വികലമായ ചിന്തകളില്‍ നമ്മുടെ തത്വം ഒതുങ്ങിക്കൂടുന്നു, അത് മാറ്റിയെടുക്കുക. യാന്ത്രീകമായ ജീവിതത്തില്‍ നിന്ന് മുക്തി നേടുക ഇനി സാദ്ധ്യമല്ല. നിമിത്തങ്ങളും നിയോഗങ്ങളും അതിരുതിരിച്ച ജീവിതത്തില്‍ ആത്മാവില്ലാതെ അലയാന്‍ വിധിക്കപെട്ടവരാണ് നമ്മളില്‍ പലരും. അതുകൊണ്ട്തന്നെ യാഥാര്‍ത്യങ്ങളുടെ വിരൂപതയില്‍ അറച്ചുനില്‍ക്കാതെ തത്വജ്ഞാനിയായി മുന്നോട്ടു നീങ്ങുക. നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മുന്നില്‍ പകച്ചുനില്‍ക്കാതെ അതിനെ പുണരുക. ജീവിതവസന്തങ്ങളെ ഗര്‍ഭവതിയാക്കുക. പുലരിയില്‍ നിറഞ്ഞ ചിരികളെ അവര്‍ ജനിപ്പിക്കട്ടെ..
---------------------
മച്ചകങ്ങള്‍ക്ക് മേലെ ഉലാത്തുന്ന ചിന്തകളില്‍
ആത്മബലിക്കായി കാത്തിരിക്കുന്ന ഞാനും നീയും എന്ന പ്രണയശരീരങ്ങള്‍!
---------------------
കണ്ണെന്നു തെറ്റിയാല്‍ പിഴക്കുന്ന ഹൃദയമുണ്ടെനിക്ക് !
---------------------
നോവ് തിന്നുന്ന പക്ഷിയെപ്പോലെ ഞാന്‍ എന്തെല്ലാമോ ചിലക്കുന്നു.
---------------------
ഭൌമ രസതന്ത്രങ്ങള്‍ അറിയാത്ത ഒരു മനസ്സും
കനം കുറഞ്ഞ ഇരുട്ടില്‍ കുറുക്കനെ പോലെ
പ്രണയത്തെ വലവിരിച്ച വേറൊരു മനസ്സും..
---------------------
ഇതിനിടയില്‍ എവിടെയോ ഞാന്‍ എന്നത് മാത്രം ബാക്കിയാവുന്നു
ഉത്തരങ്ങളില്ലാ.. പകരം സ്വപ്നബീജങ്ങള്‍ അടവിരിയിച്ച പേക്കിനാവുകള്‍ മാത്രം.
വേരുപടര്‍ന്നു പിടിച്ച ഓര്‍മ്മകളില്‍ ഭീരുത്വം മുറിവേല്പിച്ച പകലുകള്‍.
---------------------
മടിയാണെനിക്ക്..
ദാഹിച്ചു വലഞ്ഞ ഞാന്‍
ഒരു മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
മടിയാണെനിക്ക്..
------------------------
ക്ലാവ് പിടിക്കുന്ന ഓര്‍മകളില്‍ എവിടെയോ ചകിരി കൊണ്ട് ക്ഷതമേറ്റ നീയെന്ന വികാരത്തിനു എവിടെയോ ഇപ്പോഴും ഒരു സുഖമുള്ള നീറ്റലുണ്ട്. നീയെന്ന ആ വേദനയ്ക്ക് മറുമരുന്നില്ലാ..
സ്നേഹവായ്പിന്റെ നിറമുള്ള പുഞ്ചിരികള്‍ സമ്മാനിച്ച് നീ മറഞ്ഞിരിക്കുമ്പോഴും നിന്റെയുള്ളിലെ കനലിന്റെ ചൂടെനിക്ക് അനുഭവിച്ചറിയാനാകും. വെറുതെ ഇരിക്കുമ്പോഴും എന്റെ മനസ്സ് പിടയുന്നത് ആ ചൂടെറ്റിട്ടാവാം...