ബിരിയാണിയും സുലൈമാനിയുമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന തിരിച്ചറിവിന് മുന്നില്‍ കുറുകെ ചാടിയ ഉപ്പുകാറ്റില്‍ മുഖത്തടിക്കുന്ന ഈ ബിരിയാണി മണങ്ങള്‍!. ഭൂമിയിലെ വലിയ സന്തോഷങ്ങളില്‍ കിതക്കുന്ന ഈ ദിവസത്തിനു ചന്തമെകാന്‍ സ്വര്‍ണനിറത്തില്‍ അതാ ബീഫ് ബിരിയാണി.
ഈ ഈദ് ദിനത്തിന്റെ ഒളിയില്‍ ഇതള്‍വിരിയുന്ന ധമ്മിട്ട അഴകാര്‍ന്ന ബിരിയാണി ചെമ്പുകള്‍. അതിന്റെ നേര്‍ക്കാഴ്ചകളില്‍ ഒരു സ്വപ്നം പോലെ ആവിയില്‍ വേവുന്ന ബിരിയാണികള്‍. സ്വപ്നങ്ങളെ തോല്‍പ്
പിക്കുന്ന നിറങ്ങളില്‍ നെയ്യില്‍ ചുട്ടെടുത്ത അണ്ടിപരിപ്പുകള്‍, ഹരിതഭംഗി തിങ്ങിയാടുന്ന പൊതിനാ ചമ്മന്തി, ഗസല്‍ പൂക്കളെക്കള്‍ വെളുത്ത തൈര് ചേര്‍ത്ത സലാഡ്. കനലുകള്‍ തിളങ്ങുന്ന ഓര്‍മ്മപത്രങ്ങളില്‍ ബീഫ് ഫ്രൈ. അങ്ങിനെ... അങ്ങിനെ.. മൂക്കിന്‍ തുമ്പത്ത് ഒട്ടിപ്പിടിച്ച ശ്വാസം ഉള്ളിലേക്ക് തിരുകി കയറ്റുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലുള്ള ബിരിയാണിയുടെ ആത്മ സുഖന്ധം .
സന്തോഷത്തിന്റെ പാടവരമ്പത്ത് ഓടിക്കളിക്കുന്ന കുട്ടിയെ പോലെ ഞാനിന്നു സന്തോഷവാനാണ്. എനിക്കും എന്റെ വയറിനും മനസ്സിന്റെ സന്തോഷത്തോടെ കഴിക്കാന്‍ ഇതാ ബിരിയാണി റെഡി. ആവി പറക്കുന്ന ബിരിയാണിയുടെ മുന്‍പിലിരുന്നു സ്വപ്നം കാണാന്‍ എന്ത് രസമാണന്നോ!