സ്വപ്നച്ചിറകേറി കിങ്ങിണിക്കുട്ടിക്ക് വേണ്ടി

കഥകള്‍ മുഴുമിക്കാതെ നമ്മള്‍ അകലുമ്പോള്‍, കരയുന്ന കണ്ണിന്റെ കണ്ണീരില്‍ മുങ്ങി എന്റെ മനസ്സ് പിടയുന്നത് നീ കാണുന്നില്ലേ? നീ നിന്നിലേക്ക് അകന്നു നിന്നപ്പോള്‍ ഞാനറിയാതെപോയത് എന്റെ മനസ്സിലെ നിന്നോടുള്ള സ്നേഹമായിരുന്നു....

മറന്നതൊക്കെയും ഇനിയും ഓര്‍മിചെടുക്കാന്‍ നിമ്ഷങ്ങളാകുന്ന സമയത്തെ കൂടെ എന്റെയുള്ളിലെ നിന്നോടുള്ള സ്നേഹം എന്നെ അനുവദിക്കുന്നില്ല. വാക്കുകളില്‍ നീ തീര്‍ക്കുന്ന ഈ മായ കാഴ്ചയില്‍ മേഘങ്ങള്‍ തട്ടി തടഞ്ഞു വീഴുന്നതിനു എത്രയോ മുന്‍പേ ഞാന്‍ നിന്നെ സ്നേഹ്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു.. ഞാന്‍ സൂക്ഷിച്ച നിന്റെ സ്നേഹവും, നിന്റെ ചിരികളും മാത്രമാണ് ഇന്നെന്റെ മനസ്സില്‍... നമ്മുടെ ഇടയില്‍ പകല്‍ പോലെ നിഴലിച്ചിരുന്ന നമ്മുടെ മൌനത്തിനും പോലും എന്ത് ഭംഗി ആയിരുന്നു.. ഞാനും നീയും നമ്മുടെ ഇടയില്‍ ഇരമ്പുന്ന സ്നേഹകടലില്‍ ഒറ്റപെട്ടു പോയതാണോ അതോ നമ്മളായി നമ്മെ ഒറ്റപെടുതിയതോ? ജീവിതത്തില്‍ തെറ്റും ശരിയും അണിയിച്ചൊരുക്കി ദൈവം സമൂഹത്തെ സൃഷ്ടിച്ചു നമ്മെ അകറ്റുന്നു, അകറ്റാന്‍ ശ്രമിക്കുന്നു. നമ്മള്‍ തമ്മില്‍ സ്നേഹിച്ചതാണോ നമ്മടെ തെറ്റ്?

ഇപ്പൊ സ്നേഹസൌഹൃദം പോലും, ബന്ധങ്ങളെ വളച്ചൊടിക്കാന്‍ മനസ്സിന്റെ നിറമറ്റ വികാരങ്ങളെ പിടിച്ചു നിര്‍ത്താന്‍ നീ കാണിക്കുന്ന വ്യഗ്രത ആര്‍ക്കു വേണ്ടിയാണ്...