സത്യങ്ങള്‍ അനുഭവിച്ചറിയേണ്ട ഒരു മാസ്മരിക പ്രപഞ്ചമാണ്, സത്യപ്രപഞ്ചത്തിന്റെ മുങ്ങാം കുഴികളില്‍ ഊളിയിട്ടു രണ്ടു മൂന്നു കൊഞ്ചുകളെ തപ്പിപിടിച്ചു തീയിലിട്ടു ചുട്ടു കൊന്നു വിശപ്പടക്കി ആര്മാധിക്കാനള്ളതല്ല ജീവിതം. ജീവിതത്തിന്റെ നരക ചുഴികളില്‍ വര്‍ണ്ണപൊലിമ തേടിനടന്ന ഒരു അനാഥ ബാലന്റെ മനസ്സ് പോലെ നിഷ്കളങ്കമാവണം നമ്മുടെ മനസ്സ്, എന്നാലേ നമ്മുക്ക് സത്യത്തെ സത്യം പോലെ തിരിച്ചറിയാന്‍ കഴിയൂ...
ഞാന്‍ പറഞ്ഞു വന്നത് അനന്തമായാ സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള ആത്മ പ്രശംസ അല്ലാ... നമ്മള്‍ പ്രണയവും സ്നേഹവും മറന്നു ജെവിക്കാന്‍ സത്യം തിരിച്ചറിഞ്ഞു ജീവിക്കാന്‍ പഠിക്കണം...
സ്നേഹത്തിന്റെ ഉഴുന്നുവടകള്‍ അടുക്കി വച്ച് അതിന്‍ ചട്ടിണി ഒഴിച്ചു കളിക്കുന്ന ഗതകാല പ്രണയ കൊഞ്ഞാട്ടകള്‍ അല്ല ജീവിത സത്യങ്ങള്‍.
ജീവിതത്തിന്റെ ഭാരിച്ച ഉന്തു വണ്ടികള്‍ വലിച്ചു നീങ്ങുന്ന പാവങ്ങള്‍ക്ക് ഈ പ്രണയവും മണ്ണാകട്ടയും അറിയില്ല, അവര്‍ക്ക് വിയര്‍പ്പ് നാറിയാല്‍ "ലക്സ്" സോപ്പ് തേക്കാനില്ല, "ആക്സ്" ബോഡി സ്പ്രയും ഇല്ല, മുഖം മിനുക്കാന്‍ "ഫെയര്‍ ആന്‍ഡ് ലവലി" ഇല്ല.
ജീവിതമന്ന ഇരുട്ടില്‍ തപ്പുന്നവര്‍ക്ക് ഒരു "ബ്രയിറ്റ് ലൈറ്റ്" ടോര്‍ച്ച് പോലെയാവണം നമ്മള്‍, അവരെ ഉന്നമനത്തിലേക്ക് ലിഫ്റ്റില്‍ കൊണ്ട് പോവലാവണം നമ്മുടെ കര്‍ത്തവ്യം. പ്രണയമെന്ന ചതിയുടെ വിഡ്ഢിത്തം പുലമ്പുന്ന രാഷ്ട്രീയക്കരവരുത് നമ്മള്‍.. ഞാന്‍ പറഞ്ഞു വന്നത്... നമ്മള്‍ പ്രണയം വിടണം, നമ്മള്‍ കാല്പനികതയുടെ വീട്ടു മുറ്റത്ത് വന്നു കൊഞ്ഞനം കാണിക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ പെരുമാറരുത്...
സ്ഥായി ഭാവങ്ങളിലേക്ക് തിരിച്ചു പോയി സമൂഹത്തിന്റെ അന്തര്ധാരയിലെ ചെളിക്കുണ്ടില്‍ വീണു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി തൂലിക ചലിപ്പിക്കുക... ഘോര ഘോരം പ്രസംഗിക്കുക...ജടിതല്‍മായ നൈമിഷിക ജീവിതത്തിലെ പപ്പടങ്ങള്‍ പൊടിച്ചു തൈരും കൂട്ടി ചോറ് ഉണ്ണുക...അച്ചാര്‍ ഉണ്ടെങ്കില്‍ തൊട്ടു നക്കുക....
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു
ഈ നീല രാവില്‍ തെളിഞ്ഞ മാനത്ത് ഞാന്‍ കണ്ടതൊക്കെയും നിന്റെ ചിരികളായിരുന്നു, അങ്ങിങ്ങ് മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നീ മാത്രം തെളിഞ്ഞു നില്‍ക്കുന്നു, ഈ രാമായണ മാസത്തില്‍ ഞാന്‍ കാണുന്ന സ്വപ്നങ്ങിളില്‍ നിന്റെ കാലൊച്ചകള്‍ മാത്രം. നിന്റെ ചിരികളില്‍ വീര്‍പ്പുമുട്ടുന്ന എന്റെ സ്വപ്‌നങ്ങള്‍ മാത്രം.. ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു....
Subscribe to:
Posts (Atom)