ജീവിതം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ ഞാന്‍ അതില്‍ ഓരോ പുതിയ അധ്യായങ്ങളും എങ്ങിനെ മുഴുമിപ്പിക്കണം എന്നറിയാതെ വിഷമിക്കുകയാണ്, യഥാര്ത്ഥ ജീവിതം മിഥ്യകളുടെ ഒരുതരം പകപോക്കലാണ്, എവിടുന്നു ഉത്ഭവിചോ അവിടെതന്നെ സമാധിയാവണം എന്ന പരീക്ഷണജീവിത യാഥാര്ത്യതത്തിന്റെ പൊരുളറിയാതെ പകച്ചു നില്ക്കു ന്ന എന്നെ നിങ്ങള്ക്കയറിയുമോ?
ഈ സമൂഹത്തില്‍ കുറെ യധികം പേരെ ഞാന്‍ അനുകരിക്കണം, ജീവിതത്തിന്റെ ചട്ടക്കൂട് മറ്റു പലരെയും പോലെ എന്നെയും എനിക്കും ബാധകമാണത്രേ.. ഞാന്‍ ആ ചട്ടക്കൂട് പൊളിച്ചു പണിയണമെങ്കില്‍ ഞാന്‍ ജീവിക്കുന്ന എല്ലാവരെയും, അല്ലെങ്കില്‍ നമ്മെ അടഞ്ഞു കൂടി ജീവിക്കാന്‍ പഠിപ്പിക്ക്കുന്ന നമ്മുക്ക് നിലനിന്നു പോവുന്ന സാമൂഹിക ജീവിതം അല്ലെങ്കില്‍ എന്റെ സമൂഹം എനിക്ക് അന്യമാകുന്നു...ഭ്രഷ്ട് കല്പ്പികക്കുന്നു...
നില നിന്ന് പോന്ന സമൂഹത്തിന്റെ കാഴ്ചപാടില്‍ ഞാന്‍ വൈരുധ്യമായി സഞ്ചരിക്കണമെങ്കില്‍, അല്ലെങ്കില്‍ വിഭിന്നമായി എന്തെങ്കിലും ചെയ്യണമെങ്കില്‍ നമ്മുക്ക് കുറെ വ്യക്തികളുടെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ തന്നെ അനാദരവ്, വെറുപ്പ് സാമ്പാദിക്കേണ്ടി വരും, അവസാനമായി ഞാനതില്‍ വിജയിച്ചില്ലെങ്കില്‍ ആ സമൂഹത്തില്‍ ഒറ്റപെട്ടവനും ആകുന്നു, തീര്ച്ചലയായും വിഭിന്നമായുള്ള അഭിപ്രായങ്ങളില്‍ നിസ്സഹായനായ എന്നെ നിങ്ങള്‍ ഒറ്റപെടുത്തുന്നു... അല്ലെങ്കില്‍ ഒറ്റപെട്ടുപോവുന്നു... സമൂഹത്തിന്റെ അവതാരണ രീതിയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ച കുറെ തത്വചിന്തകന്മാരെ കല്ലെറിഞ്ഞ പോലെ എന്നെയും നിങ്ങള്‍ കല്ലെറിയുന്നു...