ഒരോര്‍മ!

മഴ തുളച്ച വിടവില്‍ കുടുങ്ങിയ ഒരോര്‍മയായി നീ ഇന്നും.
മറവിയുടെ ദൂരത്തു നിന്നെ കളയാന്‍ മനസ്സുറക്കുന്നില്ല ഇപ്പോഴും.

ഇന്ധന ദല്ലാളുകള്‍ !
ജനങ്ങള്‍ക്ക്‌ കീഴ്പ്പെട്ട് അര്‍മാദിച്ചു ഭരിക്കുന്ന
യുക്തിയുടെ ജനനേതാക്കള്‍ കൊഞ്ഞനംകുത്തി.

സായിപ്പിന്റെ വിളിപ്പെണ്ണ് ഇന്ദ്രപ്രസ്ഥത്തില്‍
ചായം തേക്കാതെ പതിവ്രതയായി മടിച്ചുനിന്നു.

പെട്രോള്‍ നീതിയില്ലാത്ത അലങ്കരിച്ച വണ്ടികളില്‍ കയറിയും

പാതയോഗങ്ങളില്‍ മൂത്രമൊഴിച്ചു അവര്‍ ജനയുഗനവോദ്ധാനയാത്ര നടത്തി.

നീചന്റെ നീതീകരിക്കാത്ത അന്തസ്സില്‍ ജീര്‍ണിച്ച
നീലദുപ്പട്ടകെട്ടി അന്തരങ്ങളില്‍ പ്രജാപതി പ്രസംഗിച്ചു.


ആസ്തമ പിടിച്ച ശകടങ്ങളില്‍ പായുന്ന ജനതയുടെ
വികാരങ്ങള്‍ അവര്‍ എണ്ണകമ്പനികള്‍ക്ക് കൂട്ടിക്കൊടുത്തൂ.


എണ്ണക്കമ്പനി കന്യകകള്‍ വിമോചിപ്പിച്ച ദാഹത്തില്‍
നിര്‍ദ്ധനജനനേതാക്കള്‍ രാജ്യത്തെ മാനഭംഗപ്പെടുത്തി.

നിലവിളികള്‍ തീര്‍ത്ത ബന്ദില്‍, ഹര്‍ത്താലില്‍
മിലിട്ടറി വാങ്ങി സേവിച്ചു കഴുതകള്‍ സങ്കടം അറിയിച്ചു.