ഓര്‍മകളുടെ പ്രേതങ്ങള്‍...

രാത്രികള്‍ സ്വതന്ത്രരായി, ഓര്‍മകളുടെ ചങ്ങലകള്‍ എന്റെ മനസ്സിനെ വരിഞ്ഞു മൂടി കെട്ടി, ഓര്‍മ്മകള്‍ മനസ്സിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു, അവ ശവം നാരി പൂവിന്റെ ഒടിഞ്ഞ കൊമ്പ് പോലെ ആടി കളിച്ചു, പിന്നീട്  ഓര്‍മ്മകള്‍ പ്രേതങ്ങളായി നായാട്ടിനിറങ്ങി, നിദ്രയുടെ ഇടനാഴികളില്‍ അവ എന്റെ സ്വപ്നങ്ങളെ ശ്വാസം മുട്ടിച്ചു, ദുഖങ്ങള്‍ മനസ്സിന്റെ മൂലകളില്‍ ഓടിയൊളിച്ചു... ഞാന്‍ പൊയ്‌ മുഖങ്ങള്‍ കെട്ടി അലഞ്ഞു....

അലസിയത്

നീ ജനിക്കുന്നതിനു മുന്‍പേ ഞാന്‍ മരിച്ചിരുന്നു, നിനക്ക് വേണ്ടി എന്റെ പ്രണയഗര്‍ഭത്തില്‍ ഞാന്‍ റീത്ത് വച്ചിരുന്നു, കാലം മായ്ച്ച ഋതുക്കളില്‍ വിടരാന്‍ മടിച്ച ഒരു പൂര്‍ണതയില്ലാത്ത നക്ഷത്രത്തിന്റെ സ്വപ്നം പോലെ ഞാന്‍ മാനത്ത് അങ്ങിനെ തെളിഞ്ഞു നിന്ന് എല്ലാം കണ്ടു.. മനസ്സ് വേണം ന്നു പറഞ്ഞപ്പോഴും കണ്ണുകള്‍ നനയാതെ ഞാന്‍ ചിരിച്ചു നിന്ന്...  മഴ പെയ്തപ്പോള്‍ നനഞ്ജപ്പോള്‍, മഴയുടെ കൂടെ ഞാനും കരഞ്ഞു...