ഞാനും ഒരു കവിയാണ്!

അവതാര ലക്‌ഷ്യം പലതാണ്
അത് നീതിയുടെ ഉപമയാണ്
കാവ്യ വൃത്തങ്ങള്‍ പൂരിതമാക്കാന്‍
പ്രാസങ്ങള്‍ മാത്രം മതിയാവില്ല
ചില്ലക്ഷരങ്ങള്‍ കൂട്ടിയും ഗണിച്ചും
ഇതൊരു അര്‍ത്ഥമില്ലാത്ത കവിതയാവും
അന്നെനിക്ക് ജ്ഞാനപീഠം കിട്ടും
അന്ന് ഞാനും ഒരു കവിയാകും

കാലങ്ങള്‍ മരിച്ചു വീഴും
ഒരു തിരിയില്‍ ഞാനും അടങ്ങും
ഓര്‍മ്മകള്‍ അന്ന് ഉറക്കം തൂങ്ങും
നാളെയില്‍, മിഥുനത്തില്‍
എന്റെ കവിതകള്‍ വായിക്കപ്പെടും..
അന്ന് ഞാന്‍ പുനര്‍ജനിക്കും..
അങ്ങിനെ വീണ്ടും
അര്‍ത്ഥമില്ലാത്ത എന്റെ കവിതകള്‍
മഷി പരപ്പിക്കും..

എന്‍റെ കവിതയിലെ
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ മുഷ്ടി ചുരുട്ടി
ഇങ്ക്വിലാബ് വിളിക്കും, വിപ്ലവങ്ങള്‍ തുടങ്ങും
വീണ്ടും എനിക്ക് കിട്ടും ജ്ഞാനപീഠം...
രക്തസാക്ഷികളുടെ രക്ത മണ്ഡപങ്ങളില്‍
ഞാന്‍ എന്‍റെ അര്‍ത്ഥമില്ലാ കവിത ചൊല്ലും
അവരുടെ ആത്മാക്കള്‍ എന്‍റെ
ആത്മാവില്ലാത്ത കവിതയെ വെറുക്കും
അങ്ങിനെ ഞാനും ഒരു വിപ്ലവ കവിയാകും

പിന്നെ ഒരു കടും ചായയില്‍
വിഷം തന്നു നിങ്ങള്‍തന്നെ എന്നെ കൊല്ലും
എന്‍റെ കവിതകളെയും..

പിന്നെ ഞാന്‍ പുനര്‍ജനിക്കുന്നത്
ഒരു പ്രണയകവി ആയിട്ടായിരിക്കും