രാത്രിയില്‍

കണ്ണുനീര്‍ കണ്ണുകള്‍ക്ക്‌ അഴകേകി...
ചിരികള്‍ വെയിലേറ്റു വാടി നിന്നു...
ബുദ്ധിയില്‍ മദ്യം ലയിച്ചു നിന്നു...
മനസ്സിനു മറവിയും അലങ്കാരമായി...
മോഹങ്ങള്‍ നെഞ്ചില്‍ ചൂട് പകര്‍ന്നു...
സ്വപ്നങ്ങളില്‍ വര്‍ണങ്ങള്‍ കൂട്ടിരുന്നു...
പ്രണയം മനസ്സില്‍ നിറഞ്ഞുനിന്നു...
മരണം ഇരുളില്‍ കാത്തിരുന്നു...
ഞാന്‍ അറിയാതെ കരഞ്ഞു പോയി...

വാരിക്കുഴി.കോം

പദവിന്യാസം തെറ്റിയ രാത്രിയില്‍
നടന്നതോ കൊഴുക്കുന്ന തെറിവിളികള്‍..
സരസ്വതി പ്രസാദം വായില്‍ തിരുകി ഞാന്‍
പദഗദ്ഗധം നിര്‍ലോഭം വിതറി..
വിളറിയോടീയാ ആനവാരി മക്കള്‍
അകിടുകള്‍ക്കിടയിലേക്ക് തണല്‍ പറ്റാന്‍...

ഐ മിസ്സ്‌ യൂ ഡാ

സത്വങ്ങള്‍
ഭീകര സത്വങ്ങള്‍...
ഇറുകിയ ജീന്സുകളില്‍,
ഇറുകിയ ബനിയനുകളില്‍,
വീര്‍പ്പു മുട്ടുന്ന നിറകുടങ്ങള്‍..
അകിടൊട്ടിയ കുട്ടികുപ്പായങ്ങളില്‍
എഴുതിയതോ മഹത്തരം..
ചായം പൂശിയ മുഖങ്ങളില്‍
വിടരുന്ന "ലോല്‍" ചിരികള്‍..
ഞാനെന്ന എന്ന ഭാവം തുളുമ്പുന്ന
രതി നിഴലിച്ച നോട്ടങ്ങള്‍...
ഇവര്‍ സത്വങ്ങള്‍, ഹോ ഭീകര സത്വങ്ങള്‍...

എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി

അവിരാമം തുടരും പ്രണയം....
നമ്മള്‍ നമ്മുടെ സ്വപ്നത്തിലെ തോഴന്മാര്‍...
പകല്‍ കിനാക്കള്‍ ഒഴിയുന്ന നേരത്ത്
സങ്കടകടല്‍ പെയ്യുന്ന നേരത്ത്,
മൂകത മാത്രം ബാക്കിയാക്കി നമ്മള്‍ പിന്നെയും
സ്നേഹിച്ചതെന്തിനു വേണ്ടി....

എവിടെ

ചിലര്‍ അത് സ്വപ്നങ്ങളിലൂടെ തിരിച്ചറിയും..
മറ്റു ചിലര്‍ അത് മുഖങ്ങളിലൂടെ കണ്ടു പിടിക്കും...
ചിലര്‍ കണ്ണുകളിലൂടെ കഥ പറയും....

എവിടെ, 
നീയതു എവിടെ പോയി തിരയും.... നിന്റെ പ്രണയത്തെ....

അനുവാദം

സ്നേഹിക്കാന്‍ ഞാന്‍ ആരോടും അനുവാദം ചോദിക്കുന്നില്ല, സ്നേഹിചോട്ടെ ഈ ജന്മം മുഴുവന്‍....

നിത്യത

ശലഭമായ് പറന്നു ഞാന്‍ നിന്നരികെ വന്നു.
മെഴുകുപോലുരുകി ഞാന്‍  നിന്‍ മേനിയിലൊട്ടി,
അഴകുള്ള പാട്ടായ്‌
നീയെന്‍ ഹൃദയത്തില്‍ ഊതിയപ്പോള്‍,
തെളിഞ്ഞതോ എന്‍ മനസ്സില്‍ ഒരു പ്രണയത്തിന്‍ മലര്‍ മൊട്ട്...

I'm

ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം, കീലേരി അച്ചു....

ശേഷിപ്പ്

ഓര്‍മ്മകള്‍ വഴിമുട്ടുമ്പോ
ഒരു മെല്ലെ പോക്ക് അനിവാര്യമാകുന്നു...
ഞാന്‍ തെരെഞ്ഞെടുത്ത വഴികളില്‍
കാലിടറിയ എന്റെ പ്രണയം..
എല്ലാം നാട്ടുവഴികളും ചെന്നെത്തുന്നതോ
പ്രണയത്തിന്റെ ചെങ്കുത്തായ വേദനയിലേക്ക്...
വേദനകള്‍ സഹിക്കാം, മരിക്കാം
പക്ഷെ നിന്നെ മറക്കാമോ?
സ്നേഹങ്ങളും സ്വപ്നങ്ങളും തിരിചേല്‍ലിപ്പിക്കാന്‍
ഇനിയോരിക്കല്‍ കൂടെ വരാമോ?
ഈ ഓര്‍മകളും സ്വപ്നങ്ങളും കൂട്ടി വച്ച്
ഇനിയും ഞാന്‍ കാത്തിരിക്കും
നമ്മുടെ ദിവസത്തിനായ്‌...
അന്ന് നീ വരില്ലേ?.............

ഞാനും നീയും തനിച്ചായി...

മിഴിനീര്‍ തുള്ളികള്‍
തോര്‍ന്നതില്ലാ...
കരിയില കാറ്റുകള്‍
ഒഴിഞ്ഞതില്ലാ...
മന്നസ്സിന്റെ വാതിലുകള്‍
അടച്ചിട്ടില്ലാ...
ഇനിയുമെഴുതാത്ത
പ്രണയ വര്‍ണ്ണങ്ങളില്‍
ഞാനും നീയും തനിച്ചായി...

ഫെക്‌ പ്രൊഫയല്‍

എന്തിനീ പൊയ്മുഖങ്ങള്‍
ശവമഞ്ചങ്ങള്‍ ചുമക്കുന്ന പേടകങ്ങള്‍...
എന്തിനു ബന്ധങ്ങള്‍...ഭാണ്ഡങ്ങളാവാനോ?
മിഥ്യകള്‍തന്‍ ലോകം
പക്ഷെ ഇതൊരു സമരം..
അവിരാമം ഈ ചമയം
പക്ഷെ സത്യമീ ഹൃദയം..
യാഥാര്‍ത്യങ്ങള്‍ അപ്രിയം
പക്ഷെ മുഖമില്ലാ ചരുവം..
മുഖമുടി അഴിച്ചാല്‍ ദരിദ്രന്‍
പക്ഷെ ചെങ്കൊടി അഴിച്ചാലോ?
കലഹം...

വിരഹം പാര്‍ട്ട് രണ്ടു


സ്നേഹിച്ചിട്ടും കൊതി തീരാതെ എന്നെ ഈ ഏകാന്തതയിലേക്ക്
തള്ളിയിട്ട നിന്നോടാണല്ലോ എനിക്കിപ്പഴും സ്നേഹം....
എകാന്തതകള്‍ക്ക് കണ്ണ് നീരിന്റെ ഉപ്പരസമുണ്ടെങ്കിലും
ഈ കണ്ണീരിന്റെ ഉറവകള്‍ വറ്റാതിടത്തോളം കാലം
ഞാന്‍ നിന്നെ നിശബ്ദമായി പ്രണയിചോളാം....
ജീവിതത്തിന്റെ പുറം കഴ്കള്‍ തേടിപ്പോവാന്‍
ഒരുമിച്ചു തുടങ്ങിയ യാത്രകളിലെവിടെയോ
ഞാനറിയാതെ ഇറങ്ങിപോയവള്‍

പ്രാര്‍ത്ഥന

സ്നേഹം നിസ്വാര്‍ഥമായ ഒരു പ്രാര്‍ത്ഥനയാവണം, അറിഞ്ഞും അറിയാതെയും സ്നേഹിക്കുമ്പോള്‍ ഒന്നും ആഗ്രഹിക്കരുത്, സ്നേഹം സ്നേഹത്തിന് വേണ്ടി ദാഹിക്കും, പക്ഷെ സ്നേഹത്തിന് വേണ്ടി ഒരിക്കലും ബിസലേരി ബോട്ടല്‍ വാങ്ങരുത്....

എന്റെ എഴുത്ത്

കവിത: ഞാനെഴുതാറില്ല; സന്തോഷങ്ങളും ദുഖങ്ങളും തരുന്ന വെറും വികാരങ്ങളാണവ....

ചിത്രം: ഞാന്‍ വരക്കാറില്ല
എന്റെ കൈതുമ്പില്‍ വിടരുന്ന സ്വപ്നങ്ങളാണവ....

പ്രണയം: ഞാനാരെയും പ്രണയിക്കാറില്ല... എന്റെ മനസ്സില്‍ നിന്നോടു തോന്നുന്ന ഭ്രാന്തമായ ആവേശം മാത്രമാണത്.....

യക്ഷി

സ്ഥിരതയില്ലാത്ത സ്വപ്‌നങ്ങള്
എന്റെ സുന്ദര സ്വപ്‌നങ്ങള്‍
ആയിരം വര്‍ണങ്ങള്
എന്റെ അഴകാര്‍ന്ന വര്‍ണങ്ങള്‍
നീണ്ട ഉച്ചയുരക്കത്തില്‍ കാണാറുള്ള
തടാകത്തിലെ നീല പരപ്പുകളിലെ വെള്ളം വറ്റി
രാത്രിയുടെ നിഴലാട്ടം
ഇരുട്ടിന്റെ മറയൊട്ടി നിന്ന്
ഓരോ മൂലകളിലും നിഴലിച്ചത്
അവളുടെ ചിലങ്കകള്‍ മാത്രം
അവളുണര്‍ന്നുവോ
എന്റെ മനസ്സില്‍ സ്നേഹം അണപൊട്ടി
ചിന്തകള്‍ അന്തരംഗങ്ങളായി
സ്വപ്നത്തില്‍ വേലിയേറ്റങ്ങള്ണ്ടാക്കി
ഒളിച്ചോടാന്‍ ഇടമില്ലാതെ വഴിതെറ്റിയ
ഞാന്‍ കേറിചെന്നത് എന്റെ സ്വപ്നങ്ങളില്‍ തന്നെ
സ്വപനങ്ങളിലെ ഭീകര സത്വങ്ങള്‍
എന്നെ തേടി അലയുന്നുണ്ടായിരുന്നു
സ്വപ്നത്തിന്റെ അവസാന ഭാഗങ്ങളില്‍
എന്നെ ചോരയുടെ മണം കാത്തു നിന്ന്
വീണ്ടും അവളുടെ ചിരിയുതിര്‍ന്നു,
അവളുടെ ചിരികള്‍ക്ക് ഇപ്പഴും നിഗൂടതകളുടെ ഭംഗി തന്നെ
കാടത്തം പടരാത്ത പല്ലുകള്‍ കാണിച്ചുള്ള ചിരി
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ യക്ഷികളെ സ്നേഹിച്ചിരുന്നു
ഈ ജന്മത്തിലും

You are endless to me...

ഞാന്‍ എഴുതാനാഗ്രഹിക്കുമ്പോള്‍
എന്റെ വരികള്ക്ക്ാ സൗന്ദര്യമുണ്ടാവാറില്ലായിരുന്നു,
ഞാന്‍ വരക്കാനാഗ്രഹിക്കുമ്പോള്‍
ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങള്ക്ക്ണ തെളിവില്ലായിരുന്നു
അതെല്ലാം അര്ത്ഥകമറിയാത്ത, ഉത്തരങ്ങളില്ലാത്ത
കടങ്കഥകളായിരുന്നു എനിക്കെല്ലാം....

തീര്ത്തും എനിക്കായിട്ടെഴുതാന്‍
എനിക്കറിയില്ലായിരുന്നു....

പക്ഷെ
ഇന്ന് നീയെനിക്ക് സ്നേഹത്തിന്റെ
സ്വപ്‌നങ്ങള്‍ സമ്മാനിക്കുമ്പോള്‍....

എനിക്കറിയില്ലാ....
അറിയാതെ....

ഇനി ഞാന്‍ എന്തെഴുതണം....
ഞാന്‍ എന്റെ (നിന്റെ) സ്നേഹത്തിന് വേണ്ടി ജീവിക്കുന്നു....
You are endless to me...

എന്റെ ചുണ്ടില്‍ കടിച്ചതാരെടി കറുമ്പി പെണ്ണാളെ...

സ്നേഹത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ ഞാനോരുക്കമാണ്... പക്ഷെ വണ്ടിക്കൂലി നിങ്ങളാരേലും തരണം.....


എന്റെ ചുണ്ടില്‍ കടിച്ചതാരെടി കറുമ്പി പെണ്ണാളെ...

യാത്ര പറയാന്‍

ഇനിയും യാത്ര പറയാന്‍
ഇനിയും ഒന്ന് കൂടെ കാണാന്‍
ഇനിയും ഒന്നൂടെ സ്നേഹിക്കാന്‍
അണയാം നമ്മുക്കീ സ്നേഹ തീരത്ത്...

വണ്ടും

മഴകള്‍ വീണ്ടും പ്രണയം പരത്തി സ്നേഹത്തിന്റെ പ്രളയം ഉണ്ടാക്കി, മറവികളെവിടെയോ ഓര്‍മകളെ തിരഞ്ഞു പൊഴിഞ്ഞു പോയി, മനസ്സിലെ മണ്‍വീണയില്‍ പൂ വിടര്‍ന്നു അതില്‍ ഒരു വണ്ടും വന്നിരുന്നു, മധുരം നുണയാന്‍ ആ പ്രണയത്തിന്റെ പൂക്കളെ പീഡിപ്പിച്ചു ആ വണ്ട്‌ പറന്നു പോയി....


വെയിലും മഴയും മാറി, പ്രണയത്തിന്റെ പൂക്കള്‍ തനിച്ചായി, ഓര്‍മ്മകള്‍ വീണ്ടും തിരിച്ചു വന്നു, മധുരം നുകരാന്‍ വീണ്ടും വന്ന വണ്ടിനെ നോക്കി പ്രണയത്തിന്റെ പൂ പറഞ്ഞു "പോടാ പട്ടി"

തത്വ ചിന്ത

ജീവിതം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ ഞാന്‍ അതില്‍ ഓരോ പുതിയ അധ്യായങ്ങളും എങ്ങിനെ മുഴുമിപ്പിക്കണം എന്നറിയാതെ വിഷമിക്കുകയാണ്, യഥാര്ത്ഥ ജീവിതം മിഥ്യകളുടെ ഒരുതരം പകപോക്കലാണ്, എവിടുന്നു ഉത്ഭവിചോ അവിടെതന്നെ സമാധിയാവണം എന്ന പരീക്ഷണജീവിത യാഥാര്ത്യതത്തിന്റെ പൊരുളറിയാതെ പകച്ചു നില്ക്കു ന്ന എന്നെ നിങ്ങള്ക്കയറിയുമോ?

ഈ സമൂഹത്തില്‍ കുറെ യധികം പേരെ ഞാന്‍ അനുകരിക്കണം, ജീവിതത്തിന്റെ ചട്ടക്കൂട് മറ്റു പലരെയും പോലെ എന്നെയും എനിക്കും ബാധകമാണത്രേ.. ഞാന്‍ ആ ചട്ടക്കൂട് പൊളിച്ചു പണിയണമെങ്കില്‍ ഞാന്‍ ജീവിക്കുന്ന എല്ലാവരെയും, അല്ലെങ്കില്‍ നമ്മെ അടഞ്ഞു കൂടി ജീവിക്കാന്‍ പഠിപ്പിക്ക്കുന്ന നമ്മുക്ക് നിലനിന്നു പോവുന്ന സാമൂഹിക ജീവിതം അല്ലെങ്കില്‍ എന്റെ സമൂഹം എനിക്ക് അന്യമാകുന്നു...ഭ്രഷ്ട് കല്പ്പികക്കുന്നു...

നില നിന്ന് പോന്ന സമൂഹത്തിന്റെ കാഴ്ചപാടില്‍ ഞാന്‍ വൈരുധ്യമായി സഞ്ചരിക്കണമെങ്കില്‍, അല്ലെങ്കില്‍ വിഭിന്നമായി എന്തെങ്കിലും ചെയ്യണമെങ്കില്‍ നമ്മുക്ക് കുറെ വ്യക്തികളുടെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ തന്നെ അനാദരവ്, വെറുപ്പ്‌ സാമ്പാദിക്കേണ്ടി വരും, അവസാനമായി ഞാനതില്‍ വിജയിച്ചില്ലെങ്കില്‍ ആ സമൂഹത്തില്‍ ഒറ്റപെട്ടവനും ആകുന്നു, തീര്ച്ചലയായും വിഭിന്നമായുള്ള അഭിപ്രായങ്ങളില്‍ നിസ്സഹായനായ എന്നെ നിങ്ങള്‍ ഒറ്റപെടുത്തുന്നു... അല്ലെങ്കില്‍ ഒറ്റപെട്ടുപോവുന്നു... സമൂഹത്തിന്റെ അവതാരണ രീതിയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ച കുറെ തത്വചിന്തകന്മാരെ കല്ലെറിഞ്ഞ പോലെ എന്നെയും നിങ്ങള്‍ കല്ലെറിയുന്നു...

അകല്‍ച്ച

എന്റെ സ്നേഹം ഇപ്പോള്‍ നിശബ്ധ്മാണ്
നിന്റെ ചിരി കാണുമ്പോള്‍ എനിക്കിപ്പഴും
നിറയെ നിഗൂടതകളാണ് മന്നസ്സില്‍....
എന്താണ് നമ്മുടെ ഇടയില്‍ സംഭവിക്കുന്നത്
അകല്ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നു
ഉണ്ടാകുന്നു
പക്ഷെ ബാഹ്യമായി മാത്രം സംഭവിക്കുന്നു
ഉള്ളിന്റെ ഉള്ളില്‍ സ്നേഹം കൂടി വരുന്നു
നിന്റെ ചിരിയുടെ നിഗൂടതകളും വര്ധികക്കുന്നു
നിന്റെ ചുണ്ടുകളുടെ മധുരം തന്നെ
നിന്റെ സ്വപ്നങ്ങളുടെ കൊട്ടാരം തന്നെ.....
നിന്നോടുള്ള സ്നേഹം മാത്രം നിലനിക്കുന്നു

നിന്നോട് മാത്രമാണ് പ്രണയം

എപ്പോഴോ ഞാന്‍ സ്വന്ത്രനായി
എനിക്ക് ചുറ്റും വേലികളില്ല
എന്നോ നീ തന്നെല്പിേച്ച
സ്നേഹമാണ് എനിക്ക് ചുറ്റും

കണ്ണുകള്‍ നിറയാറുണ്ട്
പക്ഷെ ഞാന്‍ ഇത് വരെ കരഞ്ഞിട്ടില്ല
ആരോടും പറയാതെ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
ഒരുപാട്... ഒരുപാടുരുപാട്....
ഇപ്പോഴുമതെ... നിന്നെ സ്നേഹിക്കുന്നു
നീയെന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ
അറിയാതെയെങ്കിലും

എനിക്ക് തോന്നാറുണ്ട്
നിന്റെ സ്വപ്നങ്ങളാണ്
നിന്നെ കൂടതല്‍ സുന്ദരിയാക്കുന്നത്
എന്നും നീയാണ് എന്നെയുണര്ത്തു്ന്നത്

ഇനിയും വാക്കുകള്ക്കു വേണ്ടി എനിക്കലയെണ്ടി വരും
പക്ഷെ ഒന്ന് മാത്രം ഈ ഭൂമിയില്‍ സത്യമാണ്
എനിക്ക് നിന്നെയാണിഷ്ടം, നിന്നോട് മാത്രമാണ് പ്രണയം
നിന്നോട് മാത്രമാണ്

മെല്ലിസ്സ

കാലങ്ങള്‍ക്കപ്പുറം,
ദിവസങ്ങള്‍ കൊഴിഞ്ഞു പോവുന്നു..
സമയങ്ങള്‍ അലിഞ്ഞു പോവുന്നു...

ആരോരുമറിയാതെ,
ഈ ഇരുള്‍ പരത്തുന്ന കോണില്‍ ഞാനോറ്റ്ക്കിരിക്കുന്നു...
ഈ ഏകാന്തതയില്‍ ഇരുട്ടില്‍ മനസ്സ് പരതുന്നതു നിന്റെയോര്‍മകള്‍...

ഈ വെറുക്കുന്ന ഏകാന്തതയില്‍,
പകലും രാത്രിയും മാറി മാറി വരുന്നു..
നിന്റെ ഓര്‍മകളും എന്നെ വിട്ടകലുന്നു...

എന്നെ വിട്ടു പോവാതെ...

നീയെന്റെ സ്നേഹമാണ്
മനസ്സിന്റെ താളം തെറ്റിക്കുന്ന സ്നേഹം
ജീവന്റെ ശ്വാസം നിലപ്പിക്കുന്ന സ്നേഹം
എന്റെ സ്വപ്നങ്ങളെ പൂവണിയിക്കുന്ന സ്നേഹം

എന്നെ വിട്ടു പോവാതെ...

മരണം

മരണം സ്ഥിരമായ ഒരു ഉറക്കമാണ് അതില്‍ സ്വപ്നങ്ങളില്ല,വര്‍ണ്ണങ്ങളില്ല, പിന്നെ ഞാന്‍ എന്തിനു മരിക്കണം, ഇപ്പോഴാണെങ്കില്‍ സ്വപ്നം കണ്ടെങ്കിലും കിടക്കാം...

ഞാനറിയാതെ ഇറങ്ങിപോയവള്‍.

സ്നേഹിച്ചിട്ടും കൊതി തീരാതെ എന്നെ ഈ ഏകാന്തതയിലേക്ക് തള്ളിയിട്ട നിന്നോടാണല്ലോ എനിക്കിപ്പഴും സ്നേഹം....

എകാന്തതകള്‍ക്ക് കണ്ണ് നീരിന്റെ ഉപ്പരസമുണ്ടെങ്കിലും ഈ കണ്ണീരിന്റെ ഉറവകള്‍ വറ്റാതിടത്തോളം കാലം ഞാന്‍ നിന്നെ നിശബ്ദമായി പ്രണയിചോളാം....

ജീവിതത്തിന്റെ പുറം കഴ്കള്‍ തേടിപ്പോവാന്‍ ഒരുമിച്ചു തുടങ്ങിയ യാത്രകളിലെവിടെയോ
ഞാനറിയാതെ ഇറങ്ങിപോയവള്‍.

ഇന്നലകള്‍

എന്റെയും അവളുടെയും ഇടയിലുള്ള കണ്ണുനീരിന്റെ നോവ്‌ ഇന്നലെ അവളുടെ മുഖത്ത് പെയ്തിറങ്ങി. കലങ്ങിയ കണ്ണുകള്‍ മൂടിവച്ചവള്‍ പിന്നെയും എന്നെ നോക്കി ചിരിച്ചു. ആ ചിരികണ്ടാപ്പോള്‍ ഞാന്‍ ലജ്ജിച്ചു തല താഴ്ത്തി.  എന്ത് പറയണം എന്നറിയാതെ ഞാനിരുന്നപ്പോള്‍ അപ്പോഴും അവള്‍ പറഞ്ഞത് എന്റെ സ്നേഹത്തെ കുറിച്ചായിരുന്നു..

അലിയാനായ്‌

മണ്ണിലലിയാനായ്‌ ഞാന്‍ ചിരിച്ചു നോക്കി. ചിരിച്ചു ചിരിച്ചു ഞാന്‍ മണ്ണ് കപ്പി. കപ്പിയ മണ്ണെല്ലാം വായിലായി. വായിലായ മണ്ണെല്ലാം വയറ്റിലായി. വയറ്റിലായ മണ്ണെല്ലാം ദേഹത് ചേര്‍ന്ന് പിന്നീടെപ്പോഴോ ഞാന്‍ മരിച്ചു പോയിരുന്നു. അന്ത്യ കൂദാശകള്‍ക്കൊടുവില്‍ വീണ്ടും ഞാന്‍ മണ്ണിലലിഞ്ഞു ചേര്‍ന്നു.

"എന്റര്‍" കീ കരഞ്ഞു..


യൂസര്‍ നെമിന്റെയും പാസ്സ്‌വേര്‍ഡിന്റെയും ഇടയിലൂടെ ഒരു നെടുവീര്‍പ്പ് കടന്നു പോയി ഇനിയും ഒരു മൗസ് ക്ലിക്ക് ബാക്കി. ലോഡ്‌ ചെയ്യാന്‍ വൈകിയ എന്റെ വാളില്‍ അവളെ പോസ്റ്റുകള്‍ ഒന്നും ഞാന്‍ കണ്ടില്ല. ബ്ലോഗ്‌ പരസ്യക്കാരുടെ പോസ്റ്റ്‌കള്‍ക്കിടയില്‍ കിടന്നു എന്റെ വാള്‍ കരയുന്നത് ഞാന്‍ കണ്ടു. പലവട്ടം വായിച്ച മെസ്സേജ്കള്‍ ആവേശത്തോടെ ഞാന്‍ വീണ്ടും വായിച്ചു. കണ്ണീരിന്റെ നനവ്‌ കീബോര്‍ഡില്‍ പരന്നു.

"എന്റര്‍" കീ കരഞ്ഞു..

Dreamz


പകല്‍ മായും മുന്‍പേ വന്ന നക്ഷത്രങ്ങള്‍ നമ്മള്‍.
ഇരുളില്‍ പറഞ്ഞതൊക്കെ സ്നേഹം മാത്രം.

ഇനിയും പകല്‍ വരുമ്പോള്‍ പിരിയണം നമ്മള്‍.
ഇനിയും കാണാന്‍ കാത്തിരിക്കണം നമ്മള്‍.

ചിരിക്കാന്‍ തോന്നിയപ്പോള്‍


അവളെന്നെ സ്വപ്നങ്ങളില്‍ തിരഞ്ഞു.
സ്വപ്നങ്ങളില്‍ അവളെനിക്ക് രക്തം സമ്മാനിചു.

ആരുടെയോ കൂടെ ഞാനും അതിന്റെ രുചിയറിഞ്ഞു.
കുറെയധികം സ്വപ്‌നങ്ങള്‍ അവളെന്നില്‍ നിന്ന് പറിച്ചു കളഞ്ഞു.

സത്യങ്ങളുടെ നിഴലുകള്‍ എന്റെതല്ലതായി മാറി...
ആ ദിവസങ്ങളില്‍ ഞാന്‍ ഒരു മൂലയിലിരുന്നു കരഞ്ഞു
[വേറെ സ്ഥലമൊന്നും കിട്ടിയില്ല]

പക്ഷെ എനിക്കവളെ സ്നേഹിക്കേണ്ടി വന്നു.
അവളുടെ ചുണ്ടുകള്‍ എനിക്ക് ഭ്രാന്ത് തന്നു.

ഇടയ്ക്കു ഞാന്‍ വീണ്ടും കരഞ്ഞു.
പിന്നീടെനിക്ക് ചിരിക്കാന്‍ തോന്നി.

ഓര്‍മ്മകള്‍


നീര്‍മിഴിപൂക്കള്‍ വിടര്‍ന്നു
നീലവാനം തെളിഞ്ഞു
വേനല്‍ കാറ്റ് വന്നു
മനസ്സ് കുളിര്‍ത്തു
ഇപ്പോമനസ്സില്‍ പ്രണയം മാത്രം.

ഓര്‍മ്മകള്‍ എടുത്തണിയാന്‍ വൈകുന്നതെന്തേ?
ഈ കാത്തിരിപ്പിന്റെ നെന്ചിടിപ്പിനും ഒരു സുഖമില്ലേ.

നീ എന്നിലേക്ക് പ്രണയം പകര്‍ത്തിയ പാനപാത്രം
നിശ്വാസങ്ങള്‍ക്കിടയിലെ കടലിരമ്പം കേള്‍പ്പിച്ച പ്രണയസഖി.

നീയിന്നെവിടെ?

മഴവില്ല്


മഴയില്‍ നിന്നുതറി വരും,
മഴവില്ലിന്‍ന്നേഴു നിറം
അഴകാര്‍ന്നൊരു ഏഴു നിറം...
സ്വപ്‌നങ്ങള്‍ കാണാനായ്‌
വിരിയുന്നൊരു ചന്തം നീ..
പ്രണയത്തില്‍ പല്ലവികള്‍
എഴുതുന്നൊരു സംഗീതം...
മഴയുടെ താളങ്ങള്‍
പെയ്യുന്നൊരു സായാഹ്നം...
അതിലെന്നോ മറന്നയെന്‍
പ്രണയത്തിന്‍ ചാരുത നീ....

കുട

ചതിയും വഞ്ചനയും ഒന്നായി മഴയായി പെയ്തിറങ്ങുമ്പോ നമ്മളെല്ലാവരും കുട പിടിക്കുമോ അതോ മഴ നനയുമോ....