വട്ടത്തിലുള്ള റീത്തുകള്‍ ചുമന്നു
നിലവിളിയോടെയാണ് മരണം വന്നത്.
മറികടന്നോടാന്‍ നിലവിളിച്ച പ്രണയങ്ങള്‍ക്കു
റേഷന്‍ കാര്‍ഡില്‍ പേരില്ലായിരുന്നു.
മരണം കൊതിച്ച പ്രണയങ്ങള്‍ക്കു
പുതിയ സ്വപ്നജീവിതമായിരുന്നു മരണം.
സ്വപ്നങ്ങളുടെ ശവഘോഷയാത്രയില്‍ കുടചൂടി
പരദൂഷണം പറഞ്ഞു കരഞ്ഞു പാഴ്സ്വപ്നങ്ങള്‍.
ഭീതിയുടെ വിജനതയെ കുറുകെ മുറിച്ച വീഥികളില്‍
സ്വപ്നങ്ങള്‍നിറഞ്ഞ മേഘങ്ങള്‍ ഇടിമുഴക്കി.
പ്രണയത്തിന്‍റെയും കാമത്തിന്‍റെയും പെണ്ണുടല്‍ സീല്‍ക്കാരങ്ങള്‍
അലിഞ്ഞു ബാഷ്പമായി ബീജമഴകള്‍ വര്‍ഷിച്ചു.
മണ്ണിന്‍റെ ഗര്‍ഭപാത്രത്തില്‍ ബീജങ്ങളെ നിറച്ചു
അവ പുതിയ പ്രണയപൂക്കാലങ്ങളെ പ്രസവിച്ചു.