ചോര മുക്കി എഴുതിയ കവിത

പ്രണയ രോഗമുള്ള ഒരു വാലെന്റയിന്‍ ഹൃദയത്തില്‍
ചോര മുക്കി എഴുതിയ കവിതയിതു
വേനല്‍ മഴ കൊണ്ടാല്‍ പനി പിടിക്കുമോ
വിരഹ മഴ കൊണ്ടാല്‍ ഭ്രാന്ത്‌ പിടിക്കും
മെഴുകുതിരകള്‍ അണച്ചാല്‍ വിരഹം കെട്ടടങ്ങുമോ
സങ്കട കടല്‍ എന്തിനു പമ്പ് ചെയ്യണം
വീട്ടു തടങ്കലില്‍ പാര്‍ക്കുന്ന ഒരു വിരഹ ദുഃഖം
തുറന്നിട്ട ജനലില്‍ കൂടെ പുറത്തു പോയി
അതറിയാതെ ചെന്നതോ നിന്റെ പൂമുഖത്തേക്ക്
നീയെനിക്ക് തന്ന വാലെന്‍ന്ടയിന്‍ ഗിഫ്റ്റ്‌കള്‍
എന്നെ കൊഞ്ഞനം കുത്തി ചിരിച്ചു
അറിയാതെ ഞാന്‍ കരഞ്ഞു

വീഞ്ഞ്


കാല ചക്ക്രം അതിന്റെ സ്റ്റിയറിങ്ങില്‍
ഗ്രീസിട്ട പെന്റുലം പോലെ കറങ്ങിയുറങ്ങി
നീയെനിക്ക് വാങ്ങിതന്ന കരിവളകള്‍
റോള്‍ഡ് ഗോള്‍ഡ്‌ ആയിരുന്നോ
ചാരം മുക്കിയ നിന്റെ മനസ്സിന്റെ
അടിത്തട്ടില്‍ കരി ഓയില്‍ ആയിരുന്നോ
ഏഷ്യന്‍ പെയിന്റ് കളറില്‍ നീ കാണിച്ചു തന്ന
സ്വപ്‌നങ്ങള്‍ വെറും മായം മുക്കിയവ ആയിരുന്നു
ഇനിയും അല്‍ജിബ്ര കൂട്ടുവാന്‍ നിനക്കെന്തു തിടുക്കം
ഫെര്‍മെന്ടശന്‍ നടക്കാത്ത വീഞ്ഞ് പോലെ നിന്റെ പ്രണയം
അത് പോലെ നടിക്കാനായി നിന്റെ പാഴ് ജന്മം

മിഴിയിലെ നനവാണ് നീ


ഇരുളിലെ ഒളിയാണ് നീ
മിഴിയിലെ നനവാണ് നീ
കനവിലെ നിഴലാണ് നീ
മനസ്സിലെ കുളിരാണ് നീ

എന്നോ വിരിഞ്ഞ പൂവില്‍
പ്രണയം മറയാതെ മിന്നി നിന്നൂ
എന്നോ നനഞ്ഞ മഴയില്‍
മനസ്സ് കുട ചൂടാതെ നിന്നൂ

സ്വപ്നെമേ..
നീയെന്‍ സ്വപ്നമേ...
കരിയില വിതറാതെ നീ...

എങ്ങോ മറഞ്ഞ
മഴവില്‍ നിറമേ തിരികെ വരത്തെന്തേ
എന്നോ നിറഞ്ഞ
മിഴി നീര്‍ തുളിയെ നീ പോവത്തതെന്തേ