ഡിങ്കോല്‍ഫിയോ? അതെന്താ..


ഞാന്‍ ജനിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് ദൈവം പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ കരയുമ്പോള്‍ പ്രളയം ഉണ്ടാകുന്നു എന്ന് ദൈവം പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ഞാന്‍ ഓരോ ജന്മത്തിലും മരിക്കുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവും എന്ന് പറഞ്ഞു, ഞാന്‍ വിശ്വസിച്ചില്ല. ദൈവത്തിനു ദേഷ്യം വന്നു. "ഇറങ്ങി പോടാ പട്ടി, ഇനിയീ സ്വര്‍ഗത്തില്‍ കാലുകുത്തരുത്". ഞാന്‍ ചോദിച്ചു.. നീ കാര്യത്തിലാണോ? ദൈവം അല്ലാണ്ടെ പിന്നെ. ദൈവത്തിനു ഒരു വാക്കേ ഒള്ളൂ. രജനീകാന്തിന് പഞ്ച് ഡയലോഗിനു ട്യൂഷന്‍ കൊടുക്കുന്നത് എന്റെ ഫെയ്ക്‌ ആണ്. ഹ ഹ ഹ .. ദൈവം അട്ടഹസിച്ചു. "ഒന്ന് മെല്ലെ, എന്റെ ചെവി പൊട്ടി!" "ഇത്രയ്ക്കു ഡിങ്കോല്‍ഫിയോ? പെട്ടെന്ന് പോടാ..
ബസ്‌ പാസിനുള്ള കാശും പരിപ്പുവടക്കും ചായക്കുമുള്ള ചില്ലറയും വാങ്ങി പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ നോക്ക്." ദൈവം ആക്രോശിച്ചു. ഞാന്‍ ജസ്റ്റ്‌ എസ്കേപ് ആയി പോന്നു. അധികം നിന്നാ ചെലപ്പോ ദൈവം എന്താ ചെയ്യാന്നറിയില്ല.

ഗൌതമി

ഗൌതമി, ഞങ്ങളുടെ എച്ച് ആര്‍ ഓഫീസര്‍, കുലീന, എന്റെ കണ്ണില്‍ ലൈംഗികത്വമേറെയുള്ള ഒരു സ്ത്രീ. എല്ലാവരുടെയും ഗൌതമി മാഡം. എപ്പോഴും സാരിയാണ് വേഷം, തെളിച്ചമുള്ള നിറങ്ങളണിഞ്ഞ സാരികളില്‍ അവര്‍ ഒരു ദേവത കണക്കെ ചിരിക്കും. കാമഭാവമുള്ള ആ സാരിക്കടിയില്‍ അവരുടെ കൂടെ ദേഹമൊട്ടി വിയര്‍ത്തു കിടക്കാന്‍ ആഗ്രഹിക്കാത്ത ആണുങ്ങള്‍ ആരും ഞങ്ങളുടെ ഓഫീസില്‍ ഇല്ല എന്ന് തോന്നുന്നു.

ഗൌതമി മാഡത്തിന്റെ കുട്ടികള്‍ തമിഴ്‌നാട്ടിലെ തന്നെ ലവ്‌ഡേല്‍ ലോറന്‍സ്‌ സ്കൂളില്‍ പഠിക്കുന്നു. ഭര്‍ത്താവ് മിക്കവാറും ടൂറില്‍. ഇതെല്ലാം അറിയവുന്നതു കൊണ്ട് തന്നെ ഞാന്‍ അവരെ കുറിച്ച് മനസ്സില്‍ കഥകള്‍ സൃഷ്ടിക്കാറുണ്ട്. ഞങ്ങളുടെ ലോകത്തില്‍ വിഹരിക്കുകയും എന്‍റെ ദിവാസ്വപ്നങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാവനാസൃഷ്ടികളില്‍ ഞാനവരെ ഉള്‍പെടുത്തുകയും ചെയ്യുന്നു.

അവരുടെ ദഹിപ്പിക്കുന്ന കണ്ണു കൊണ്ടുള്ള നോട്ടവും സംസാരങ്ങളും എന്റ മനസ്സില്‍ ആവശ്യമില്ലാത്ത വികാരവിചാരങ്ങള്‍ സൃഷ്ടിക്കുക പതിവാണ്, സവിതാഭാബി ചിത്രകഥയിലെ സവിതാഭാബിയായിരുന്നു പലപ്പോഴും എനിക്കവര്‍. ആരാധന മൂത്ത എന്തോ ഒരു വികാരം അവരോടെനിക്ക് ഉണ്ട് എന്നത് സത്യമാണ്, അതെന്റെ നോട്ടത്തിലും സംസാരത്തിലും പ്രതിഫലിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

അവര്‍ ആരോടും അധികം സംസാരിക്കുന്ന ആളല്ല, എല്ലാവരോടും അവരുടെ ഭംഗിയുള്ള മുന്‍നിര പല്ലുകള്‍ കാണിച്ചു ചിരിക്കും, ആ ചിരിയില്‍ എല്ലാവരും ആരാധനയോടെ അവരെ നോക്കി കടന്നു പോവും. അവരെ കുറിച്ചുള്ള ചിന്തകള്‍ എന്നില്‍ എന്തൊക്കെയോ ചുടു നിശ്വാസങ്ങള്‍ നിറയ്ക്കും, എന്റെ ചുണ്ടുകള്‍ വിറക്കും, ഞാന്‍ വിയര്‍ക്കും, പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍ ഞാന്‍ അവരെ പൂര്‍വ്വാര്‍ജ്ജിതമായി ആവാഹിച്ചുകൊണ്ടേ ഇരിക്കുന്നു.

ഞാന്‍ അറിയാതെ അവരുടെ ശരീരത്തില്‍ മുട്ടാറുണ്ടോ, അതോ ഞാന്‍ അറിഞ്ഞു തന്നെ അവരെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ. അവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചാലുണ്ടാകുന്ന ഊര്‍ജം ഞാന്‍ രാത്രി വരെ ചൂടോടെ സൂക്ഷിക്കും. രാത്രികളില്‍ ആ ഊര്‍ജം എന്റെ മനോകല്പനകള്‍ക്ക് തീ കൊളുത്തും, ആ ചൂടില്‍ ഞാന്‍ വെന്തെരിഞ്ഞടങ്ങും. അടരാടുന്ന വികല്പങ്ങള്‍ എന്നെ മനുഷ്യനല്ലാതാക്കും. അവസാനം ലജ്ജയോടെ ഞാന്‍ തലയിണയില്‍ മുഖം പൂഴ്ത്തും. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ അവരുടെ സാരിയുടെ കസവ് പാറ്റേണുകള്‍ എന്റെ സ്വപ്നത്തിലെ ചുഴികളില്‍ വീണു കറങ്ങും. ഉണരുമ്പോള്‍ ഒരിക്കല്‍ കൂടെ മനസാക്ഷിയെ വഞ്ചിച്ച ജാള്യതയില്‍ വിടര്‍ന്ന ചിരിയില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു പുതിയ ദിവസത്തെ വരവേല്‍ക്കും.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയി, ഞാനും ഗൌതമിയും ആയുള്ള എന്റെ മന്നസ്സിലെ കെമിസ്ട്രി എന്റെ മനസ്സില്‍ നിന്നും പുറത്തേക്ക് അവരെ തേടി പോവ്വുന്നുണ്ടോ എന്നുവരെ ആയി. C++ കോര്‍ സിന്റാക്സ് വേരിയബുളുകള്‍ പോലും വിയര്‍ക്കുന്ന ചൂടുള്ള ഒരു മാര്ച് മാസം, ഒരു 62 ബിറ്റ്‌ അരെ റീകാപ്ചരിംഗ് മെമ്മറി പ്രോഗ്രാം ഡിസൈന്‍ ചെയ്യുന്ന നേരം ഡെസ്കിലെ ഫോണ്‍ ശബ്ദിച്ചു. ഡിസ്പ്ലേ HR അഡ്മിന്‍ എന്ന് കാണിച്ചു, എന്റെ മനസ്സൊന്നു ചൂളി. ഇന്ന് ലോബിയില്‍ വച്ച് അവരെ ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെ ഉരസി പോന്നതാണ്. ദൈവമേ. പണി പോയി.

"നന്ദന്‍, വുഡ്‌ യൂ പ്ലീസ്‌ പാസ്‌ ബൈ?" ആ മധുരമുള്ള ശബ്ദത്തിനു അല്പം കനം കൂടിയോ?

"യെസ്, വില്‍ ബി ദേര്‍ ഇന്‍ എ ഷോര്‍ട്ട് വൈല്‍" ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞോപ്പിച്ചു.

താങ്ക്സ് എന്ന് പറയുന്നതും ഫോണ്‍ വച്ചതും കേട്ട്, ഞാന്‍ മൌത്ത് പീസും താങ്ങി എന്തോ ആലോചിച്ചു നിന്ന്.

അവരുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഗൌതമി ആരോടോ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നു, എന്നെ കണ്ടതും കസേര കാണിച്ചു ഇരിക്കാന്‍ ആഗ്യം കാണിച്ചു. ഞാന്‍ ഇരുന്നു. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കാതെ മുറിയിലുള്ള പെയിന്റിംഗുകള്‍ നോക്കിയിരുന്നു. അവര്‍ ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കുന്നുണ്ടെന്നു തോന്നി. ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി മന്ദഹസിച്ചു, ഒരു ക്ഷമ പറഞ്ഞു എന്നെ ഇത്തിരി നേരം ഇരുത്തിയതിനു.

"നന്ദന്‍ എവിടെ താമസിക്കുന്നു" പതിവില്ലാത്ത ചോദ്യം.

"അമിഞ്ഞിക്കര ഗാര്‍ഡന് അടുത്താ."

"ആണോ? ഞാന്‍ കില്‍പോക്ക് ബ്രിഡ്ജിന്റെ അടുത്താ, അവന്യൂ 33 ബില്‍ഡിംഗ് B യില്‍ 43B"

ബില്‍ഡിംഗ് നമ്പര്‍, അപര്‍ത്മെന്റ്റ്‌ നമ്പര്‍ വരെ പറഞ്ഞിരിക്കുന്നു. ഓ മൈ ലഡ്ഡു.

"അറിയാം, എന്റെ ഫ്രണ്ട് യദുവിന്റെ ചേച്ചി താമസിക്കുന്നത് അവിടെയാണ്."

നന്ദന്‍ അടുത്ത ശനിയാഴ്ച ഫ്രീയാണോ" മുഖത്ത് ചിരിയോടെ ചോദ്യങ്ങള്‍.

ലഡ്ഡു അഗൈന്‍! എന്റെ മനസ്സില്‍ ലഡ്ഡുവാണോ പൊട്ടിയത് അതോ വേറെ എന്തോ പൊട്ടുന്നോ. മനസ്സിന്റെ ഉള്ളിലെ കുളിരില്‍ വിരിഞ്ഞ ചിരി മറച്ചു ചോദിച്ചു. "അതെ, ഞാന്‍ ഫ്രീയാണ് എന്താ മാഡം, എന്താ കാര്യം"

"ഒന്നുമില്ല, ഞാന്‍ ശനിയാഴ്ച നന്ദനെ വിളിക്കാം, ഇപ്പൊ വിളിച്ചത് ഈ TDSന്റെ പെപ്പേഴ്സ് സൈന്‍ ചെയ്യാനാണ്, ഫില്ലപ്പ്‌ ചെയ്തു ഫിനാന്‍സില്‍ കൊടുത്താല്‍ മതി" ഫയലില്‍ നിന്ന് എന്റെ ടാക്സ്‌ പേപ്പര്‍ എടുത്തു തന്നിട്ട് പറഞ്ഞു.

പേപ്പര്‍ വാങ്ങി, നന്ദി പറഞ്ഞു ഞാന്‍ ഇറങ്ങി. ദൈവമേ. കുളിരാണോ, ദേഹമാകെ വിറയ്ക്കുന്ന പോലെ തോന്നി.

ശനിയാഴ്ച വന്നു, ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം, ഏതു ഡ്രസ്സ്‌ ധരിക്കണം, എന്ത് പറയണം എന്നൊക്കെ ആലോചിച്ചാലോചിച്ചു സമയം കളഞ്ഞു, പിന്നീടെപ്പോഴോ ഉറങ്ങി, കുളിയും ചമയലും ഒക്കെ കഴിഞ്ഞു, ഞാന്‍ ഗൌതമിയുടെ വിളിയും കാത്തിരുന്നു. സമയം പോവുന്നില്ല, പതിനൊന്നായി, ഒന്നായി, മൂന്നായി, എന്നെ ഗൌതമി പറ്റിച്ചു, എന്റെ മുഖം വാടി. ഇതുവരെ അവരോടു തോന്നിയ ആരാധനയും കാമവും എല്ലാം ആ ഒരൊറ്റ കാത്തിരുപ്പ് കൊണ്ട് ഒലിച്ചുപോയി. കട്ടിലില്‍ മുഖം പൂഴ്ത്തി കരയാതെ കരഞ്ഞു. എനിക്കെന്താ അവരോടു പ്രേമമാണോ ഇങ്ങനെ ഒക്കെ തോന്നാന്‍.. ചിന്തകള്‍ നീണ്ടു പോയി.

ഫോണ്‍ റിങ്ങുന്നതു കേട്ടാണ് ഞാന്‍ എണീറ്റത്, മൂന്നു മിസ്ഡ്‌ കാള്‍. മൂന്നും ഗൌതമി തന്നെ. സമയം നാലര, നാല് മണിക്കാ ആദ്യത്തെ കാള്‍, ലാസ്റ്റ്‌ കാള്‍ ദേ ഇപ്പോഴും.

തിരിച്ചു വിളിച്ചു,

"നന്ദന്‍ സോറി, ഒരു ഗസ്റ്റ്‌ ഉണ്ടായിരുന്നു, അവരെ പറഞ്ഞു വിടാന്‍ നേരം വൈകി, അതാ." ഗൌതമിയുടെ ശബ്ദത്തില്‍

"അതൊന്നും സാരമില്ല" എന്റെ ദേഷ്യവും, സങ്കടവും ആ ക്ഷമയില്‍ കാണാണ്ടായി

"ഇപ്പൊ വരാമോ?"

ഞാന്‍ ഇതാ ഇപ്പൊ വരാംന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു, പെട്ടെന്ന് ഫ്രഷ്‌ ആയി, ഇത് വരെ അനുഭവപ്പെടാത്ത കുളിരായിരുന്നു ആ അഞ്ചു മണിയുടെ വൈകുന്നേരത്തിന്. മേഘം മൂടിയ ആകാശം, എന്തോ ഒരു വല്ലാത്ത ഫീല്‍. എന്നെ തഴുകുന്ന കാറ്റിനും ചിലപ്പോള്‍ ഗൌതമിയെ അറിയാമായിരിക്കും അതോണ്ടാണോ ഈ കുളിര്.

കോളിംഗ് ബെല്‍ കേട്ട ഉടനെ ഗൌതമി വാതില് തുറന്നു, മുടി പറന്നു കിടക്കുന്നു, സിന്ദൂരം ഇല്ല ലിപ്സ്റ്റിക് ഇല്ലാത്ത ചുണ്ടുകള്‍ റോസ് കളറില്‍, റോസ് നൈറ്റിയില്‍ അവള്‍ എന്റെ സ്വബോധത്തെ കമഴ്ത്തിയ പോലെ. ഇങ്ങിനെ കാണുമ്പോള്‍ അവരുടെ പ്രായം പിന്നെയും കുറഞ്ഞിരിക്കുന്നു.

"നന്ദന്‍ ഇരിക്കൂ" എന്റെ ചിന്തകളെ വെട്ടിച്ച് അവള്‍ പറഞ്ഞു.

"നന്ദന് കുടിക്കാന്‍ ചായയോ കാപ്പിയോ, അതോ ജ്യൂസ്."

"ഒരു ഗ്ലാസ്‌ വെള്ളം മതി" തൊണ്ട വറ്റിയ എനിക്ക് ഒരിറ്റു വെള്ളമായിരുന്നു ആവശ്യം.

ചിരിച്ചു കൊണ്ട് അവള്‍ വെള്ളം എടുക്കാന്‍ പോയി.

കുലീനമായ വീട്, നിറയെ ആന്റിക്കുകള്‍ കൊണ്ട് നിറച്ച ആ റൂമിലെ പിങ്ക് കര്‍ട്ടനുകള്‍ അവിടെ തങ്ങി നിന്ന നിശബ്ദതെയെ ഭേദിച്ചു എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി.

വെള്ളം കുടിച്ചുകൊണ്ട് ഞാന്‍ അവരുടെ മുഖത്തേക്ക് ധൈര്യത്തില്‍ നോക്കി. ഓഫീസില്‍ തെളിഞ്ഞിരിക്കുന്ന ആ മുഖമല്ല ഇത്. എന്തോ ഒരു നിരാശ പോലെ.

എന്റെ വീട്ടിലെ കാര്യങ്ങളും, ഇവിടുത്തെ താമസത്തെക്കുറിച്ചും ഓഫീസിലെ തമാശകളും ഒക്കെ ഞങ്ങള്‍ പറഞ്ഞിരുന്നു.

പിന്നെ രണ്ടു പേരും മൌനത്തിനു ഇടം കൊടുത്തു. ആ മൌനത്തില്‍ ഞാന്‍ എന്റെ സ്വപ്നങ്ങളെ അഴിച്ച് അലയാന്‍ വിട്ടു, അതിന്റെ പ്രതിഫലം കൊണ്ടോ എന്തോ ഗൌതമി എന്നോട് ചോദിച്ചു.

"ഞാന്‍ എന്തിനാ നന്ദനെ വിളിച്ചത് എന്നറിയുമോ?"

"ഇല്ല" മുഖം താഴ്ത്തി ഞാന്‍ ഉത്തരം പറഞ്ഞു.

"ഒരു കുളത്തിലെ ഒരു മീനിനെ പിടിക്കാന്‍ കുറെ ചൂണ്ടകള്‍, ആ ചൂണ്ടാകളെ പേടിച്ചു നടക്കുന്ന സ്ഥിതിയാ എനിക്ക്"

"എനിക്കൊന്നും മനസ്സിലായില്ല. മീനും ചൂണ്ടയും."

"നന്ദാ നീയെനിക്ക് മീശ വെച്ച ഒരു കുട്ടിയെ പോലെയാണ്, ഒരു അനിയനെ പോലെ, പക്ഷെ"

എന്‍റെ മുഖം താഴ്ന്നു. ഇനി എനിക്ക് കേള്‍ക്കണ്ട, എത്രയും പെട്ടെന്ന് ഇവിടുന്നു പോയാ മതി എന്നായി.

"പക്ഷെ എന്‍റെ ആ കുളത്തിലെ ചൂണ്ടകളില്‍ നിന്റെ ചൂണ്ടയില്‍ കൊത്താനാണ് എനിക്കിഷ്ടം, നിന്റെ ചെറിയ കണ്ണുകളും പുരികങ്ങളും, നെഞ്ചിലെ പൌരുഷവും ചുണ്ടുകളും, പിന്നെ എനിക്ക് തോന്നുന്ന നിനക്ക് എന്നോടുള്ള താല്പര്യങ്ങളും, എന്തോ എപ്പോഴും എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, ആ ഇഷ്ടങ്ങള്‍ എങ്ങനെ പറയണം എങ്ങനെ കാണിക്കണം എന്നെനിക്കറിയില്ല."

എന്ത് പറയണം എന്നറിയാതെ ഞാന്‍. എനിക്കിപ്പോ അവരോടു എന്തോ ബഹുമാനം തോന്നുന്നു. കാമത്തിനേക്കാളും കൂടതലായി ഞാനവരെ പ്രണയിക്കുന്നു എന്നതാണോ സത്യം. ഈ സംസാരങ്ങളും ചേഷ്ടകളും വേറെ ഒരു തലത്തിലെക്കാണ് എന്നെ കൊണ്ടെത്തിക്കുന്നത്. ഞാന്‍ ഓഫീസില്‍ കാണുന്ന ആ സ്ത്രീ അല്ല ഇവര്‍. എന്റെ ചിന്തകളെ അട്ടിമറിച്ചു സ്വാധീനിക്കാന്‍ മാത്രം ഇവര്‍ ഇപ്പോഴെന്താണ് പറഞ്ഞത്. എനിക്കറിയില്ല. എനിക്കൊന്നും അറിയില്ല. ഒരു വിഡ്ഢിയാണ് ഞാന്‍.

മൂകമായ ആ അന്തരീക്ഷത്തിനെ കൊന്നു കൊണ്ട് ലാന്‍ഡ്‌ ഫോണ്‍ ശബ്ദിച്ചു. ഗൌതമി എണീച്ചു ഫോണില്‍ ആരോടോ സംസാരിച്ചു. ഉണ്ടാക്കിയ ചിരികള്‍ ചിരിക്കുമ്പോള്‍ അവള്‍ എന്നെ നോക്കി. അവളുടെ ഭര്‍ത്താവാകണം. ഫോണ്‍ വച്ച് അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ ഷര്‍ട്ടിന്റെ ഫസ്റ്റ് ബട്ടന്‍ ഇട്ടു തന്നു പറഞ്ഞു.

"നന്ദനെ എനിക്കിഷ്ടമാണ്, നന്ദന്റെ വികൃതികളും. പക്ഷെ നന്ദന്‍ ആഗ്രഹിക്കുന്നത് എല്ലാം തരാന്‍ എനിക്കാവില്ല, ഞാന്‍ ഒരു ഭാര്യയാണ്, രണ്ടു കുട്ടികളുടെ അമ്മയും. എനിക്ക് നിനക്കായി തരാന്‍ ഒന്നും ഇല്ല. എന്നോട് നന്ദന്‍ ക്ഷമിക്കണം."

ഞാന്‍ കരഞ്ഞു പോകുമോ എന്നായി, എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്റെ കണ്ണില്‍ നിന്ന് ഇറ്റുവീണ കണ്ണീര്‍ തുടച്ചു തന്നു അവള്‍ പറഞ്ഞു.

"നന്ദന്‍ ഇനിയിവിടെ നിന്നാല്‍ നമ്മള്‍ പരസ്പരം മറന്നു പോകും. നന്ദന്‍ ഇപ്പൊ പോണം"

കവിളുകള്‍ പൊക്കി ഒരു ചിരി ഉണ്ടാക്കി ഞാന്‍ എണീറ്റു നടന്നു, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ഗൌതമിയെ നോക്കി. അവള്‍ വാതില്‍പ്പടിയില്‍ എന്നെ നോക്കി നിന്നു. എല്ലാം നഷ്ടപെട്ട പോലെ തോന്നി. ആറരയുടെ കാറ്റിന് അത്ര കുളിരില്ലയിരുന്നു. എന്തോ.

twilight


Devil(x-boy):   chugalle

Me(myself):   chugam

Devil(x-boy):   Gush,   ;)

Me(myself):   vavakko, :), vavachikku sukhalle,   “m*^(&^*aa” answer cheyyada patti.

Devil(x-boy):   Chugam da, Cheri payyalle :(

Me(myself):   aare po**&* vi&**** nikkane?

Devil(x-boy):   Nghee :'(

Me(myself):   pinne, entha oru thaasama, njaan enthelum chodicha pettennu answer tharanm, eninikistamilla mindathe irikkunnathu.

Devil(x-boy):   :), Ok

Me(myself):   ee prathi bimbangal enikkishtamalla,   paryanullathu malayalatthil paranjaal mathi

Devil(x-boy):   Enthuva

Me(myself):   ee smiley, chirikkunnu ennu ezhithuyaa mathi

Devil(x-boy):   Soukaryamilla, Aareda ku****** nee?

Me(myself):   njaan  the X-Girl

Devil(x-boy):   Nee oo*** , Poda ku******

Me(myself):   enthaaa perinu kuzhappam, chi. penkuttikalodu theri parayunno

Devil(x-boy):   Njan aranennu parayathe ariyalo

Me(myself):   nee Vampire

Devil(x-boy):   Yep

Me(myself):   enikku ishtamilla aa vargatthine

Devil(x-boy):   Beware,  If u r  the X-Girl or ny other, Don't play with me, It is not good for u baby, Got it?.. I'm flexible da..

Me(myself):   du u feel like I’m am  the X-Girl, ;)

Devil(x-boy):   I don’t know, U feel am a fool na?, U can bluff me as u wish :D

Me(myself):   if I’m  the X-Girl what u do? u can’t run away assole,  :)

Devil(x-boy):   Ha ha I’ll not run and that is not my style.

Me(myself):   du u love  the X-Girl, enikkathirinja mathi, kooy, chakkare

Devil(x-boy):   No, :)

Me(myself):   enikkavale ishtaa, aayiram vattam ishtta....

Devil(x-boy):   Am not, U love her. I don't care, :D, U should love her. She is waiting for you.

Me(myself):   nee para avalodu , I want her back nnu...

Devil(x-boy):   Enth? Ok,I'll, But I’ll tell her as Vampire, But I hope she'll not come to me again, ;)

Me(myself):   ;), kalla panni...

Devil(x-boy):   Enthe

Me(myself):   shall we share her?

Devil(x-boy):   No

Me(myself):   pakuthi raktham enikku pakuthi ninakkum!

Devil(x-boy):   No partnership . She is storing her all blood for you.

Me(myself):   "thpooo", avalenne ingineyaa aattiyathu, but I know the deep inside of her heart there is a

soft corner for me..

Devil(x-boy):   Thattiparikkan enikku interest illa. Enikkulla  girlfriend1, girlfriend2, girlfriend3 okke evidelum, kanum. They will come to me. Not I'm going. They will..

Me(myself):   hm whatever

Devil(x-boy):   Yeah

Me(myself):   in a wild corner of ma heart, she is still there

Devil(x-boy):   Am a big Casanova as u said, Hmm great, and Congrats

Me(myself):   I’m still thirst for her presents, my dreams, rains..

Devil(x-boy):   :D,  Great, That’s wonderful, But don’t tease her again man,  ;)

Me(myself):   never again

Devil(x-boy):   I'll try

Me(myself):   I want to sleep in her husky thoughts

Devil(x-boy):   Hmm, If u have luck again she'll come to u. :)

Me(myself):   she always gives a cozy feeling, always..

Devil(x-boy):   :),  Great, I have also had these feelings before. But I fell down

Me(myself):   how, why don’t u answer that? u said, u fell down, how?

Devil(x-boy):   I told the x-boymany times that he can't conquer her, But he told me he'll won her love. Poor kid. He fell down by the way... :D:D:D, He didn't reach her, :D, He tries to be as a Casanova. But failure is his fate..

Me(myself):   step over me!

Devil(x-boy):   Step over for what?

Me(myself):   to catch her

Devil(x-boy):   Shh???, Go ahead. Devil is no more..

Me(myself):   from when

Devil(x-boy):   The only ways to reach her, u have to go through me the devil

Me(myself):   so your still pursue to conquer her,  what the heck? i cant understand?

Devil(x-boy):   No

Me(myself):   I’m here.. an d I’m begging u please step aside from her

Devil(x-boy):   my mind is diff, Am not going to her. U can go-ahead

Me(myself):   but u r blocking my way, ;),  either u or me

Devil(x-boy):   Hold on kid. I have something with me to hand over to her. And I should get some msg from her to x-boy:. When I get those. I'll step back from her.

Me(myself):   kid, why I’m kid?

Devil(x-boy):   Yep, all are kids in front of count Vampire my dear , she also kid for me

Me(myself):   insanity sucks

Devil(x-boy):   Ha ha ha haaaaa, Sure

Me(myself):   one day she asked me, can u kill me now, she like to be killed by me,  she enjoy that

Devil(x-boy):   Yeah. then Kill her!

Me(myself):   see the deep passion, the desire.

Devil(x-boy):   U can,  Hmm

Me(myself):   onnum venda,  ente nenchil ingine kidannaa mathi nnu.

Devil(x-boy):   Go ahead, Don’t wait, Then y u leave her alone in a dense forest?

Me(myself):   ariylla

Devil(x-boy):   U step back for me? why

Me(myself):   kind of, ariyilla.

Devil(x-boy):   “the x-boy” told me sometimes he feels like that. And he is not happy with that.

me::’(,  yeah

Devil(x-boy):   Y u scarifies your love for me?

Me(myself):   because I care you

Devil(x-boy):   Who am I for you?

Me(myself):   a stranger, he appears on ma screen and says” hi” everyday

Devil(x-boy):   Of course. But for me, the x-boy was my road, He was capable to let me anywhere in this universe. And almost he had done his job. Perfectly. But nowa days, he fail... So he told me he needs some rest. I let him sleep in my castle.

Me(myself):   what is all of this.

Devil(x-boy):   This is ....... , ;) History of X-BOY.

Me(myself):   who deserves  the X-Girl,  you or me?

Devil(x-boy):   U,  U, U ONLY

Me(myself):   how, you sacrifice ?

Devil(x-boy):   I told u. I’m not going to her, Am a messenger now for him, Don't think that the X-Boy is chatting with u. I am Vampire, I'll step back and hand over her to u too with care

Me(myself):   I don’t want to win this war

Devil(x-boy):   It's up to u

Me(myself):   I loose, as always

Devil(x-boy):   My way will be cleared

Me(myself):   :),  don’t play jackass?

Devil(x-boy):   U can win, or fail. It will be your decision,  >D

Me(myself):   I can win always, now I don’t want. I feel like god...

Devil(x-boy):   Go ahead, :)

Me(myself):   but no, I’m on sanity

Devil(x-boy):   Hmm

Me(myself):   I know what is right and what is wrong,   but it fails when it is on love, I'm craving for love

Devil(x-boy):   Ur wishes. She'll be alone, again in some hours.,  >D love, love, love... What a stupidity

Me(myself):   it is human,  not devilish

Devil(x-boy):   Now a day’s am hearing this shit again and again,  Am devil, Demon

Me(myself):   yeah, I resemble every where

Devil(x-boy):   Hmm

Me(myself):   I feel like god

Devil(x-boy):   Not only u. All heck are opening their mouth for love

Me(myself):   even u

Devil(x-boy):   No, Never

Me(myself):   again don’t play jack ass

Devil(x-boy):   No way,  I told u, Am not jack ass

Me(myself):   all I want to say is return her back, as I gave it  to u

Devil(x-boy):   No

Me(myself):   I beg

Devil(x-boy):   Am not the one who receive her from u. But I’ll do it for u, Not coz of u, Coz of him only.

Me(myself):   so u doesn’t need her?

Devil(x-boy):   I don't need her at all.

Me(myself):   how can you throw that bitch to me, I don’t need her anymore

Devil(x-boy):   If I need I can, I can it like cutting a flower

Me(myself):   then u have it,  I don’t need that bitch,

Devil(x-boy): But as I know she is a little, cute vampire. So I retrieve, Am not going to attack a vampire, as I’m too

Me(myself):   bitch is always bitch

Devil(x-boy):   Vampires will never attack, I'm the emperor of vampire, who leaving back her to u or anyone else

Me: as u know.. I’m feeling like god.. I created all the fakes of u and me.

Devil(x-boy):   No way,  U creates me? Kid.... Don't ... Step back from me... My way is mine own,  And I’m not going to hurt or block anyone.

Me(myself):   ok, tell your devil to give me the x-girl back.

Devil(x-boy):   ok, i will.

finally xboy and devil discussed the issue, and devil felt very bad, and he scold the xboy, later devil conveyed the message and freed her... now she is with me.. happily


```````````
end

ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു.

ഇനി വളെരെ കുറച്ചു ദിവസങ്ങള്‍ മാത്രം, ഇപ്പൊ ജനനങ്ങള്‍ക്കും മരണങ്ങള്‍ക്കും അപ്പുറം യുഗങ്ങളിലൂടെ ജീവിച്ചവനെ പോലെ, ഒരുപക്ഷെ ആയിരം ജന്മങ്ങളുടെ പൊക്കിള്‍ കോടി അറുത്ത പോലെ, മേഘങ്ങളിലൂടെ ഉയരങ്ങളിലേക്ക് പറക്കുന്ന ചുറ്റു ഗോവണികളില്‍ കറങ്ങിയും തിരിഞ്ഞും, ചെന്നെത്തുന്ന തെരുവുകളില്‍ വര്‍ഷങ്ങളോളം രക്തം ചിന്തിയും യുദ്ധം ചെയ്തും കണ്ണീര്‍ ചുരത്തിയും എങ്ങോട്ടെന്നില്ലാതെ ഈ യാത്ര.

ഓടുന്ന വഴികളില്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെ, ഞാനെന്ന എന്റെ പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ ഒരു കോണില്‍ ഇരുട്ട് പതിയിരുന്നു എന്റെ അക്ഷരങ്ങളെ വിഴുങ്ങുന്നു. ഇനിയും പല ജന്മങ്ങള്‍, പല രൂപങ്ങള്‍, പല പേരുകള്‍, പല ജീവിത നിശ്വാസങ്ങള്‍, പക്ഷെ ഒരേ ഒരു മുഖം മാത്രം, എന്റെ സത്യത്തിന്റെ മുഖം. ആ സത്യത്തിന് ഒരു മനസ്സ്‌ മാത്രം. ആ മനസ്സില്‍ ഒരു കാരുണ്യമായി ഒഴിയാബാധയായി നിന്റെ മുഖവും..

ഞാന്‍ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു.

മറന്നിട്ടുമെന്തിനോ?

നിന്നെ എത്ര സ്നേഹിച്ചിട്ടും മതിവരാത്ത എന്റെ മനസ്സിന്റെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടുന്ന പൊള്ളയായ എന്റെ എകാന്തതകള്‍ തിരയുന്നത് നിന്റെ വേദനകളെയാണോ? അതോ എന്റെ നേരെമ്പോക്കുകള്‍ക്ക് അനുസൃതമായി തുള്ളുന്ന നിന്റെ നിഴലുകളെയോ?

നീ അവലംബിക്കുന്ന മൌനങ്ങള്‍ക്ക് എനിക്കിനി ഉത്തരമില്ല, ഇനിയെന്റെ സ്വാര്‍ത്ഥതകള്‍ക്ക് വേണ്ടി നിന്നെ ഞാന്‍ സ്നേഹിക്കില്ല. ഇപ്പോഴും എനിക്കറിയാത്തത് ഞാന്‍ എന്തിനു നിന്നെ ഇത് പോലെ സ്നേഹിക്കുന്നു എന്നാണ്. നിന്റെ മുഖത്ത് പ്രതിഫലിപ്പിക്കുന്ന സന്തോഷത്തിന്റെ തരംഗങ്ങള്‍ കാണുമ്പോള്‍ ഞാന്‍ വീണ്ടും നുണകള്‍ പറയാന്‍ ഇഷ്ടപെടുന്നു. അതില്‍ എന്തോ ഒരു ഉന്മാദം എന്റെ മനസ്സ് അനുഭവിക്കുന്നുണ്ടാവാം. അല്ലെങ്കില്‍ അണയാത്ത പ്രണയത്തിന്റെ LED ബള്‍ബുകള്‍ മിന്നുന്ന ഒരു മന്ദതയില്‍ സ്വബോധമില്ലാത്ത സ്വപ്നങ്ങളില്‍ നീയിങ്ങനെ എന്റെ ചിന്തകളെ ബോധദീപ്‌തമാക്കിക്കൊണ്ടിരുന്നു.


കടലിന്റെ അലകള്‍ ഇളകുന്ന ശബ്ദങ്ങളെ ഭേദിച്ച് എനിക്ക് കരയാന്‍ തോന്നുന്നു. ഓര്‍മകളുടെയും ചിന്തകളുടെയും ചങ്ങലകള്‍ അഴിച്ചു ഞാന്‍ മരണത്തിന്റെ തണുപ്പിലേക്ക് ഊളിയിട്ടോട്ടെ. പക്ഷെ മരണത്തിന്റെ ആ തണുപ്പില്‍ നിന്റെ ഓര്‍മ്മകള്‍ മരവിച്ചിരിക്കും, നെഞ്ചിന്റെ ചൂട് നഷടപ്പെടുമ്പോള്‍ എന്റെ പ്രണയം മരിക്കില്ലേ, വേണ്ട എനിക്ക് മരിക്കണ്ട, പക്ഷെ നിന്നെ മറക്കാന്‍ മടിക്കുന്ന എന്റെ മനസ്സിനെ കഴുവേറ്റണം. എന്റെ പുതിയ പ്രണയങ്ങളെ തടസ്സപ്പെടുത്തുന്ന നിന്റെ സ്‌മൃതിപഥങ്ങളില്‍ ആസിഡ്‌ ഒഴിക്കണം, വിജനതയിലൂടെ നടന്നു നീങ്ങുന്ന ഒരു ഭ്രാന്തനായി എനിക്കെന്നിലേക്ക് തന്നെ മടങ്ങണം.

ഇന്ഫ്ലുവന്‍സ

ഇന്നലെ പെയ്ത മഴയില്‍ നനഞ്ഞ എന്റെ നോക്കിയ 3310 മൊബൈലിന് എന്തെന്നില്ലാത്ത കിരികിരുപ്പ്, പോക്കറ്റിന്റെ കനത്തിനു കൊണ്ട് നടക്കുന്ന ഈ കമ്മ്യൂണിക്കേഷന്‍ ബാര്‍ സോപ്പിനും മൂക്കടപ്പോ?!

"ജലദോഷത്തിനു കൊട്ടന്‍ചുക്കാദി കൊടുക്കാം, കുരുമുളകിട്ടു ഒരു കാപ്പിയും കൂടെ ആവുമ്പോള്‍ എല്ലാം ശരിയാവും" എന്റെ മനസ്സ് പിറുപിറുത്തു.

ഈ കനത്തിനു നെഞ്ചോട്‌ ചേര്‍ത്തു കൊണ്ട് നടക്കുന്ന ഈ സാധനം, എന്റെ പ്രിയപ്പെട്ട സുഹൃത്താണ്, എന്റെ കാമുകിയുമാണ്. എന്റെ എല്ലാമാണ്.

അവളുടെ നെറ്റിയില്‍ നോക്കിയ എന്നെഴുതിയ ഭാഗത്ത് ഞാന്‍ മെല്ലെ തലോടി. സ്ക്രീനില്‍ മേലെ ഭാഗത്ത് ലൈറ്റ് അണയുന്നില്ല. എനിക്ക് പേടിയായി. ഹൊറര്‍ സിനിമകളിലെ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ പോലെ ആ നിമിഷങ്ങള്‍.

മണിക്കൂറുകള്‍ ലാവണ്യയുടെ മാസമുറ പോലെ തെറ്റാതെ വന്നും പോയും സമയം കഴിഞ്ഞു. എന്റെ തടിച്ച മൊബൈലിന് മാത്രം അനക്കമില്ലാ. ചക്ക്രശ്വാസം വലിക്കുന്ന പോലെ അവള്‍ക്കു ഒരു റിംഗ് വന്നു. മരണത്തിന്റെ ഇടയിലേക്ക് നീയും മറയുകയാണോ എന്നെ തനിച്ചാക്കി.

ചുണ്ണാമ്പ് തിരുകിയ ബീഡികളില്‍ എന്റെ സ്‌ട്രക്‌ചറല്‍ അനാലിസിസ്‌ ആന്‍ഡ്‌ ഡിസൈന്‍ ടെക്‌നിക്‌നു ഒരു പുതിയ ബുദ്ധിതോന്നി. ഝടിതിയായ എന്റെ മനസ്സും കൈകളും ഓപറേഷന്‍ തുടങ്ങി. ബോട്ടം ബോഡിയും ടോപ്‌ ബോഡിയും ഇളക്കി, ആദ്യമായിട്ടാണ് ഞാന്‍ അവളുടെ നഗ്നത കാണുന്നത്, സൂക്ഷ്മതയോടെ നഗ്നമായ ആ ശരീരം ഞാന്‍ ഒരു വെള്ള തുണിയില്‍ ഇറക്കി വെച്ചു, ജീവന്‍ പോകുന്ന വൈബ്രേഷന്‍ മൂലം ഇടയ്ക്കു ഞരങ്ങിയും മൂളിയും അവളങ്ങനെ കിടന്നു.

അവിടെയും ഇവിടെയും തങ്ങി നില്‍ക്കുന്ന ജലകണങ്ങളെ ഞാന്‍ ഒപ്പിയെടുത്തു. വിറയാര്‍ന്ന ആ ബോഡി എന്റെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.

ജലശീകരം ഉലര്‍ന്നപ്പോള്‍ അവള്‍ക്കു ജീവന്‍ വച്ചു. പിന്നെ ചെറിയ താക്കോല്‍ദ്വാര ശാസ്ത്രക്രിയ വേണ്ടി വന്നു അവളെ പഴയപോലെ ജീവന്‍ വെപ്പിക്കാന്‍. തിരിച്ചു ജീവന്‍ വച്ച സന്തോഷത്തില്‍ അവള്‍ വെല്‍കമിംഗ് ടോണ്‍ പാടി. അവളുടെ സ്കിന്നും കീ പാഡും ചേര്‍ത്തുവെച്ചു ഞാന്‍ അവളുടെ നന്ഗത മറച്ചു. ബോഡികളും ചേര്‍ത്തുവെച്ചു ഇപ്പൊള്‍ അവള്‍ പഴയ പോലെ തുടിക്കുന്നു.

അവള്‍ക്കു ഇന്ഫ്ലുവന്‍സ ആയിരുന്നു. ഇന്നലെ പെയ്ത മഴയില്‍ വഴി തെറ്റി ഒറ്റപ്പെട്ടുപോയ ഒരു കുഞ്ഞി വൈറസ്‌ അവളുടെ ബാറ്ററിക്ക് പിന്നില്‍ ഒളിച്ചു കിടക്കുകയായിരുന്നു.

വാല്‍കഷണം: നോക്കിയ 3310 എന്ന പഴയ ഉല്‍പത്തി മൊബൈലിന് വൈറസ്‌ പിടിക്കില്ല.

ബഹിര്‍ഗമനം

ധൂന്യത തലകുത്തി ആടുന്ന കോമരങ്ങളുടെ ഇടയിലൂടെ ജ്ഞാനം ആറാംഇന്ദ്രിയത്തിന്റെ പുറം കടലില്‍ മീന്‍ പിടിക്കുന്നു. പ്ലീനമായ കടലില്‍ ആര്‍ത്തിരമ്പുന്ന തിരകള്‍ നിശബ്ദമായ ഒരു രാഗത്തില്‍ ശോകമായി എന്റെ  ഉള്ളിലെ നിറകാഴ്ചകളെ ഉണര്‍ത്തി. ഭ്രമാത്മകമായ എന്റെ ചിന്തകളെ ഓട്ട വീണ മേഘങ്ങള്‍ ആഗിരണം ചെയ്യുന്നതും നോക്കി ഞാന്‍ തെറുത്തുരുണ്ടുവരുന്ന തിരമാലകളെകൊണ്ട് കാലു നനച്ചു. ലോഹങ്ങള്‍ ഉരുക്കാഌള്ള ചൂളക്കടുത്തു നിന്ന് വന്ന പൊള്ളുന്ന സ്വപ്നങ്ങള്‍ എന്റെ നിദ്രയെ ആര്‍ദ്രമാക്കി. തിരകളെ തേടുന്ന കരയും, കരയെ തേടുന്ന തിരകളും എന്നെ വീണ്ടും അസ്വസ്ഥനാക്കി.

ഹരിചന്ദനം

പാഞ്ചാലിക്ക് ക്രിസ്തുമസ്സും കഴിഞ്ഞിട്ടും ബമ്പര്‍ ലോട്ടറി അടിക്കാത്തതിന്റെ വിഷമത്തില്‍ വൈകുന്നേരമായപ്പോള്‍ പാഞ്ചാലി റേഷനരി മുറ്റത്ത് കൊണ്ട് പോയി ഉണക്കാനിട്ടു. ആവഴി വന്ന കര്‍ണന്‍ ഇത് കാണുകയും ചര്ദ്ധിക്കുകയും കുന്തിയുടെ തലയില്‍ പേന്‍ നോക്കി കൊടുക്കുകയായിരുന്ന സീതയെ തെറി പറയുകയും ചെയ്തു. കരഞ്ഞോടിയ സീത തോട്ടില്‍ അമ്പും വില്ലും കഴുകി കൊണ്ടിരുന്ന ലക്ഷ്മണനെ കണ്ടു കാര്യം പറയുകയും ചെയ്തു. ദേഷ്യത്തോടെ കര്‍ണനെ വഴക്ക് പറയാന്‍ ലക്ഷ്മണന്‍ വീട്ടിലേക്കു വന്നപ്പോള്‍ ഊര്‍മിള ഹരിചന്ദനം സീരിയല്‍ കാണുകയായിരുന്നു. ഒന്നും നോക്കിയില്ല! റിമോട്ട് എടുത്തു ലക്ഷ്മണന്‍ പറഞ്ഞു.

"ഊര്‍മിളെ.... ഇത്തിരി സൌണ്ട് കൂട്ട്, നല്ല പൊളപ്പന്‍ ഡയലോഗ് ആണ് ഞാനും കേള്‍ക്കട്ടെ."

പൈങ്കിളി യദുവും പൈങ്കിളി ലതികയും !

ലതിക ഒന്നും മിണ്ടിയില്ല.

അന്ന് പോയതില്‍ പിന്നെ ലതികയെ കണ്ടിട്ടില്ല, പിന്നെ എന്തിനാണ് അവളെ കാണണം എന്ന് തോന്നിയതെന്നും യദുവിനു അറിയിലായിരുന്നു, എല്ലാം അറിഞ്ഞിട്ടും പിരിഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പൊള്‍ എന്ത് പറയണം, എങ്ങനെ പറയണം എന്നും യദുവിനു അറിയിലയിരുന്നു.

ലതികയുടെ മുഖം നോക്കാതെ യദു പറഞ്ഞു.
"ലതികെ, നിന്‍റെയീ  പ്രതികാരം എന്നെ സ്നേഹിച്ചുകൊണ്ടായിക്കൂടെ? ഞാന്‍ നന്നാവില്ല ഒരിക്കലും. അതെനിക്കറിയാം, പക്ഷെ തെറ്റുകള്‍ സ്വാഭാവികം, അത് തിരുത്താനുള്ള ഒരവസരം നിനക്ക് തന്നൂകൂടെ?"

അവള്‍ മിണ്ടുന്നില്ല, മുഖം താഴ്ത്തി പെയ്യാനൊരുങ്ങുന്ന കണ്ണുകളുമായി.

"ലതികെ, എനിക്കറിയാം, നിന്നെയെനിക്ക് വ്യക്തമായി അറിയാം, അത് ഞാന്‍ പണ്ടേ വായിച്ചെടുത്തതാണ്, പക്ഷേ ഇത്തിരി കൂടതല്‍ കടുത്തതാണെന്ന്‍ ഇപ്പൊ മനസിലാവുന്നു. ഇനിയൊരിക്കലും നിന്നെ പിരിയണ്ട"

ഒരു വിധം യദു പറഞ്ഞോപ്പിച്ചു.

ലതികക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പൊട്ടിക്കരയണോ, അതോ എങ്ങോട്ടെന്നില്ലാതെ ഓടി പോവണോ? ഇതൊക്കെ കേള്‍ക്കുമ്പോള്‍ അവള്‍ക്കു എന്തോ തിരിച്ചു നേടിയ പോലെ തോന്നി, പക്ഷെ സന്തോഷമാണോ സങ്കടമാണോ കൂടുതല്‍ മുഖത്ത് പ്രതിഫലിച്ചത് എന്ന് അവള്‍ക്കു തന്നെ നിശ്ചയമില്ലായിരുന്നു.

പിന്നെ അവള്‍ പൊട്ടിത്തെറിച്ചു.
"യദു‍, നിയെന്താ എന്നെക്കുറിച്ച് കരുതിയത്‌, നിനക്ക് തോന്നുമ്പോള്‍ ഉപേക്ഷിക്കാനും, തോന്നുമ്പോ വീണ്ടെടുക്കാനും ഞാനെന്താ നിന്റെ കളിപ്പാവയാണോ? ഇപ്പൊ എന്തിനാ ഈ പുണ്യാളന്‍ ചമയല്‍? ഇങ്ങനെ നാണമില്ലാതെ തിരിച്ചു വരാനായിരുന്നോ ഇത്രയും കാലം നീയെന്നെ കരയിപ്പിച്ചത്."

അവള്‍ നിര്‍ത്തിയില്ല, അവളുടെ സങ്കടങ്ങള്‍ ചോദ്യങ്ങളായി എന്നെ ശ്വാസം മുട്ടിച്ചു.
"യദു നീ നല്ല ഒരു നടനാണ്, ഒരു പെണ്ണിന്റെ മനസ്സില്‍ പൊന്‍ വാക്കുകള്‍ എറിഞ്ഞു പ്രണയം നടിക്കുന്നവന്‍. ആരെയും കൊതിപ്പിക്കുന്ന മധുര വാക്കുകളില്‍ വഴങ്ങി കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിനു മുന്‍പില്‍ നീയെന്നെ തോല്‍പ്പിക്കുകയായിരുന്നു അന്ന്. "

പിന്നെ അവള്‍ നിസ്സംഗത ഭാവിച്ചു, പറയാനുള്ളത് എല്ലാം പറഞ്ഞപ്പോള്‍ ഉള്ള ആശ്വാസമായിരുന്നു അവളുടെ മുഖത്ത്. സങ്കടത്തിന്റെ നിഴല്‍ പറക്കുന്ന അവളുടെ മുഖത്ത് ഇപ്പോഴും യദുവിനോടുള്ള സ്നേഹം ഒരു തേങ്ങലായി.
അവള്‍ കരഞ്ഞു, കണ്ണുനീര്‍ തുടക്കാതെ വീണ്ടും അവള്‍ അവനോടു സ്നേഹത്തോടെ കയര്‍ത്തു. ലതിക കണ്ണീരോപ്പിക്കൊണ്ട് സ്ഥലകാലബോധമില്ലാതെ ആയിരം ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.

"ഇന്ന് വീണ്ടും ഈ ചതിക്കുഴിയിലേക്ക് തന്നെ എന്തിനാ എന്നെ വലിച്ചിടുന്നത്.? എന്തിനാ അന്ന് നമ്മള്‍ തമ്മില്‍ കണ്ടത്? എന്തിനാ എന്നോട് സംസാരിച്ചത്? എന്തിനാ എന്നെ മോഹിപ്പിച്ചത്, എന്തിനാ എന്നെ വിട്ടു പോയത്? എന്തിനാ ഇപ്പൊ വീണ്ടും വന്നത്? എന്തിനാ ഇപ്പൊ വീണ്ടും നീയെന്നെ ഇങ്ങിനെ സ്നേഹിക്കുന്നത്? എന്തിനാ ഈ  ഇല്ലാത്ത സ്നേഹം നടിക്കുന്നത്? നീ ചതിയനാണോ? ഇനിയും എന്നെ ഒരു ഉപയോഗശൂന്യമായ ചണ്ടി പോലെ ദൂരെ കളയാനാണോ? അതിനു മാത്രം എന്താ ഞാന്‍ നിനക്ക് ഇപ്പൊ തരുന്നത്?"

ചോദ്യങ്ങളുടെ പെരുമഴയില്‍ യദുവിന്റെ കണ്ണുകള്‍ നനഞ്ഞു, ഉത്തരങ്ങളായി യദുവിനു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവളെ വട്ടം പിടിച്ച് അവളുടെ നനഞ്ഞ കണ്ണുകളില്‍ ഞാന്‍ ഉമ്മ വെച്ചു അവളെ സമാധാനിപ്പിക്കാന്‍. അവളുടെ ഇടുങ്ങിയ മാറുകള്‍ക്കിടയിലൂടെ അവളുടെ നെഞ്ചിന്‍റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ യദുവിനു തോന്നി. അവളുടെ പഴയ യദുവായി മാറാന്‍‍. പക്ഷെ അവള്‍ തന്നെ മറന്നിരിക്കുന്നു, ഇതിനായിരുന്നോ ഇത്രയും ദൂരം ധൃതിപിടിച്ചു കഷ്ടപ്പെട്ട് വന്നത് എന്നൊക്കെ അവനു തോന്നി, ഇവളെ വലിച്ചെറിയാന്‍ എനിക്ക് എന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നോ? അതോ ലതിക എനിക്ക് മറ്റു പെണ്‍കുട്ടികളെ പോലെ വെറും "കിസ്സ്‌ ആന്‍ഡ്‌ ഫോര്‍ഗെറ്റ്‌" ആയിരുന്നോ? യദു തല തല്ലി പൊളിക്കയായിരുന്നു.

ലതിക യദുവിന്റെയായിരുന്നു. പക്ഷെ അവളവന്റെ എല്ലാമായിരുന്നു എന്ന് തിരിച്ചറിയാന്‍ കുറെ കാലം കഴിയേണ്ടി വന്നു. മുഖം മൊത്തം മറയ്ക്കുന്ന റേ ബാന്‍ ഗ്ലാസ്സിന്റെ ഉള്ളില്‍ യദുവിന്റെ കണ്ണുകള്‍ അവളറിയാതെ കരഞ്ഞു.

"ലതികാ.. " യദു ഒന്ന് നീട്ടി വിളിച്ചു.

അവള് മുഖം പൊക്കാതെ ഏങ്ങലടിച്ചു കരയുന്നു.

തിരിച്ചൊന്നും പറയാനറിയാതെ യദു തിരിച്ചു നടന്നു.

ഒരു നിമിഷം ലതിക എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞ് അങ്ങിനെ നിന്നു. യദു അവനെന്തെലും പറഞ്ഞു എന്നെ എന്തെ സമാധനിപ്പിക്കാത്തെ? എന്തെ പഴയ പോലെ കര്‍ച്ചീഫ് എടുത്ത് എന്റെ മുഖത്തെ കണ്ണീര്‍ തുടച്ചു തരാത്തത്, എന്റെ മുഖത്ത് രണ്ടും കയ്യും വച്ച് ഒമനിക്കാത്തത്? ഇനിയും ഒരു നഷ്ടപെടലിന്റെ വേദന സഹിക്കാന്‍ വയ്യ!

"യദു.. "ഏങ്ങലടിച്ച് അവള്‍ വിളിച്ചു.

പതിയെ നടന്ന യദു ആ വിളികേട്ട് വേഗത്തില്‍ തിരിഞ്ഞു നിന്നു.

"യദു എന്തിനാ എന്നോടിങ്ങനെ' ലതിക ഒന്ന് നിര്‍ത്തിപ്പറഞ്ഞു

പിന്നെ അവളവന്റെ നെഞ്ചിലേക്ക് വീണു.

"നിനക്കറിയില്ലേ ഞാന്‍ നീ വരച്ച വട്ടത്തിനുള്ളിലെ വഴിയറിയാതെ കരയുന്ന ഒരു പൊട്ടിപ്പെണ്ണാണ് ഞാനെന്ന്‍, കുറച്ചു നിമിഷം മുന്‍പുവരെ നീയൊരു ചതിയനായിരുന്നു, പക്ഷെ ഇപ്പൊള്‍ വീണ്ടും നീയെന്റെ യദുവല്ലേ! യദു.. ഞാന്‍ വല്ലതും പറഞ്ഞാല്‍ നീ വീണ്ടും എന്നെ ഉപേക്ഷിച്ചു പോവ്വോ? നിനക്കതിനു കഴിയ്യോ? നീയെന്നെ കെട്ടിപ്പിടിച്ചു സമാധനിപ്പിക്കും എന്ന് ഞാനാശിച്ചു. പക്ഷെ.. നീ"

ഒരു ചെറിയ കുട്ടിയെ പോലെ അവളവന്റെ നെഞ്ചില്‍ കിടന്നു കരഞ്ഞു.

കീലോചരിത്


"ജടോതി കപടം ബസ്സോ മിസ്സതി
ജഗധോ കുപിത മാരുതി
പാണ്ഡവ മിതുര തപസി മതി
ബ്രഹ്മോ അവുലോസു ധന്യതാ"

കീലോചരിത്
2011: 11-22

വ്യാഖ്യാനം:

ജടായു അവിലും വെള്ളം കുടിക്കാന്‍ പോയപ്പോള്‍ ശിവന് ബസ്സ്‌ മിസ്സായി,  അതിന്റെ ഉള്കിടിലത്തില്‍ വിഷ്ണു ഹനുമാന്റെ രണ്ടു സെന്റു വീടും പിന്നെ എടുത്താ പൊങ്ങാത്ത ഗദയും ജപ്തി ചെയ്തു. ഇതിന്റെ അരിശത്തില്‍ ഭീമനും ഘടോല്‍ഘചനും തപസ്സിരുന്നു അപ്പൊ ബ്രഹ്മാവ് ആയിരത്തി ഒന്ന് അവുലോസുന്ടകള്‍ നല്‍കി അവരെ ആദരിച്ചു.

വീണ്ടും

പുലര്‍കാലങ്ങളില്‍ പൂക്കള്‍ കണ്ണ് വിടര്‍ത്തുമ്പോള്‍ ഞാന്‍ നിന്റെ വരണ്ട ഓര്‍മകളെ പൊഴിച്ചു കളയാം. പിന്നെ നിലാവ് പെയ്യുന്ന രാവില്‍ നനുനനുത്ത പുതിയ സ്വപ്‌നങ്ങളെ എന്റെയുള്ളം പ്രസവിക്കുമ്പോള്‍, ആ വേദന ഞാന്‍ ആസ്വദിച്ചു കരഞ്ഞു കൊള്ളാം. എന്റെ  ഹൃദയത്തിനേറ്റ മുറിവുകളില്‍ നിന്നോലിക്കുന്ന രക്തകണങ്ങള്‍ ഒപ്പി നീ നിന്റെ പുതിയ പ്രണയത്തെ ബലപെടുത്തുക. നിന്റെയുള്ളിലെ എന്റെ നേര്ത്തു ഓര്‍മകളെ കൂട്ടി പിടിച്ചു എന്റെ ഹൃദയത്തിന് നീ ഒരു പുതിയ മേലുറ തുന്നി തരിക. ഓര്‍മ്മകള്‍ കൊണ്ട് കൊണ്ടു മൂടിയ, രക്തം പുരണ്ട ആ പുതിയ കുപ്പായത്തില്‍ ഞാന്‍ പതിവിലേറെ ചുവന്നു തുടുത്തു സുന്ദരനായിരിക്കും.

കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്.


കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്. പ്രണയമണമുള്ള തലയിണകള്‍ എന്റെ വീക്നെസ്സും.

മറന്നിട്ടും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ വറ്റിചെടുത്ത പ്രണയവാറ്റാണ് ഇന്നും രാത്രികളില്‍ ഞാന്‍ മോന്തുന്നത്. കയിച്ച കണ്ണീരിന്റെ അച്ചാര്‍ തൊട്ടുകൂട്ടുമ്പോള്‍, ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ തികട്ടി വരും. അപ്പൊ മനസ്സിന് പുല്‍കാന്‍ രണ്ടു നുള്ള് ധൂന്യതയിട്ട കഞ്ചാവ് ബീഡി വലിക്കും. അപ്പൊ മനസ്സ് എങ്ങോട്ടോ എന്തിനോ ആരെയോ തേടി പറന്നുയരുമ്പോള്‍ ഞാനറിയാതെ എന്റെ വിരിപ്പിന്റെ ഒരു കോണില്‍ അവളൊരു പ്രണയകന്യകയായി  ജനിച്ചിരിക്കും. നിലാവ് കണ്ണു പൊത്തുന്ന നേരത്ത് ഞങ്ങള്‍ അന്യോന്യം മറക്കും! അന്നും ഞാനെന്റെ കന്യകാത്വം അവള്‍ക്കു അടിയറ വെക്കും.

ക്ഷണം


ഓര്‍മകളെ തട്ടിയുണര്‍ത്താന്‍ പോന്ന സ്വപ്നങ്ങള്‍ ഞാനിന്നു കണ്ടിട്ടില്ല...

പക്ഷെ എന്നും എന്നെ തനിച്ചക്കുന്ന ചില സത്യങ്ങള്‍ ഉണ്ട്. എന്നെ എന്നിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുന്ന ചില സത്യങ്ങള്‍. ആ സത്യങ്ങള്‍ തേടിയുള്ള യാത്രയില്‍, വഴിയില്‍ അപരിചിതയായി ഞാന്‍ നിന്നെയും കണ്ടിരുന്നു.

വെളിച്ചം കയറാന്‍ മടിച്ച ഇരുണ്ട പാതയില്‍, മുഖം മറച്ചു നീ എന്നെ തന്നെ നോക്കുന്നതായും കണ്ടു. ആ നോട്ടത്തില്‍ നഷ്ടപെട്ടത് എന്റെ എഗാഗ്രതയായിരുന്നു. പിന്നെ ചിന്തകളില്‍ നിന്റെ  ഓര്‍മകളും കൂട്ടു വന്നപ്പോള്‍, വീഞ്ഞ് മുട്ടിച്ചു നിന്നോട് സംസാരിക്കാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു.

ഇപ്പൊ എനിക്ക് നഷ്ടപെട്ടത് ഞാന്‍ തിരിച്ചറിയുന്നു. നിന്റെ വേറിട്ട സംസാരവും ആ ചുണ്ടുകളും എന്റെ ബലഹീനതകള്‍ തന്നെയായിരുന്നു.

ക്ഷണം സ്വീകരിക്കാം, തള്ളാം...

പ്രതീക്ഷകള്‍

"ഐ വില്‍ മിസ്സ്‌ യു..."
നന്ദന്‍ കൃഷണപ്രിയയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

സിഗ്നല്‍ പച്ച കത്തിയതോടെ ആ ധൃതി കാണിക്കുന്ന തരത്തില്‍ നന്ദന്‍ ശ്രദ്ധയോടെ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി. കൃഷ്ണപ്രിയ എന്തോ നഷ്ടപെടുന്നതിന്റെ മുഖവുമായി എന്തിനോ ഒരുങ്ങി അടങ്ങി ഇരിക്കുകയാണ്.

കൃഷണപ്രിയ ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുന്ന നന്ദുവിനെ നോക്കി..

പിന്നെ ഈര്‍ഷ്യയോടെ ചോദിച്ചു.
"മിസ്സാന്‍ ഞാനാരാ നന്ദാ നിന്റെ? "

ആ ചോദ്യത്തില്‍ എസി യുടെ തണുപ്പിലും നന്ദന്‍ താന്‍ വിയര്‍ക്കുന്ന പോലെ തോന്നി.

മൌനം.
രണ്ടു പേരും മിണ്ടിയില്ല. ആ മൌനത്തിനു പിറകെ ചിന്തകളുമായി അവര്‍ രണ്ടു പേരും എങ്ങോട്ടന്നില്ലാതെ അലഞ്ഞു. സിന്ഗ്നലുകള്‍ ചുവപ്പും പച്ചയും കത്തിച്ചു. ആ തിരക്കിനിടയില്‍ ആ വണ്ടി മാത്രം ഒറ്റപെട്ടപോലെ ചലിച്ചു.

കാര്‍ എയര്‍പോര്‍ട്ടിന് അടുക്കുന്നത് കണ്ടു കൃഷണപ്രിയ നന്ദനെ നോക്കി.

നന്ദന്‍ അവളെയും നോക്കി, കൃഷ്ണപ്രിയയുടെ മുഖം വാടിയിരിക്കുന്നു.

കൃഷണപ്രിയ സത്യത്തിലും ആരായിരുന്നു തന്റെ. സുഹൃത്ത്? കാമുകി? അതോ വെറുമൊരു ജൂനിയര്‍ ഡെവെവെലപ്പര്‍? അല്ലാ... നന്ദന്‍ ശബ്ദം ഇടറി മെല്ലെ സംസാരിച്ചു തുടങ്ങി.

"പ്രിയേ.. എനിക്കറിയാം എനിക്കൊരു ജീവിതമുണ്ട്, ഒരു കുടുംബമുണ്ട്, കാമിക്കാന്‍ വീട്ടില്‍ സ്വന്തമായി ഒരു സ്ത്രീശരീരമുണ്ട്, പക്ഷെ... അതിനുമപ്പുറം എന്റെ മനസ്സിനെ തോല്‍പ്പിക്കുന്ന എന്റെയീ ഏകാന്തതയ്ക്ക് ഒരു വിങ്ങലായി നീയുമുണ്ട്.... സ്നേഹത്തിനും, പ്രണയത്തിനും, കാമത്തിനുമപ്പുറം പറയാനാവാത്ത എന്തോ ഒന്നാണ് നീയെനിക്ക്.  ഒരു സുഹൃത്തിനും കാമുകിക്കുമപ്പുറം നീയെന്റെ... " വാക്കുകള്‍ കിട്ടാതെ നന്ദന്‍ വിഷമിച്ചു.


"നീയെന്റെ " കൃഷണപ്രിയ ഭാവമാറ്റമില്ലാതെ ചോദിച്ചു.

പിന്നെ മുഖത്ത് വന്ന തെളിച്ചത്തില്‍ ആ ചിരിയില്‍ അവള്‍ കൂടതല്‍ സുന്ദരിയായ പോലെ നന്ദന് തോന്നി.

"നന്ദാ.. ഇപ്പൊ എനിക്ക് നീന്നെ ഉമ്മ വെക്കാന്‍ തോന്നുന്നു, നിന്നെ ഈ മുഖത്ത് ഉമ്മ വെക്കണം, ഉമ്മകള്‍ കൊണ്ട് മൂടണം, നിന്നെ ചുംബിച്ചു ചുംബിച്ചു അങ്ങിനെ അതില്‍ അലിഞ്ഞ് ഒരു പ്രണയബാഷ്പമായ്‌ നിന്നിലലിഞ്ഞു  എനിക്കില്ലാതാവണം...."

നന്ദന്‍ അവളെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി.

ഒരു മൌനത്തില്‍ മുഴുകിയ ശേഷം കൃഷണപ്രിയ തുടര്‍ന്നു.

"നന്ദാ നമ്മുക്ക് ഒളിച്ചോടാം. പക്വതയില്ലാത്തവരാകാം. എല്ലാവരെയും മറന്നു അപരിചിതരെപ്പോലെ എവിടേലും പോയി ജീവിക്കാം. എനിക്ക് നിന്നെ വിട്ടു ഡല്‍ഹിക്ക് പോവണ്ടാ. കഷ്ടപ്പെട്ട് ട്രാന്‍സ്ഫര്‍ വാങ്ങിയത് നിന്നെ മറക്കാന്‍ വേണ്ടി തന്നെയാണ്. പക്ഷെ ഇപ്പൊ ഇത് വേണ്ടിയിരുന്നില്ലാ ന്നു തോന്നുന്നു."


നന്ദന്‍ എന്ത് പറയണം ന്നറിയാതെ മിണ്ടാതെ ഇരുന്നു!

"എന്തേലും പറ നന്ദാ.. ഇതൊന്നും നീ കാര്യാമാക്കണ്ടാ"

"പ്രിയേ.. " സ്നേഹം നിറഞ്ഞ വിളി.

"ഉം.. നന്ദാ..."

"പ്രിയേ..ഞാനും നീയും നമ്മുക്ക് നഷടപ്പെടുന്നില്ല, ഇപ്പൊ നിന്നെ പിരിയുന്ന ഈ നിമിഷങ്ങളിലെ ഓരോ നൊമ്പരങ്ങളും നിന്നെ എന്നിലേക്ക് കൂടതല്‍ അടുപ്പിക്കും. നമ്മുടെ ഈ വികാരം അണയാതെ സൂക്ഷിക്കുന്നുവെങ്കില്‍, അത് സത്യമാണെങ്കില്‍ നമ്മള്‍ ഇനിയും കാണും, കണ്ടിരിക്കും"


കൃഷണപ്രിയ ഒന്നു ചിരിച്ചു.

"എല്ലാവരും പറയുന്നത് പോലെ അടുത്ത ജന്മമാണോ നന്ദാ. അടുത്ത ജന്മത്തില്‍! അങ്ങിനെയാണെങ്കില്‍ അതെനിക്ക് വേണ്ടാ. എനിക്കീ ജന്മമേ ഒള്ളൂ.  ഇനിയൊരു ജന്മം കൂടി കാത്തിരിക്കാന്‍ വയ്യെനിക്ക്. പഴയ  സിനിമകളിലെ ദുഖ നായികയാവാന്‍ ഞാനില്ല. എനിക്ക് നിന്നെയോര്‍ത്തു പാട്ട് പാടാനും അറിയില്ല. ഈ ജന്മം, ഈ നിമിഷം. ... ഇതില്‍ ജീവിക്കാനാണെനിക്കിഷ്ടം"


"മുന്നിലെ ആ കാറില്‍ ഇടിച്ചാ നമ്മള്‍ മരിക്കുമോ. ഞാന്‍ മരിച്ചാലും മതി..... അല്ലെങ്കില്‍ വേണ്ട ഒരുമിച്ചു മരിച്ചാല്‍ മതി. നന്ദനെ ഒറ്റക്കാക്കി എനിക്ക് പോണ്ടാ"

നന്ദന്‍ ഒരു ചെറു ചിരിയുണ്ടാക്കി.

"എന്താ നന്ദാ.. തമാശ പോലെ തോന്നുന്നോ?.. "

"ഇല്ല" നന്ദന്‍ തല കുലുക്കി.

എയര്‍പോട്ടിന്റെ ഉള്ളിലേക്ക് വണ്ടി കയറി. നന്ദന്‍ പാര്‍ക്കിംഗ് ഫീ കൊടുത്ത് വണ്ടി പാര്‍ക്ക് ചെയ്തു. ഒരു ട്രോളി വലിച്ചു ചെന്നു. ഡിക്കിയില്‍ നിന്ന് ബാഗും പെട്ടിയും എടുത്തു വച്ച് അവളുടെ അരികത്തു ചെന്നു.

കൃഷണപ്രിയ നന്ദനെ അവസാനത്തെതു പോലെ ഒന്ന് നോക്കി. പിന്നെ കാറില്‍ നിന്നിറങ്ങി. ആ ട്രോളി ഉന്തി ഒന്നും മിണ്ടാതെ നടന്നു. പിന്നെ നന്ദന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

"ഈ ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്ന് വീണില്ലെങ്കില്‍, ഡല്‍ഹി എന്നത്തെയും പോലെ അവിടെയുണ്ടെങ്കില്‍ ഞാന്‍ കാത്തിരിക്കും നന്ദാ, നിനക്ക് വേണ്ടി നിന്റെ കാലൊച്ചകള്‍ക്ക് വേണ്ടി ഞാന്‍ കാതോര്‍ത്തിരിക്കും.. ഒന്നും നഷ്ടപ്പെടാതെ ഞാനിപ്പോ പോവാം..."

കണ്ണ് നിറയുന്നതിനു മുന്‍പേ അവള്‍ വേഗത്തോടെ ട്രോളിയും ഉന്തി നടന്നു നീങ്ങി.

നിറഞ്ഞ കണ്ണുകള്‍ തുടക്കാതെ നന്ദന്‍ തിരിച്ചു കാറിനുള്ളില്‍ കയറി. തിരിച്ചുള്ള യാത്രയില്‍ നന്ദന്‍ ഒറ്റക്കായിരുന്നില്ല. പ്രിയയുടെ ഓര്‍മ്മകള്‍ നന്ദനെ ചുറ്റി അവന്റെ കൂടെയുണ്ടായിരുന്നു.

പ്രതീക്ഷ: മരണം

കൃഷ്ണപ്രിയ നന്ദന് എഴുതിയ അവസാനത്തെ കത്ത്.

നന്ദന്,

ഒരെഴുത്തില്‍ നിന്നെ തളച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാലും ഈ തോറ്റു പേടിച്ചോടുന്നവളുടെ അവസാനത്തെ എഴുത്താണിത്.

നന്ദാ ഞാന്‍ ഈ തോല്‍വികള്‍ ഇരന്നു വാങ്ങുകയാണ്. അതിലൂടെ നീ ജയിക്കുന്നു എന്നത് എന്നില്‍ കൂടതല്‍ സന്തോഷം ഉളവാക്കുന്നു. മരണത്തോടുള്ള എന്റെ അമിതാവേശം മാത്രമാണ് ഇപ്പോള്‍ നിന്നെ എന്നില്‍ അകറ്റുന്നത് എന്ന് പറയുമ്പോള്...

അറിയില്ല! എനിക്ക് മരണം നഷ്ടപെടലുകളുടെ വേദനകളെ വിഴുങ്ങാനിരിക്കുന്ന ഒരു ഇരുണ്ട സ്വപ്നമാണ്. ഒരു രാത്രിയിലെ ഉറക്കത്തിനിടയില്‍ ആ സ്വപ്നം എന്നെ പരിരംഭിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. ഒഴിഞ്ഞ ചുടലപ്പറമ്പുകള്‍ എന്റെ സ്വപ്നങ്ങളെ പറിച്ചു നടാന്‍ ഉതകുന്ന വിളനിലങ്ങള്‍ തന്നെയാണ്.

നന്ദന്‍ കൊച്ചു കുട്ടികളെ പോലെയാണ്, എല്ലാം ഒരാവേശത്തോടെ തുടങ്ങിവെക്കുന്നു, പാതിയില്‍ തളര്‍ന്ന്‍ ഒന്നും മുഴുമിക്കനാവാതെ നിസ്സംഗതയോടെ നിഷ്കളങ്കതയോടെ നോക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് ഇപ്പോഴും നന്ദന്. നമ്മള്‍, ഞാന്‍ ആരും ആരെയും പഴി ചാരുന്നില്ല, ഞാന്‍ വെളിച്ചം കാണാത്ത, സ്വപ്നം കാണാനറിയാത്ത, ഗര്‍ഭത്തിലേ അലസിപ്പോയ നന്ദന്റെ ഒരു നേരെമ്പോക്കായി മാത്രം എന്നെ കണ്ടാ മതി.

നന്ദാ ഇനി ഞാനറിയാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നെങ്കില്‍ അതെന്‍റെ ശരീരമില്ലാത്ത ആത്മാവായിരിക്കും. പുലരുവോളം ഇരുട്ടില്‍ മറഞ്ഞു നിന്ന് ഞാന്‍ നിന്നെ കണ്ടോളാം. അയ്യോ!.. ഈ ശരീരമില്ലാത്തവള്‍ എന്തിനു ഇരുട്ടില്‍ മറഞ്ഞുനില്‍ക്കണം.

എന്നെ അന്വേഷിക്കരുത്, ആരെങ്കിലും എന്നെ അന്വേഷിച്ചു എന്ന് കേട്ടാല്‍ അത് നീയായിരിക്കും എന്നു ഞാന്‍ വെറുതെ ആശിക്കും. അത് കൊണ്ട് വേണ്ട. ജീവിതം എങ്ങിനെ അവസാനിപ്പിക്കണം എന്നറിയാത്ത ഞാന്‍ ഈ എഴുത്ത് എങ്ങിനെ അവസാനിപ്പിക്കും?

ഒരുപാട് സ്നേഹിച്ചിരുന്ന നന്ദന്റെ പ്രിയ!

എന്റെ പുതുവര്ഷം

പ്രണയം ചില്ല് ജാലകങ്ങളില്‍
വന്നന്നെ ഒളിഞ്ഞു നോക്കി.

എന്റെ കിടക്ക വിരിപ്പുകളില്‍ ഒട്ടിയ
രേതകണങ്ങളെ കണ്ടു പ്രണയം നാണിച്ചു

കാമം വലവിരിച്ച ഇരുട്ടിന്റെ
നിശബ്ദതയില്‍ പ്രണയം മിണ്ടാതെ കിടന്നു

അവളുടെ നാണത്തിന്റെ ചിലങ്കപൊട്ടി
സീല്‍ക്കാരങ്ങള്‍ ഉയര്‍ന്നു.

വര്‍ഷങ്ങള്‍ മാറി കിടന്നു
അവളെന്റെ മാറില്‍ ഒട്ടി കിടന്നു.

കാമം രാത്രിയില്‍ ഇതള്‍ കൂമ്പിയുറങ്ങി.
രാവിലെ പ്രണയമുണര്‍ന്നു ബെഡ്കോഫി തന്നു.