അകലത്ത് കറുത്തപാറകല്ല് തളിര്‍ത്ത മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഞാനെന്ന സത്വം. എന്റെ മനസ്സില്‍ നിറയെ സ്വപ്‌നങ്ങള്‍ വളര്‍ന്നിരിക്കുന്നു.
ചില സ്വപ്‌നങ്ങള്‍ എന്റെ മനസ്സിനെ വള്ളിചുറ്റി ഇലകള്‍ പടര്‍ത്തിയിരിക്കുന്നു. അതില്‍ നിശാശലഭങ്ങള്‍ കൂട്കൂട്ടിയിരിക്കുന്നു. ചില സ്വപ്നങ്ങള്‍ക്ക് പല്ല് മുളച്ചിരിക്കുന്നു. പല്ല് മുളച്ച സ്വപ്‌നങ്ങള്‍ പാറകല്ല് തളിര്‍ത്ത മരത്തിന്റെ ശിഖരങ്ങളെ ചവച്ചരച്ചു തിന്നുന്നുന്നു. അത് കണ്ടു നില്‍ക്കുമ്പോള്‍ എന്നിലേക്ക് വരുന്ന ഭീതിയെ എനിക്ക് കാണാം.
പാറകല്ലുകള്‍ ഭക്ഷിക്കുന്ന എന്റെ സ്വപങ്ങളുടെ ഭാരം മൂലം ഞാന്‍ ഭൂമിയിലേക്ക് ഊര്‍ന്നു പോവുന്നു. എന്റെ മനസ്സിന്റെ ചിറകുകള്‍ മണ്ണിനടിയിലാണ്ടു പോയിരിക്കുന്നു. എന്നിലൊറ്റപ്പെട്ട ഞാനെന്ന ഭാവം ഒരു ചില്ലുകുപ്പിയിലടക്കപ്പെട്ട പ്രാണിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു യാഥാര്‍ത്യങ്ങളെ തേടി സുതാര്യഭിത്തിയില്‍ ചെന്നിടിക്കുന്നു.