ട്രാന്സ്ഫെര്‍ സര്ട്ടിബിക്കറ്റ്‌: നിങ്ങളെ ഒന്നും നെഞ്ചേ കയറ്റ്ണ്ട ആവിശ്യമില്ലായിരുന്നു!


നിരപരാധികളായ മനുഷ്യര്‍ ജീവിതത്തിന്റെ പിന്‍ കാഴ്ചകളിലേക്ക് ഓടിപ്പോവുന്നു. പല ഭാവങ്ങളില്‍.. ചിലര്‍ ദുഖിതരായും, ചിലര്‍ സന്തോഷവാന്മാരയും, ചിലര്‍ ഒടുക്കത്തെ നിസ്സംഗത ഭാവിച്ചു പിന്നിലേക്ക്‌ മാഞ്ഞു മറഞ്ഞു പോവുന്നു. ഓടിപ്പോവുന്ന കാഴ്ചകളിലേക്ക് ചിന്തിക്കുന്ന ഞാന്‍.. കടന്നു വരുന്ന പുതിയ കാഴചകളിലേക്ക് എത്തിപ്പെടാന്‍ സമയമെടുക്കുന്നു. മുഖത്തടിക്കുന്ന കാറ്റ്‌‍ എന്റെ ചിന്തകളെ തടയുമ്പോള്‍ പിന്നിലേക്കോടുന്ന മനസ്സിനെ ഞാന്‍ തടഞ്ഞു നിര്‍ത്താറില്ല.

പക്ഷെ ഇന്ന് വീണ്ടും ഞാന്‍ ഈ മുഖം മാന്തിയെടുത്ത് ദൂരെ കളഞ്ഞാലോ എന്നാഗ്രഹിക്കുന്നു. കുമാരേട്ടന്റെ വഴിയെ ഞാനും അദ്ദേഹത്തെ പിന്തുടര്‍ന്നാലോ എന്നാലോചിക്കുവാ. ഇത്ര മനസ്സി തട്ടി കുമാരേട്ടന്‍ എഴുതിയത് ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അത്ര മഹത്വമുള്ളതായിരുന്നു ആ വിടവാങ്ങല്‍ പോസ്റ്റ്‌. അത് പോലെ ആവില്ലെങ്കിലും.... എന്റെ ദിശാ ബോധത്തെ നിയന്ത്രിക്കാനുതുകുന്ന ഒരു പ്രചോദന വാക്കുകളായി ഞാനിതെന്റെ ആത്മാവുകളിലേക്ക് കുറ്റിയടിക്കട്ടെ.

എന്തോ ഞാനും യാത്ര പറയാതെ മറഞ്ഞേക്കാം. പക്ഷെ കുമാരേട്ടനെപ്പോലെ ഇന്ദ്രിയങ്ങളെ തെളിച്ചു മനസ്സിനെ കടിഞ്ഞാണിടാന്‍ എനിക്ക് കഴിയുമോ എന്നതാണ് എന്റെ സംശയം.

എന്റേത് തുടക്കത്തിലേ ഒരു യാത്രയായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു ഭ്രാന്തമായ വഴികളില്‍ക്കൂടി സഞ്ചരിച്ചു. യാത്രയില്‍ ചെന്നുപെട്ടത് മുഴുവന്‍ എന്നെ ആവാഹിക്കാന്‍ പോന്നവരുടെ മുന്നിലേക്ക്‌. തിരിച്ചു കൊടുക്കാന്‍ എന്റെകയ്യില്‍ എല്ലാവര്‍ക്കും പകര്‍ന്നു കൊടുക്കുന്ന സ്നേഹം മാത്രമേ ഉണ്ടായിരുന്നതൊള്ളൂ.

ബെര്‍ളിയുടെ ബ്ലോഗില്‍ സത്യങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാന്‍ വാങ്ങിയതായിരുന്നു ഈ മുഖമൂടി. അശക്ത്മായ എന്റെ ഈ മൗലിക ഭാവത്തിനു ഇതല്ലാതെ വേറെ വഴികളില്ലയിരുന്നു. അതുകൊണ്ട് ഈ മുഖംമൂടിയായിരുന്നു എന്റെ ശക്തി. സ്വന്തം രൂപത്തില്‍ അന്യമായ ചങ്കൂറ്റം, ആവേശം, പ്രണയം, നീചഫലിതങ്ങള്‍ എല്ലാം ഈ മുഖംമൂടിയില്‍ പ്രതിഫലിച്ചു. ലാഭേച്ചകള്‍ മോഹിച്ചല്ല ഇതണിഞ്ഞത്. ഉള്ളിലുള്ളത് അതുപോലെ വിസ്ഫോടിക്കാന്‍ ഒരു മാര്‍ഗം.. അത് മാത്രമായിരുന്നു ഇത്.

പിന്നീട്, എന്നില്‍ ഉറങ്ങി കിടന്നിരുന്ന എന്റെ ഭാവങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുകയായിരുന്നു അധോലോകം. എന്റെ മനസ്സിലെ ഗര്‍ഭത്തില്‍ വളര്‍ച്ച മുരടിച്ചു കിടന്ന പ്രണയ ഭാവങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍, എന്റെ മോഹഭംഗങ്ങളെ ചവിട്ടി മെതിച്ചു ഞാന്‍ കമന്റുകള്‍ ഇട്ടു.

ലൈക്‌ കിട്ടുന്നത് എന്നെ സംബന്ധിച്ച് പുതുമയുള്ള അനുഭവമായിരുന്നു. ഉദ്ദേശശുദ്ധി എന്നത് പറയാനുള്ളത് പറയുക എന്നത് മാത്രമായിരുന്നു. ഇഷ്ടമുള്ളവര്‍ ലൈക്‌ ഇട്ടാ മതി എന്നുള്ള ദാര്‍ഷ്ട്യ മനോഭാവം നല്ലത് മാത്രമായിരുന്നു.

എനിക്ക് പറ്റിയ വേഷം ഒരു സാഹിത്യകാരന്‍ എന്നതിലുപരി ഒരു നിരൂപകന്‍ എന്ന വേഷമായിരുന്നു. എന്തോ ആവാന്‍ ശ്രമിക്കുന്നതിനു പകരം അതില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുക അതിനായിരുന്നു എന്റെ പരിശ്രമങ്ങള്‍. തികഞ്ഞ ധൈര്യത്തോടെ ഞാനെന്‍റെ അനുഭവങ്ങളെയും ഭാവനകളെയും അക്ഷരങ്ങളാക്കി. ഭാവനകള്‍ മഷിത്തുള്ളികളില്‍ ഒതുക്കത്തോടെ പരന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുഭങ്ങള്‍ തീരുന്നില്ല. എവിടെ എത്തിപെട്ടു എന്നതിന്റെ ബാലന്‍സ് ഷീറ്റില്‍ ചതികളുടെ അക്ഷരങ്ങള്‍ മാത്രം വലുതായിക്കണ്ടു. തിരിഞ്ഞു നോക്കുമ്പോള്‍ വീണ്ടും നഷ്ടങ്ങള്‍, പാഴായ ബന്ധങ്ങള്‍, കണ്ണീരുകള്‍.

വീണ്ടും പഴയ ആ നിരപരധിത്വത്തിലേക്കുള്ള പാസ്പോര്‍ട്ട്‌. ഞാനും എന്റെ സ്ഥായി ഭാവവും ഗാഡമായി ആലിംഗനം ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക്. എന്നെ സ്നേഹിക്കുന്നവരുടെ വേരുകളിലേക്ക്. ഞാന്‍ സ്നേഹിക്കവരെ ചിലരെ മറന്നും മറക്കാതെയുമുള്ള ഒരു അപ്രഖ്യാപിത ഒളിച്ചോട്ടം അല്ലെങ്കില്‍ തിരിച്ചു പോക്ക്. നിങ്ങളുടെ എല്ലാം ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ എനിക്ക് തിരിച്ചു പോണം. പലരെയും മറക്കണം.

അപ്പോഴും ഞാന്‍ ആര് എന്നത് ബാക്കിയാവുന്നു.

അല്ലെങ്കിലും ഞാന്‍ ആരാവണം?