മൌനങ്ങളും അതിന്റെ അര്‍ത്ഥങ്ങളും ഗണിചെടുത്തു അവര്‍ പുതിയ ഒരു പ്രണയ കവിത എഴുതി. പിന്നീട് അപകര്‍ഷതാബോധം തട്ടി മഷി വീണു പരന്ന ആ പ്രണയത്തിന്റെ താളില്‍ പിന്നെയും മൌനം തളം കെട്ടി നിന്നു. സന്തതമായ മൂകതക്ക് അര്‍ത്ഥമേകാന്‍ അയാള്‍ അവളെ ദൃഢമായി ചുംബിച്ചു. നിസ്സാഹായത പരന്ന അവളുടെ ചുണ്ടുകള്‍ക്ക് ജീവന്‍ വെച്ചു. അവളുടെ അപകര്‍ഷതാബോധം ആ ചുംബനത്തില്‍ അലിഞ്ഞു ഇല്ലാതെയായി. മുന്‍പെങ്ങും കാണാത്ത, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം അയാള്‍ അവളുടെ കണ്ണുകളില്‍ കണ്ടു. ദീര്‍ഘമായ സുഖമുള്ള ഒരു മൌനത്തിനു ശേഷം അവള്‍ വാചാലയായി. മൌനങ്ങളുടെ അര്‍ത്ഥ ഗര്‍ഭങ്ങളില്‍ ഒളിച്ചു വച്ചിരുന്ന മധുരമുള്ള ശബ്ദം അയാള്‍ കേട്ട് തുടങ്ങി. നിശബ്ദതയുടെ വിരാമം ഇങ്ങിനെ ആയിരുന്നു.
ചില പാട്ടു പെട്ടികള്‍ ഇങ്ങിനെയാണ്, ഒരു കൊട്ട് കിട്ടിയാല്‍ ജീവന്‍ വെക്കും. പിന്നെ മധുരമുള്ള ഇമ്പമാര്‍ന്ന പാട്ടുകള്‍ അനര്‍ഗനിര്‍ഗളമായി ഒഴുകും....