അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
ഞാനും നീയും 2
മനസ്സിന്റെ ഉള്ളില്‍ എവിടെയോ തോന്നുന്ന അരക്ഷിതാവസ്ഥ, അതാണോ നീ, എന്റെ സ്നേഹം, നിന്നോട് എനിക്ക് തോന്നുന്ന വികാരം, നീ വെറുക്കുന്നവരും നിന്നെ വെറുക്കുന്നവരും എപ്പോഴും ഒരേ ആള്‍ ആവണമെന്നില്ല, അത് പോലെ നീ സ്നേഹിക്കുന്നതും നിന്നെ സ്നേഹിക്കുന്നതും ഒരേ ആള്‍ ആവണമെന്നില്ല, ഒരു വിഡ്ഢിയെ പ്പോലെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ജീവിതം തന്നെ നീ മാറ്റി മറിച്ചു, അല്ലങ്കില്‍ മാറ്റാന്‍ ശ്രമിക്കുന്നു. ഈ സ്നേഹം ഒരു ചക്രം പോലെ കറങ്ങി വരുന്ന ഒരു വികാരമല്ലേ, സ്നേഹിക്കുമ്പോള്‍ വേദനിക്കുന്നു, വേദനിക്കുമ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നു, വെറുക്കുമ്പോള്‍ മറക്കാന്‍ ശ്രമിക്കുന്നു, മറന്നു തുടങ്ങുമ്പോഴേക്കും വല്ലാണ്ടേ എന്തൊക്കെയോ നഷ്ടപെടുന്ന പോലെ തോന്നുന്നു, അല്ലങ്കില്‍ എന്തിന്റെയോ അഭാവം മനസ്സിനെ അലട്ടുന്നു. ഇങ്ങിനെ ഒക്കെ തോന്നുമ്പോ എനിക്ക് നഷ്ടപെടുന്നതിനെ വീണ്ടും തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആശിക്കുന്നു, ഒടുവില്‍ ആശയപരമായി നമ്മള്‍ വീണ്ടും പ്രണയത്തില്‍ തന്നെ എത്തി ചേരുന്നു. വെറുക്കാന്‍ വേണ്ടി സ്നേഹിക്കാം, അല്ലങ്കില്‍ സ്ന്ഹിക്കാന്‍ വേണ്ടി വെറുക്കാം, സ്നേഹിച്ചാല്‍ വെറുക്കണം, പിന്നെ മരിക്കണം. ഞാനും നീയും ഇങ്ങിനെ സ്നേഹിച്ചു കഴിഞ്ഞാല്‍ മതിയോ?
ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!
ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!
ഇപ്പൊ കുറ്റബോധം ചര്ദ്ധികുകയല്ല, എനിക്ക് എന്നെ തന്നെ നഷ്ടപെടുമ്പോള്‍.. അന്ന് ഇന്നും പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സിന്റെ ഇരുട്ടിനു കനം കൂടുന്നു. ഇരുട്ട് കണ്ണുകളിലേക്കും തൊണ്ടയിലേക്കും വ്യാപിക്കുന്നു. അന്തകാരം നിറയുന്നു, ആ അന്തകാരത്തില്‍ നിശബ്ദത ഉറങ്ങികിടക്കുമ്പോള്‍ മനസ്സ് ഉള്‍വലിയുന്നു. നിശബ്ദത പൊതിഞ്ഞ മനസ്സിന്റെ ഉള്ളില്‍ പറയാനുള്ള എന്റെ സത്യങ്ങള്‍ ചത്തൊടുങ്ങുന്നു. ഞാന്‍ വീണ്ടും മൂകനാകുന്നു..

Subscribe to:
Posts (Atom)