ചതിയില്‍പ്പെടാന്‍ ഇഷ്ടപ്പെടുന്ന മനസ്സിനെ പാളം തെറ്റിക്കാന്‍ പോന്ന ഒരു നിലാവത്ത് പതിയിരിക്കുന്ന സ്വപ്‌നബോഗികള്‍ . ബോഗിയില്‍ മുഴുവന്‍ ചതികളുടെ ചായം പൂശിയ മുഖം പേറുന്ന എന്റെ പ്രതിരൂപങ്ങള്‍. അറിയാതെ സ്വബോധമുണര്‍ന്നു കുറ്റബോധം വിളമ്പുന്ന ഇടവേളകള്‍, ഇത് ഞാന്‍ എന്നെത്തന്നെ വെറുക്കുന്ന നേരം, എന്നിലെ മനുഷ്യത്വമാണെന്റെ പരാജയം എന്ന് തിരിച്ചറിയുന്ന നേരം, ഇന്ന് ഞാന്‍ ജന്മനാ അപരാധിത്വം പേറി നടക്കുന്നവനായിരുന്നെങ്കിലെന്നു ആശിക്കുന്ന നേരം. എന്തോ തേടി കരയില്‍ വന്നു നിന്ദ്യമായി നീന്തുന്ന ചെറുമീനുകളെപ്പോലെ , പ്രതീക്ഷയറ്റ മനുഷ്യന്റെ നിഴലിനെ പിന്തുടര്‍ന്നു ശ്വാസം കിട്ടാതെ പിടയുന്ന നേരം. സ്നേഹവും ദയയും മൂലം സ്വയം കുറ്റപ്പെടുത്തുന്ന ഒരു അവസ്ഥാവിശേഷത്തില്‍ ജീവിക്കുന്ന മനുഷ്യക്കോലം.