ധൂന്യത തലകുത്തി ആടുന്ന കോമരങ്ങളുടെ ഇടയിലൂടെ ജ്ഞാനം ആറാംഇന്ദ്രിയത്തിന്റെ പുറം കടലില്‍ മീന്‍ പിടിക്കുന്നു. പ്ലീനമായ കടലില്‍ ആര്‍ത്തിരമ്പുന്ന തിരകള്‍ നിശബ്ദമായ ഒരു രാഗത്തില്‍ ശോകമായി എന്റെ ഉള്ളിലെ നിറകാഴ്ചകളെ ഉണര്‍ത്തി. ഭ്രമാത്മകമായ എന്റെ ചിന്തകളെ ഓട്ട വീണ മേഘങ്ങള്‍ ആഗിരണം ചെയ്യുന്നതും നോക്കി ഞാന്‍ തെറുത്തുരുണ്ടുവരുന്ന തിരമാലകളെകൊണ്ട് കാലു നനച്ചു. ലോഹങ്ങള്‍ ഉരുക്കാഌള്ള ചൂളക്കടുത്തു നിന്ന് വന്ന പൊള്ളുന്ന സ്വപ്നങ്ങള്‍ എന്റെ നിദ്രയെ ആര്‍ദ്രമാക്കി. തിരകളെ തേടുന്ന കരയും, കരയെ തേടുന്ന തിരകളും എന്നെ വീണ്ടും അസ്വസ്ഥനാക്കി.