ബസന്ത് നഗര്‍ ബീച്ച്, മൂന്നു മണി.
ആകസ്മികമായി അടുത്തെന്നുന്ന നിഴലുകളില്‍ അവളെ തിരയുകയായിരുന്നു ഞാന്‍.
എത്ര നേരമായി ? എവിടെ ആയിരുന്നു?
ആരിത്. നിങ്ങളോ?
ഹം, [ചിരിക്കുന്നു], where u been?
ഹം.. ഒരിടത്ത് ഒളിച്ചിരിക്കുവായിരുന്നു.
[ചിരിക്കുന്നു], for what
ചുമ്മാ.. ഒളിച്ചു കളിക്കാന്‍ ഒരിഷ്ടം.
അതുകൊള്ളാം. ഇടക്കൊരു ബ്രേക്ക് എപ്പോഴും നല്ലതാ, how u feel now
ഇപ്പൊ വിചാരിച്ച അത്ര രസം പോര . ഒളിച്ചു കളിക്കുമ്പോള്‍ ഒരുപാട് പേര് വേണം
ഇനി എന്താ മാഡത്തിന്റെ പുതിയ കളി.
ഇത് മടുക്കട്ടെ, എന്നിട്ട് പുതിയതിനെക്കുറിച്ച് ആലോചിക്കാം
ശരി, പുതിയ കൊലകള്‍ ഒന്നും കണ്ടില്ല?
എന്തോന്ന്?
കല, നിന്റെ പുതിയ സൃഷ്ടികള്‍ ഒന്നുമില്ലേ?
എവിടുന്നു, ചിന്തിക്കാന്‍ ഒക്കെ സമയം വേണ്ടേ. ഇപ്പൊ ഒന്നിങ്ങനെ വരുന്നുണ്ട്
എന്നാ ഒന്ന് മൂത്രമൊഴിച്ചു വാ!
[ചിരിക്കുന്നു] നിങ്ങള്‍ക്ക് അപ്പോഴാണോ ചിന്ത വരിക?
എനിക്കങ്ങനൊന്നുമില്ല, ഒന്നും രണ്ടും എന്നൊന്നുമുള്ള കണക്കില്ല, എപ്പോഴും ചിന്തകളാല്‍ സമൃദ്ധം
ബോറടിക്കില്ലേ?, ഇഷ്ടാ
ഇല്ല സ്നേഹിതേ.. രസമല്ലേ ഇങ്ങിനെ ചിന്തിച്ചു കൂട്ടാന്‍.. ഇന്നലെ ഞാന്‍ മരണത്തെക്കുറിച്ച് ഗാഡമായി ചിന്തിച്ചു, പിന്നെത്തോന്നി എനിക്ക് മാനസിക അസ്വാസ്ത്യമുണ്ടെന്ന്.
രസം ഒക്കെ തന്നയാ.. പിന്നെ.. അവസാനം നമ്മുക്ക് നമ്മളെത്തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നും. അതുകൊണ്ട് ഞാന്‍ ചിന്തിക്കുന്നത് ഇടയ്ക്കു നിര്‍ത്തി വെക്കും.
അതാ ഞാനും ചിന്തിച്ചത്.. ഇന്നലെ ഞാന്‍ മരണത്തെക്കുറിച്ച് ഏറെ ചിന്തിച്ചു. എനിക്ക് ഇരട്ട വ്യക്ത്വിത്വമുള്ളത് പോലെ തോന്നി.. എന്റെ സ്ഥായീഭാവവും സ്വപ്നങ്ങളിലെ ഞാനും.
തോന്നല്‍ മാത്രമാണോ, അതോ യാഥാര്‍ത്യമോ?
അറിയില്ല, I need a professional assistance, I’m behaving like two personalities
അതെല്ലാര്‍ക്കും ഉള്ളതല്ലേ.. ഉള്ളിന്റെ ഉള്ളില്‍ ഒന്നും പുറമേ ഒന്നും.. രണ്ടിന്റെയും ഇടയ്ക്കു വരുന്ന ബുദ്ധിമുട്ടുകള്‍, അതല്ലേ ജീവിതം. മറ്റുള്ളവര്‍ തള്ളിപ്പറയാന്‍ വേണ്ടി നമ്മക്ക് വട്ടാണ് എന്ന് പറയുകയും ചെയ്യും
സത്യത്തില്‍ ഇന്നലെ ഞാന്‍ കരഞ്ഞ പോലെ പ്രാര്‍ഥിക്കുകയായിരുന്നു , felt like no more, എനിക്കെന്നെത്തന്നെ കൈവിട്ടു പോവുന്ന പോലെ തോന്നി, but slowly I regain myself.. i made believe that all are illusions, chaos in my mind are illusions എന്ന്.. അങ്ങനെ വിശ്വസിപ്പിച്ചു. Magic Realism.
"illusion" മനോഹരമായ ഒരു വാക്കാണല്ലേ അത്? Magic Realism. ഹ്മം.. അത് തെറ്റാണ് എന്ന് കാലം തെളിയിക്കും. അത് മാത്രമല്ല വിശ്വസിക്കുന്നതും, വിശ്വസിപ്പിക്കുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്.
ഉണ്ടാവാം, പക്ഷെ ഇത് ആത്മബലത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്.. എനിക്കെന്നെ വീണ്ടെടുക്കാന്‍ കഴിയും എന്നുള്ള വിശ്വാസം, ആത്മവിശ്വാസം.
അത് നല്ലതുതന്നെ.
ഇതൊരു പ്രാക്ടീസ് ആയി കിട്ടിയാ മതി, എന്നാപ്പിന്നെ ഇഷ്ടമുള്ള രൂപം സ്വീകരിക്കാം അല്ലേ! [ചിരിക്കുന്നു]
[ചിരിക്കുന്നു] നിങ്ങള്‍ ഇന്നെന്നെ ചിരിപ്പിച്ചു കൊല്ലും.
നന്ദി, ഒരാളെ ചിരിപ്പിക്കാന്‍ കഴിയുന്നത് ഉദാത്തമായ ഒരു അനുഗ്രഹമാണ്.
ഇങ്ങനെ ഒരുപാട് നന്ദികള്‍ എന്നെ വേദനിപ്പിക്കും.
ക്ഷമിക്കണം, നിന്നെ വിഷമപ്പിക്കുന്നു എന്നറിയുന്നതില്‍ സങ്കടമുണ്ട്.
ഹം.. സന്തോഷത്തിന്റെ മാറ്റുരയ്ക്കുന്നത് സങ്കടത്തില്‍ വച്ചാണത്രേ? അത് ശരിയാണോ?
അതെ, തുലനം നടത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതാണ്.
എനിക്കൊന്നും തൂക്കിനോക്കണ്ട.. ഒന്നും വേണ്ട!
വൈകാരിക വിപരീതങ്ങള്‍ തമ്മില്‍ ഒത്തു നോക്കുമ്പോള്‍ നമ്മുടെ അത്യാഗ്രഹത്തിന്റെ പടവുകള്‍ എണ്ണാന്‍ പറ്റും..
ഞാന്‍ എണ്ണാറില്ല, എനിക്കെണ്ണണ്ടാ.. ഞാന്‍ മുകളിലേക്ക് കയറിയിട്ടില്ല
പടവുകള്‍ രണ്ടിനും ഉള്ളതാണ്.. കയറാനും ഇറങ്ങാനും.. എന്ന് മനസിലാക്കുക
കയറിയാലല്ലേ ഇറങ്ങാന്‍ ഒക്കൂ..
അതെ കയറൂ എന്നാണ് ഞാന്‍ പറഞ്ഞത്, സന്തോഷം വരുമ്പോ കയറുക, ദുഖം വരുമ്പോ ഇറങ്ങുക, രണ്ടിന്റെയും ഇടയില്‍ നിന്ന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇങ്ങനെ.
ഇതെന്തു കൂത്ത്. ഞാന്‍ പടവുകളില്‍ നിന്നും മാറി, ദൂരെ നിരപ്പായ ഒരിടത്ത് നില്‍ക്കാം .. വേണ്ടവര്‍ പടവ് കയറുകയോ ഇറങ്ങുകയോ ചെയ്യട്ടെ.
ഇത് നിസ്സംഗതയാണ്, നിസ്സംഗത വിഷാദ ലക്ഷണമാണ്, "വിഷാദം" ഒരു രോഗവും, ഈ രോഗം അത്യാഗ്രഹത്തിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നഷ്ടപെടലിന്റെ നിശ്ബ്ധതയാണ് വിഷാദം.
ഞാനൊരു വിഷാദ രോഗിയാണ്. എന്ന് കൂട്ടിക്കോളൂ..
ഇങ്ങനെ പെട്ടെന്ന് ഒന്നും സമ്മതിക്കരുത് എന്റെ സ്നേഹിതേ.. [ചിരിക്കുന്നു]
സത്യം പറയുമ്പോ ചിരിച്ചു കാണിക്കല്ലേ, എന്നെ എല്ലാരും കൂടി ഒരു വാശിക്കാരി ആക്കാറുണ്ട്.
ആര്, നിന്റെ വാശി എനിക്കിഷ്ടമാണ്, ഒരു രസമുണ്ട്, അതോണ്ടാ ഞാന്‍ നിന്നെ എപ്പോഴും ചൊടിപ്പിക്കാന്‍ തല്പര്യപ്പെടുന്നതു.
ഉവ്വ, എന്നാല്‍ ഞാന്‍ കോലം തുള്ളാം..
അതൊന്നും വേണ്ട, ബുദ്ധിമുട്ടാവില്ലേ! [ചിരിക്കുന്നു]
വേണം, എനിക്കിഷ്ടമുള്ളപ്പോ എനിക്കിഷ്ടമുള്ളതുപോലെ ചെയ്യും.
വേണ്ടന്നു പറഞ്ഞില്ലേ! [ചിരിക്കുന്നു]
ഹ, അങ്ങനെ പറഞ്ഞാ എങ്ങനാ, വേണ്ടാന്നു പറയണ കാര്യങ്ങളെ ഞാന്‍ ചെയ്യൂ. അതെന്റെ മനസ്സമാധാനം.
അതെനിക്കറിയാം, അതോണ്ടാ അങ്ങനെ പറഞ്ഞേ, നിന്‍റെ ഗൈനക്കോളജി എനിക്കറിയാം.. ക്ഷമിക്കണം.. സൈക്കോളജി..
[ചിരിക്കുന്നു] കുന്തമറിയാം..
ദേ പിന്നെ ചിരിച്ചു, നിന്റെ രോമകൂപങ്ങള്‍ക്കിടയിലെ രോമാഞ്ചം വരെ എനിക്കറിയാം. ചിലപ്പോ ഞാന്‍ അങ്ങനെയാ.. I feel like god.
[ചിരിക്കുന്നു] ഇത് വിഷാദത്തിന്റെ ക്ലാവ് പിടിച്ച ചിരിയല്ല! ബഷീറിക്ക പറയണ പോലെ ഒന്നാന്തരം ഫസ്റ്റ് ക്ലാസ് പാല്‍പ്പുഞ്ചിരി.
എടീ, എന്നാ നിന്റെ ഒരു പടം തരണം.. പുഞ്ചിരിക്കുന്ന പടം.
ഇപ്പൊ ഉള്ളതോന്നും ചിരിക്കുന്നത് അല്ലെ?
പുതിയതാ വേണ്ടത്, എന്നും ആ പഴയത് തന്നെ കാണണ്ടേ.. അതാണെങ്കി ഒരു ലെസ്ബിയന്‍ ചുവയുണ്ട്. നിന്റെ സുഹൃത്തിനെ കെട്ടിപ്പിച്ചു നില്‍ക്കുന്നത്.
[ചിരിക്കുന്നു] എന്തെ ലെസ്ബിയനിസം മോശമാണോ?
ഏയ്, എനിക്കതിലോന്നും എതിരഭിപ്രായമില്ല.
എന്തിനും ഒരഭിപ്രായം വേണം ഇഷ്ടാ...
ഗേ, ലെസ്ബിയനിസം, സ്വവര്‍ഗ്ഗരതി, മറ്റേതു എല്ലാം അവരവരുടെ വ്യക്തിഗത അഭിപ്രായം, അവരവരുടെ ഇഷ്ടം, ഇതാണെന്റെ അഭിപ്രായം.. നിനക്കറിയുമോ? ചിലരുണ്ട്, രണ്ടും ഇഷ്ട്പെടുന്നവര്‍..
എന്നാലും ആ ഫോട്ടോ കണ്ട് അങ്ങനെ ഒക്കെ ചിന്തിച്ചല്ലോ.. നമിച്ചു ഇഷ്ടാ...
ഞാനതൊരു തമാശക്ക് പറഞ്ഞതാ!
ഉവ്വ.
ഇനി അതിന്റെ പിന്നെ സൈക്കിള്‍ എടുത്തോട്ടോ.
എന്റെ കയ്യില്‍ നിങ്ങളുടെ ഫോട്ടോ ഇല്ലാല്ലോ..
നിനക്ക് എന്നെ എപ്പഴും കാണണം ന്നു ആഗ്രഹമില്ലല്ലോ, പിന്നെ എന്തിനു തരണം.
ഇനി മുതല്‍ കാണണം!
തരാമല്ലോ!, പക്ഷെ ഉറപ്പു തരണം...വേറെ ആരയും കാണിക്കില്ലാന്നു.
ഇഷ്ടാ, നീ അത്രയ്ക്ക് മോശമാണ് എന്നാണോ?
ഏയ്, ഞാന്‍ സുന്ദരനാ, അത്രയ്ക്ക് ബോറില്ലാന്നു വിശ്വാസവുമുണ്ട്.
പുറമെയോ അതോ അകമെയോ?
പുറമേ.. അകമേ.. ഞാനല്ല അളക്കുന്നത്, മറ്റുള്ളവരാണ്!
എന്നാലും സ്വയം ഒരു ബോധം കാണില്ലേ?
ഞാന്‍ പറയാം, അകമേ ഞാന്‍ അതിസുന്ദരനാണ്, അകത്തുള്ള പ്രകാശമാണ് എന്റെ ഊര്‍ജ്ജം, മാനവികത ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല.
എന്നാ പിന്നെ പുറംമോടിക്ക് ഉത്തരീയങ്ങള്‍ക്ക് പ്രസക്തിയുണ്ടോ?
ഇല്ലല്ലോ, പക്ഷെ ദര്‍ശനസുഖം, നമ്മള്‍ ഇഷ്ടപ്പെടുന്നവരെ കാണാന്‍ ആഗ്രഹം, ഇതൊക്കെ തീര്‍ത്തും മനുഷ്യസഹജമല്ലേ, ഞാന്‍ എന്തായാലും ദൈവമല്ല!
പക്ഷെ ഇടയ്ക്കിടെ feel like a god. എന്നൊക്കെ പറയുന്നുണ്ടല്ലോ..
Feel Like.. Not said yet that I'm god.
ഇതൊക്കെ തോന്നും, പക്ഷെ ശരിയല്ല!
Feel like god.
അങ്ങനെ തോന്നാനും മാത്രം അര്‍ഹതയുണ്ടോ മനുഷ്യ ജന്മങ്ങള്‍ക്ക് ?
എനിക്കതുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
സ്വയമങ്ങ് വിശ്വസിച്ചാല്‍പ്പിന്നെ നോക്കണ്ട, അതില്‍ ഞാനും വിശ്വസിക്കാം.
നമ്മള്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കുന്നു. എനിക്ക് നിന്റെ ഫോട്ടോ വേണം.
ഞാന്‍ തരാം, അടങ്ങു. ഇത് മതിയോ, ഇന്നാളൊരു ദിവസം എന്റെ ഫ്രണ്ട് ബീച്ചില്‍ നിന്ന് എടുത്തതാ..
ഇത് മതി, ഇതില്‍ ഇത്തിരി വണ്ണം വച്ചിട്ടുണ്ട്, പുതിയ മൊബൈല്‍ ഒക്കെയാണല്ലോ..
ഗാലക്സി, എന്തെ?
ഒന്നൂല്ല, ആന്‍ഡ്രോയിഡ് പ്രേമി ആണല്ലേ? ഞങ്ങളുടെ പള്ളക്കടിച്ചു നിങ്ങള്‍ക്ക് എന്തു നേടാനാ, വല്ല 4S വാങ്ങി, OSX നെ വിജയിപ്പിക്കൂന്നെ! വെറുതെ പറഞ്ഞതാ..
എനിക്കറിയാം, ഇഷ്ടന്റെ ഫോട്ടോ എവിടെ?
വേണോ? So between me n u
[ചിരിക്കുന്നു] ഇടയ്ക്കു തട്ടിപ്പോയാ. എനിക്കെന്നും കാണണ്ടേ! ഇനി വരാന്‍ പോകുന്ന മുഖങ്ങളില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രം.. [ചിരിക്കുന്നു] ഇനി അതിനു പിണങ്ങണ്ടാ..
Ok, as u wish.. But I wish to have your image.
ഇപ്പൊ കയ്യിലുള്ളത് മതി, ഇനി പുതിയതൊന്നും വേണ്ട!
പോരാ, എനിക്കിത് വേണം, ഇപ്പൊ കാണിച്ചാ ആ ഫോട്ടോ. സത്യം പറഞ്ഞാ നിന്റെ കൂടെ ഒരു യാത്രക്ക് പോവാനും ഇതേ പോലെ ഇങ്ങനെ സംസാരിക്കാനും ഒക്കെ വല്ലാതെ ആഗ്രഹിക്കുന്നു.
ഇപ്പൊ സംസാരിക്കുന്നതൊന്നും പോരെ?
അല്ല എനിക്ക് വേറെ പലതു സംസാരിക്കണം, ഇപ്പൊ ഞാന്‍ വളരെ അച്ചടക്കത്തോടെ അല്ലെ, നോക്കൂ.. പഴയത് പോലെ നിനക്കിഷ്ട്മില്ലാത്ത വിഷയങ്ങള്‍ ഞാന്‍ എടുത്തിടാറില്ല.
നമുക്കിഷ്ടമുള്ളത് നമ്മള്‍ പറയണം, അല്ലാതെ... എന്തൊരു ജീവിതം അല്ലെ?
ജീവിതം എന്നൊന്നും പറയണ്ട... നമ്മളുടെ രണ്ടാളുടെയും അവസ്ഥ.
ഈ അവസ്ഥകള്‍ ഒക്കെത്തന്നെയല്ലേ ജീവിതം?
അതിനു മാത്രം അവസ്ഥകള്‍ നമ്മള്‍ സൃഷ്ടിക്കുന്നില്ലല്ലോ
ഇതൊക്കെ സൃഷ്ടിക്കുന്നതാണോ, സംഭവിച്ചു പോവുന്നതല്ലേ.
ചിലതൊക്കെ സൃഷ്ടിയും അല്ലെ..
പിന്നെയൊരു മൌനത്തിനു ഇടം നല്‍കി അവള്‍, കരയെ പേടിച്ചോടുന്ന തിരകളെ നോക്കിയിരുന്നു.
(തുടരും.)