വിരസമായ ഈ സമയങ്ങള്‍ക്ക് കുറുകെ കിടക്കുക്കുന്ന നിന്റെയീ പ്രഖ്യാപിത മൌനങ്ങള്‍ക്കപ്പുറം ഞാന്‍ പൂര്‍ണ്ണനാണ്. കുലംകുത്തികള്‍ വാഴുന്ന രാഷ്ട്രീയ നാടകങ്ങളോ, ടീപ്പിയുടെ ഉണങ്ങുന്ന ചോരപ്പടുകളോ, വ്യക്തിരാഷ്ട്രീയത്തിന്റെ ഡാങ്കേ വിളികളോ അല്ല എന്നെ ആലോസരപ്പെടുത്തുന്നത്. അത് അവഗണനയുടെ മോക്ഷത്തില്‍ നിന്റെ കണ്ണുകളെ കഴുകുന്ന നിന്റെ കണ്ണുനീരിന് കാരണം ഞാനും, എന്നെ കുറിച്ചുള്ള ചിന്തകളുമാണെന്ന തിരിച്ചറിവ് മാത്രമാണ്.
അകലങ്ങള്‍ സൃഷ്ടിക്കാന്‍ ഒളിച്ചോടി ആള്‍കൂട്ടത്തില്‍ മറയുകയെന്ന എന്റെ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കാന്‍ നിനക്കാവുന്നു. സ്വയം വെറുക്കുന്ന ദിവസങ്ങള്‍ കൂടി വരുന്നു. മറയത്തു നിന്ന് അകലങ്ങളില്‍ നിഴലായി നിന്നെ വീണ്ടും കാണാനാവുമ്പോള്‍ സ്വയം വെറുക്കുന്ന ദിവസങ്ങള്‍ വിപരീതമായി കുറഞ്ഞു വരുന്നു.
എനിക്കറിയില്ലായിരുന്നു ഇതുപോലുള്ള ദാരുണമായ അകല്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ പ്രാപ്തനായിരുന്നു എന്ന്. നിശബ്ദമായി നിന്നെ നഷടപ്പെടുക എന്ന ആനന്ദം ഞാന്‍ ആസ്വദിക്കുന്നു. ഓര്‍മകളെ പൊഴിക്കനാവാതെ എന്നോട് തന്നെ യുദ്ധം. ചെയ്യുന്ന എന്റെ മനസ്സിനോട് ഇപ്പോഴെനിക്ക് സഹതാപം തോന്നുന്നു. സത്യപ്രണയങ്ങള്‍ ഇനിയെന്നു തിരിച്ചുവരുമെന്ന ചോദ്യപ്രതീക്ഷകളില്‍ അസുഖം ബാധിച്ചു കിടക്കുന്ന എന്റെ സ്വപ്നങ്ങളെ കാണുമ്പോള്‍...
ഇതാ വീണ്ടും മഴ പെയ്യുന്നു, എന്റെ വേദനകളെ കുതിര്‍ത്തു, അങ്ങകലെ ദൂരെ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്നു. അതില്‍ നനഞ്ഞു ഞാന്‍ വീണ്ടും സംഭവനീയമായ പുതിയ നിന്നെ തേടുന്നു.
ഒപ്പ്, കുത്ത്, പിന്നെ വേറെ എന്തൊക്കെയോ..