ഇന്നു ഞാന്‍,
പകിട കളിക്കുക്കുന്ന കാലുകളില്‍
ചങ്ങല കെട്ടി.
മനസ്സില്‍ പുകയുന്ന കുന്തിരിക്കം
ആത്മാവില്‍ നിറച്ചു.
ആമാശയത്തില്‍ എരിയുന്ന മണ്ണെണ്ണ വിളക്ക്
ഊതിക്കെടുത്തി.
തലോച്ചോറില്‍ കുമിഞ്ഞു കൂടുന്ന സാമ്പാര്‍പ്പൊടിയില്‍
മുഖം പൂഴ്ത്തി.
ജീവിതം എന്നും പ്രണയത്തിന്റെ ഭ്രാന്താണെന്നറിഞ്ഞ്
ആത്മഹത്യ ചെയ്തു എന്റെ ദേഹം.