എന്റെ തലയ്ക്കു തീപിടിചിരിക്കുന്നു.
ഫയര്‍ഫോര്‍സ്ന്റെ നമ്പര്‍ 101 തന്നെ അല്ലെ.
ഫയര്‍ഫോര്‍സ് വരുമ്പോള്‍ ഞാന്‍ കട്ടപുകയായില്ലെങ്കില്‍
എന്റെ സ്വപ്നങ്ങളെ മാത്രം രക്ഷിക്കുക.
ഇന്നലത്തെ സ്വപ്നങ്ങളില്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു.
-----------------------
ഇന്നലെ ഫയര്‍ഫോസിന്റെ ആവശ്യം വന്നില്ല. അയിനു മുന്‍പേ സ്വപ്നം കരിഞ്ഞു പോയിരുന്നു. പിന്നെ അതൊക്കെ വാരിക്കൂട്ടി ഇന്നലെത്തന്നെ നിമജ്ജനം ചെയ്തു.
പ്രണയം വിളയുന്ന പുതിയ ടൈപ്പ് സങ്കരയിനം സ്വപ്നങ്ങളുടെ വിത്തുകള്‍ കഴിഞ്ഞാഴ്ച കൃഷിഭവനില്‍ നിന്നും കിട്ടിയിട്ടുണ്ട്. അതൊക്കെ ഫാക്ടംഫോസ് ഇട്ടു ഒന്ന് പുഷ്ടിപ്പെടുത്തണം.
പേ പിടിച്ച രണ്ടു മൂന്നു പ്രണയങ്ങളെ ഇപ്പൊ കൂട്ടിലിട്ടാണ് വളര്‍ത്തുന്നത്. ഇടയ്ക്കു കുരചാലും ഇച്ചിരി തവിടിട്ട സ്നേഹം കൊടുത്താ ശല്യമില്ലാതെ ഉറങ്ങിക്കൊള്ളും.
പിന്നെ വയറിളക്കം പിടിച്ച കൊറേ നൊമ്പരങ്ങള്‍ ആണ് അതിനു സോമരസം ഇടവിട്ട് കൊടുക്കുന്നു. ടോട്ടലി ഇപ്പൊ സമാധാനം ഉണ്ട്. കണ്ണീരു ഒലിക്കുന്ന സങ്കടങ്ങളെ ebay യില്‍ ഓക്ഷന് വച്ചിട്ടുണ്ട്‍.
പിന്നെ ആകെ യുള്ളത് കൈവിട്ട മോഹങ്ങളും പട്ടിണി കിടക്കുന്ന സൌഹൃദങ്ങളും ആണ്. പണയത്തിന് ആരേലും കിട്ടിയാ അതും കൈവിട്ടു പോവും. അങ്ങനെ വീണ്ടും എന്റെ മനസ്സമാധാനതിനു നോബല്‍ സമ്മാനം കിട്ടും.
പാതിരാ കോഴികള്‍ കൂനിപ്പിടിചിരിക്കുന്ന ഉറക്കത്തിന്റെ ചില്ലകള്‍ക്ക് ഭാരം താങ്ങാനാവുന്നില്ല. മനസ്സിനെ ഇക്കിളിയിടുന്ന സ്വപ്‌നങ്ങള്‍ മുളച്ചിട്ടു വീണ്ടും മാര്‍കെറ്റില്‍ ഇറങ്ങണം. ഇപ്പോഴത്തെ up n downs ഒന്നും അറിയില്ല. ഇപ്രാവശ്യം വിളവെടുപ്പിനു ട്രാക്ടര്‍ തന്നെ വേണം. എനിക്കും നല്ല കര്‍ഷകനാവണം.