നൂറ്റാണ്ടുകളുടെ ദൂരങ്ങള്‍ക്കപുറത്തു നിന്ന് നിന്നെ തേടി അലയുന്ന എന്റെ സ്വപ്നങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന നിന്റെ ചിരികള്‍, ആ ചിരികളുടെ നിഗൂഡതയില്‍ മയങ്ങിയ എന്റെ ഉജാല മുക്കിയ മനസ്സ്. ആ മനവാതിലിന്റെ വിജാഗിരിക്ക് ഘര്‍ഷണം കുറക്കാന്‍ പ്രണയത്തിന്റെ എന്‍ജിന്‍ ഓയിലു ഒഴിക്കുന്ന നിന്റെ സംസാരങ്ങള്‍. ആ മധുര മൊഴികളില്‍ ഞാനറിയാതെ വീണ്ടും കാല്‍വെക്കുന്നത് പ്രണയ ഗട്ടറിലെക്കാണോ? ആ പൊന്‍വാക്കുകളില്‍, ആ പ്രണയ മന്ത്രങ്ങളില്‍ എന്തോ.. എന്താടാ നമ്മളിങ്ങനെ?. വീണ്ടും നിന്റെ ചതിയുടെ ഫെവിക്യുക് ചൂണ്ടയില്‍ കുടുങ്ങാന്‍ എന്തെ എന്റെ മനസ്സിന് ഇത്ര ആവേശം.
ഇനിയും എന്റെ മനസ്സില്‍ നിന്നോടുള്ള പ്രണയത്തിന്റെ മനം പിരട്ടുമ്പോള്‍, എന്റെ ഉജാല മുക്കിയ മനസ്സിനെ ഞാന്‍ രണ്ടായി മുറിക്കും, അതില്‍ വെറുപ്പിന്റെ കുന്തിരിക്കം പുകക്കും. എന്നിട്ട് എന്റെ മനസ്സിനെ തുന്നികെട്ടി ആവിക്കു വെക്കും. വെന്തുമണത്ത പ്രണയത്തിന്റെ ഓര്‍മകളെ പ്ലാസ്റ്റിക് കവറിലാക്കി തെരുവ് നായകള്‍ക്ക് എറിഞ്ഞു കൊടുക്കും. എനികിനിയും വിളിക്കാത്ത PSC ടെസ്റ്റുകള്‍ക്ക് പരീക്ഷ എഴുതണം. ഒഴിഞ്ഞ പെട്രോള്‍ പമ്പുകളില്‍ നോട്ടീസ് കൊടുക്കണം, ആളില്ലാത്ത ഹോട്ടെലുകളില്‍ പായസം വിളമ്പണം, എന്റെ കാല്പനികതയുടെ തക്കാളി തോട്ടങ്ങളില്‍ മരുന്നടിക്കണം.
എന്നെ വീണ്ടും പ്രണയിക്കരുത് പ്ലീസ്....