വരണ്ട സ്വപ്നങ്ങളില്‍ ജീവനിറ്റ്
അനാഥമായി കിടക്കുന്നു ഒരു പ്രണയം.
പ്ലാസ്റ്റിക് സ്നേഹം കൊണ്ട് ക്രൂരമായി
ബന്ധിച്ച നഗ്നമായ ആത്മാവ് ശ്വാസം മുട്ടി മരിച്ചിരിക്കുന്നു.
വന്‍കുടലിലെ അന്‍പത്തിയാറു ഉറക്കഗുളികകള്‍
തണുപ്പിച്ച മരണത്തെ പുതച്ച പ്രണയം അതാ മരിച്ചിരിക്കുന്നു.
ചീഞ്ഞു മണത്ത സ്വപ്നങ്ങളെ ഇഴകീറിയയും
തുന്നിക്കെട്ടിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു.
സുതാര്യതയില്ലാത്ത സ്നേഹത്തിന്റെ
വഞ്ചനയായിരുന്നു പ്രണയത്തെ കൊന്നത്.
സ്നേഹിക്കാന്‍ വെമ്പുന്ന പച്ചമനസ്സിന്‍റെ
ആത്മാവില്ലാത്ത പ്രഹേളികകളുടെ വഞ്ചന.
സ്നേഹത്തിന് വേണ്ടി ദാഹിച്ചു വലഞ്ഞു
അതിലലിഞ്ഞു ജീവന് വിലപറഞ്ഞ പ്രണയവഞ്ചന.
അതെ, വഞ്ചനയായിരുന്നു പ്രണയത്തെ കൊന്നത്.