ കളവു പറഞ്ഞതിന്റെ ഇഫക്റ്റ്‌ നിലനിര്‍ത്താന്‍ അനേകം കളവുകള്‍ പറയാനും ആ കളവുകളില്‍ സ്വയം മറക്കാനും വേണ്ടി ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍. ആരെ കുറ്റം പറയണം? കളവു പറയുന്ന നമ്മളെയോ, അതിനു പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെയോ ?

Resurrection - Part 2

ഡിആക്ടിവെറ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട്‌കള്‍ ആക്ടിവേറ്റ്‌ ചെയ്തു കൊണ്ടായിരുന്നു അവന്‍ പുനര്‍ ജനിച്ചത്‌. മരിച്ചു മരവിച്ച ബന്ധങ്ങളെ കണ്ടു അവന്‍ കരഞ്ഞില്ല, ഇനിയും ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ പുതപ്പിച്ച ബന്ധങ്ങളെ അവന്‍ തലക്കടിച്ചു കൊന്നു. എന്നിട്ട് കുറെ നേരം ചിരിച്ചു. ലജ്ജയില്ലാതെ പുതിയ ബന്ധങ്ങള്‍  തേടാന്‍ അവന്‍ മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ടു.

ഏകാന്തമായ വഴികളില്‍ പലതും പുലമ്പി അവന്‍ നടന്നു.രക്തം തേടി അലയുന്ന ഒരു കൂട്ടം രക്തശലഭങ്ങള്‍ അവനു വഴി കാണിച്ചു. ഒരു തിരിച്ചു വിളിയുടെ അലകള്‍ മുഴങ്ങിയപ്പോള്‍ അന്നത്തെ വേട്ട മതിയാക്കി തിരിച്ചു നടന്നു.

മസ്സിന്റെ ദാഹം തീര്‍ക്കാന്‍ ഓര്‍മകളുടെ പഞ്ഞികെട്ടുകെളില്‍ അവന്‍ പലരെയും തിരഞ്ഞു. പിന്നെ നിശബ്ദമായി തേങ്ങിക്കരയുന്ന ഒരു ഓര്‍മയുടെ നഗ്നമായ മാറിലേക്ക് അവന്‍ വീണു. ആ ഓര്‍മ്മകള്‍ അവനെ ചുറ്റിപിണഞ്ഞു അങ്ങിനെ കിടന്നു. പിന്നെ ഫേസ്ബുക്ക് അക്കൗണ്ട്‌കള്‍ ഡിആക്ടിവെറ്റ് ചെയത് അവന്‍ വീണ്ടും ആത്മഹത്യ ചെയ്തു.

കണ്ണീരും ചോരതുള്ളികളും ഒരുമിച്ചു നിലത്ത് വീണു തളം കെട്ടി. ചോരത്തുള്ളികള്‍ കണ്ണീരിന്റെ കൂടെ ഭൂമിയിലേക്ക് വാര്‍ന്നു പോയി. അവിടെ ഒരു പാലപ്പൂമരം തളിര്‍ത്തു.