മനനം!

പുലരികള്‍ തന്മയത്ത്വത്തോടെ മനുഷ്യ സ്നേത്തെ ആര്‍ദ്രമാക്കി
ജ്ഞാനം മനുഷ്യനെ വിഡ്ഢിയാക്കി
പ്രണയം അവനെ അന്ധനാക്കി
വിജയങ്ങളെ എതിരേറ്റു മടുത്ത അവന്‍
പരാജയങ്ങളെ തേടി നടന്നു
ഭൂമിക്ക് വിശന്നു...

തിരിഞ്ഞോട്ടം

ഒരു തിരിച്ചു വരവ് അനിവാര്യമായി വരുന്നത് വരെ ഏകാന്തതയുടെ ഇരുട്ട് നിറഞ്ഞതും, മൂഡമായതും, സ്വാര്‍ത്ഥതകളുടെ വിഷം വെച്ച എലിപത്തായങ്ങളിലേക്ക് ഒരു തിരിഞ്ഞോട്ടം. ഭീരുത്വം  എന്ന് സ്വയം വിലയിരുത്തുന്നു, പക്ഷെ പോവാതെ വയ്യ. ഭൂത കാലങ്ങള്‍  ഭീതിയുളവാക്കിയ കോണിപ്പടികള്‍ക്കടിയിലെ ഇരുട്ടില്‍ മറഞ്ഞിരുന്നു ഇനിയുള്ള നാടകങ്ങള്‍ ഞാന്‍ കണ്ടു കൊള്ളാം.  മുന്നേ പറഞ്ഞത് പോലെ ഞാന്‍ മരിച്ചിരിക്കുന്നു, ആത്മാര്‍ത്ഥമായ കണ്‍കെട്ടുകള്‍ ഇനി പ്രേതഭാവങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. അതുവരെ ശുഭമസ്‌തു.