കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്.


കന്യകാത്വം വലിച്ചെറിയുന്നത് എന്റെ ഒരു ഹോബിയാണ്. പ്രണയമണമുള്ള തലയിണകള്‍ എന്റെ വീക്നെസ്സും.

മറന്നിട്ടും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ വറ്റിചെടുത്ത പ്രണയവാറ്റാണ് ഇന്നും രാത്രികളില്‍ ഞാന്‍ മോന്തുന്നത്. കയിച്ച കണ്ണീരിന്റെ അച്ചാര്‍ തൊട്ടുകൂട്ടുമ്പോള്‍, ഓര്‍മ്മകള്‍ വീണ്ടും മനസ്സില്‍ തികട്ടി വരും. അപ്പൊ മനസ്സിന് പുല്‍കാന്‍ രണ്ടു നുള്ള് ധൂന്യതയിട്ട കഞ്ചാവ് ബീഡി വലിക്കും. അപ്പൊ മനസ്സ് എങ്ങോട്ടോ എന്തിനോ ആരെയോ തേടി പറന്നുയരുമ്പോള്‍ ഞാനറിയാതെ എന്റെ വിരിപ്പിന്റെ ഒരു കോണില്‍ അവളൊരു പ്രണയകന്യകയായി  ജനിച്ചിരിക്കും. നിലാവ് കണ്ണു പൊത്തുന്ന നേരത്ത് ഞങ്ങള്‍ അന്യോന്യം മറക്കും! അന്നും ഞാനെന്റെ കന്യകാത്വം അവള്‍ക്കു അടിയറ വെക്കും.

ക്ഷണം


ഓര്‍മകളെ തട്ടിയുണര്‍ത്താന്‍ പോന്ന സ്വപ്നങ്ങള്‍ ഞാനിന്നു കണ്ടിട്ടില്ല...

പക്ഷെ എന്നും എന്നെ തനിച്ചക്കുന്ന ചില സത്യങ്ങള്‍ ഉണ്ട്. എന്നെ എന്നിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുന്ന ചില സത്യങ്ങള്‍. ആ സത്യങ്ങള്‍ തേടിയുള്ള യാത്രയില്‍, വഴിയില്‍ അപരിചിതയായി ഞാന്‍ നിന്നെയും കണ്ടിരുന്നു.

വെളിച്ചം കയറാന്‍ മടിച്ച ഇരുണ്ട പാതയില്‍, മുഖം മറച്ചു നീ എന്നെ തന്നെ നോക്കുന്നതായും കണ്ടു. ആ നോട്ടത്തില്‍ നഷ്ടപെട്ടത് എന്റെ എഗാഗ്രതയായിരുന്നു. പിന്നെ ചിന്തകളില്‍ നിന്റെ  ഓര്‍മകളും കൂട്ടു വന്നപ്പോള്‍, വീഞ്ഞ് മുട്ടിച്ചു നിന്നോട് സംസാരിക്കാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു.

ഇപ്പൊ എനിക്ക് നഷ്ടപെട്ടത് ഞാന്‍ തിരിച്ചറിയുന്നു. നിന്റെ വേറിട്ട സംസാരവും ആ ചുണ്ടുകളും എന്റെ ബലഹീനതകള്‍ തന്നെയായിരുന്നു.

ക്ഷണം സ്വീകരിക്കാം, തള്ളാം...