വിഡ്ഢികള്‍

കാലം കാണുന്ന കൂത്താട്ട ജന്മങ്ങള്‍
ജന്മങ്ങള്‍ സഹിക്കുന്ന കുഴ്ലൂത്തിന്‍ വീചികള്‍
അറിയാതെ തോന്നുന്ന ദൈവസ്നേഹങ്ങള്‍
നിറയാതെ കവിയുന്ന സ്നേഹത്തിടുംബുകള്‍
കരയാതെ നില്‍ക്കുന്ന മണ്ടന്മാര്‍ നമ്മള്‍
ഓക്സിജന്‍ തിന്നുന്ന പമ്പര വിഡ്ഢികള്‍
ജീവിക്കനാശയുള്ള പാവങ്ങള്‍ നമ്മള്‍

ചുരിദാര്‍ ഇട്ടലുള്ള ഗുണങ്ങല്‍

സ്ത്രീകളുടെ പേര് കാണുമ്പോഴുള്ള മമതയും(പിന്നെ വേറെ വല്ലതും), പുരുഷ കേസരികളെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം അവഞ്ഞയും പുഞ്ഞവും തോന്നുന്ന, വ്യക്തിത്വങ്ങളെ അളക്കാന്‍ ഉപയോഗിക്കുന്ന വൃത്തികെട്ട മനസ്സിനെയാണോ മലയാളികള്‍ എന്ന് പറയുന്നത്...

കോപ്പ്

ഒരു ഇമവെട്ടം കൊണ്ട് ഞാന്‍ നിന്നെയറിഞ്ഞു.... ഒരു നിശ്വാസം കൊണ്ട് നിന്നിലലിഞ്ഞു... ഒരു നിര്‍വൃതി കൊണ്ട്.................?

പൂനം പാണ്ടേ

അക്ഷമരായ്‌ കാത്തു നിലപ്തെന്തിനു വേണ്ടി...
അവള്‍ പറ്റിക്കുമോ അതോ കബിളിപ്പിക്കുമോ...
അതോ കളിപ്പിക്കുമോ...
നിര്‍വൃതിക്കായ്‌ കാത്തിരിക്കുന്നു ഞാന്‍...
ഉത്സാഹഭരിതനായ്‌ ലവലേശം ലജ്ജയില്ലാതെ..
കണ്‍കുളിര്‍ക്കെ കാണുവാനായ്‌
കാത്തു നില്പ്പൂ ഞാന്‍ ഈ നേരവും..
എന്ത് നീ വരാത്തെ പൂനം പാണ്ടെ..
ഞങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ എന്തെ പാലിക്കാത്തെ..
എന്ത് നീ വരാത്തെ പൂനം പാണ്ടെ..

ആര്‍ക്കോ വേണ്ടി

മൌനാനുരാഗത്തിന്‍ സ്നേഹ ശ്രുതികള്‍...
ഹൃദയാനുരാഗത്തിന്‍ മിഴിനീര്‍ തുള്ളികള്‍...
മധുരാനുഗതിന്‍ പനീര്‍ ദളങ്ങള്‍....
ഇനിയും ഞാന്‍ സൂക്ഷിപൂ നിനക്ക് വേണ്ടി

കാത്തിരിപ്പ്

നീറി വെന്ത കനവായ് നീ
പെയ്തോലിച്ച മഴയായ്‌ നീ
ചോര വാര്‍ന്ന മനമായ്‌ നീ
എന്തിനെന്നെ വിട്ടു പോയ്‌

ചെയ്ത തെറ്റെന്തേ ഞാനറിയില
ചെയ്ത നോവേന്തേ ഞാനറിഞ്ഞീല
മിഴിനീരിനി പൊഴിക്കീലാ
എന്തിനെന്നെ വിട്ടു പോയ്‌

ഇനിയെന്നു കാണുമെന്നറിയീലാ
പുതുമഴ പെയ്യുമോന്നറിയീലാ
വേഴാമ്പലായ്‌ കാത്തിരിക്കീലാ
എന്തിനെന്നെ വിട്ടു പോയ്‌

ആസ്ത്മ

ഇപ്പൊ മനസ്സില്‍ ഇരുളാണ്,
കനവില്‍ തീയാണ്
ഈ ഇരുളില്‍, പുകയില്‍
എനിക്ക് സ്വാശം മുട്ടുന്ന

കലികാലത്തിലെ സാഹിത്യകാരന്മാര്‍

മി. സാഹിത്യകാരന്‍ എഴുതിയ പോസ്റ്റ്‌

ക ത ഗ മ ങ്ങ പ ച ന ഞ... മറഞ്ഞു, തറഞ്ഞു, കൂതറ... ഹ ഹ ഹാ...
അക്ഷരം പെറുക്കി വയ്ക്കാന്‍ അറിയുന്ന ഏതു കൂതറക്കും കവിയാകാം. ഫെയ്സ് ബുക്കില്‍ ഫെയ്ക്ക് ആണെങ്കിലും ഗ്രൂപ്പ് തുടങ്ങാം. ചിട്ടയായ നിയമാവലിയും ഉണ്ടാക്കാം... അല്ല വാക്കുകളുടെ അങ്ങാടി സൃഷ്ടിച്ചാല്‍ സാഹിത്യമാകുമോ? എന്തോ... കലികാലം ...
------------------------------------------------------------------------------------
ബാക്കിയുള്ളവരുടെ കമന്റുകളും
-------------------------------------------------
കീലേരി അച്ചു
കണ്ണാടിയും ഊശന്തടിയും വെച്ചാലും സാഹിത്യകാരനകില്ല
കലികാലം annaa
-------------------------------------------------
Komban Moosa
hahaah
-------------------------------------------------
Manu Nellaya
achuu..... namukkum thaaadi vekkaaam tto.....
-------------------------------------------------
കീലേരി അച്ചു
താടീം വെക്കണം, കണ്ണാടീം വാങ്ങണം, എന്നിട്ടൊരു ബുജി കളി നടത്തണം, പ്രൊഫൈല്‍ന്റെ കൂടെ കവി, നോവലിസ്റ്റ്‌, ബ്ലോഗ്ഗര്‍ എന്നീ പത്രാസു കൂടെ തുന്നി ചേര്‍ക്കണം, എന്നിട്ട് ആള്‍ക്കാര്‍ക്ക് മനസിലാവാത്ത രണ്ടും പോസ്റ്റും, സംഗതി ക്ലീന്‍, വായിക്കാന്‍ കൊള്ളാത്ത പേരാണെങ്കില്‍ ബഹു കേമം... ഇത്രയുമായാല്‍ ഒരു സ്വയം വിരാജിക്കുന്ന വിചാരിക്കുന്ന ഫൂമിയില്‍ നിക്കാത്ത സാഹിത്യ കാരനായി... സുഫം :)
-------------------------------------------------
മി. സാഹിത്യകാരന്‍
അങ്ങനെ എന്നെ കൊണ്ട് താടി എടുപ്പിക്കാന്‍ നോക്കണ്ട... ഞമ്മള്‍ ഫുജിയൊന്നുമല്ല. പിന്നെ ആരുടേയും മേല്‍ ഞാന്‍ കുതിര കയറാറില്ല...
-------------------------------------------------
Manu Nellaya
അച്ചുവേ... നമ്മളാരും ആരുമല്ല... വെറും പച്ചയായ മനുഷ്യര്‍... ആരെങ്കിലും ആരെന്കിലുമാനെന്നു വിജാരിക്കുന്നോന്‍ വിഡ്ഢി.... ചില കിണറ്റിലെ തവളകളെ പോല്‍....
-------------------------------------------------
കീലേരി അച്ചു
സാറ് ബെഷമിക്കല്ലേ, ഞാന്‍ അങ്ങയെ ഉധേഷിചില്ല, ഞാനൊരു കലി കാല ബോധനം നടത്തിയെന്ന് മാത്രം
-------------------------------------------------
മി. സാഹിത്യകാരന്‍
എനിക്കതില്‍ പരാതിയൊന്നുമില്ല... എഴുതുമ്പോള്‍ മാത്രം ഞാന്‍ എഴുത്തുകാരന്‍ ... അല്ലാത്തപ്പോള്‍ സാധാരണയില്‍ സാധാരണക്കാരന്‍ ...
-------------------------------------------------
Manu Nellaya
അതേ അച്ചു പറഞ്ഞതും ശരിയാണ്... സമകാലിക ഓണ്‍ലൈന്‍ ലോകത്തെ'' വിശ്വ മഹാ ബ്ലോഗര്‍മാരുടെ'' സ്രിസ്ട്ടി കാണുമ്പോള്‍ അങ്ങനേം തോന്നും... അതിനു പറ്റിയ അഡ്മിന്‍ തമ്പുരാക്കന്മാരും.. ഏതേലും ഒരു പെണ്ണിന്റെ രൂപം നാല് വാക്കുകള്‍ വിതറിയാല്‍ നൈസ്..സൂപെര്‍ബ് ..വളരെ ഇഷ്ട്ടായി എന്നൊക്കെ കാറി കരയും അവനൊക്കെ...
-------------------------------------------------
മി. സാഹിത്യകാരന്‍
പണ്ട് എം.കൃഷ്ണന്‍ നായര്‍ സാര്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ: ' ഞാന്‍ സാഹിത്യകാരന്‍ ആണ് എന്ന് പറയുന്നവരെ സഹിക്കാം. ഞാന്‍ സാഹിത്യം എന്ന് പറയുന്നവരെയോ....'
-------------------------------------------------
കീലേരി അച്ചു
എന്തിനാ പൊതുവാളെ വെളിച്ചപാടിനെ എഴുന്നെള്ളിക്കുന്നത്
-------------------------------------------------
കീലേരി അച്ചു
നമ്മുക്കായ് എന്തേലും പറയനുന്ടെല്‍ പറയൂ, എം.കൃഷ്ണന്‍ നായര്‍ മാത്രമല്ല പലരും പലതും പറഞ്ഞിട്ടുണ്ട്, അതൊക്കെ ഇവിടെ പറയേണ്ട കാര്യം
-------------------------------------------------
മി. സാഹിത്യകാരന്‍
ഈയിടെ എം.മുകുന്ദന്‍ പറയുകയുണ്ടായി എഴുത്തുകാര്‍ക്ക് സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നില്ലെന്ന്. അത് വിഡ്ഢിത്തരമായെ കാണാനാവൂ... എഴുതാന്‍ ആരും സ്വാതന്ത്രം വച്ച് തരില്ല. അതങ്ങ് പിടിച്ചു വാങ്ങുകയാണ് വേണ്ടത്. സ്വാതന്ത്ര്യം ഇല്ല എന്ന് പറയുന്നത് ഒരുതരം ഒളിച്ചോട്ടമായെ കാണാനാവൂ... ഇത് എഴുത്തുകാര്‍ ഏറ്റവും സ്വത്രരായി എഴുതേണ്ട കാലമാണ്. എന്നിട്ടും ചിലരുടെ നിശബ്ദത നിലവിലുള്ള ഇരുണ്ട വ്യവസ്ഥിതിയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. അവരുടെയൊക്കെ ഗതി ആ പഴയ ഗ്യാസ് ചേമ്പറിന്റേതു തന്നെ..... സത്യം എഴുതാനുള്ള ആര്‍ജവം എഴുത്തുകാര്‍ക്ക് ഉണ്ടായെന്കിലെ ലോകം നന്നാവൂ. രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്ത് എഴുത്തുകാര്‍ ഉണരേണ്ടതുണ്ട്... ..
-------------------------------------------------
മി. സാഹിത്യകാരന്‍
എന്താ കൃഷണ നായര്‍ പറഞ്ഞത് ഉദ്ധരിക്കാന്‍ പാടില്ലെന്നുണ്ടോ?
-------------------------------------------------
കീലേരി അച്ചു
നിങ്ങള്‍ വിളമ്പുന്നത് വൈരുദ്ധ്യം മാത്രം
-------------------------------------------------
മി. സാഹിത്യകാരന്‍
എന്റെ vaakkukal താങ്കള്‍ക്കു സഹിക്കുന്നില്ലെങ്കില്‍ ഞാനെന്തു പറയാന്‍ ...
-------------------------------------------------
മി. സാഹിത്യകാരന്‍
കീരെളി അച്ചു ആരെന്നു എനിക്കറിയില്ല. എന്റെ വാക്കുകള്‍ അദ്ദേഹത്തെ അസ്വസ്ഥന്‍ ആക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ മിണ്ടാന്‍ പാടില്ലെന്നുണ്ടോ ആവോ.
-------------------------------------------------
മി. സാഹിത്യകാരന്‍
എങ്കില്‍ എന്റെ വാക്കുകള്‍ pinvalikkaam
-------------------------------------------------
കീലേരി അച്ചു
ഞാന്‍ ബുദ്ധിജീവി ബാകിയെല്ലാവരും കൂതറ എന്നുള്ള താങ്കളുടെ സവര്‍ണ ചുവ മാത്രമാനെനിക്ക് പിടിക്കാത്തത്

ഞാന്‍ എന്തൊന്നു എഴുതാനാ, അയ്യെ ഞാന്‍ ആ ടൈപ്പല്ലാ .. പിന്നെ എതു ടൈപ്പാന്നാവും... ഞമ്മളെ വിട്ടെരു മാശെ... ജീവിച്ചു പോക്കോട്ടെ പാവം.... എന്റെ കയ്യില്‍ കഥകളില്ലാ.... പച്ചയായ ബുധിജീവികളുടെ സാഹിത്യ ഭാഷയില്ല... അവരോടപ്പം ചേര്‍ക്കാനുള്ള പേരും പത്രാസുമില്ല... എഴുതാന്‍ വേണ്ടി സാഹിത്യകാരനയിട്ടില്ല

പിന്നെ സ്വയം അടങ്ങാന്‍ വേണ്ടി മാത്രമുള്ള ഫേസ്ബുക്കിലെ ഒരു നാടകക്കാരന്‍, അവിയലും മോര് കറിയും കൂട്ടി ചോറ് ഉണ്ണുന്ന പച്ചയായ ഇരുകാലി ജന്തു
-------------------------------------------------
മി. സാഹിത്യകാരന്‍
ശരി ശരി... ഞാന്‍ നിര്‍ത്തുന്നു... നമുക്കിവിടെ ശരിയാവില്ല...
-------------------------------------------------
കീലേരി അച്ചു
ആ പോസ്റ്റെ കക്ഷി ഡിലീറ്റി :(
ഇങ്ങിനെയുള്ള സംവാദങ്ങളാണ് ഈ അജീര്‍ണതയെ മറികടക്കേണ്ടത്, ഞാന്‍ മഹാനും മറ്റുള്ളവര്‍ കൂതറകളുംമാണെന്ന ചിന്ത അഹംഭാവം തന്നെ, പോട്ടകിണറ്റിലെ മണ്ടന്‍ തവളകളോട് പോലും ഉപമിക്കാന്‍ പറ്റാത്തത്

ഇനിയുമെന്തേ പറയാത്തെ

നിലാവില്‍ നീന്തി വന്ന
സുന്ദര സ്വപ്നമേ...
മധുരമുള്ള കാഴ്ചകള്‍ തന്നു
എന്നെ മോഹിപ്പിച്ചതെന്തേ...
കണ്ണുനീരിന്‍ കരിയിലകള്‍ മൂടിയ
എന്റെ മനസ്സില്‍ എന്തിനു നീ പൂക്കള്‍ വിതറി...
സുഗന്ധം പരത്തി വെളിച്ചം നിറച്ചു
എന്തിനെന്നെയുണര്‍ത്തി ഈ നിലാവില്‍....
മഴയില്‍ കുതിര്‍ത്തി ചിറകുകള്‍ നനച്ചു
എന്തിനെന്നെ പിടിച്ചു വച്ചു നീ...
ഇനിയുമെന്തേ പറയാത്തെ
എന്തിനെന്നെ തടയുന്നു നീ..

ഒരു ചതിയുടെ സ്വപ്നം

ഒരു നീണ രാത്രി കൂടി
സ്വപ്നങ്ങള്‍ നിഴലിച്ച രാത്രി
സ്വപ്‌നങ്ങള്‍ എന്നെ സ്നേഹതീരത്തെക്ക് കൂട്ടി
അവിടെ ദൂരെ ഞാന്‍ അവളെ കണ്ടു
കളഞ്ഞു പോയ ദുഃഖസ്നേഹങ്ങള്‍ക്ക് വേണ്ടി അവളലയുന്നത്
സ്വപനങ്ങളില്‍ അവളുടെ കണ്ണുനീര്‍ നിറഞ്ഞു
ആ രാത്രി പെട്ടെന്ന് തീര്‍ന്നെങ്കില്‍ എന്ന് ഞാനാശിച്ചു
സ്വപ്നങ്ങളിലെ മേഘകെട്ടില്‍ ഞാന്‍ ഒളിച്ചിരുന്നു
മഴ പെയ്യാന്‍ കൊതിച്ച മേഘകെട്ടുകള്‍ എന്നെ ആട്ടിയോടിച്ചു
അവളെന്നെ കണ്ടില്ലേ?