ഞാന്‍ ചാവാന്‍ പോണൂ
----------------
കുറ്റബോധത്തിന്റെ ആവേശത്തിന് മുള്ള് മുളച്ചു, മനസ്സിന്റെ വേഗം കൂടി, മൃതിയുടെ നിശബ്ദതയിലേക്ക് ഓടിയൊളിക്കാന്‍ തിടുക്കം കാട്ടിയ എന്റെ ഭീരുത്വത്തിന് ശക്തി പകര്‍ന്നത് എന്റെ നഷ്ടപ്രണയങ്ങളായിരുന്നു. പുലരിളില്‍ പേടിപെടുത്തുന്ന പൊയ്മുഖങ്ങളായും ഇരുട്ടില്‍ മുറിപെടുത്തുന്ന സ്വപ്‌നങ്ങളായും അവയെന്നെ വേട്ടയാടി. മഴയുടെ തണുപ്പില്‍ ഞാന്‍ ഒളിച്ചു നിന്നു. തണുത്ത മഴയില്‍ തെന്നി നീങ്ങിയ ഞാന്‍ എന്നെ മറന്നു.
ഇന്ന് ബോധത്തില്‍ ഇരുളില്‍ കുറ്റബോധത്തിന്റെ ആധിക്യത്താല്‍ മനസ്സ് ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, വേഗങ്ങള്‍ക്കപ്പുറം നിശബ്ദതയിലേക്ക് ഊളിയിടാന്‍ ഒരു കുറുക്കു വഴി അതായിരുന്നു, മൂലപ്രപഞ്ചത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒന്നര സെന്റ് കാല്പനിക ഭൂമി തേടി ഞാന്‍ അലഞ്ഞു. അവസാനം ദൈവം പട്ടയം കൊടുക്കാത്ത സ്ഥലത്ത് ഞാന്‍ എന്റെ നിറമുള്ള സ്വപ്നങ്ങളെ പ്രതിഷ്ടിച്ചു.
പിന്നെ ഒരു തമാശ എന്താണെന്ന് വച്ചാല്‍, മരിച്ചാ പിന്നെ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പറ്റില്ലയത്രെ.. അത് മോശമായി പ്പോയി.. ഇത് ദൈവത്തിന്റെ വൃത്തികെട്ട ഒരു തമാശ ആയിപ്പോയി..