കാല്പനികതയുടെ താഴവരകളില്‍ എവിടെയോ തളിരിട്ട പ്രണയത്തില്‍ മുങ്ങിത്താഴന്ന എന്റെ മനസ്സിനു ഇനി തിരിച്ചു വരാന്‍ കഴിയില്ല. സ്വപ്നങ്ങളുടെ കിളിവതിലുകളില്‍ ഒളിഞ്ഞുനോക്കുന്ന നേര്‍ത്ത വികാരമായി അതെന്നെ മടക്കുകളില്ലാത്ത മേഘകെട്ടുകളിലെക്ക് പൂര്‍ണ്ണമായും താഴ്ത്തിയിരിക്കുന്നു. എന്റെ പഴയ ജന്മത്തെ പൊതിഞ്ഞു കിടക്കുന്ന ഓര്‍മ്മകളും നിരാശകളും എന്നെ വരിഞ്ഞു കെട്ടിയിരിക്കുന്നു. ഞാനെന്ന സത്വം അതിലാണ്ട് കിടക്കുന്നു.
ഗാഢമായ നിശ്ശബ്ദതയില്‍ എന്റെ മനസ്സ് കരയുമ്പോഴും ഒരു കോണില്‍ അവളുടെ നേര്‍ത്ത ചിരികള്‍ എനിക്ക് കേള്‍ക്കാം..
എനിക്കൊരു തിരിച്ചുവരവ്... അതില്ല. പുതിയ ലോകത്ത് എന്റെയീ എളിയ വിരൂപതയില്‍ ഞാന്‍ സന്തുഷ്ടനാണ്.. അതില്‍ ഞാന്‍ ആനന്ദം കണ്ടത്തുന്നു..