നീമാത്രം അവശേഷിക്കുമ്പോള്‍
ഞാന്‍ എന്നെത്തന്നെ തിരയേണ്ടതുണ്ടോ?
നമ്മള്‍ കണ്ടുമുട്ടുന്നതിനപ്പുറവും ഇപ്പുറവും
നമ്മുടെ ഇടയില്‍ സ്നേഹം മാത്രമായിരുന്നു.
സ്വന്തമാക്കാനാവില്ലെങ്കിലും,
കാലാകാലങ്ങളില്‍ നീയെന്നും എന്റെ മനസ്സിന്റെ
കോണില്‍ ഒരു നൊമ്പരമായി എന്നുമവശേഷിക്കും.