പ്രണയവും പൊറോട്ടയും - ഒരു പുനര്‍ ചിന്ത..

പൊറോട്ടകള്‍ പ്രണയത്തിന്റെ പ്രതീകമാണ്... പൊറോട്ടകള്‍ വര്‍ജിക്കുക, "പ്രണയവും പത്തു പൊറോട്ടയും" എന്നാ എന്റെ കവിതാ സമാഹാരത്തില്‍ പൊറോട്ടയുടെ മൂല്യച്ചുതിയെ പറ്റിയാണ് പ്രധിപധിക്കുന്നത്... പൊറോട്ടകള്‍ സമൂഹത്തില്‍ നിന്ന് എടുത്തെരിയേണ്ട ഒരു പ്രതിഭാസാണ്. പ്രണയത്തിന്റെ പൊറോട്ടകള്‍ കഴിച്ചു അവശരായ യുവാക്കളില്‍ മിക്കവാറും അസന്മാര്‍ഗത്തിന്റെ ബീടികുറ്റികള്‍ മുളച്ചു പൊന്താറുണ്ട്...

പെയതൊഴിഞ്ഞ മഴകളില്‍ വെള്ളംകേറിയ എന്റെ മനസ്സില്‍ അവള്‍ പ്രണയത്തിന്റെ പത്തു പൊറോട്ടകള്‍ അടിച്ചു, അവളുടെ വള്ളി പൊട്ടിപോയ മഞ്ഞ പാവടകളില്‍ ഞാന്‍ നീലം മുക്കികൊടുത്ത്. തരിശു നിലത്ത് ഞാറു നടുന്ന പോലെ അവളെന്റെ ഹൃദയത്തില്‍ പ്രേമത്തിന്റെ ഓര്‍ക്കിഡ്‌ തൈകള്‍ നട്ടു പിടിപ്പിച്ചു.. അവസാനം എനിക്കായ്‌ അവള്‍ തുറന്നിട്ട മനസ്സിന്റെ വാതിലുകള്‍ ചിതലരിച്ചു, അതില്‍ ഞാന്‍ ഡി ഡി റ്റി തളിച്ചു കത്തിച്ചു, അതിന്റെ പുകയില്‍ എനിക്ക് ശ്വാസം മുട്ടി, പിനീടാരോ പറഞ്ഞു ഡി ഡി റ്റി ശ്വസിച്ചു ഞാന്‍ സ്വര്‍ഗം പൂകി എന്ന്...


കുല്‍ക്കലൂരിലെ പ്ലാറ്റ്‌ഫോം ഇല്ലാത്ത സ്റ്റേഷനില്‍ ഒറ്റയ്ക്ക് നിക്കുമ്പോ തോന്നിയ വികാരമായിരുന്നു ഒരു പൊറോട്ട കഴിക്കണം എന്ന്.. എന്നാല്‍ നാസയുടെ യൂ എസ 145 പൊറോട്ട എന്നാ ചാര ഉപഗ്രഹം ഒപ്പിയെടുത്ത മയമാക്കന്റെ മക്കനിയിലെ പൊറോട്ടയില്‍ ഡി എന്‍ എ ഘടകത്തിന്റെ ശേഷിപ്പ് കണ്ടെടുത്തതായി പ്രസിദ്ധ ആര്‍ക്കിയോളജി ശാസ്ത്രഞ്ജന്‍ ബോറ്സ്വാനയിലെ "അഗിടോ മുഗരാരി പറ പര" കണ്ടെത്തിയിട്ടുണ്ട്...ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ "പൊറോട്ടിക്ക ജുബ്ലിക്ക"യില്‍ വിശദമായി അച്ചുവിന്റെ സുവര്‍ണ്ണ പൊറോട്ട കാലഘട്ടത്തെ വര്ന്നഭ്മായി പരാമര്‍ശിച്ചിട്ടുണ്ട്..

പൊറോട്ട തത്വശാസ്ത്രത്തിന്റെ ആണിക്കല്ലായ "പോറോട്ടിക ജൂബ്ലിക്ക" യും അതിന്റെ രചിയിതാവ് 'അഗിടോ മുഗരാരി പറ പര' ആ ഗ്രന്ഥത്തില്‍ പ്രധിപാധിച്ച വിഷയങ്ങള്‍ നമ്മള്‍ അപഗ്രഥിച്ചാല്‍ കിട്ടുന്ന റിഫ്ലെക്ഷന്‍ ബിറ്റ്‌വീന്‍ പൊറോട്ട ആന്‍ഡ്‌ മൈധ മോള്യുക്യൂള്‍ സിദ്ധാന്ധം പറയുന്നത് ശുഷ്കിച്ച മൈദയും, പഞ്ചസാരയും, മുട്ടയും കൂടിയുള്ള ആശയപരമായ കൂടിച്ചേരലില്‍ പോരോട്ടകാരന്റെ മാസ്സിലുള്ള മര്‍ദ്ധത്താല്‍ അടിച്ചമര്‍ത്തപെട്ട രാസപദാര്‍ത്ഥങ്ങള്‍ പൊറോട്ട കല്ലിന്റെ താപത്തില്‍ കിടന്നു രൂപാന്തരപെടുന്ന ഒരു അമൂല്യ ഉപ ഉപ്നന്നമാണ് കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ട... അതില്‍ രാസപരമായ മാറ്റങ്ങള്‍ ഇപ്പഴും ആര്‍ട്ടിക്കിലെ സയപ്പ്‌ ശാസ്ത്രഞ്ജര്‍ പരീക്ഷണ വിധേയമാക്കി കൊണ്ടിരിക്കുകയാണ് ...അതിനു ശേഷമേ "പോറോട്ടിക ജൂബ്ലിക്ക" പുതിയ വാള്യം പുറത്തു വരൂ.. അതിനായി നമ്മള്‍ ഇനിയും കാത്തിരിക്കണം
പൊറോട്ട യെ പിന്തുടര്‍ന്ന് എന്റെ മനം പിരട്ടുന്നു.. നമ്മുക്ക് കുറച്ചു കൂടെ താഴോട്ടു ചിന്തിക്കാം

കടലേറ്റും സോസും, കണ്ടു മുട്ടിയത്തില്‍ പിന്നെ പരിപ്പുവടകളെയും പഴംപൊരികളെയും ദുഷ്ടന്മാരായ നമ്മള്‍ മറന്നിരിക്കുന്നു, ഇത് നമ്മളില്‍ മാത്രം കണ്ടു വരുന്ന ആഭാസമല്ല.. ഇത് ആഗോള വല്കരനത്തിനെ ഭാഗമായി കാലഹരണപെട്ടുപോകുന്ന ഒരു പ്രകൃതി അധിശ്ടിധ്മായ പ്രക്രിയയാണ്... പരിപ്പ് വടകളും ഉഴുന്ന് വടകളും ജന്മം കൊള്ളൂന്നതിനു മുന്‍പ് തന്നെ ബോണ്ടയും സുകീനും ജനിച്ചിരുന്നു... കാലത്തിന്റെ കുത്തൊഴുക്കില്‍ ബോണ്ടാകളും സുകീനുകളും, പരിപ്പ് വടകള്‍ക്കും ഉഴുന്ന് വടകള്‍ക്കും വഴി മാറി കൊടുത്ത്... ഇന്ന് നമ്മള്‍ കാണുന്ന കടലേറ്റും പഫ്ഫ്സും ആഗോള കുത്തകയുടെ പരിണിത ഫലമാണ്...നാളെ ഇവക്ക് പകരം ഇന്ന് ദുര്‍ലഭമായി കാണുന്ന പിസ്സകളും ഡോനടസുകളും കൊണ്ട് കേരളം നിറയും...

പോവുന്നു

മനസ്സിന്റെ ചിറകുകള്‍ ഞാനഴിച്ചു വെക്കുന്നു
മരണത്തെ പുല്‍കാനായി.. 
ഇനി പ്രണയത്തിന്റെ ചിറകടികള്‍ കേള്‍ക്കില്ലാ
മരണത്തിന്റെ നിശബ്ദത മാത്രം....
നിശ്ചലമാകുന്നത് നിരാശരായ മനുഷ്യരുടെ
പ്രണയത്തിന്റെ ശവശരീരങ്ങള്‍...

ഹോലോകൊസ്റ്റ്‌

ഞാനും ഹിറ്റ്‌ലറും സുഹൃത്തുക്കളായിരുന്നു...
വിയെന്നയിലെ നാരായണേട്ടന്റെ ചായക്കടയില്‍ നിന്ന് 
ഞങ്ങള്‍ കട്ടനും പരിപ്പുവടയും കഴിക്കും..
ഹിറ്റ്‌ലര്‍ക്ക് പഴം പൊരി ഇഷ്ടമല്ലായിരുന്നു..
മെന്‍ കമ്ഫ് എഴുതുമ്പോ ഞങ്ങള്‍ കഞ്ചാവ് വലിച്ചിരുന്നു...
നാസി ഞങ്ങള്‍ക്കൊരു ഹരമായിരുന്നു...
ജര്‍മ്മനി ഞങ്ങള്‍ക്ക് ഒരു ചന്തയായിരുന്നു...
ജൂതന്മാര്‍ ഞങ്ങള്‍ക്ക് ചവിട്ടി മെതിക്കാനുള്ള
ഹോലോകൊസ്റ്റ്‌നു വേണ്ടിയുള്ള പുഴുക്കളായിരുന്നു..

ഖല്‍ബിലെ തീ

സുറുമയിട്ട കണ്ണുകളില്‍
ഞമ്മള് കണ്ടത് അന്റെ
ഖല്‍ബിലെ മൊഞ്ചാണ്...
വളയിട്ട കജ്ജില്
ഞമ്മള് കേട്ടത് അന്റെ
മുത്തുമണി ചിരികളാണ്...
ദഫ്‌ മുട്ടുണ നെഞ്ചില്
ഞമ്മള് കേക്കാതെ കേട്ടത്
അനക്ക് ഞമ്മളോടുള്ള
അടങ്ങാത്ത സ്നേഹമാണ്....

മൂന്ന് ഒറ്റ വരി കഥകള്‍

വിരഹം
----------------
പരസ്പരം മനസ്സിലാക്കി അവര്‍ നടന്നകന്നപ്പോള്‍ അവര്‍ നടന്ന വഴികളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടര്‍ന്നു,

അവന്‍
----------
പിന്നീടൊരിക്കല്‍ അവര്‍ കണ്ടു മുട്ടിയപ്പോള്‍ ആ പ്രണയത്തിന്റെ പൂക്കളെ നോക്കി അവന്‍ പറഞ്ഞു "നമ്മള്‍ പിരിഞ്ഞില്ലായിരുന്നെന്കില്‍ ഈ പൂക്കളെ നമ്മുക്ക് നഷ്ടപെടുമായിരുന്നു".. അത് കേട്ട് അവള്‍ നിരവികാരയായി ഒന്ന് മന്ദഹസിച്ചു...

അവള്‍
---------
അവളുടെയുള്ളിലെ കണ്ണീരിന്റെ നനവ് തട്ടി വിടര്‍ന്ന കണ്ണീര്‍ പൂക്കളെകുറിച്ച് അവനറിയില്ലയിരുന്നു

സത്യപ്രപഞ്ചം...

സത്യങ്ങള്‍ അനുഭവിച്ചറിയേണ്ട ഒരു മാസ്മരിക പ്രപഞ്ചമാണ്, സത്യപ്രപഞ്ചത്തിന്റെ മുങ്ങാം കുഴികളില്‍ ഊളിയിട്ടു രണ്ടു മൂന്നു കൊഞ്ചുകളെ തപ്പിപിടിച്ചു തീയിലിട്ടു ചുട്ടു കൊന്നു വിശപ്പടക്കി ആര്മാധിക്കാനള്ളതല്ല ജീവിതം. ജീവിതത്തിന്റെ നരക ചുഴികളില്‍ വര്‍ണ്ണപൊലിമ തേടിനടന്ന ഒരു അനാഥ ബാലന്റെ മനസ്സ് പോലെ നിഷ്കളങ്കമാവണം നമ്മുടെ മനസ്സ്, എന്നാലേ നമ്മുക്ക് സത്യത്തെ സത്യം പോലെ തിരിച്ചറിയാന്‍ കഴിയൂ...

ഞാന്‍ പറഞ്ഞു വന്നത് അനന്തമായാ സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള ആത്മ പ്രശംസ അല്ലാ... നമ്മള്‍ പ്രണയവും സ്നേഹവും മറന്നു ജെവിക്കാന്‍ സത്യം തിരിച്ചറിഞ്ഞു ജീവിക്കാന്‍ പഠിക്കണം...

സ്നേഹത്തിന്റെ ഉഴുന്നുവടകള്‍ അടുക്കി വച്ച് അതിന്‍ ചട്ടിണി ഒഴിച്ചു കളിക്കുന്ന ഗതകാല പ്രണയ കൊഞ്ഞാട്ടകള്‍ അല്ല ജീവിത സത്യങ്ങള്‍.

ജീവിതത്തിന്റെ ഭാരിച്ച ഉന്തു വണ്ടികള്‍ വലിച്ചു നീങ്ങുന്ന പാവങ്ങള്‍ക്ക് ഈ പ്രണയവും മണ്ണാകട്ടയും അറിയില്ല, അവര്‍ക്ക് വിയര്‍പ്പ് നാറിയാല്‍ "ലക്സ്" സോപ്പ് തേക്കാനില്ല, "ആക്സ്" ബോഡി സ്പ്രയും ഇല്ല, മുഖം മിനുക്കാന്‍ "ഫെയര്‍ ആന്‍ഡ്‌ ലവലി" ഇല്ല.

ജീവിതമന്ന ഇരുട്ടില്‍ തപ്പുന്നവര്‍ക്ക് ഒരു "ബ്രയിറ്റ്‌ ലൈറ്റ്" ടോര്‍ച്ച് പോലെയാവണം നമ്മള്‍, അവരെ ഉന്നമനത്തിലേക്ക് ലിഫ്റ്റില്‍ കൊണ്ട് പോവലാവണം നമ്മുടെ കര്‍ത്തവ്യം. പ്രണയമെന്ന ചതിയുടെ വിഡ്ഢിത്തം പുലമ്പുന്ന രാഷ്ട്രീയക്കരവരുത് നമ്മള്‍.. ഞാന്‍ പറഞ്ഞു വന്നത്... നമ്മള്‍ പ്രണയം വിടണം, നമ്മള്‍ കാല്പനികതയുടെ വീട്ടു മുറ്റത്ത് വന്നു കൊഞ്ഞനം കാണിക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ പെരുമാറരുത്...

സ്ഥായി ഭാവങ്ങളിലേക്ക് തിരിച്ചു പോയി സമൂഹത്തിന്റെ അന്തര്ധാരയിലെ ചെളിക്കുണ്ടില്‍ വീണു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി തൂലിക ചലിപ്പിക്കുക... ഘോര ഘോരം പ്രസംഗിക്കുക...ജടിതല്‍മായ നൈമിഷിക ജീവിതത്തിലെ പപ്പടങ്ങള്‍ പൊടിച്ചു തൈരും കൂട്ടി ചോറ് ഉണ്ണുക...അച്ചാര്‍ ഉണ്ടെങ്കില്‍ തൊട്ടു നക്കുക....

അവലോസുണ്ട

അവലോസുണ്ട നിത്യേതെ ഭുജിപ്പൂ നീ എപ്പഴും
നിത്യം ശോഭനം യവ്വനം ദുന്ദുഭി...
വരിക നീ എന്നില്‍ പ്രാണനായി ജുഗ്ജുഗി
അവിടെയി ജന്മങ്ങള്‍ പൂവിടും ജുഗ്ജുഗി...

ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു

ഈ നീല രാവില്‍ തെളിഞ്ഞ മാനത്ത് ഞാന്‍ കണ്ടതൊക്കെയും നിന്റെ ചിരികളായിരുന്നു, അങ്ങിങ്ങ് മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നീ മാത്രം തെളിഞ്ഞു നില്‍ക്കുന്നു, ഈ രാമായണ മാസത്തില്‍ ഞാന്‍ കാണുന്ന സ്വപ്നങ്ങിളില്‍ നിന്റെ കാലൊച്ചകള്‍ മാത്രം. നിന്റെ ചിരികളില്‍ വീര്‍പ്പുമുട്ടുന്ന എന്റെ സ്വപ്‌നങ്ങള്‍ മാത്രം.. ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു....

ദൈവത്തെ തിരയുന്നവര്‍ക്ക്

പരബ്രഹ്മം തിരഞ്ഞു ഞാന്‍
നിന്‍ പുല്ലാംകുഴലില്‍‍...
കിട്ടിയതോ വെറും
നാദ വീചികള്‍...
പരബ്രഹ്മം തിരഞ്ഞു ഞാന്‍
നിന്റെ ശിലാ ഗ്രഹത്തില്‍....
പോരുളരിഞ്ഞു തന്നതോ
ശോകമാമം  വെറും കരിങ്കല്‍ ചീളുകള്‍...
പരബ്രഹ്മം തിരഞ്ഞു ഞാന്‍
പമ്പയില്‍ പോയി....
കുളിരായി പരന്നു ഈ
ദേഹത്തില്‍ പുണ്യതീര്‍ത്ഥ മാലിന്യം ‍..
പരബ്രഹ്മം തിരഞ്ഞു ഞാന്‍
എന്നിലേക്ക് നോക്കി..
അഴകായ്‌ കണ്ടു ഞാന്‍
എന്‍ ദിവ്യമീ ജീവിതം...

നിശാ ശലഭങ്ങള്‍

മൃതിയുടെ അന്തരങ്ങങ്ങളില്‍ ചോര മണത്ത് കിടക്കുന്ന ജനവാതിലുകള്‍ തുറന്നിട്ടപ്പോള്‍ പാറിപോയത് ഞാന്‍ കുന്നു കൂട്ടി വച്ച എന്റെ സര്‍ഗതമാഗതയുടെ നിശാ ശലഭങ്ങള്‍ ആയിരുന്നു...

സ്വപ്നച്ചിറകേറി കിങ്ങിണിക്കുട്ടിക്ക് വേണ്ടി

കഥകള്‍ മുഴുമിക്കാതെ നമ്മള്‍ അകലുമ്പോള്‍, കരയുന്ന കണ്ണിന്റെ കണ്ണീരില്‍ മുങ്ങി എന്റെ മനസ്സ് പിടയുന്നത് നീ കാണുന്നില്ലേ? നീ നിന്നിലേക്ക് അകന്നു നിന്നപ്പോള്‍ ഞാനറിയാതെപോയത് എന്റെ മനസ്സിലെ നിന്നോടുള്ള സ്നേഹമായിരുന്നു....

മറന്നതൊക്കെയും ഇനിയും ഓര്‍മിചെടുക്കാന്‍ നിമ്ഷങ്ങളാകുന്ന സമയത്തെ കൂടെ എന്റെയുള്ളിലെ നിന്നോടുള്ള സ്നേഹം എന്നെ അനുവദിക്കുന്നില്ല. വാക്കുകളില്‍ നീ തീര്‍ക്കുന്ന ഈ മായ കാഴ്ചയില്‍ മേഘങ്ങള്‍ തട്ടി തടഞ്ഞു വീഴുന്നതിനു എത്രയോ മുന്‍പേ ഞാന്‍ നിന്നെ സ്നേഹ്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു.. ഞാന്‍ സൂക്ഷിച്ച നിന്റെ സ്നേഹവും, നിന്റെ ചിരികളും മാത്രമാണ് ഇന്നെന്റെ മനസ്സില്‍... നമ്മുടെ ഇടയില്‍ പകല്‍ പോലെ നിഴലിച്ചിരുന്ന നമ്മുടെ മൌനത്തിനും പോലും എന്ത് ഭംഗി ആയിരുന്നു.. ഞാനും നീയും നമ്മുടെ ഇടയില്‍ ഇരമ്പുന്ന സ്നേഹകടലില്‍ ഒറ്റപെട്ടു പോയതാണോ അതോ നമ്മളായി നമ്മെ ഒറ്റപെടുതിയതോ? ജീവിതത്തില്‍ തെറ്റും ശരിയും അണിയിച്ചൊരുക്കി ദൈവം സമൂഹത്തെ സൃഷ്ടിച്ചു നമ്മെ അകറ്റുന്നു, അകറ്റാന്‍ ശ്രമിക്കുന്നു. നമ്മള്‍ തമ്മില്‍ സ്നേഹിച്ചതാണോ നമ്മടെ തെറ്റ്?

ഇപ്പൊ സ്നേഹസൌഹൃദം പോലും, ബന്ധങ്ങളെ വളച്ചൊടിക്കാന്‍ മനസ്സിന്റെ നിറമറ്റ വികാരങ്ങളെ പിടിച്ചു നിര്‍ത്താന്‍ നീ കാണിക്കുന്ന വ്യഗ്രത ആര്‍ക്കു വേണ്ടിയാണ്...

പറയാന്‍ മറന്നത്

പറയാതെ നീ എനിക്ക് 
സ്നേഹം തന്നു...
സ്വപ്നങ്ങളിലെ മഴവില്ലില്‍ 
നമ്മള്‍ ചേര്‍ന്നിരുന്നു... 
അതിലെ നിറങ്ങളില്‍ 
നമ്മള്‍ കൂട് കൂട്ടി...
ചിരിയില്‍ മഴയില്‍ 
നമ്മള്‍ നനഞ്ഞു നിന്നു....
കുളിരില്‍ ചൂടായി
നീ അടുത്തു നിന്നു...
എന്റെ നിശ്വാസങ്ങളില്‍  
നീയെനിക്ക് മധുരം തന്നു....
ഞാനറിയാതെ എന്നെ
ഞാന്‍ മറന്നു പോയി....

ദൈവത്തിന്റെ നിസ്സഹായാവസ്ഥ

കീലേരി അച്ചു

അതിക്രൂരനും കൊടും ഭീകരനുമായ ഗുണ്ട..അരയിലൊളിപ്പിച്ച പേനാക്കത്തികൊണ്ട് വാഴക്കുല വരെ വെട്ടിയിടുന്ന ഭയങ്കരന്‍.. കോളേജ് കുമാരികളുടെ ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരന്‍.. കവിത എഴുതി കവിളോട്ടിയ മുഖം. ആരെയും കൂസാത്ത നടത്തം, പക്ഷെ ഈ കൊടും ഭീകരനിലും തിളങ്ങുന്ന ഒരു ഹൃദയമുണ്ട്.. അതിനെയാണ് ജനങ്ങള്‍ക്ക്‌ പേടി... രണ്ടാഴ്ച വരെ കഴുകാത്ത ചെക്ക് നീല കൈലിയും..മുകളിലത്തെ നാല് ബട്ടന്‍സ് തുറന്നിട്ട ഷർട്ടുമാണ് യൂണിഫോം..

വിവരണം
-------------------
ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം, കീലേരി അച്ചു....

ലോക സാഹിത്യത്തിന്‍റെ അവതല്‍ പ്രക്രിയകളെ സല്ക്രോപനം നടത്തിയ അഭിനവ എഴുത്ത് കാരനാണ് ഈ കീലേരി.

ആഗോള സാഹിത്യത്തിന്‍റെ നൂല്‍പാലങ്ങളിള്‍ വിജ്രിബിച്ചു നില്‍ക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമാണ് എന്റെ ജീവിതം, അതില്‍ കൈത്താങ്ങായി നില്‍ക്കുന്ന പച്ച മനുഷ്യരുടെ സാഹിത്യ ഹൃദയമാണ് എന്റെ സംസ്കാരം..

എന്റെ ഉച്ചാസ പ്രക്രിയകള്‍ അഗാതസാഹിത്യത്തിന്റെ നീല താമരകള്‍ വിരിഞ്ഞ പൊട്ടകുളത്തില്‍ നിറഞ്ഞു തുളുംബുകയാണ്..

എന്റെ മനോവിചാരം ആധുനിക സാഹിത്യത്തില്‍ ശ്വാസം മുട്ടി നിക്കുന്ന കാവിലമ്മയുടെ കരാള ഹസ്തത്താല്‍ രൂപം കൊണ്ട സാഹിത്യ ബ്രഹ്മാണ്ടാത്തില്‍ വിരാജിക്കുകയാണ്..

ഞാന്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്നത് ദൈവസ്നേഹമില്ലാത്ത മനുഷ്യരുടെ ചേതനയറ്റ വികാരങ്ങളും ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയാനാകാത്ത അന്ധര്മാരുടെ വിക്രീടിത തമാശകളുമാണ് .

ഇപ്പൊ ദൈവത്തിന്റെ നിസ്സഹായാവസ്ഥ എനിക്ക് തിരിച്ചറിയാം... ഇപ്പോള്‍ ദൈവം എന്റെ മുന്നില്‍ ഒചാനിച്ചു നിക്കുന്നു..

ഹോ...എനിക്ക് ചിരിക്കണം...

ഹ് ഹ ഹ ഹ് ഹ

നീ ചിരിച്ചപ്പോള്‍

ഓര്‍മകളുടെ സങ്കടങ്ങള്‍ക്ക് 
വേദനയുണ്ടായിരുന്നു....
നീ പറയാതെ പറഞ്ഞതെല്ലാം
ഞാന്‍ കേട്ടുകൊണ്ടിരുന്നു....
ദുഖങ്ങളെ കണ്ണീരിലാഴ്ത്തി
നീ ചിരിച്ചപ്പോള്‍...
കരയാന്‍ മറന്ന എന്റെ
കണ്ണുകളെ മനസ്സ് ശപിച്ചു...
മനസ്സിന്റെ വേദനകള്‍ക്ക്
സങ്കടങ്ങളില്ലയിരുന്നു....
ഓര്‍മകളോടപ്പം എന്റെ
മനസ്സും മൃതിയടഞ്ഞിരുന്നു ....

മഴയില്‍

മിഴികള്‍ കഥ പറഞ്ഞപ്പോഴും, സ്വപ്നങ്ങളില്‍ ചിരിച്ചപ്പോഴും അവര്‍ മനസ്സിലാക്കിയിരുന്നില്ല അവരുടെ മന്നസിലെ നിഗൂഡതകള്‍ എന്താണെന്ന് ... പിന്നീടെപ്പോഴോ വന്ന മഴയില്‍ അവര്‍ നനഞ്ഞപ്പോള്‍, അവര്‍ അറിയാതെ ചേര്‍ന്ന് നിന്നപ്പോള്‍ തോന്നിയ മനസ്സിന്റെ സന്തോഷത്തെ അവര്‍ പേരിട്ടത് പ്രണയം എന്നായിരുന്നു....

പൊട്ടകുളത്തിലെ ഫണീന്ദ്രന്‍...

പൊട്ടകുളം കുറെ ചൊറിതവളകളുടെ കുത്തകയല്ല, ദൈവസ്നേഹം ആര്‍ക്കും വീതിച്ചു തന്നിട്ടുമില്ല, പക്ഷെ സര്‍ഗത്മാഗത നല്ല മനസ്സിന്റെ സുഗന്ധമാണ്. അത് സത്യമാണ്.. അത് മൂക്കിനു ശക്തിയുള്ളത് പോലെ നിര്‍വചിക്കാം, വായക്കു പുലഭ്യം പറയാം..

ഇന്ന് നിന്റെ ജന്മദിനം

ജന്മാന്തര പ്രണയത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല
മനസ്സ് പൂവണിഞ്ഞു
ചിരികളില്‍ വസന്തം വിടര്‍ന്നു
അവളെനിക്ക് നിശ്വാസമാണെന്ന് തിരിച്ചരിഞ്ഞതുമുതല്‍ അണയാതെ സൂക്ഷിക്കുന്ന എന്റെ പ്രണയം ഇത്, പക്ഷെ ഇത് ചെറിയ ഒരു കാത്തിരിപ്പ്,
പക്ഷെ കാത്തിരിപ്പിന് യുഗങ്ങളുടെ ദൂരമോ, കാത്തിരിക്കുന്നു നിനക്ക് വേണ്ടി...
ഇന്ന് നിന്റെ ജന്മദിനം, ആശംസകള്‍
കാത്തിരിക്കുന്നു നിനക്ക് വേണ്ടി...

നാളെകള്‍

ഇനിയും നാളെകള്‍ പുലരാന്‍ വേണ്ടി കാത്തിരിക്കുന്ന വരണ്ട ജന്മങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്... ലജ്ജയില്ലാത്ത മറയില്ലാത്ത ഈ ജീവിതം ആര്‍ക്കു വേണ്ടി, എപ്പോഴും നിലക്കാന്‍ വേണ്ടി തയ്യാറായ ഹൃദയമിടിപ്പിനിടയില്‍ നീ കടന്നു വന്നപ്പോള്‍ തോന്നിയ വികാരമാണ് എന്റെ സ്നേഹം.... അതെന്നും നിനക്ക് വേണ്ടി ഞാന്‍ കാത്തു വെക്കും...

നീലാകാശം

നീല നക്ഷത്രങ്ങള്‍ 
ചിരിച്ചുറങ്ങി....
ഇരുള്‍ മാറി 
പകല്‍ വന്നു....
വെളിച്ചം വിതറി 
അവള്‍ വന്നു...
ഓളങ്ങള്‍ മിന്നി 
ചിരിച്ചു നിന്നു...
നീലാകാശം 
തെളിഞ്ഞു നിന്നു....
എനിക്കായ്‌ അവളിന്നും 
കാത്തു നിന്നു...
അവളുടെ ചിരിയല്‍ 
ഞാന്‍ വീണുടഞ്ഞു....

ഗൂഗിള്‍ പ്ലസ്‌

തെളിഞ്ഞ ആകാശം കാണിച്ചു ദൈവം എന്നോട് പറഞ്ഞു, "നിനക്ക് ഇഷ്ടമുള്ള അത്രേം സ്ഥലം എടുത്തോളു", 

ഞാന്‍ ദൈവത്തെ നോക്കി പുച്ഛത്തോടെ ചിരിച്ചു. 

"ദൈവമേ നീയെനിക്ക് ഭൂമിയെ അധികാരപെടുത്തി, അതില്‍ നീയെനിക്ക് മഴയെ തന്നു, പ്രണയം എന്നില്‍ എന്റെ ആത്മാവില്‍ കുത്തി നിറച്ചു.. 

അതൊന്നും പോരാഞ്ഞ് പിന്നെ നീ സുക്കര്‍ബര്‍ഗ് എന്നെ പിശാചിനെ കൊണ്ട് ഫേസ്ബുക്ക്‌ ഉണ്ടാക്കി, ഞാനതില്‍ വിരുത് കാണിക്കാന്‍ ഫെക്‌ പ്രൊഫയലുകള്‍ ഉണ്ടാക്കി. ഞാന്ന്ജൂലുകള്‍ മുതല്‍ ഐശ്വര്യരായികള്‍ വരെ പൂണ്ടു വിളയാടുന്ന ആ മൂഞ്ചിബുക്കില്‍ നീയെന്നെ തളച്ചിട്ടു... എനിക്കിതില്‍ കൂടതല്‍ ആയോന്നും ചെയ്യാനില്ല, എനിക്ക് മടുത്തു..."

ഞാന്‍ ഇങ്ങിഗനെ വായഅലച്ചു പറഞ്ഞു... ദൈവം പെട്ടെന്ന് എസ്കേപ് ആയി...ഞാന്‍ ആരെക്കെയോ പ്രാകി മടങ്ങി....

അധികം താമസിയാതെ താമസിയാതെ ദൈവം ഗൂഗിള്‍ പ്ലസ്‌ ഉണ്ടാക്കാന്‍ ഓര്‍ഡര്‍ കൊടുത്തു..

Debate

കീലേരി അച്ചു
അഖില ലോക ഫെക്കുകളെ സംഘടിക്കുവിന്‍, Fake it, Till you Make it. ഇതാകട്ടെ എന്റെയും നിങ്ങളുടെയും മുദ്രവാക്യം, ഫെക്കുകള്‍ വിരജിക്കട്ടെ, കിഴക്കിന്റെ വെള്ള കോട്ടകളില്‍ വെള്ളിടി വെട്ടട്ടെ. ഞാനും നിങ്ങളുമാകുന്ന ഫെക്കുകള്‍ ഈ ഗ്രൂപ്പുകളാകുന്ന ഗ്രൂപ്പുകളില്‍ തെണ്ടിയും തോണ്ടിയും നിങ്ങളുടെ വരവറീക്കുക.അഖില ലോക ഫെക്‌ രാജ്യം കെട്ടിപടുക്കാന്‍ നിങ്ങളെല്ലാവരും ആരോഹാത്രം ഒര്ജിനലുകളെ ഉപേക്ഷിച്ചു കമന്റ്‌വിന്‍. ഇനിയുള്ള നാളുകള്‍ നമ്മുടെതാകട്ടെ.

Aneesh Peringanadu
ഇതൊന്നും ഇവിടെ എറിക്കില്ല....വിപ്ലവം ഇടാന്‍ ഇത് കാറല്‍മാര്‍ക്സിന്റെ ഗ്രൂപ്പ്‌ അല്ല.ഇവിടെ സോഷ്യലിസം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ വന്നതാ..

താത്രി കുരിയേടം
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുതത എത്രയോ മന്യന്മ്മാര്‍ ഈ കുഴിയില്‍ ഉണ്ട്. അവരൊക്കെ ഫാദര്‍ നു ഉണ്ടായവര്‍ അല്ല എന്ന് പറയുന്നവന് എത്രയോ ഫകെ ഐ ഡി കല്‍ ഉണ്ട്. സ്വന്തമായി ഒരു ഫകെ ഐ ഡി ഇല്ലാത്ത ഒരാള്‍ അത് എഴുതിയിരുന്ന്നു എങ്കില്‍, എത്രയോ നന്നായിരുന്നു. ഇതു വേറെ ആരോടും അല്ല,വിബിനോട് aanu

കീലേരി അച്ചു >> Aneesh Peringanadu,
വിപ്ലവം എല്ലാവര്‍ക്കുമാവം, ഈ ഫെക്കായ എനിക്കും...

Aneesh Peringanadu >>കീലേരി അച്ചു
വിപ്ലവരഹിതമായ സ്വര്‍ഗം അതാണ്‌ അച്ചു വാരിക്കുഴി.നിരന്തരമായ വിപ്ലവങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കും സ്ഥാനഭ്രംശങ്ങള്‍ക്കും ഒടുവില്‍ ആളുകള്‍ സമന്മാര്‍ ആകുന്ന ഒരു പോയിന്റ്‌ വരും...(തിയറിയില്‍)അതിനെക്കുറിച്ച് മാര്‍ക്സ്‌ വര്‍ഗ സമരങ്ങള്‍ അവസാനിക്കുന്ന ദിനം എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ബൊളീവിയ ...............

കീലേരി അച്ചു >>അനീഷ്‌
നീ ഇത്രത്തോളം കാല്പനിക്ന്‍ ആണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല, ബൊളീവിയയിലെ പ്രശ്നങ്ങള്‍ എനിക്കറിയില്ല, പക്ഷെ ഉഗാണ്ട അവിടെ നടന്നത് സാധാരണ ഞങ്ങളുടെ ഐഡന്റിറ്റി ക്രയിസിസ്‌ ആയിരുന്നു, കറുത്തവനും വെളുത്തവനും തമ്മില്‍ തമ്മില ആപേക്ഷിക സിദ്ധാന്ത യുദ്ധമായിരുന്നു, അതില്‍ ജയിച്ചതോ തീവ്രവാദികളും, ഞാന്‍ പറഞ്ഞു വന്നത് ............................ ..........

Aneesh Peringanadu >>കീലേരി അച്ചു
അവിടെ നടന്നത് സമദൂര സിദ്ധാന്തങ്ങളുടെ പച്ചയായ ലംഘനം ആയിരുന്നു. വെളുത്തവനും കറുത്തവനും തമ്മിലുള്ള വടംവലിയില്‍ ജീവിതം നഷ്ട്ടപ്പെട്ടു അഭയ സ്ഥാങ്ങള്‍ ഇല്ലാതെ ആയത് ഇരുനിറം ഉള്ള കോടിക്കണക്കിനു ജനങ്ങള്‍ക്കാണ് .അവര്‍ തീവ്രവാദികള്‍ ആയതില്‍ അവരെ കുറ്റം പറയാനില്ല.ഇതിനെ ആണ് ആചാര്യന്മാര്‍ വൈരുധ്യാല്മക ഭൌതിക വാദം എന്ന് പറഞ്ഞത്.പക്ഷെ ഉത്തരാധുനിക യുഗത്തില്‍ ഇതിനെ SURVIVAL OF THE FITTEST അഥവാ കരുത്തരുടെ അതിജീവനം എന്ന് പറയുന്നു.സൌന്ദര്യം ആപേക്ഷികമായ നുണ ആയിരുന്നു എന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല...ഇതിനു കടകവിരുദ്ധമായി ആണ് ബൊളീവിയില്‍.............

കീലേരി അച്ചു >>Aneesh Peringanadu
തീവ്രാധികള്‍ ആരും ജന്മങ്ങളായി ഡെഡ്ബോടികളെ പ്രണയിക്കുന്നില്ലാ, തീവ്രവാദികള്‍ക്ക് അറിസ്ട്രോട്ടിളിനെയും അറിയില്ല, ക്യോവിട്ട്യെയും അറിയില്ല, പക്ഷെ ഉഗാണ്ടയില്‍ രണ്ടു ദിവസമായി നടക്കുന്നു ജന്മാന്തര യുദ്ധം പെരിസ്ട്രോയിക്കയുടെ സ്വാധീനം കൊണ്ടല്ല, അവിടെ മണ്ണിനു ചോരയോട് പ്രണയം, ബുള്ളറ്റിന് തോക്കിനോട് ഈര്‍ഷ്യയും. ഇതിന്റെ പക പോക്കലാണ് ഇന്ന് നടക്കുന്ന അസ്വമത്വ ബഹിരാകാശ ധ്വംസനം.. ഞാന്‍ പറഞ്ഞു വന്നത് ............................ ..........

Aneesh Peringanadu >>കീലേരി അച്ചു
സ്വത്വം നഷ്ട്ടപ്പെട്ടു മുതലാളിത്തത്തിന്റെ ജിഹ്വകളായി പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ എന്തിനു പെരിസ്ട്രോയിക്കയെ പറയുന്നു.ബുള്ളറ്റിന് തോക്കിനോട് ഈര്‍ഷ്യ തോന്നും എന്നും മണ്ണിനു ചോരയോട് പ്രണയം തോന്നും എന്നും ആചാര്യന്മാര്‍ പ്രവചിച്ചിരുന്നു.വര്‍ഗസമരത്തിന്റെ തീതൈലങ്ങള്‍ തെറ്റിച്ച മനസുകളില്‍ ഗ്ലാസ്നോസ്റ്റ് കുത്തിനിരച്ചത് നിങ്ങള്‍ അല്ലെ?സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ ഇതൊക്കെ അല്ലെ അവിടുത്തെ അടിസ്ഥാന പരമായ പ്രശനം.ഉല്‍പാദന പ്രക്രിയയുടെ പരിസരങ്ങളിലുല്‍ഭൂതമാകുന്ന വര്‍ഗബന്ധത്തിന്റെ സ്ഥായിപരതയെ നിരാകരിക്കുന്നതു എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല................

കീലേരി അച്ചു >>Aneesh Peringanadu,
സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ എന്നെ ത്വാതികച്ചര്യമാരുടെ പിന്‍ മുരക്കരായ എട്ഗ്ലെ മുട്ലിന്‍, ബാക്വട സിപ്ലായോ, മോകിത പരചൂനി എന്നിവരുടെ സ്വാതികമായ ഗര്‍ഭചൂക സിദ്ധാന്തങ്ങളുടെ പാര്‍ശ്വഫലങ്ങളില്‍ ഊ ഊ ഊന്നി നില്‍ക്കുന്ന സമരമുറ സ്വീകരിച്ചിരുന്ന അവരുടെ മേല്കൊയ്മയിലാവരുത് മ്ലേച്ച സംസ്കാരത്തിന്റെ കറയൂറ്റ്ല്‍, ഫ്രാന്‍സിലേയും എത്യോപിയിലെയും അമ്പരച്ചുംബികളില്‍ വിശ്രമിക്കുന്ന അധകൃത കുത്തക മുതലാളിമാരുടെ ഫ്യൂടല്‍ അഭിനിവേഷ്മാകരുത് കറുത്ത വര്‍ഗക്കരോട് നിങ്ങള്‍ കാണിക്കുന്ന ഒട്ടുപാല്‍ പരാക്രമമം, നന്മയും തിന്മയും കോര്‍ത്തിണക്കി, അടിമകളെയും ഉടമകളെയും വേര്‍തിരിക്കാതെ കാലാകാലങ്ങളില്‍ നിലനിന്നു പോന്ന ആര്‍ഷ ഉഗാണ്ട സംസ്കാരം അത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം, അത് മാത്രമാണ് ഞങ്ങളുടെ സ്വപ്നം...

Aneesh Peringanadu >>കീലേരി അച്ചു
മൂന്ന് തരത്തിലുള്ളതായിരുന്നു ഞങ്ങളുടെ ശ്രമങ്ങള്‍. ഒന്ന് - തുറന്ന സമീപനം (ഗ്ളാസ്നോസ്ത്), രണ്ട് - പുനസംഘടന (പെരിസ്ട്രോയിക്ക) മൂന്ന് - സാന്പത്തിക വികസനം ത്വരിതപ്പെടുത്തല്‍ (ഉസ്കോറിനൈ)ഉഗാണ്ടയില്‍ ദേശീയത പ്രതിലോമപരമായ സ്വത്വരാഷ്‌ട്രീയമാണ്‌. അവിടുത്തെ ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും -സാമ്പത്തിക താല്‌പര്യങ്ങളുടെ ശക്തിബന്ധങ്ങളാല്‍ റിവിഷനിസം അനുഭവിക്കുന്നു .അത് മാറ്റാന്‍ എന്ത് സ്വീകരിച്ചു നിങ്ങള്‍ ?...........

കീലേരി അച്ചു >>Aneesh Peringanadu :
നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും തമ്മിലുള്ള വിഭാകിയത മുതലെടുത്ത ഞങ്ങള്‍ "മോക്കസ്ട ടാവനോതിസ്" എന്നാ മൂപ്പന്റെ മകളായ "എരിത്രോ മകത കുടുസ" യുടെ പിന്നില്‍ അണിനിരന്നു. "എരിത്രോ മകത കുടുസ" മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഘടന വാദികള്‍ ഓടിപ്പോയത് ജാക്ക് രബ്ബിറ്റ്‌ സ്ലിമ്സില്‍ ആയിരുന്നു, പെരിസ്ട്രോയിക്ക (പുനസംഘടന) യുടെ ഫലമായി വത്തിക്കാനില്‍ ഉള്തിരിഞ്ഞു വന്ന വിവേചന മുന്നണി അവിടുത്തെ ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളുംനൂറ്റാണ്ടുകളായി കൈവശം വച്ച മേട്ടീരിയളിസ്റിക് സ്വത്ത്ക്കള്‍ ഞങ്ങള്‍ സ്വാംശീകരിച്ച് ഉഗാണ്ടയിലെ എല്ലാ വര്‍ഗക്കാര്‍ക്ക് വേണ്ടിയും വീതിച്ചു നല്‍കി..

Aneesh Peringanadu >> കീലേരി അച്ചു
എരിത്രോ മകത കുടുസയില്‍ നിന്ന് ആശയപ്രപഞ്ചത്തിന്റെ രൂപം കൊള്ളൽ - മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയവയുടെ വളർച്ച - എങ്ങനെയാണെന്ന് വിശദീകരിക്കുവാൻ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. ഭൌതികേതരമായ കാര്യങ്ങളൊന്നും യാഥാർത്ഥ്യമല്ലെന്ന നിലപാടാണ് മോക്കസ്ട ടാവനോതിസ് എടുത്തത് . അതിഭൌതികവാദം എന്നറിയപ്പെട്ട ഈ നിലപാട് ഭൌതികവാദത്തിലെ ഒരു ദൌർബല്യമായിരുന്നു. ഈ ദൌർബല്യം പരിഹരിച്ച്, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പരസ്പരബന്ധം, ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ വിജയം ....

കിഴക്കേവേലി കിഴക്കേവേലി
കൊളോണിയസത്തില്‍നിന്നും കാര്‍ക്കൊടകത്വത്തില്‍നിന്നും മുക്തമായ പ്രശാന്ത മായ ഒരു ചിന്ത സരണിയാണ് നമുക്കാവശ്യം . അതില്‍ ഫ്രോടുകള്‍ എന്നോ തനതെന്നോ ഉള്ള യാതൊരു വകതിരിവും ഇല്ലാത്ത ഒരു ഉട്ടോപ്യന്‍ പ്രായോഗീക മനോഭാവമാണ് നമ്മള്‍ വളര്ത്തിയെടുക്കെണ്ടത്.

കീലേരി അച്ചു >> Aneesh Peringanadu
ഇതും കൂടെ അനീഷ്‌; ചുമ്മാ, ആശയപരമായി ചിന്താശേഷിയുള്ള മനുഷ്യരുടെ സ്വപ്‌നങ്ങള്‍ അപഗ്രദിക്കുമ്പോള്‍ ഉണ്ടാവുന്ന മൂല്യ ശോഷണം വെറും സ്വാഭാവികം, ഞാനും ഞാനെന്ന ഭാവവും അതില്‍ വിരാജിക്കുന്ന ഉള്കണ്ടാകളും അതിന്റെ വര്‍ഗ സ്വഭാവമായ ജയ ജയ ചിന്തകളുമാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. നിസ്വര്ത്മായ സമീപനവും വിനയ പൂര്‍വമായ പെരുമാറ്റവും അച്ചടക്കവുമാന് മനുഷ്യനെ അല്ലെങ്കില്‍ വ്യക്തിയെ മറ്റൊരു വ്യക്തിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. മനുഷ്യന്റെ ചിന്തയുടെ വകബേധങ്ങളില്‍ മറ്റുള്ളവന്റെ ഉണ്മൂലനന്‍ങ്ങള്‍ മാത്രം ആര്‍ത്തിയോടെ ആഗ്രഹിക്കുന്ന വെറും ചാവേറുകളായ വെറും ബദ്ധവൈരികള് നമ്മള്‍‍, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പക പോക്കല്‍ ഇന്നും നമ്മള്‍ തുടരുന്നു.. അതിന്റെ പ്രയോഗിത മനസ്സിലാക്കിയാല്‍ എല്ലാവരും ചിന്തിക്കും വിജയത്തെ പറ്റി..

കിഴക്കേവേലി കിഴക്കേവേലി >> to all
അച്ചുവേട്ടന്റെ ആത്യന്തികമായ വരട്ടു ചിന്താഗതോയോടു ഉപരിപ്ലവമായ ഒരു വികര്‍ഷണം ഉണ്ടെങ്കിലും ആത്യന്തികമായി ഞാന്‍ അതിനെ പിന്താങ്ങുന്നു . അതില്‍ ഞാന്‍ അക്ഷന്തവ്യനും ആഹോരാത്രം അദ്വാനിക്കുന്നവനും മനുഷ്യമാനസാക്ഷിയുടെ കണ്ണില്‍ വളരെ ഉള്പതിഷ്ണുവും ആയതിനാല്‍ നമുക്ക് ഇത് ഇവിടെ ഇങ്ങനെ സംഹാരിക്കാം ..അച്ചുവേട്ടന്റെ സ്വിദാന്തങ്ങള്‍ എന്റെതുമായി ആത്യന്ദികം ആയി ചില ഘട്ടങ്ങളില്‍ പൊരുത്തപ്പെടുന്നു

കീലേരി അച്ചു 
ആസൃക്കള്‍ പൊഴിഞ്ഞു
ഗബക പുകഞ്ഞു
ഗസരായിലെ പൂകള്‍ വിരിഞ്ഞു
എല്ലാരും പരിപ്പ് വട കഴിച്ചു പിരിഞ്ഞു...

ലോട്ടറി

പ്രണയിനികള്‍ ബിയര്‍ കഴിച്ചു പ്രാണായാംഗുലികള്‍ നുരഞ്ഞു,
അങ്ങിനെ സാമൂഹിക സദാചാര തീവ്രവാദികള്‍ സൃഷ്ടിക്കപെട്ടു..

മക്കളുമൊത്ത് ഞാന്‍ സിനിമക്ക് പോയി,
രാസ ലീലാനുരാഗം രതിനിര്‍വേദം...

നിന്മോതക പപ്പേട്ടന് ലോട്ടറി അടിച്ചു,
ഇതറിഞ്ഞ ഞാന്‍ "രാജാകല്പന" അടിച്ചു ഞാന്‍ വളഞ്ഞു നിന്ന്...

മേലാകശങ്ങളില്‍ പപ്പേട്ടന്‍ സോമരസ ട്രീറ്റ്‌ കൊടുത്തു,
ദൈവങ്ങള്‍ വാള് വെക്കാന്‍ ട്രൈനെജു തിരഞ്ഞു..

കവടി നിരത്തി ജോത്സ്യന്‍ പറഞ്ഞു,
നിങ്ങള്ക്ക് അല്ഭ്യ ലഭ്യ ശ്രീ ആണെന്ന്...