ആത്മരോഷം. Ver.0December 2012.


പ്രണയമേ നീയെന്‍റെ മനസ്സിനെ നിലാവ് ചിലക്കുന്ന ഈ രാത്രിയില്‍ ഗ്യാങ്ങ് റേപ്പ് ചെയ്യുക. അല്ലെങ്കില്‍ എന്‍റെ കാവല്‍ മാലാഖയായി നിന്ന് നീയെന്നെ വിലപേശി കുറ്റബോധങ്ങള്‍ക്ക് കൂട്ടികൊടുക്കുക.

എന്‍റെ കന്യകാത്വം പിച്ചിച്ചീന്തുക.
എന്നിട്ടത് കണ്ടുചിരിക്കുക! സന്തോഷിക്കുക! അര്‍മ്മാദിക്കുക!

Rosy Lips

തുടക്കങ്ങള്‍,
അക്രമാസക്തമായ ആഹ്ലാദങ്ങള്‍.
പുലരിയിലേക്ക് നീളുന്ന ചങ്ങലകള്‍‍.

ചുംബനങ്ങള്‍,
നനവാര്‍ന്ന ചുണ്ടുകള്‍.
ഇരുട്ടിന്‍റെ ആത്മാവിലേക്കിറങ്ങുന്ന നോവുകള്‍.

നക്ഷത്രങ്ങള്‍,
അലിവാര്‍ന്ന കണ്ണുകള്‍‍‍.
ആകാശത്തിന്‍റെ നീലിമയിലേക്ക് കണ്‍മിഴിച്ച നോട്ടങ്ങള്‍.

ദുഖങ്ങള്‍,
കണ്ണുനീര്‍കണങ്ങള്‍.
വീഴ്ച്ചകള്‍ ചതക്കുന്ന പ്രണയഗുരുത്വാകര്‍ഷണങ്ങള്‍.


*     *     *മഴവില്ലി-ലൂഞ്ഞാല-കെട്ടിയാടു-ന്നൊരീ-നേരത്ത്-മനം-കേണതോ.
നീ-കൂടെ-യുണ്ടായി-രുന്നെങ്കിലെന്നു.

ഉന്മത്തനായ ദൈവകിങ്കരന്‍

അതിജീവനങ്ങളും പോരാട്ടങ്ങളും മുറുകിയപ്പോള്‍
രാജ്യത്തെ ചില പെണ്‍വിതങ്ങള്‍ നിശബ്ധമായി.

പടയാളികള്‍ പകച്ചു നിന്നു.

ചെയ്തു കൂട്ടുന്നത്‌ ശരിയോ തെറ്റോ എന്നറിയാതെ
ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്ന പടയാളികള്‍.

രക്ഷതേടാന്‍ വാതിലുകള്‍ തിരയുന്ന ആത്മാക്കള്‍,
അവരെ പേടിപ്പിച്ചു നിര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍.

അവര്‍ക്ക് ജീവിതം എന്നും യുദ്ധത്തിനു ശേഷം കിട്ടുന്ന
കൈപ്പുള്ള രക്തം കുമിഞ്ഞ വീഞ്ഞായിരുന്നു.
പലപ്പോഴും വിഹ്വലതയോടും ഭയപ്പാടോടും കൂടി അവരതു കുടിച്ചു
പ്രഭാതങ്ങളില്‍ അവള്‍ ചോരയുടെ നിറമുള്ള ദ്രാവകം മൂത്രിച്ചു.

രക്തം ഉറ്റുവീഴുന്ന മാംസക്കഷണങ്ങളെയും യുദ്ധങ്ങളെയും
സ്നേഹിച്ച് രാജാവ് അണയാതെ അട്ടഹസിക്കും.

അപ്പോള്‍ അന്ധവിശ്വാസങ്ങളെ ഭയക്കുന്ന
പടയാളികള്‍ രാജാവിന് വിജയാരവം മുഴക്കും.

ഒരു ദിവസം രാജാവിന്റെ യുദ്ധത്തോടുള്ള പ്രണയകലഹം
തീണ്ടിയ ദിവസങ്ങള്‍ക്ക് വിടവന്നു.

രാജാവ് അന്ന്‍ യുദ്ധത്തെ സ്നേഹിക്കുന്ന ആ മനസ്സ് രാജ്യത്തെ
കുലസ്ത്രീക്ക് വാടകക്ക് കൊടുത്തു.

രാജാവിന്റെ ശത്രുക്കള്‍ കമ്പോളത്തില്‍ രാജാവിനെതിരെ
തെറിവിളിക്കുന്ന ദിവസങ്ങള്‍ക്ക് വിരാമമായി.

യുദ്ധസ്നേഹികളായ ഒരു കൂട്ടം ദൈവവിശ്വാസികള്‍
അന്നും പറഞ്ഞു.

"ഇനി നാളെ നോക്കാം."

നഷ്ടസ്വപ്നങ്ങള്‍ !

നക്ഷത്രങ്ങള്‍ പൂവിരിഞ്ഞ നിലാവുള്ള രാത്രിയില്‍ നഷ്ടസ്വപ്നങ്ങള്‍  വാതിലില്‍ മുട്ടി കേഴുന്നു.

എന്തിനാണാവോ?
ഇനിയും വയ്യ! എത്രനാള്‍? ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അറ്റത്ത് വീണ്ടും ആ ചിരികളെ കോര്‍ത്തെടുത്തു എനിക്കവളെ കേള്‍ക്കാം, കാണാം. കണ്ണടച്ചിരുന്നു തുഴയറ്റ് ഓര്‍മകളുടെ ഓളങ്ങളെ തള്ളാം.

ഇപ്പോഴിതാ.. പാതിയില്‍ നിര്‍ത്തിയ ഒരു ഗസലിന്റെ ഈണം പോലെ അവളിപ്പോ ഒരു വേദനയായി നെഞ്ചിലിങ്ങനെ.

എന്തിനായിരുന്നു ഇതെല്ലാം? ഉത്തരമില്ലാത്ത കടങ്കഥകള്‍ പോലെ! പ്രണയത്തിന്റെ ചുറ്റുഗോവണികളില്‍ ഒന്നു കയറിത്തിരിഞ്ഞു വന്നപ്പോഴേക്കും അവളെങ്ങോട്ടോ ഓടി മറഞ്ഞിരുന്നു. ബാക്കി വെച്ചതോ? ഉടഞ്ഞ മണ്‍കലത്തില്‍ മൂടിവെച്ച അഴുകുന്ന ചിന്തകള്‍ മാത്രം.

അവള്‍ക്കു മടുത്തോ?
ഇല്ലാ.. ഞാന്‍ പടച്ചുവിട്ട മോഹവലയങ്ങളില്‍ അവളൊന്നു കുരുങ്ങി കിടന്നു എന്ന് മാത്രം. അവളെന്നെ പ്രണയിച്ചിട്ടില്ലായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഒരു നാടോടിപ്പാട്ടു പോലെ കേട്ടിരുന്നപ്പോള്‍ ഇത്ര പെട്ടെന്ന് എന്നെ തനിച്ചാക്കി കടന്നുകളയും എന്ന് കരുതിയിരുന്നില്ല. പ്രണയമെന്ന സത്യം എന്നില്‍ പറയാതെ ബാക്കിവെച്ചത് എന്റെ ഈ ഒറ്റപ്പെടലിന്റെ മൂകതകളെ മാത്രമായിരുന്നു.

നീയിന്നെന്റെ മൌനത്തില്‍ ഉറങ്ങുന്ന പ്രണയവേദനയാണ്. എന്റെ കണ്ണുനീരില്‍ കുതിരുന്ന ഹൃദയവേദനയാണ്. ഒരുമാത്രയില്‍ പെയ്ത മഴനൂലില്‍ തൂങ്ങി മനസ്സിലേക്ക് ആണ്ട് പോയ വേരറ്റ എന്തോ ഒന്ന്. ഒരുപക്ഷെ ഞാനിപ്പഴും നിന്നെ സ്നേഹിക്കുന്നു! അതാവാം.

പലവക!

നിലാവ്
-----------
ഇരുട്ട് പ്രസവിച്ചിട്ട നിലാവ്, ആ നിലാവിന് ആശംസയെകാന്‍ വന്നതാവും നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളെ നോക്കൂ കണ്ണി ചിമ്മി നിലാവിനോട് ചിരിക്കുന്നില്ലേ? മഞ്ഞു തുള്ളികള്‍ക്ക് സന്തോഷമായിരുന്നു നിലാവിനെ കാണാന്‍. ഇലകള്‍ കൂടിയ ഒരു സ്ഥലത്ത് ഒരു നേര്‍ത്ത വിടവിനിടയില്‍ നിലാവ് ഒളിഞ്ഞു നോക്കിയപ്പോള്‍ മഞ്ഞു തുള്ളികള്‍ക്ക് അതിലേറെ സന്തോഷം. തണുത്ത കാറ്റ് വന്നപ്പോള്‍ നിലാവ് പറഞ്ഞു "തണുക്കുന്നു" എന്ന്.


ളി - പ്രാസം
-------------
മലയാളി കലയാളി..
കൊലയാളി താ**ളി...
ബിരിയാണി തിന്നോളി...

ന്നിട്ടിപ്പം ന്തായി.
ജബ ജബാ ന്നു

*കലയാളി = കല ആളുന്നവന്‍ അഥവാ പ്രബുദ്ധന്‍.

മലയാളികള്‍ കലാകാരന്മാരും മലയാളികള്‍ കൊലയാളികളും മലയാളികള്‍ തായോളികളും ആണെന്ന് ബിരിയാനിയോടു അമിതപ്രിയരുമായിരിക്കും.. അവരോടു(നമ്മളോട്) എന്ത് ചോദിച്ചാലും ഉത്തരം "ജബ" "ജബ" അഥവാ ഒന്നും അറിയില്ല എനിക്ക് ജാഡ മാത്രമേ ഒള്ളൂ എന്നുമായിരിക്കും ഉത്തരം...


സ്വപ്നം
------------
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. അരികിലെരു നക്ഷത്രമായ് കണ്ണിറുക്കി കൊലുസാട്ടി ചിരിക്കുന്ന അവളുടെ മൊഴികളെ കേട്ട സ്വപ്നം‍.ആധുനിക ചക്ക പൊട്ടല്‍
------------------------
കാലത്തിന്‍ മച്ചില്‍ ചക്ക വിരിഞ്ഞു!
യോ യോ താളം മുഴങ്ങി.

[പ്രത്യേകിച്ച് ഒന്നും പറയാനില്ല]മഴക്കവി
--------
"ഉറ്റിയെരിഞ്ഞാ മഴയുടെ മാറിടത്തിന്‍
ആര്‍ത്തനാദമെന്റെ കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി.
ഞാനോ.. വൃഥാ ഒരു കാട്ടള യുദ്ധനൃത്തത്തില്‍ മുഴുകി."

കവിയുടെ ഭാവനയില്‍..
മഴ പെയ്യുന്ന നേരത്ത്‌ ഒരു ഇടിനാദം കവിയുടെ നിദ്രയെ ശല്യപ്പെടുത്തുകയും, കവി ആ ശബ്ദത്തെ ശ്രദ്ധിക്കാതെ തന്റെ സ്വപ്നങ്ങളില്‍ നടക്കുന്ന കാട്ടാള യുദ്ധത്തില്‍ മിഴി പൂണ്ടു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയുമാനുണ്ടായത്.

"ഉറ്റിയെരിഞ്ഞാ മഴയുടെ മാറിടത്തിന്‍
ആര്‍ത്തനാദമെന്റെ കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി.
ഞാനോ.. വൃഥാ ഒരു കാട്ടള യുദ്ധനൃത്തത്തില്‍ മുഴുകി."

ഇതിലെ മഴയുടെ മാറിടത്തിന്‍ ആര്‍ത്തനാദമാണ് ഇടിയുടെ ശബ്ദം. കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി എന്നുകൊണ്ട് കവി ഉദ്ദേശിക്കുന്നത് കവിയുടെ ഉറക്കത്തെ ബുദ്ധിമുട്ടിച്ചു എന്നാണു. കവിയുടെ ചെവിയില്‍ ആ ശബ്ദം ആഘാതമായി പതിച്ചതിനാല്‍ കവി ആലോസരപ്പെടുകയും പക്ഷെ അത് ശ്രദ്ധിക്കാതെ കവി ഉറക്കത്തിലെക്കും ഉറക്കത്തിലെ സ്വപ്നത്തിലേക്ക് തിരിച്ചു പോയി...

പുനര്‍ജനി.

എന്നെ എന്നിലേക്ക് തന്നെ വലിച്ചെറിയൂ.
എനിക്കെന്നില്‍ കിടന്നു പഴകണം, ശമിക്കണം
വീണ്ടുമൊരു തളിരായ്‌ എന്നില്‍ത്തന്നെ വളരണം.

ശൂന്യത !


ഈ ഒറ്റപ്പെട്ടവന്‍റെ മനസ്സ് ശൂന്യമാണ്. നിന്റെ മനസ്സിലെ അര്‍ത്ഥമില്ലാത്ത ചിന്തകളില്‍ അകലത്തായി ഞാന്നുണ്ട്. എവിടെയോ ചിതറിത്തെറിച്ച സ്വപ്നങ്ങളില്‍ ഒരു നിഴലായി നിന്നെ ഞാന്‍ മറഞ്ഞിരുന്നു കാണുന്നു. എടുത്തെറിയപ്പെട്ട എന്നെ നിനക്ക്‌ നിന്‍റെ ചിന്തകളില്‍ വെച്ച് കൊന്നു കളയാം.

നീ എവിടെയോ..
ഞാന്‍ എവിടെയോ...
അകലത്ത്,
അതാ മരിച്ച ഓര്‍മകളില്‍ നമ്മള്‍...
ശൂന്യതയില്‍...


ഇനി നമ്മുക്ക് നമ്മളെ പുല്‍കാനവുമോ...

സൈക്കോസിസ് !ഇരുട്ടാണ് സര്‍വത്ര ഇരുട്ട്, ഒന്നും കാണുന്നില്ല. ഞാന്‍ തന്നെ ഉണ്ടോ എന്നറിയാന്‍ തൊട്ടുനോക്കേണ്ടി വരും. അപ്പോഴാണ്‌...

               ശൂ.. ശൂ..

ആരോ വിളിക്കുന്നു. ആരാ ഈ നേരത്ത്‌ ശൂശൂ വെക്കുന്നത്. എന്റെ മുറിയില്‍ ഞാന്‍ മാത്രമല്ല അപ്പൊഴുള്ളത്.. വാതിലോക്കെ അടച്ചതാണല്ലോ? പിന്നെയാരാ. കള്ളനോ മറ്റോ? ഹേയ്...

ആരാ?

               ഞാനാ..

ഞാനോ?

               അതെ ഞാന്‍!

എന്റെ വായീന്നു ശബ്ദം പുറത്തു വന്നില്ല. ഇനി ഞാന്‍ വല്ല സ്വപ്നവും കാണുന്നുണ്ടോ?
ഹലോ? എന്താ വേണ്ടത്. എന്താ?

               ചുമ്മാ..

നിങ്ങളാരാ? എന്താ വേണ്ടത്!

               നീ ഒന്നുമറിയാത്ത പോലെ?

WTF??

               ചിരിക്കുന്നു.

നിങ്ങള്‍ എന്തിനാ ചിരിക്കുന്നത്?

               വെറുതെ.

ചിരിയൊന്നു നിര്‍ത്താമോ?

ചിരി ഒന്നുകൂടി ഉച്ചത്തിലായി. ചിരിയുടെ ചങ്ങലകള്‍ ആ ശബ്ദത്തില്‍ കിലുങ്ങി. ആ മുറിയിലാകെ പ്രതിധ്വനി തീര്‍ത്ത്‌ ആ ചിരി എന്നെ നടുക്കി.

അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ആളുള്ളതാ, will ya stop it?

സാവധാനം ആ ശബ്ദം അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാവുന്നു.
ചിരി നിന്നു. ഏറെ നേരത്തെ മൌനം. നിശബ്ദത മാത്രം

നിങ്ങള്‍ പോയോ?

               ഞാനെവിടെ പോവാനാ!

നിങ്ങള്‍ക്കെന്താ വേണ്ടത്?

               ഒന്നും വേണ്ട!

WTF, പിന്നെന്തിനാ ഇങ്ങോട്ട് വന്നെ?

               നിന്നോട് സംസാരിക്കാന്‍.

എന്നോട്! എന്നോടെന്തിനാ സംസരിക്കുന്നെ?.

നിശബ്ദത...
മൌനം..
ഏറെ നേരത്തെ മൌനം.

നിങ്ങള്‍ പോയോ? പറഞ്ഞോളു.. ഞാന്‍ കേട്ടോളാം..

നിശബ്ദത..
മൌനം മാത്രം.. ഇയാളിത് എവിടാ?
സമയം പോകുന്നു, ഇപ്പൊ ഒന്നും കേള്‍ക്കുന്നില്ല. അയാള്‍ പോയോ?

               ഇല്ല!

ഞാന്‍ നിങ്ങളോട് ചോദിച്ചില്ലല്ലോ?

               ഇല്ലെങ്കിലും എനിക്ക് നിന്നെ കേള്‍ക്കാം..

നിശബ്ദത. ആരോ കരയുന്നു.. മെല്ലെ തേങ്ങുന്നു. അയാള്‍ കരയുകയാണോ? ഞാനിതെവിടെയാ? എനിക്ക് ദേഷ്യം വരുന്നു.

ഹലോ? നിങ്ങള്‍ കരയുകയാണോ?
ഉത്തരമില്ല. സമയം പോകുന്നു. തേങ്ങല്‍ മാത്രം കേള്‍ക്കാം. ആദ്യം ചിരിച്ചു ഇപ്പൊ ദേ കരയുന്നു. പക്ഷെ.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരികുന്നു. പക്ഷെ ഞാന്‍ കരഞ്ഞിട്ടില്ലല്ലോ? പിന്നെങ്ങനാ..

WTF? നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്തിനാ എന്റെ കണ്ണുകള്‍ നിറഞ്ഞത്?

തേങ്ങല്‍ നിന്നു.. ഇപ്പോള്‍ നിശബ്ദത മാത്രം.
എനിക്കൊന്നും മനസ്സിലാവുന്നില്ല. അയാള്‍ ചിരിക്കുന്നു, കരയുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇയാളാരാ എന്നോട് സംസരിക്കുന്നെ? അയാള് കരയുമ്പോള്‍

എന്റെ കണ്ണ് നിറയുന്നു...

               എനിക്ക് നീ മാത്രമേയുള്ളൂ സംസാരിക്കാന്‍!

നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണെങ്ങനെ നിറഞ്ഞു?

               നീയാ കരഞ്ഞത്, നിന്റെ ഉള്ളം. നീ കരയും ഞാനാ ഉരുകുന്നത്.

എന്ത്? ഞാന്‍ നിങ്ങളെ എങ്ങനെ അറിയും?

               നീ തന്നയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീ!
               [ചിരിക്കുന്നു]

WTF..

               [വീണ്ടും ചിരിക്കുന്നു]  

ഞാന്‍ എന്നോട് തന്നെ സംസരിക്കുകയാണോ? ഈ പച്ചക്ക്? എന്തൊക്കെയാ ഇത് ദൈവമേ?

ഇതില്‍ ഏതാണ് ശരിക്കുമുള്ള ഞാന്‍?

               ജാഡ കാണിക്കുന്ന, എപ്പോഴും What The Fuck മാത്രം പറയുന്ന നീ!
               അതാണ്‌ നിന്റെ മുഖംമൂടി.
               ഉള്ളിന്റെ ഉള്ളിലെ നീ തനി മലയാളിയാണ്. നല്ല ഭാഷ, നല്ല സ്വരം, ഭാവ്യം!

അപ്പൊ ഞാനും ഇയാളും ഒന്നാണ് എന്നാണോ? are we the same?

               ഉച്ചത്തില്‍ ചിരിക്കുന്നു.

മെല്ലെ ചിരിക്കൂ.. എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഇടയ്ക്കു കരയുന്നത് എല്ലാം?

               നിനക്കറിയില്ലേ എന്തിനാന്ന്‍?

ഇല്ലാ?

               നിനക്കറിയാം, എനിക്കും. പക്ഷെ നിനക്ക് അതൊന്നും വല്ല്യ കാര്യമല്ല.

എന്ത്?

               നീ പലപ്പോഴും ഒരു ഭീരുവാണ്, വേഷങ്ങളെ സ്വീകരിച്ച് ആടുമ്പോള്‍ നീ ഓര്‍ക്കുന്നില്ല, ഒരു ദിവസം അവയെല്ലാം ഒരു തീമഴയായി നിന്നില്‍ പെയ്തിറങ്ങുമെന്ന്. നീ നിന്റെ ജീവിതത്തെ വെറുക്കുന്നു. വ്യതിരക്തമായ ചില നശ്വരസന്ദര്‍ഭങ്ങളെ സൃഷ്ടിച്ചു നീ എങ്ങോട്ടോ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. സ്നേഹിക്കപ്പെടാനും സന്തോഷിക്കപ്പെടാനും വേണ്ടി നീ പലരെയും ഉപയോഗിക്കുന്നു. അതിന്റെ ആത്മരതിയില്‍ പലരെയും വഞ്ചിക്കുന്നു. നീ സ്നേഹിക്കുന്ന, സ്നേഹം നടിക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നീ കരയുന്നു.. നിന്റെ അവസ്ഥയോര്‍ത്തു നീ ചിരിക്കുന്നു, ഒരു ഭ്രാന്തനെപ്പോലെ. അവസാനം നിന്റെയാ പുച്ഛച്ചിരിയില്‍ എല്ലാത്തിനെയും നീ പരിഹസിക്കും. എന്നിട്ട് ആരുമറിയാതെ കരയും. എന്നിട്ട് ഒന്നുമറിയാത്ത പോലെ!

ആര്? ആരെ സ്നേഹിക്കുന്നു എന്നാ!

               ഞാന്‍ തന്നെ പറയണോ?

വേണ്ട! എനിക്ക് അവരോടൊന്നും പ്രത്യേക മമതയില്ല! ഞാന്‍ ആരെയും സ്നേഹിക്കുന്നിമില്ല. ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് എന്ത് കാര്യത്തിലാണ് നിങ്ങള്‍ പറയുന്നത്?


               ഞാനവരെ സ്നേഹിക്കുന്നു.

അതിനു ഞാനും അവരെ സ്നേഹിക്കണം എന്നാണോ?

               നീയും അവരെ സ്നേഹിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നപോലെ. കാരണം നമ്മള്‍ ഒന്നാണ്.

WTF!

               ചിരിക്കുന്നു.
               നോക്കൂ. ആ കര്‍ട്ടന്‍ നീക്കി നോക്കൂ. നിലാവ് തൂവി ഇറങ്ങി വരും.
               ആ നിലാവത്ത് അവരും അവരുടെ സ്നേഹവും അതിലൂടെ ഇറങ്ങി വരും.

ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എത്രപേരെ ഒരേ സമയം സ്നേഹിക്കണം.

               നീ ഒരേസമയം പല സ്ത്രീകളെയും സ്നേഹിക്കുന്നു.

അതൊക്കെ ചുമ്മാതാ.. ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല!

               നീ ആരെയും സ്നേഹിക്കുന്നില്ല! സമ്മതിച്ചു.
               വിരോധമില്ലെങ്കില്‍ ഞാന്‍ അവരെക്കൂടി വിളിക്കാം?

ആരെ?

               നീ സ്നേഹിക്കുന്നില്ലാ എന്ന് പറയുന്നരെ?

ചുമ്മാ! എന്തൊക്കെയാ നിങ്ങളീ പറയുന്നത്?

               ചുമ്മാ..

[സുനന്ദ ]
നിങ്ങളെ എനിക്ക് വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല, സ്നേഹിക്കാതെയും.

എല്ലാ പകലുകളിലും നിങ്ങളെ ഞാന്‍ വെറുക്കുന്നു‍, പക്ഷെ എന്നും രാത്രികളില്‍ ആ വെറുപ്പ്‌ ഒരു രാപ്പനിയായി എന്റെ ദേഹത്ത് ചൂടായി പടരുന്നു, അപ്പോഴെല്ലാം നിങ്ങളില്ലാതെ എനിക്ക് കഴിയില്ലാ എന്ന് തോന്നിപ്പോകും. അത് രാത്രിയില്‍ കനത്ത ഇരുട്ടിന്റെ മാറ് പൊട്ടുമാറ് വിളിച്ചു പറയാന്‍ തോന്നും. എല്ലായ്പ്പോഴും അതൊരു കരച്ചിലായി മാത്രം മാറും. എന്റെ വിങ്ങിയുള്ള കരച്ചില്‍ ചില ചീവിടുകളെ തോല്‍പ്പിക്കുമായിരിക്കും.

സുനന്ദ! അവളെങ്ങനെ ഇവിടെ വന്നു?

               അവള്‍ മാത്രമല്ല. ലതികയും തമീനയും ഉണ്ട്!

[ലതിക ]
സ്നേഹിച്ചാല്‍ വെറുക്കേണ്ടി വരുമോ? അതോ വെറുത്തു സ്നേഹിക്കാന്‍ കഴിയുമോ? അതോ നിങ്ങളെ എനിക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണോ? നഷ്‌ടപ്പെട്ടുപോയ, ഒരു കണ്ണിയില്ലാതെ എന്റെ മാറില്‍നിന്നടര്‍ന്നുപോയ ഒരു മാല സൃഷ്‌ടിച്ച ശൂന്യതപോലെ തോന്നുന്നു. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നു. നിങ്ങള്‍ അതിനുമാത്രം എനിക്കെന്താണ് തന്നത്. ഈ ദുര്‍ബലമായ വൈകാരികതകളോ? ഈ സ്നേഹം എല്ലാവര്‍ക്കും തരാന്‍ കഴിയില്ലേ? എനിക്ക് ചുറ്റും എന്നെ പുണരാന്‍ കൊതിക്കുന്ന അനേകം മനസ്സുകളുണ്ട്, കണ്ണുകളുണ്ട്. അവരുടെ മിഴിമുനകളില്‍ അവരെന്നോട് സ്നേഹം യാചിക്കുമ്പോള്‍ എനിക്ക് ഒട്ടും അലിവ് തോന്നാറില്ല. പക്ഷെ അവരില്‍ നിന്നും നിങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്?

               ഇനി തമീനയെ കേള്‍ക്കൂ

[തമീന ]
നിങ്ങള്‍ മറന്നുവെച്ചുപോയ ഈ പ്രണയത്തെ നിങ്ങളെന്തേ ഓര്‍ക്കാത്തൂ. നിങ്ങക്ക് സ്ത്രീശാപം കിട്ടും, കൂട്ടിലിട്ട പക്ഷിയെപ്പോലെ നിങ്ങള്‍ ജീവിച്ചു നരകിക്കും. നിങ്ങള്‍ തത്വചിന്തകനാണ്, സാഹിത്യകാരനാണ്, നിങ്ങളെപ്പോലുള്ള മഹാന്മാരെ ഞാന്‍ അന്നേ തിരിച്ചറിയേണ്ടാതായിരുന്നു. എത്ര പെട്ടെന്നാണ് നിങ്ങള്‍ എന്നെ നിങ്ങളുടേതുമാത്രമാക്കി മാറ്റിയത്, നിങ്ങള്‍ ഒരു നോട്ടം കൊണ്ട് എന്റെ കിടപ്പറ വരെ തുറന്നെടുത്തിരിക്കുന്നു. നിങ്ങള്‍ നടക്കുന്ന വഴികളില്‍ പ്രണയം കാത്തിരിക്കുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് എല്ലാവരെയും മയക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്. നിങ്ങളുടെ മധുരമൊഴികള്‍ തന്നയോ? അതോ എന്റെ കണ്ണുകളെ അടപ്പിക്കുന്ന നിങ്ങളുടെ ചിരിയോ? നിങ്ങള്‍ നിങ്ങളുടെ നീണ്ട കൂര്‍ത്ത വിരലുകള്‍ എന്റെ ചുരുള്‍മുടികകള്‍ക്കിടയിലൂടെ തലച്ചോറിലിറക്കി എന്ത് മായജാലമാണ് കാണിച്ചത്. ഒരു വൈദ്യുതചാലകം കണക്കെ ഈ പൊട്ടത്തിപ്പെണ്ണിന്റെ മനസ്സിലുള്ളത് മുഴുവന്‍ നിങ്ങളറിഞ്ഞില്ലേ?

തമീനാ..

               അവരാരും ഇവിടില്ല!

പിന്നെ ഞാന്‍ എങ്ങനെ അവരെ കേട്ടൂ.

               എന്നിലൂടെ!

WTF! നമ്മള്‍ എന്താ ഇന്‍സെപ്ഷന്‍ കളിക്കുവാന്നോ? ഞാന്‍ സംസാരിക്കുന്നു. എന്റെതന്നെ വേറെ നിങ്ങള്‍ സംസാരിക്കുന്നു.നിങ്ങള്‍ മറ്റു പലരുമായി സംസാരിക്കുന്നു. എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.

               നിങ്ങള്‍ക്ക് തമീനയെ അറിയില്ലേ?

അറിയാം... തമീനയെ മാത്രമല്ല സുനന്ദയേയും, ലതികയേയും എല്ലാവരെയും അറിയം.

               നീ തന്നെയാണ് ഞാന്‍, നിന്റെ ഉള്ളിലെ ഉപബോധമാണ് ഞാന്‍.
               നീ കരയുമ്പോഴാണ് ഞാനും കരയുന്നത്, നിന്നിലെ ഉപബോധം...
               ഞാന്‍ അവരെ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അവരെ സ്നേഹിക്കുന്നു.

ഉം! നമ്മള്‍ ഒന്നാണ് എന്നാണോ? ഞാന്‍ എന്നോട് തന്നെ സംസാരിക്കുന്നു എന്നാണോ?

               അതെ!

WTF?
ഇനി ഞാന്‍ മിണ്ടുന്നില്ല!

               എന്നാ ഞാനും പോവുന്നു.
               എനിക്ക് ഒറ്റയ്ക്ക് സംസാരിക്കാന്‍ അറിയില്ല! ഞാന്‍ പോണൂ..

ഉം!

ഞാന്‍ മിണ്ടിയില്ല! സമയം അരിച്ചു നീങ്ങി. ശബ്ദങ്ങള്‍ ഒന്നുമില്ല. നിശബ്ദത മാത്രം. ഇരുട്ടിനെ പേടിപ്പിച്ചുനിര്‍ത്തുന്ന നിശബ്ദത. അല്ലങ്കില്‍ ഇരുട്ട് ശബ്ദങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നു. ഞാന്‍ സ്വയം സംസാരിക്കുക! എങ്ങനെയത് സംഭവിക്കും. അപ്പോള്‍ ലതിക, തമീന, സുനന്ദ ഇവരൊക്കെ. ഉപബോധം പോലും. ഇത് ഞാന്‍ ചിന്തകള്‍ കാടുമൂടിയ അവസ്ഥാന്തരങ്ങളെ പുച്ചിച്ചു ചിരിക്കുന്നതാവാം, പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തി ഞാന്‍  ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ എനിക്കറിയില്ല, എനിക്ക് ചുറ്റും എന്റെ പുറമേ നടക്കുന്ന കഥകളും കഥാപാത്രങ്ങളും മാത്രമാണ്. എനിക്ക് സ്നേഹിക്കാന്‍ അറിയില്ല, ചുറ്റുപാടും ഞാന്‍ കാണുന്ന കഥകളും അതിലെ വൈവിധ്യമാര്‍ന്ന ചില സന്ദര്‍ഭങ്ങളെയും മാത്രമാണ് ഞാന്‍ താലോലിക്കുന്നത്, എനിക്കനുഭവമില്ലാത്ത സ്നേഹം, ഞാനത് മനസ്സില്‍ സൃഷ്ടിച്ചെടുക്കുന്നു, ഓരോ ഊഹപോഹങ്ങള്‍... സ്വപ്നങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്, അതിലെ ആശയങ്ങളെ വികസിപ്പിച്ചു ഞാന്‍ നടത്തുന്ന ചില നാടകങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്‍, തികച്ചും നാടകീയമായ അവസ്ഥകള്‍ സൃഷ്ടിച്ചു ഞാന്‍ എന്നെ സന്തോഷിപ്പിക്കുന്നു. അല്ലാതെ ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അതാണ്‌ സത്യം. അതു മാത്രമാണ് സത്യം.

               ഞാനിവിടെ ഉണ്ട്!

അപ്പൊ നിങ്ങള്‍ പോയില്ലേ?

               ഞാന്‍ എങ്ങനെ പോകും. ഞാനും നീയും ഒന്നാണ്.
               നീ പൂര്‍ണ്ണമായും ഉപബോധത്തിലേക്ക് ലയിച്ചാല്‍ നമ്മള്‍ ഉറങ്ങും.

എന്നാല്‍ നമ്മുക്കൊരുമിച്ചു പോകാം?  

               ആയികൊട്ടെ! പക്ഷെ ഒന്നോര്‍ക്കണം..
               ഞാന്‍ എപ്പോഴും ഇവിടെത്തന്നെ ഉണ്ട്! നിന്റെയുള്ളില്‍!

ഞാന്‍ ഉറങ്ങി!

               ഞാനും! [ചിരിക്കുന്നു]

എനിക്കിപ്പൊ മരിക്കണം!

               അപ്പൊ ഉറങ്ങുന്നില്ലേ?  

ഇല്ല ഉറക്കം വരുന്നില്ല!

               എന്താ ഇത്ര പെട്ടെന്ന് മരിക്കണം എന്ന്!

ഇപ്പൊ അങ്ങനെ തോന്നുന്നു.

               എങ്ങനെ മരിക്കും?

വേദനയില്ലാതെ മരിക്കണം.

               വേദനയില്ലാതെ മരിച്ചാല്‍ നീ അറിയില്ല നിങ്ങള്‍ മരിക്കുകയാണോ എന്നത്?
               നീ ഉറങ്ങുകയാണ് ചെയ്യുക. പിന്നെ എപ്പോഴോ മരിക്കും.

പിന്നെ എങ്ങനെ മരിക്കണമെന്നാണ്?

               വേദനയറിഞ്ഞു മരിക്കണം.
               നരകത്തിലേക്കുള്ള പാത മുഴുവന്‍ വേദനയറിഞ്ഞു മരിക്കണം.
               രണ്ടു കത്തികള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ വേദന അറിയണം.
               കത്തിമുന ഹൃദയത്തിന്‍റെ മൃദുവായ അറ്റങ്ങളെ തിരയുന്നതുപോലെ തോന്നണം.
               മരണത്തെ ആസ്വദിക്കണം.

ഞാന്‍ രണ്ടുമൂന്നു തവണ ആലോചിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ്‌ കൂട്ടും... ഒരു heavy crash! ഒരിക്കല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടാനും നോക്കി. പക്ഷെ എനിക്ക് പേടിയാണ് ചാടാന്‍. താഴെ പാര്‍ക്ക്‌ ചെയ്ത കാറിന്റെ മേലെയിങ്ങനെ ചോരയുറ്റി ചിതറിക്കിടക്കുന്ന എന്റെ ശരീരം. ഓര്‍ക്കാന്‍കൂടി പേടിയാവുന്നു. എനിക്കതിനുള്ള ധൈര്യമില്ല, എനിക്ക് പേടിയാണ്. ചാടിയാല്‍ ആദ്യം എന്റെ നെഞ്ചാവും കാറില്‍ തട്ടുക, പിന്നെ തല, പിന്നെ എന്റെ തുടകള്‍.. എല്ലുപൊട്ടി ചോരയൊലിക്കുന്ന എന്റെ കാലുകള്‍. എനിക്ക് പേടിയാണ്... എനിക്ക് ധൈര്യമില്ല!

               ചിന്തകളുടെ അമിതഭാരം..
               യാഥാര്‍ത്യങ്ങളുടെ ഉള്‍വിളി..
               മനസ്സില്‍ എന്നും മരണം എന്ന ചിന്തമാത്രമേയുള്ളോ നിനക്ക്?..
               എന്തിനാ ഈ ഒളിച്ചോട്ടം?

എന്തുചെയ്യാം.. ഈ ജീവിതം! എനിക്കൊന്നിലും ഇമ്പം തോന്നുന്നില്ല. പുതുതായി ഞാന്‍ ഒന്നും കാണുന്നില്ല. എല്ലായിടത്തും വിരക്തി. എല്ലായിടത്തും അരക്ഷിതാവസ്ഥ. വേറെയൊരു രക്ഷാമാര്‍ഗം ഞാന്‍ കാണുന്നില്ല.  മരണത്തിന്റെ കാണാക്കയങ്ങളില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുട്ട് മാത്രം.. ഞാനെന്ന ബോധത്തെ ഇട്ടുമൂടാനുള്ള ഇരുട്ട് മാത്രം.  വെളിച്ചമാണ്‌ ജീവിതം എന്നു ശഠിക്കുന്ന ജീവിതത്തെ എനിക്ക് പുച്ഛമാണ്.. മനുഷ്യന്റെ ത്വര, ആഗ്രഹം...  ആഗ്രഹത്തെ അടക്കി വെക്കാന്‍ ആവുന്നില്ല.. ഇപ്പൊനോക്കൂ.. നിങ്ങളായി ഞാന്‍ എന്നോട് തന്നെ സംസരിക്കുന്നതു ഞാനോ അതോ എന്റെ ദുരാത്മാവോ അതുപോലും എനിക്കറിയില്ല!

               അങ്ങനെയാണെങ്കില്‍ ജീവിത വിരക്തി ആനന്ദമാക്കുന്ന മരണത്തെ നീ പുതയ്ക്കുക.
               ആരോരുമറിയാതെ നീ ഇരുളില്‍ അലിഞ്ഞു ചേരുക.. ഒരു തണുത്ത മറവിയായി.
               നീ മരണത്തെ വെറും ഒരു സ്നേഹവായ്യ്പ്പുകൊണ്ട് തകര്‍ക്കരുത്,
               മരണം ഒരു യാത്രയാണ് ദൂരം കൂടുതലുള്ള യാത്ര!
               അതുകൊണ്ട് ഇപ്പൊ നീ ഉറങ്ങുക! സ്വപ്നങ്ങളെ പുണരുക.

നിങ്ങള്‍ ഭംഗിയായി സംസാരിക്കുന്നു.
തത്ക്കാലം ഞാന്‍ എന്റെ ബ്ലാങ്കറ്റ് പുതയ്ക്കട്ടെ! ഉറക്കം വരുന്നു.

               നിങ്ങളല്ല, നീ.. നമ്മള്‍!

ഞാന്‍ ഉറങ്ങി!

               ഉറപ്പാണോ?

ഉം!

Epic Fail.. :(


അവഗണനയുടെ തെയ്യം കെട്ടി പേടിപ്പിക്കരുത്.
വിസ്‌മൃതിയുടെ തീരങ്ങളിലേക്ക് തള്ളിവിടരുത്.
മരണത്തിന്റെ കാലൊച്ച കേള്‍ക്കും വരെ എന്നെയാര്‍ക്കും വില്‍ക്കരുത്‌.

Epic Fail.. :(

ഇതള്‍ വീണ വഴിയിലെ ഓര്‍മ്മകള്‍ !

എന്റെ പ്രണയമേ നീയെന്നെ
സ്‌പര്‍ശിച്ചറിയുക.

സ്നേഹനിര്‍ഭരമായ ഒരു ചുടുകാറ്റായി
ഞാന്‍ നിന്നെയുണര്‍ത്താം

ഇതള്‍ വീണ വഴിയിലൊരു സുഖന്ധമുള്ള
ഓര്‍മ്മയായ് ഞാന്‍ നിന്നെ തടഞ്ഞുനിര്‍ത്താം..

ബിരിയാണിയുടെ മണങ്ങള്‍


ബിരിയാണിയും സുലൈമാനിയുമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന തിരിച്ചറിവിന് മുന്നില്‍ കുറുകെ ചാടിയ ഉപ്പുകാറ്റില്‍ മുഖത്തടിക്കുന്ന ഈ ബിരിയാണി മണങ്ങള്‍!. ഭൂമിയിലെ വലിയ സന്തോഷങ്ങളില്‍ കിതക്കുന്ന ഈ ദിവസത്തിനു ചന്തമെകാന്‍ സ്വര്‍ണനിറത്തില്‍ അതാ ബീഫ്‌ ബിരിയാണി.
 

ഈ ഈദ്‌ ദിനത്തിന്റെ ഒളിയില്‍ ഇതള്‍വിരിയുന്ന ധമ്മിട്ട അഴകാര്‍ന്ന ബിരിയാണി ചെമ്പുകള്‍. അതിന്റെ നേര്‍ക്കാഴ്ചകളില്‍ ഒരു സ്വപ്നം പോലെ ആവിയില്‍ വേവുന്ന ബിരിയാണികള്‍. സ്വപ്നങ്ങളെ തോല്‍പ്
പിക്കുന്ന നിറങ്ങളില്‍ നെയ്യില്‍ ചുട്ടെടുത്ത അണ്ടിപരിപ്പുകള്‍, ഹരിതഭംഗി തിങ്ങിയാടുന്ന പൊതിനാ ചമ്മന്തി, ഗസല്‍ പൂക്കളെക്കള്‍ വെളുത്ത തൈര് ചേര്‍ത്ത സലാഡ്‌. കനലുകള്‍ തിളങ്ങുന്ന ഓര്‍മ്മപത്രങ്ങളില്‍ ബീഫ്‌ ഫ്രൈ. അങ്ങിനെ... അങ്ങിനെ.. മൂക്കിന്‍ തുമ്പത്ത് ഒട്ടിപ്പിടിച്ച ശ്വാസം ഉള്ളിലേക്ക് തിരുകി കയറ്റുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലുള്ള ബിരിയാണിയുടെ ആത്മ സുഖന്ധം .

സന്തോഷത്തിന്റെ പാടവരമ്പത്ത് ഓടിക്കളിക്കുന്ന കുട്ടിയെ പോലെ ഞാനിന്നു സന്തോഷവാനാണ്. എനിക്കും എന്റെ വയറിനും മനസ്സിന്റെ സന്തോഷത്തോടെ കഴിക്കാന്‍ ഇതാ ബിരിയാണി റെഡി. ആവി പറക്കുന്ന ബിരിയാണിയുടെ മുന്‍പിലിരുന്നു സ്വപ്നം കാണാന്‍ എന്ത് രസമാണന്നോ!

മണല്‍ക്കാടുകള്‍

നീയില്ലത്തതിനാല്‍ ഈ ദിവസം എന്നില്‍ വരണ്ട മണല്‍ക്കാടുകളെ ഓര്‍മപ്പെടുത്തുന്നു, ഏറെ വര്‍ഷങ്ങള്‍ മഴ നനയാതെ, ഹൃദയം തണുക്കാതെ കിടന്ന മണല്‍ക്കാടുകള്‍, ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ദൂരേക്ക് പായുന്ന മേഘങ്ങളേ നോക്കി എന്നും സങ്കടപ്പെടുന്ന മണല്‍ക്കാടുകള്‍.

പുതുവഴികള്‍


ആരോ വരയ്ക്കുന്ന നിറങ്ങളില്ലാത്ത ചിത്രങ്ങളിലെ ഇരുണ്ട, മുഖമില്ലാത്ത മനുഷ്യനായിരുന്നു ഞാന്‍. നഗരങ്ങളുടെ ഉള്ളിലേക്കുനീളുന്ന കോണ്‍ക്രീറ്റ് പാതയില്‍ത്തളിര്‍ത്ത മഴയുടെ നൊമ്പരം പോലെ ഞാനിന്നും ജീവിക്കുന്നു. ഉറക്കം നാടുകടത്തിയ സ്വപ്‌നങ്ങളെത്തിരഞ്ഞ് അവശനായി നടക്കുമ്പോള്‍ രണ്ടു തുള്ളി ഹോര്‍ലിക്സ്നു വേണ്ടി ദാഹത്തോടെ യാചിച്ചിരുന്ന ഒരു കറതീര്‍ന്ന സാത്വികന്‍‍. റേഷനരികൊണ്ട് ബിരിയാണി വെക്കാന്‍ മോഹിച്ച ഒരു പാവം റെവല്യൂഷനിസ്റ്റ്‌.

അന്നെനിക്ക് ചുറ്റും കമ്പിവേലികെട്ടി പകതീര്‍ക്കുന്ന പ്രണയങ്ങളായിരുന്നു‍, കവിതയെഴുതി രസിക്കുന്ന, ഓവര്‍ പോസ്സസ്സിവ്‌ ആയ കാമുകിമാരായിരുന്നു എനിക്കുചുറ്റും, അവരെന്നെ പ്രണയിച്ചും ഞാനവരെ കാമിച്ചും അങ്ങനെ അങ്ങനെ.. പിന്നീട്, കാലാകാലങ്ങളില്‍ ഓരോ കാമുകിമാരെയും ഞാന്‍ സ്വപ്‌നങ്ങള്‍ക്കുള്ളിലാക്കി ശ്വാസംമുട്ടിച്ച് വെറുപ്പിച്ചു കൊന്നു. എന്നിട്ട് ഞാന്‍തന്നെ തീര്‍ത്ത വിരഹത്തിന്റെ തീമഴയിലിറങ്ങി നനയും, പനിയും ജലദോഷവും പിടിച്ചു ചുമക്കും, ആ മഴയുടെ നിസ്വത്തിന്റെ താളത്തില്‍ ഇമ്പം പകരുന്ന ഇരുണ്ട കോണുകളിലിരുന്ന് ചുമച്ചും ചോര ചര്‍ദ്ദിച്ചും എന്തിനെന്നില്ലാതെ കരയും‍.

പക്ഷേ അന്നൊരുനാള്‍ ഇരുളില്‍ വാര്‍ന്നൊലിച്ചുപോയ കണ്ണുനീരിന്റെ ഉറവകള്‍ മൂന്നിഞ്ചു കനത്തില്‍ മണ്ണിട്ട് ഞാന്‍ മൂടി, അവിടെ അംബുജ സിംമെന്‍റ്കൊണ്ട് ഒരു പ്രണയസ്മാരകം പണിത നേരത്ത് എന്നില്‍ ഒരു പുതിയ മനുഷ്യന്‍ ജനിക്കുകയായിരുന്നു. ലൂയിഫിലിപ്പ്‌ തുന്നിയ ഫ്ലൂറസെന്റ് കുപ്പായങ്ങള്‍ മാത്രമിട്ട്, മനസ്സിന്റെ അന്ധതയും കണ്ണുകളിലെ കപടത്വവും റേബാന്‍ ഗ്ലാസ്‌ വെച്ച് മറയ്ക്കുന്ന ഒരു ബൂര്‍ഷ്വാസിയായി, അനുഭവങ്ങളിലെ പുതിയ അറിവുകളില്‍ ജീവിച്ചു പഠിക്കാന്‍ സ്വാത്യന്ത്രം ലഭിച്ച മനുഷ്യനായി ഞാന്‍ വീണ്ടും ജനിക്കുകയായിരുന്നു.

ഇന്ന്, ശബ്ദമില്ലാത്ത പ്രാര്‍ത്ഥന പോലെയുള്ള എന്റെ ജീവിതം പായലുകള്‍ നിറഞ്ഞ കായല്‍ക്കടവില്‍ പണ്ടത്തെപ്പോലെ അലയുന്നില്ല. അറ്റമില്ലാത്ത ആകാശത്തിന്റെ നടുക്ക് ഫാക്ടംഫോസ് വിതറാന്‍ ഇന്ദ്രിയങ്ങള്‍ക്കിപ്പൊ പഴയ ആവേശമില്ല. മേഘം മുട്ടുന്ന സ്വപ്‌നങ്ങള്‍ എന്നെ വശീകരിക്കുന്നില്ല, പ്രണയത്തിന്റെ വിത്തുവിതക്കാന്‍ കുരിശുകള്‍ നിറഞ്ഞ സെമിത്തേരികളില്ല. റിമി ടോമിയുടെ സ്വപ്‌നങ്ങള്‍ ഉഴുതുമറിച്ചു പ്രണയം നടുന്ന ആ കാലം കൊഴിഞ്ഞുപോയിരിക്കുന്നു. ഉച്ചത്തില്‍ കരയാന്‍ പോന്നവണ്ണം സങ്കടങ്ങള്‍ എവിടെയും തിങ്ങുന്നില്ല. എല്ലായിടത്തും കൊഴുത്ത ഹാപ്പി ജാം തേച്ച സന്തോഷം മാത്രമാണിപ്പോള്‍. എല്ലായിടത്തും സന്തോഷത്തിന്റെ പൂത്തിരികള്‍ പൊട്ടിച്ചിതറി വഴിയില്‍ അര്‍മാദിച്ചു കിടക്കുന്നു.

ഹോ! ആള്‍ വേര്‍ അണ്‍സഹിക്കബിള്‍ കിടത്തം ഓഫ് ഹോളി ഫ്ലിര്‍ട്ട്സ്!

എന്തൊക്കെയായാലും... മൈലാഞ്ചിയണിഞ്ഞ ഈ ആകാശത്ത്, സ്വര്‍ണ്ണമേഘങ്ങള്‍ പട്ടങ്ങളെ സല്‍ക്കരിക്കുന്ന ഈ നേരത്ത്, ഞാനോരു പുതുവഴിയിലേക്ക് ട്രാക്ടറോടിച്ചു പോവട്ടെ!. (ചിത്രം നോക്കുക. ;))

എനിക്കും ജീവിക്കണം!

പക്ഷെ ഒന്നുണ്ട്, ഞാന്‍ ഒരിക്കലും നന്നാവാന്‍ പോണില്ല. എന്നെ ആരും നന്നാക്കാന്‍ നോക്കേം വേണ്ട!

ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌!

ഷിറ്റ്‌! [മൂന്നെണ്ണം. (നിസ്സംഗതയോടെ ഒന്ന്, രണ്ടെണ്ണം നോര്‍മല്‍)].)വിഭ്രാന്തിയുടെ ജല്‍പനങ്ങള്‍!

മൗനത്തിന്റെ ഭാരം വേദനയായി മാറുന്ന നേരം. അവ്യക്തമായ നൊമ്പരങ്ങള്‍ പേമാരിയായി പെയ്തിറങ്ങുന്ന നേരം. വീണ്ടും ആ വരണ്ട അവസ്ഥയിലേക്ക്, അറിയാത്ത ഭീതികള്‍, എവിടെയെന്നറിയാത്ത സങ്കടങ്ങള്‍, എങ്ങും വിളങ്ങി നില്‍ക്കുന്ന അരക്ഷിതാവസ്ഥ മാത്രം. 

ഇതുവരെ ഈ പ്രതിഭാസം പ്രണയങ്ങളുടെ മഞ്ഞളിപ്പില്‍ എവിടെയോ മറഞ്ഞിരിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് വീണ്ടും ഈ വിഷാദ രതിയിലേക്ക് ഞാനെങ്ങനെ പടര്‍ന്നു കയറി? ഒരു പക്ഷെ നീയാവാം! അറിയില്ല. പിടയുന്ന മനസ്സിന്റെ ചെറിയ തുരുത്തുകളിലെ സങ്കടങ്ങളെ തിരഞ്ഞുപിടിച്ചു കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

കാരണമില്ലാത്ത ഈ ഒറ്റപ്പെടല്‍ അസഹനീയമാം വിധം എന്നെ വേദനിപ്പിക്കുന്നു. എല്ലാ ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും ഞാന്‍ എന്നെത്തന്നെ മറന്നു പോവുകയാണോ? അകലെ മറഞ്ഞിരുന്നു ഗോഷ്ടികള്‍ കാണിച്ചു പ്രലോഭിപ്പിച്ചു രസിക്കുന്ന മരണത്തെ ഞാന്‍ പ്രണയിക്കുന്നുണ്ടോ?

നിരാശ! എങ്ങും വിവരിക്കാനാവാത്ത സങ്കടമുഖങ്ങളില്‍ മുങ്ങിയ നിരാശകള്‍. കാല്‍പനികതയുടെ നിരാശകള്‍ പകലില്‍ ഉദിച്ച നക്ഷത്രങ്ങളെപ്പോലെ! ഒന്നും പറയാതെ കൊഴിഞ്ഞുപോവുന്ന ഈ നിമിഷങ്ങളെ ഞാന്‍ എങ്ങനെ നിര്‍വചിക്കും.

ഹൃദയം പാടുന്ന പാട്ടുകളില്‍ വിരഹമല്ലാ, പക്ഷെ വിദൂരതയില്‍ നിഗൂഡതയില്‍ വിരിയുന്ന അവര്‍ണ്ണനീയമായ വിഷാദംമാത്രം. മൗനത്തിനു കൂട്ടായി പൊടിയുന്ന കണ്ണുനീരുമാത്രം. എന്തിനെന്നറിയാതെ ഇരുള്‍ വിങ്ങുന്ന താളത്തില്‍ പൊടിയുന്ന കണ്ണുനീര്‍ മാത്രം.

ഞാന്‍ എന്നെ എവിടെയോ ഉപേക്ഷിച്ച സങ്കടം. ഇപ്പൊഞാന്‍ എന്നെത്തന്നെ തിരയുന്ന പോലെ. ഇരുട്ടിന്റെ അലകള്‍ എന്റെയുള്ളിലേക്ക് അതിന്റെ കൂര്‍ത്ത മുനകള്‍ കുത്തിപ്പിടിക്കുന്നു, എനിക്ക് വേദനിക്കുന്നു. ശരിക്കും വേദനിക്കുന്നു. ഈ രാത്രിയൊന്ന്‍ അവസാനിച്ചിരുന്നെങ്കില്‍ !

പ്രണയക്കെടുതികള്‍മണ്ണൊലിച്ച പാടവരമ്പത്ത്
വെയിലുകൊണ്ട പ്രണയം
ജീവനില്ലാതെ കിടന്നു.

മാറില്‍ ഉരുള്‍പൊട്ടി
താഴ്ന്ന സ്നേഹങ്ങള്‍ക്കു വേണ്ടി
നിലവിളിക്കാനാളു വന്നില്ല.

വന്യമായി ചിരിച്ചിരുന്ന
നിലാവ് പരന്ന ചുണ്ടുകളില്‍
ഇണക്കുരുവികള്‍ കാഷ്ടിച്ചു​..

പേറുനിറുത്തിയ കണ്ണുകള്‍ക്ക്‌
നിലക്കാതെ ചുരത്താന്‍
കണ്ണുനീരുറവകള്‍ പൊട്ടിയില്ല..

പെയ്തൊഴിഞ്ഞു തുറന്ന മാനത്ത്‌
പ്രണയാത്മാവ് ടിക്കറ്റില്ലാതെ
വിസയില്ലാതെ പരക്കം പാഞ്ഞു.

കടപുഴകിയ മരം മണ്ണിലാണ്ട
പ്രണയ ശവങ്ങളില്‍
കൊമ്പുകള്‍ ഇറക്കി ഭോഗിച്ചു.

അന്നും സദാചാരമന്ത്രിമാര്‍ അതിഥികളായി
പ്രണയത്തിന്റെ കെടുതിമുറ്റത്ത് തമ്പടിച്ചു
ദുരിതാശ്വാസവീമ്പു പ്രസംഗിച്ചു​..

പ്രണയത്തിന്റെ നിറഭേദങ്ങള്‍ !

സര്‍ഗാത്മാഗതയുടെ അസ്ഥിവാരങ്ങളില്‍
ഒട്ടിപിടിച്ചു കിടന്ന മൂന്നുവരിക്കവിതയിലെ
അക്ഷരങ്ങളായിരുന്നു പ്രണയം.

ഞാനും അവളും തീര്‍ത്ത മൌനതീര്‍ത്ഥങ്ങളില്‍
മണത്തു ജീര്‍ണിച്ചു കിടന്നിരുന്ന
നിസ്സംഗഭാവമായിരുന്നു പ്രണയം

ഭ്രാന്തമായ വരികളിലെ നിരപരാധികളായ
അക്ഷരങ്ങളുടെ ഇടയില്‍ വീര്‍പ്പുമുട്ടിക്കിടന്ന കണ്ണീരിന്റെ
കനത്ത നിശ്വാസങ്ങളായിരുന്നു പ്രണയം.

അറിഞ്ഞും അറിയാതെയും മനസ്സിലെരിഞ്ഞ
തിരിനാളങ്ങളിലെ വേര്‍പാടുകളുടെ പുകയായ്‌
മച്ചിലൊട്ടിയ നിശബ്ദതയായിരുന്നു പ്രണയം‍.

ആരെയോ തിരയുന്ന ഇരുട്ടിന്റെ ആത്മാവിലടക്കപ്പെട്ട
സ്വപ്നങ്ങളുടെ സ്വാര്‍ത്ഥതയില്‍ ആത്മഹത്യ ചെയ്ത
നഷ്ടബോധങ്ങളായിരുന്നു പ്രണയം.


ഹരിണിയുടെ സ്വപ്‌നങ്ങള്‍ !

സ്വപ്നങ്ങളുടെ ആവനാഴിയിലെ ഓരോ വില്ലുകളും മേഘകെട്ടുകള്‍ക്കിടയിലൂടെ തുളഞ്ഞു പോവുന്ന നേരം, ചത്ത മെസ്സേജുകളെയും മെയിലുകളെയും ഉള്ളിലാക്കി വിങ്ങുന്ന ചൂടില്‍ എല്ലാം മറന്നു കിടന്നുറങ്ങുകയായിരുന്ന മൊബൈല്‍ഫോന്‍ നിലവിളിച്ചു.

ഹരിണിയാണ്, പാതിരാത്രിക്ക് എന്താണാവോ!

ഉറക്കച്ചടവില്‍ തന്നെ ഹലോ വച്ചു.

എന്താ ഹരിണി?

  ഉറങ്ങിയോ?

ഇല്ല, കാബറെ കളിച്ചിരിക്കുകയാണ്!

  ങേ!

ഉറങ്ങാതെ പിന്നെ! ഈ നട്ട പാതിരാക്ക് എന്താ?

  അല്ല, ഞാന്‍ വെറുതെ...
  ഉറക്കം വരുന്നില്ല അതോണ്ടാ!

ഉം!

  അതേയ് നമ്മുക്ക് ഈ നിലാ വെളിച്ചത്തില്‍ ചുമ്മാ നടക്കാന്‍ പോയാലോ?
  നിങ്ങള്‍ ബൈക്ക് എടുത്തു വരുമോ?

നാളെ ആഗസ്റ്റ്‌ രണ്ടു. ആഗസ്റ്റ്‌ രണ്ടിനു ഏപ്രില്‍ ഫൂള്‍ ഒന്നുമില്ലല്ലോ?

  ഞാന്‍ കാര്യത്തിലാ,
  ഈ നിലാവത്തിങ്ങനെ ഇറങ്ങി നടക്കാന്‍ തോന്നണു!

നിനക്ക് അശോകിനെ കെട്ടിപിടിച്ചോ, കെട്ടിമറിഞ്ഞോ കിടന്നുറങ്ങിക്കൂടെ പെണ്ണെ? ചുമ്മാ നാട്ടപാതിരാക്ക് ഓരോ പ്രാന്തും പറഞ്ഞു വിളിച്ചോളും.

അങ്ങേത്തലയില്‍ ഒരു നിശബ്ദത, എന്റെ ഉറക്കം വരുന്ന കണ്ണുകളും ഉറക്കത്തെ പിടിച്ചു നിര്‍ത്തുന്ന മനസ്സും തമ്മില്‍ സമരം നടത്തുന്നതിടയില്‍ ആ നിശബ്ദതയങ്ങനെ കാടുപിടിച്ചു കിടന്നു. പലപ്പോഴും എന്റെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ മനസ്സിനു ഉറങ്ങണം, മനസ്സ് തുറക്കുമ്പോള്‍ കണ്ണിനു ഉറങ്ങണം. ഇതിപ്പോ!

ഹരിണീ.. [നീട്ടി വിളിച്ചു]

  അശോക്‌ ഉറങ്ങി, കൂര്‍ക്കം വലിച്ചുറങ്ങുന്നു.. നിങ്ങള്‍ കേള്‍ക്കുന്നില്ലേ.

ആ വേറിട്ട ശബ്ദത്തില് എന്തോ നിരാശകലര്‍ന്ന പോലെ തോന്നി. നിരാശയില്‍ തണുത്ത നിശ്വാസങ്ങളും പതുക്കെ ചലിക്കുന്ന അവളുടെ ചുണ്ടുകളും കൂട്ടിയിടിച്ചാല്‍ ഉണ്ടായെക്കുന്ന വിസ്ഫോടനങ്ങള്‍ എന്റെ മനസ്സിനെ നോവിപ്പിച്ചു. എന്റെ ഉറക്കം വരുന്ന കണ്ണുകള്‍ സമരം നിര്‍ത്തി.

ഉം. ഞാനും ഒന്ന് മൂളി.

  നിങ്ങള്ക്ക് ഉറക്കം വരുന്നുന്നെനിക്കറിയാം , എന്നാലും ഞാന്‍ ബുദ്ധിമുട്ടിക്കും.

ഹി, ഹി.. എന്റെ ചിരി.
ഹരിണി പറ. എന്റെയുറക്കം പോയി.

  ശരിക്കും?

ഉം. എന്റെ മൂളല്‍.

  സത്യത്തില്‍ ഞാനൊരു സ്വപ്നം കണ്ടെണീറ്റതാ.. ഒരു ഉള്‍വിളിയുള്ള സ്വപ്നം. ഇങ്ങനൊന്നും കാണാത്തതാ. പിന്നെ ഉറക്കം വന്നില്ല. അതാ.

ഈ സ്വപ്നത്തിനു ഈ നേരത്ത് തന്നെ തല വെക്കണം ന്നു നിനക്ക് നല്ല നിര്‍ബന്ധം ഉണ്ടോ?

  ഉം. ഉണ്ട്!

ശരി, എന്നാ പറ.

  ഇല്ല, നിങ്ങള്‍ പോയി കിടന്നോ, ഞാനും ഉറങ്ങാ!
  സോറി!

ദേഷ്യം? പരിഭവം? ഇതിലേതാ.. നീ പറ ഹരിണി. ഞാന്‍ കേള്‍ക്കാം

  സത്യം?

ഉം. എന്റെ മൂളല്‍.

  ദിനോസോറുകള്‍ റോഡിലൂടെ  ഓടുകയായിരുന്നു, നമ്മടെ ടൈടല്‍ പാര്‍ക്കിലെ ബില്‍ഡിംഗ്‌ന്റെ ഒക്കെ ഇടയിലൂടെ, ബാങ്ക് റോഡിലെ ബില്‍ഡിംഗ് ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു, അതിന്റെയൊക്കെ  ഇടയിലൂടെ ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. ദിനോസോറുകളും, ആഫ്രിക്കന്‍ ആനകളും ഓടുന്നതിന്റെ ഇടയിലൂടെ ഞാന്‍...

നിര്‍ത്ത്, നിര്‍ത്ത്, ഇതെന്തു ഹോളിവുഡ്‌ സ്വപ്നമോ?

  ഞാനൊന്ന് പറയട്ടെ മുഴുവന്‍ കേള്‍ക്കു.

ഒകെ, പറയൂ.

  നിങ്ങളും ഉണ്ട് ഇതീ.

എന്നാ കാര്യായിട്ട് തന്നെ പറ, ഞാന്‍ കേട്ടോളാം.

അവള്‍ വീണ്ടും ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി...

  ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. എവിടേക്കെന്നില്ലാതെ. വീണ്ടും ഓടുന്നു. ഇടിഞ്ഞു വീഴുന്ന നഗരങ്ങള്‍ കഴിഞ്ഞു, കൊയ്ത്തു നിര്‍ത്തി വീട്ടിലേക്കു മടങ്ങുന്ന ചെറിയ ചിന്തകള്‍ പേറുന്ന മനുഷ്യര്‍ ജീവിക്കുന്ന ചെറിയ ഗ്രാമങ്ങള്‍ താണ്ടി ഓടി. ഓടി തീരത്ത കാടുകളായി പിന്നെ, അത് കഴിഞ്ഞപ്പോള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള കല്ലിന്‍ കൂട്ടങ്ങള്‍ മുളച്ച മലകളായി, എന്നിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല, ഓടി ഓടി അവസാനം ഞാന്‍ ഒരു പരന്ന ഭൂപ്രദേശത്തു എത്തി.  അവിടെ നീല വിരിച്ച  തടാകവും അതിനടുത്തു ഒരു വടിയും കുത്തി പിടിച്ചു നിങ്ങളും.

  നീണ്ട നിര വീണ, ചെമ്പിച്ച താടിയൊക്കെ വച്ച് നിങ്ങള്‍,  നിങ്ങളൊരു ബ്രൌണ്‍ നിറമുള്ള കമ്പിളി പുതപ്പ് പോലെ ഉള്ള എന്തോ ചുറ്റിയിരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും തണുക്കുന്ന പോലെ തോന്നി. നിങ്ങടെ മുഖത്ത് ചിരിയായിരുന്നു അപ്പോഴും. എല്ലാരേയും മയക്കി നിര്‍ത്തുന്ന ആ നിഗൂഢതയുള്ള വന്യമായ ചിരി. നിങ്ങള്‍ എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ചുണ്ട് വലിഞ്ഞു ചിരിച്ചു നിന്നു.  കുറെ നേരം ഞാന്‍ നിങ്ങളെ നോക്കി നിന്നിരുന്നോ, അറിയില്ല. എന്തായാലും തൊണ്ട വരണ്ട എനിക്ക് കൈ കുമ്പിളില്‍ വെള്ളം കോരി തന്നു നിങ്ങള്‍ എന്നെ വീണ്ടും അത്ഭുതപെടുത്തി. ഒന്നും പറയാതെ നിങ്ങള്‍ നടന്നപ്പോള്‍ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്നു. ഒന്നും മിണ്ടാതെ നടക്കുന്ന നിങ്ങളോട് ഞാന്‍ ഭ്രാന്തമായി സംസാരിക്കയായിരുന്നു. ഇതേ പോലെ മൂളിയും ചിരിച്ചും നിങ്ങള്‍ അതൊക്കെ കേട്ട് എന്നെ ദൂരെ ഒരു കുന്നിന്‍ ചെരുവിന്റെ അടുത്തുള്ള കൂരയിലേക്ക്കൊണ്ട് പോയി.

അത്രയും പറഞ്ഞു അവള്‍ നിര്‍ത്തി, അവളിപ്പോള്‍ തുടരും എന്ന് കരുതി ഞാനിരുന്നു. പിന്നെ ഒന്നും കേള്‍ക്കാത്തപ്പോള്‍  അക്ഷമനായി.

എന്നിട്ട്?

   അത്രേ ഒള്ളൂ.
  ഇന്നിത്ര മതി ഇനി നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ.

എനിക്ക് ദേഷ്യം വന്നു.

ഇതൊരു മാതരി മറ്റേ ഏര്‍പ്പാടായി.
നാട്ടപാതിരാക്ക് വിളിച്ചുണര്‍ത്തി ദിനോസോറും, ടൈടല്‍ പാര്‍ക്കും, നിനക്ക് വേറെ പണിയില്ലേ ഹരിണി. അവിടെ വെച്ചു നിന്നെ ഞാന്‍ ബാലസംഘം ചെയ്തന്നോ,അല്ലെങ്കി ഞാന്‍ നിന്നെ സ്നേഹിച്ചു ന്നോ വല്ലോം പറയണ്ടേ. ഹിഹി.

അവള്‍ മൗനത്തിലേക്ക് തിരിച്ചു പോയി, എന്റെ ഉറക്കവും പോയി,ഞാനൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി ഊതി വിട്ടു. ഇതെനിക്ക് അവള്‍ സ്വപ്നം കണ്ട പോലെ തോന്നിയില്ല, അവളുടെ സ്വപ്ന ഗര്‍ഭത്തില്‍ നിന്ന് ഒരു ചെറിയ ആശയ സ്വപ്നത്തെ ചോരയോടെ പുറത്തെടുത്തു  മസാല കൂട്ടുന്നത്‌ പോലെ എന്നെയും കൂട്ടി ചെറിയ ഹൈക്കൂ കഥ പറഞ്ഞ പോലെ തോന്നി.  അവളുടെ സിഗ്മണ്ട്ഫ്രോയ്ഡ് അനാലിസിസ്‌ സിണ്ട്രോം എപ്പോഴും ഇങ്ങനെയാണ്, ക്ഷീണിച്ച  പകലിന്റെ നിറത്തില്‍  പോലും ഇതേ പോലെ സങ്കല്പ്പിക്കാന്‍ കഴിയാത്ത സെല്‍ ബേസ്ഡ് ഡ്രീംസ് കാണും. എന്നിട്ട് അതിനെ  കീറി മുറിച്ചു ഗവേഷണം നടത്തും. അതിനു നിരത്തുന്ന വര്‍ണ്ണങ്ങളും വര്‍ണ്ണനകളും, അവളൊരു ജീനിയസാണ്. സ്വപ്നങ്ങളുടെ  ജീനിയസ്!

ഹരിണിയും  അശോകും ലിവിംഗ് ടുഗതറാണ്. കോളേജില്‍ വച്ചുള്ള പരിചയം മുതല്‍ അവര്‍ കാമ്പസ്‌ ഇന്റര്‍വ്യൂലൂടെ കിട്ടിയ ജോലിയിലും താമസത്തിലും ഒരുമിച്ചു തന്നെ. അവരുടെ ഇടയില്‍ പ്രണയമാണോ കാമാമാണോ അതോ വേറെയെന്തെലുമാണോ എന്ന്ഇത് വരെ ചോദിച്ചിട്ടില്ല. തികച്ചും പോസിറ്റിവ് ആയിട്ടുള്ള ഒരാളാണ് ഹരിണി. പ്രൊജക്റ്റ്‌ ആയാലും പേര്‍സണല്‍ ആയാലും. അശോകിന്റെയും എന്റെയും കൂടെ ഒരുമിച്ചു എല്ലായിടത്തും ഞങ്ങളുടെ ബാലസ്വഭാവമായ എല്ലാ തമാശകളിലും പങ്കുചേരുന്നവള്‍.

സ്വപ്‌നങ്ങള്‍ കാണാനും അവയെ അപഗ്രഥിച്ച് നിരൂപിക്കാനും ഇഷ്ടപെടുന്ന ഒരു വ്യക്തി. കാണാനിത്തിരി ചന്തം കുറവാണെങ്കിലും ഔട്ട്‌ഫിറ്റും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ ഒരു മനുഷ്യജീവി. പുതിയ പ്രൊജക്റ്റില്‍ രണ്ടു പുതിയ കാമ്പസ്‌ റിക്രൂട്ട് വരുന്നുന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാത്തിനും എനിക്ക് പറ്റിയ ജാഡയില്ലത്ത, എന്റെ വൃത്തികെട്ട തമാശകള്‍ ആസ്വദിക്കുന്ന രണ്ടു പേര്‍.

ഹരിണിയുടെ ഇത്തവണത്തെ മൌനം വല്ലാതെ  നീണ്ടു പോയി. എന്റെ ആ ബലാല്‍സംഘം ചെയ്തു എന്നുള്ള ചോദ്യം അബദ്ധമായോ? ഏയ്‌, ഇല്ല അതൊന്നും അവള്‍ക്കു പുത്തരിയല്ല.

ഹരിണി. ഞാന്‍ പതിയെ വിളിച്ചു.
ഇയാളുറങ്ങിയോ? എന്നെ സ്വപ്നം കേള്‍ക്കാന്‍ വിട്ടു നീയിതെവിടെപ്പോയി?

  ഉം. ഞാനിവിടുണ്ട്!

കഴിഞ്ഞോ? ദിനോസോറും, ആനകളും?

  ഇല്ലാ, ബാക്കി പറയട്ടെ?

എന്തോന്ന് ചോദിക്കാന്‍, നീ പറ പെണ്ണെ!

പിന്നെ അവള്‍ പറഞ്ഞു. ഒരന്നൊന്നര പറച്ചില്‍! എന്റെ കട്ടയും ബോര്‍ഡും മടക്കിയ പറച്ചില്‍!

  ഓക്കേ, എന്നെ ആ കൂരയിലേക്ക് കൊണ്ട് പോയി. കീറത്തുണി തണല്‍ വിരിച്ച ആ കൂരയിലെ ഒരു കയറു കട്ടിലില്‍ കാണിച്ചു തന്നു. ഞാന്‍ കിടന്നിരുന്നോ? പക്ഷെ ഞാന്‍ ഉറങ്ങി പോയിരുന്നു. രാത്രിയായിരിക്കുന്നു, ഇരുട്ടിന്റെ നേരിയ കനം മാത്രം. നിലാവുണ്ട്. കീറത്തുണിക്കിടയിലൂടെ പകുതി തെളിഞ്ഞ ആകാശം കാണാം.ഞാന്‍ കിടക്കുന്ന കട്ടിലിന്റെ താഴെ നിങ്ങള്‍ കൂര്‍ക്കം വലിച്ചു ചുരുണ്ട് കിടക്കുന്നു. ഞാന്‍ കുറെയധികം സമയം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ പെട്ടെന്ന് എണീറ്റ്‌ നിങ്ങളുടെ അടുത്തു വന്നു കിടന്നു. കീറത്തുണിക്കിടയിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തു  വലിയ നക്ഷത്രങ്ങള്‍ പാഞ്ഞു പോയി, ഇടയ്ക്കു നിങ്ങളുടെ കൂര്‍ക്കം വലിയുടെ താളങ്ങള്‍ താരതമ്യപെടുത്തി. ചരിഞ്ഞു കിടക്കുന്ന നിങ്ങളുടെ നിഷകളങ്കമായ മുഖം ഞാന്‍ ഇടക്കിടക്കു നോക്കി. ആപ്പോഴും എന്റെ മനസ്സില്‍ ഭ്രാന്തമായി എന്തോ കിടന്നു മറിയുകയായിരുന്നു,

  ഉറങ്ങുന്ന നിങ്ങളെ വിളിച്ചുണര്‍ത്തി ഞാന്‍ പെട്ടെന്നു ചോദിച്ചു.

     "എനിക്ക് ഇത്തിരി സ്നേഹം വേണം"

  പകുതി എണീറ്റിരുന്നു നിങ്ങള്‍ ഒരറ്റത്തെക്ക് കൈ ചൂണ്ടി കാണിച്ചു. കയറു കട്ടിലിന്റെ അടുത്തായി ഉയരത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്ന മണ്‍കലം. പക്ഷെ ഞാന്‍ ഭ്രാന്തമായി എന്തോ പുലമ്പുകയായിരുന്നു.

     "വെള്ളമല്ല!  എനിക്ക് സ്നേഹം വേണം "

നിങ്ങളെന്റെ മുഖത്തേക്ക് നിസ്സംഗതതയോടെ നോക്കിയിരുന്നു.

     "എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, ഈ നിലാവ് തൂവിയ രാത്രി മുതല്‍  എന്റെ എല്ലാ രാത്രികളും നിങ്ങള്ക്ക് വേണ്ടി തുറന്നിടണം, ഇതു വരെ കൂമ്പാത്ത ഈ മുലകള്‍ക്കിടയിലെ ഇരുട്ടില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി ഒളിപ്പിക്കാം, ഡേവിഡ്‌ഓഫിന്റെ മണമുള്ള നിങ്ങളുടെ നിശ്വസങ്ങളെ എനിക്ക് താലോലിക്കണം, കൈതപ്പൂമണത്തില്‍ ഇഴയുന്ന എന്റെ മുടിചാര്‍ത്തിലെ ഓളങ്ങളില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കാം. എന്റെ ചുണ്ടുകളുടെ ഇടയില്‍ വീര്‍പ്പു മുട്ടുന്ന സ്വകാര്യങ്ങള്‍ നിങ്ങള്‍ക്കായി എന്നും പറഞ്ഞുതരാം, എന്റെ സ്വപ്നങ്ങളെ മുഴുവന്‍ നിങ്ങള്ക്ക് സ്വന്തമായി തരാം,  എന്റെ രാത്രികള്‍ നിങ്ങള്‍ക്കായി ഞാന്‍ തുറന്നിടാം, എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, എനിക്ക് സ്നേഹം വേണം, സ്നേഹം..."

  ഇതെല്ലം കേട്ട നിങ്ങള്‍ എന്റെ വായ പൊത്തി, നമ്മള്‍ ഭാവമാറ്റമില്ലാതെ മുഖത്തോട് മുഖം നോക്കിയിരുന്നു,   കുറച്ചു കഴിഞ്ഞു ആ രാത്രിയിലേക്ക് മുഴുവനെന്നോണം ഉറക്കത്തിലേക്ക് എന്നെ അമര്‍ത്തി കിടത്തിയുറക്കി. അപ്പോഴും രണ്ടു മൂന്നു നക്ഷത്രങ്ങള്‍ ആകാശത്തിലൂടെ പാഞ്ഞു പോയിരുന്നു. പിന്നെ മൊത്തം മിന്നി മറഞ്ഞ ചില കാഴ്ചകള്‍. ഇരുട്ട് മൂടിയ എന്റെ ദേഹത്ത് കൈ വച്ച് നിങ്ങളെന്നെ കെട്ടിപിടിച്ചു കിടന്നു.

  കഴിഞ്ഞു. ഇത്രേ ഒള്ളൂ.

ഉം. ഇത് പോരെ? ഇതീ കൂടുതല്‍ ഇനി എന്ത് വേണം?

  [അവള്‍ ചിരിക്കുന്നു] ഇതെല്ലാം കൂടെ ആയപ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അതാ ഈ നേരത്ത് തന്നെ വിളിച്ചത്. ഇത് സ്വപ്നമാണോ അതോ എന്റെ മനസ്സിന്റെ തന്നെ വേറിട്ട ഭാവങ്ങളാണോ എന്നെനിക്കറിയില്ല.    എനിക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് ഈയിടയായി.ഇതോരു സ്വപ്നമായി മാത്രം ഒതുങ്ങുന്നില്ല, പുറമെയുള്ള ഞാന്‍ അവസാനിക്കുന്നിടത്തു  നിന്നും ഉള്ളിലെ ഞാനെന്ന സ്ഥായി ഭാവം തുടങ്ങുന്ന വികാരങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രം പോന്നവയാണ് ഇതിലെ കാഴ്ചകളും എന്റെ സംസാരങ്ങളും.  ഇത് നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നും, നാളെ നിങ്ങളെ കാണുമ്പോള്‍ എനിക്കറിയില്ല, നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ തോന്നില്ലായിരിക്കാം. അതാ ഈ നേരത്ത് തന്നെ നിങ്ങളെ വിളിച്ചു പറഞ്ഞത്. ക്ഷമിക്കണം.

അവള്‍ ഫുള്‍ സ്റ്റോപ്പിട്ട് നിര്‍ത്തി, ഞാന്‍ ആകെ വിഷന്ണ്ണ്‍നായിപ്പോയി . എന്ത് പറയണം, എങ്ങനെ പറയണം. സത്യത്തില്‍ ഞാന്‍ ചൂളിപ്പോയി. അവളുടെ  ഇമ്മാതിരി ഒരു  സ്വപ്നം ആദ്യമായിട്ടാണ്. ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി ഓടിയ അവള്‍ സ്വപ്നത്തിനു പുറത്തു എന്റെ വായ മൂടിപൊത്തിയപോലെയായി. പല  സ്ത്രീകളെയും കാന്തികമായി മോഹിപ്പിച്ചു അവരുടെ മനസ്സില്‍ ആത്മവഞ്ചനയുടെ ദുഖങ്ങള്‍ കുത്തി നിറക്കുന്ന ഒരു കഴിവ് എനിക്കുണ്ട്, പക്ഷെ ഇതിവള്‍ എനിക്കിട്ടു പണിതന്ന പോലെയായി. ഇങ്ങനെയൊരു സ്വപ്നത്തിന്റെ ചതി ഇവളില്‍ നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നല്ല സ്വപ്നം ഹരിണീ, ഇത്രയും നാള്‍ കേള്‍ക്കാത്ത പുതുമയുള്ള സ്വപനം. നിന്റെ പ്രേമ ഭാവങ്ങള്‍ മുഴുവന്‍ നിഴലിക്കുന്ന സ്വപ്നം. സത്യത്തില്‍ ഏതൊരു കാമുകനും ആഗ്രഹിക്കാന്‍ പോന്നവണ്ണം റൊമാന്‍സ് കുത്തിയോഴുകുന്ന കാഴ്ചകള്‍. സത്യത്തില്‍ ഞാന്‍ തരിച്ചിരുന്നു പോയി. ദിനോസോറും, ആനകളും, പ്രണയവും ഒക്കെയുള്ള ഒരു വത്യസ്ത സ്വപ്നം. എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

  വേണമെങ്കില്‍ നിങ്ങളെ മാറ്റി അശോകിന്റെ പേര് വച്ച് പറയാമായിരുന്നു. പക്ഷെ അതിന്റെ ഫീല്‍ നഷ്ടപെടും ന്നു കരുതി. നാളെ ആയാ എന്തോ ചിലപ്പോ ഞാന്‍ കണ്ടത് കണ്ട പോലെ പറയില്ല. നിങ്ങള്‍ അറിയണം എന്ന് തോന്നി. അതാ ഈ രാത്രിയില്‍ തന്നെ പറഞ്ഞത്.

ഉം. നന്നായിരിക്കുന്നു.

  എന്നാ, നിങ്ങള്‍ പോയി കിടന്നോളിന്‍, കുറെ സമയം എനിക്ക് വേണ്ടി ഉറക്കമൊഴിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ ഉറങ്ങട്ടെ! ഗുഡ് നൈറ്റ്‌‌!

അപ്പോള്‍ നടക്കാന്‍ പോണ്ടേ? ഞാന്‍ ബൈക്ക് എടുത്തു വരാം.

[ചിരിക്കുന്നു] ഇന്ന് വേണ്ട! ഇന്ന് നമ്മള്‍ നടക്കാന്‍ പോയാല്‍ നിങ്ങള് ബുദ്ധി മുട്ടും, ഇന്ന് ഞാന്‍ അശോകിന്റെ ഹരിണിയല്ലാന്നു തോന്നുന്നു.
നമ്മുക്ക് വേറെഒരുദിവസം പ്ലാന്‍ ചെയ്തു ഇറങ്ങാം, അശോകിനെയും കൂട്ടാം.

ഉം,ഓക്കേ, ന്നാ ചെല്ല്, സ്ലീപ് ടൈററ്, ഗുഡ് നയിറ്റ്‌!

അവള്‍ ഫോണ്‍ കട്ട് ചെയ്തു, അവളോട്‌ ഇനിയും കൂടുതല്‍ നേരം സംസാരിചിരിക്കാന്‍ തോന്നി, അവള്‍ അവളുടെ സ്വപ്നങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞാനൊരിക്കലും എന്റെ സ്വപ്നങ്ങളിലെ മേഘകെട്ടുകളെയോ, ദൈവത്തിന്റെ പഞ്ഞിപോലുള്ള കാരുണ്യത്തിന്റെ മറുകുകളോ പരാമര്‍ശിച്ചിട്ടില്ല. മിക്കവാറും അവളുടെ സ്വപ്നങ്ങളിലെ വന്യത കലര്‍ന്ന കാഴ്ചകളും, ഇത് വരെ എനിക്ക് തോന്നാത്ത ആശയങ്ങളും ആസ്വദിച്ചിരിക്കും. പക്ഷെ ഈ സ്വപ്നം ഇത് എന്നെ പൂര്‍ണ്ണമായും എരിച്ചിരിക്കുന്നു. ഇതിലെ അവളുടെ നായകനോ അശോകിന്റെ പ്രതിനായകാനോ ഞാനാണ്. ഒറ്റപെട്ട ദിവസങ്ങളില്‍ എപ്പോഴെന്കിലും മനസ്സിന്റെ ഏതെങ്കിലും ഞാനവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവും!

സത്യത്തില്‍ കാത്തിരിന്നിരുന്നോ?
വേണ്ട! എന്തിനു ഞാന്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടണം.

ഞാന്‍ മറ്റൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി പുകയൂതി വിട്ടു, കഴിഞ്ഞ ബര്‍ത്ത്ഡേക്ക് അവള്‍ സമ്മാനിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ബുക്ക്‌ ഷെല്‍ഫില്‍ എവിടെയോ ഉണ്ട്. ഇനി അത് തിരഞ്ഞു തപ്പിതടഞ്ഞു വീഴാം. ഇന്നത്തെ ഉറക്കത്തെ മറക്കാം.

അന്നത്തെ നിലാവ് തൂവിയ മാനത്ത് ഇത്തിരി വലിയ നക്ഷത്രങ്ങള്‍ അപ്പോഴും പാഞ്ഞു പോയി കളിച്ചു.

കാത്തിരിപ്പ്ഞാനിനി എന്ത് ചെയ്യും?
എങ്ങനെ എല്ലാവരെയും ഫേസ് ചെയ്യും?
അറിയില്ല?

ഇന്ന് വൈകിട്ടു തന്നെ തരാം എന്നാണവള്‍ പറഞ്ഞത്. തരുമോ? പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ എന്റെ മനസ്സും വിതുമ്പി നില്‍ക്കുന്നു. ഞാനാരെ കണ്ടുവോ അവള്‍ എന്നെ മാത്രം കണ്ടില്ല. അവളുടെ മിഴികളില്‍ ഞാന്‍ ഇതുവരെ പെട്ടിട്ടില്ലേ? ഈ വൈകുന്നേരം അവളുടെ കുപ്പിവളകള്‍ ചിരിച്ചില്ല. കരിതേച്ച കണ്ണുകള്‍ മിനുങ്ങിയില്ല. നിമിഷങ്ങള്‍കൊണ്ട് മാറുന്ന ഈ ജീവിതം, എന്തേ ഞാന്‍ മാത്രം മറാത്തൂ. ഞാനെന്തേ അവളെമാത്രം പ്രതീക്ഷിച്ച് ഇനിയും ഈ മഞ്ഞവെയിലത്ത് നില്‍ക്കുന്നു. തല ചുറ്റുന്ന പോലെ തോന്നുന്നു.

"ദിവ്യ" അതാണവളുടെ പേര്. ഈ വൈകുന്നേരത്ത്‌ എന്നെ കാണാത്തപോലെ അവള്‍ നടന്നകലുകയാണോ. മാമന്‍ ദുബായീന്നു വന്നപ്പൊ എനിക്ക് കൊണ്ടുതന്ന പെന്‍സിലാ. രാവിലെ ഇന്റര്‍വെല്‍ സമയത്ത് അടക്കാപ്പഴം കാണിച്ച് എന്നെ മയക്കി അടക്കാപ്പഴത്തിനു പകരം അവള്‍ ചോദിച്ചത് ആ പുതുപുത്തന്‍ ഗള്‍ഫ്‌ മണമുള്ള പെന്‍സിലായിരുന്നു. മഞ്ഞ നിറമുള്ള പഴുത്ത അടക്കാപ്പഴം കണ്ടപ്പോള്‍ എന്റെ ആര്‍ത്തികാരണം ഞാനത് മനസ്സില്ലാമനസ്സോടെ കൊടുത്തു. വൈകുന്നേരം തിരികെ തരാമെന്നു കട്ടായം പറഞ്ഞപ്പോള്‍ ഒരു തെല്ല് ആശ്വാസത്തോടെ ഞാന്‍ വൈകുന്നേരം വരെ ഇരിക്കയാണ്. കൊടുക്കേണ്ടിയില്ലായിരുന്നൂന്ന് ഇപ്പൊത്തോന്നുന്നു. ഇനിയിപ്പോ തിരിച്ചു കൊടുക്കാന്‍ അടക്കാപ്പഴം. ഹുദാ ഗവാ..?

എന്റെ പെന്‍സില്‍. ഇനിയിപ്പോ ആ പെന്‍സില്‍ അവള്‍ തിരിച്ചു തരില്ലേ? എനിക്കത് തിരിച്ചുകിട്ടില്ലേ? ദൈവമേ അത് കൊണ്ട് ചെന്നില്ലേല്‍ അമ്മയും ചേച്ചിയും എന്നെ വഴക്ക് പറയും.

ദിവ്യേ! എന്റെ പെന്‍സില്‍.."

പിരിയുന്ന ജീവിതപ്പാതകള്‍ !


അറിഞ്ഞും അറിയാതെയും ഞങ്ങള്‍ സ്നേഹിച്ചത് വെറുതെയാവുമോ എന്ന് ഞങ്ങള്‍ ഭയന്നിരുന്നില്ല! "എന്തിനു വെറുതെ" ഞങ്ങള്‍ എന്നും ചോദിക്കുന്ന ചോദ്യമാണിത്. ഓരോരോ ദിവസങ്ങളും കടന്നുപോകുന്നത് ഞങ്ങളങ്ങനെ നെടുവീര്‍പ്പോടെ നോക്കിയിരുന്നു. മഴയത്തും വെയിലത്തും ഞങ്ങള്‍ സ്നേഹിച്ചുനടന്നപ്പോള്‍ പിരിയുമെന്നറിയാമായിട്ടും അതറിയാത്തപോലെ ഞങ്ങള്‍ സ്നേഹിച്ചു. വീണ്ടും ഞങ്ങള്‍ ഞങ്ങളോടുതന്നെ ചോദിക്കുമായിരുന്ന എന്തിനു വെറുതെ ഇങ്ങനെ ജീവിക്കണം? പക്ഷെ പിരിയുന്ന നാള്‍ വരെയും സ്നേഹിച്ചു കഴിയാമല്ലോ എന്നായിരുന്നു രണ്ടുപേരുടെയും ഉത്തരങ്ങള്‍.


കണ്ണുനീരുകള്‍ പാഴാക്കാതെ ഞങ്ങള്‍ മൂകതയെ ചിരികളില്‍ പൂഴ്ത്തി. മിഴികളിലൂടെ ഉത്തരങ്ങള്‍ കൈമാറി അകലം സൂക്ഷിച്ചും പൊടി ശ്വസിച്ചും നടന്നു. വഴിയെ പോകുന്നവര്‍ ഞങ്ങളുടെ സ്നേഹത്തെ സഹതാപത്തോടെ നോക്കി. കളഞ്ഞുപോയ എന്തോ തിരയുന്ന പോലെ ഞങ്ങള്‍ നടിച്ചു. തൊണ്ണൂറുകളിലെ നിരാശാ കാമുകീകാമുകന്‍മാരെപ്പോലെ ഞങ്ങള്‍ കയറിയിറങ്ങിയ തീരങ്ങളിലെ തിരകള്‍ ഞങ്ങളുടെ ദുഃഖകഥകള്‍ ഏറ്റുപാടി. ഞങ്ങളുടെ മനസ്സിന്റെ അകലങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ആഴക്കടലില്‍ കണ്ണീരിന്റെ മഴ നിര്‍ത്താതെ പെയ്തു. ഞാനറിയാതെ അവളും, അവളറിയാതെ ഞാനും കരഞ്ഞു. വീണ്ടുമൊരു തിരിച്ചറിവ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ അകലാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്റെയുള്ളിലെ സ്നേഹം ഒരു വിങ്ങലായി, വേദനയായി തിരികെ വന്നു.

പിന്നീടെപ്പോഴോ ഞങ്ങളെടുത്ത തീരുമാനം മരണത്തിന്റെ മണമുള്ളതായിരുന്നു. സ്നേഹത്തിന്റെ അവസാനം മരണമാണെന്ന തിരിച്ചറിവ് കിട്ടിയതുമുതല്‍ ഞങ്ങള്‍ പരസ്പരം പ്രണയത്തെ വെറുക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞങ്ങള്‍ തീവണ്ടിയുടെ മുന്നില്‍ച്ചാടി മരണം വരിക്കാന്‍ തീരുമാനിച്ചത്.

അന്നത്തെ ദിവസം മരിക്കാനായിമാത്രം എണീറ്റ ഞങ്ങള്‍ വഴിതെറ്റാതെ നേരേ പോയത് റെയില്‍പ്പാളത്തിലേക്കായിരുന്നു. ട്രെയിനിന്റെ ഒച്ചകേട്ട ഞങ്ങള്‍ ആദ്യം മരണം വരിക്കുന്നത് ആരെന്നു തീരുമാനിക്കാനായി അടുത്ത ട്രെയിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ മരണത്തിലേക്ക് നയിക്കാതെ ആ ട്രെയിന്‍ പാഞ്ഞു പോവുമ്പോള്‍ നിരാശയോടെ ഞങ്ങള്‍ ഞങ്ങളുടെ പ്രണയത്തെ വീണ്ടും ശപിച്ചു. അടുത്ത വണ്ടിക്കുവേണ്ടി കാത്തിരുന്ന ഞങ്ങള്‍ ഒരുമിച്ചു മരിക്കാനുള്ള തീരുമാനത്തിലെത്തി. സമയം കാത്തിരുന്ന ഞങ്ങളുടെ മരണം തേടി ഒരു തീവണ്ടിയും വന്നില്ല, അന്നത്തെ ഒടുക്കത്തെ ട്രെയിന്‍ തടയല്‍ സമരം കാരണം ഞങ്ങള്‍ ആത്മഹത്യാശ്രമം പിന്നീടൊരു ദിവസത്തേക്ക് മാറ്റിവെച്ച് മടങ്ങി.

പിന്നീടൊരിക്കലും ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല, കാണാന്‍ ശ്രമിച്ചിട്ടുമില്ല.

Weird Dreams!

I’m busy running to catch-up my weird dreams.
As of I’m in the middle of your story.
Yet your lips "in" and my lips "out". 

Rays from your eyes burned my love. 
When tears washed your face.
I drowned in your tears.

My destination itself seems to be lost in the tracks.
Where am I? And where are you?
I’m lost in my dreams!

കഥയില്ലാത്തവരുടെ കഥകള്‍ !


മേഘങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുമ്പോള്‍ എന്റെ എകാഗ്രതക്കുമേല്‍ ചാരിവെച്ചിരുന്ന അവളുടെ അമ്മിഞ്ഞയുടെ ഭാരംകൊണ്ട് ഞാന്‍ വളഞ്ഞിരുന്നു. അവളെന്നെ പിന്നില്‍നിന്ന് ഒട്ടിയമര്‍ന്നു ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ താടിയെല്ല് എന്റെ തോളില്‍ അമര്‍ത്തിയും എടുത്തും എന്തോ പേരിടാത്ത ആത്മസുഖം അനുഭവിക്കുന്നതായി തോന്നി.

മേഘക്കെട്ടുകള്‍ക്കിടയിലൂടെ താഴെക്കാണുന്ന അവലോസ് പാടങ്ങളും, തേക്കിന്‍ കാടുകളും കണ്ടപ്പോള്‍ ഞാനിത്തിരി റൊമാന്റിക്‌ ആയി. ഞാന്‍ അവളോട്‌ അവളുടെ മനസ്സിളക്കാന്‍ ചോദിച്ചു.

"നിനക്കറിയ്യോ എനിക്ക് നിന്നോട് എത്ര സ്നേഹം ഉണ്ടെന്ന്?"

"ഉം"

തിരിച്ചൊരു മൂളല്‍ മാത്രം. അതെനിക്കറിയാമായിരുന്നു, ആ മൂളല്‍ മാത്രെമേ ഉണ്ടാവൂ എന്ന്. പിന്നെ അവളെന്നോട് പറഞ്ഞു.

"നിനക്കറിയില്ലേ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലാന്ന്"

ഞാന്‍ ചിരിച്ചു. അവളൊന്നുകൂടി അമ്മിഞ്ഞ പുറകിലമര്‍ത്തി എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ഞാന്‍ ഒന്നൂകൂടി വളഞ്ഞ് ഇരുന്നു. താടിയെല്ല് അമര്‍ത്തിയും എടുത്തും അങ്ങനെ. ബൈക്ക്  മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും അങ്ങനെ എങ്ങോട്ടോക്കെയോ പോയി.

----------------------

സമയം പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവളെന്റെ നെഞ്ചില്‍ തലവെച്ച് ഉറങ്ങുന്നു.

അവളെ തട്ടിയെണീപ്പിച്ചു.

"അതെ! ഇപ്പൊ ഇറങ്ങിയില്ലേല്‍ എനിക്കെന്റെ KLM മിസ്സ്‌ ആവും."

മനസ്സിലാമനസ്സോടെ അവളെണീറ്റു. പിന്നെ ധൃതിയില്‍ എയര്‍പോര്‍ട്ടിലെക്ക്.

ബോര്‍ഡിംഗ് വാങ്ങി വന്നപ്പോഴേക്കും അവള്‍ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.

  "ഇയാള്‍ക്കിപ്പത്തന്നെ പോണോ, ഒരു പത്തു മണിക്കൂര്‍ കഴിഞ്ഞു പോയാപ്പോരെ?"

എനിക്ക് ചിരി വന്നു. ഒരു നിമിഷം നിര്‍ത്തി അവള്‍ തുടര്‍ന്നു.

"ഐ മീന്‍ നെക്സ്റ്റ് ഫ്ലൈറ്റിനു പോയാപ്പപ്പോരെന്ന് ‍"

"നെക്സ്റ്റ് ഫ്ലൈറ്റിനു പോയാല്‍ എനിക്കെന്റെ പെരുന്നാള്‍ മിസ്സാവും"

അവളെന്തെലും പറയുന്നതിനുമുമ്പ് ഞാനവളുടെ ഇരുകവിളത്തും അമര്‍ത്തി ഉമ്മവെച്ചു. അവള്‍ക്കതില്‍ സന്തോഷമോ ദുഖമോ എന്നല്ല പ്രത്യക ഭാവ വത്യാസമൊന്നും ഉണ്ടായിരുന്നില്ല.

"തിരിച്ചൊരു ഉമ്മകിട്ടാനുള്ള വല്ല വകുപ്പുമുണ്ടോ? നീയിതെന്നും വാങ്ങാന്നല്ലാതെ എന്നെലും തിരിച്ചു തന്നിട്ടുണ്ടോ? "

"എനിക്കിതിന്റെയൊന്നും അവശ്യമില്ലല്ലോ, ഞാനൊന്നും ഇയാളോട് ചോദിച്ചിട്ടും ഇല്ല, പിന്നെന്താ! "

ഞാനും മൌനം അവലംബിച്ചു. ഇതുതന്നയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. കൂടുതലൊന്നും അവള്‍ മിണ്ടില്ല, പറയില്ല, സമ്മതിക്കില്ല. എല്ലാം ഞാന്‍ പറയണം, കൊടുക്കണം. അവള്‍ ചുമ്മാ ആത്മരതിയില്‍ മുങ്ങിക്കളിച്ച് അങ്ങനെയിരിക്കും.

  "ഇനി ഇയാള്‍ ഒന്നരമാസം കഴിഞ്ഞേ വരൂ അല്ലെ?"

"ഉം" ഞാന്‍ മൂളി.

  "ഇനി വരുമ്പോ എനിക്കൊരു കഥ പറഞ്ഞു തരണം, ഇതുവരെ വേറെ ആരോടും പറയാത്ത കഥ, സ്വപ്നങ്ങളുടെയും മേഘങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരുടെ കഥ! കഥയില്ലാത്തവരുടെ കഥകള്‍ "

"ഉം" ഞാന്‍ പിന്നേം മൂളി.

ഞാന്‍ കഥ പറയാറുണ്ട്‌. എന്റെതന്നെ കഥകള്‍, ഉള്ളതും ഇല്ലാത്തതും വെച്ചുള്ള കഥകള്‍. പക്ഷെ ഇവളോട് ഞാനൊരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവളെങ്ങനെ ഇതെല്ലാം. എന്നെ അടുത്തറിയുന്ന ആരേലും പറഞ്ഞു കാണുമോ, എനിക്ക് അതിന്റെ പിന്നാലെ പോവാന്‍ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നതായിരുന്നു മനസ്സില്‍. ചിന്തകള്‍ക്ക് വേലികെട്ടി വരുമ്പോഴേക്കും എന്റെ ബോര്‍ഡിംഗ് അനൌണ്സ്മെന്റ് വന്നു.

"ഞാന്‍ പോവട്ടെ" എന്ന് പറഞ്ഞതെ ഒള്ളൂ.

തിരിച്ചു നടന്നു അവള്‍ ആക്കൂട്ടത്തില്‍ മറഞ്ഞിരുന്നു. ഉച്ചത്തില്‍ പേര് വിളിച്ചാലും അവള്‍ അവള്‍ കേള്‍ക്കില്ല. ഇനി കേട്ടാലും അവള്‍ തിരിഞു നോക്കുകയോ കൈവീശുകയോ ചെയ്യില്ല. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ അവളെ വിളിക്കാന്‍ തോന്നി, വിളിച്ചില്ല. എളുപ്പത്തില്‍ ഒരു SMS അയച്ചു.

"will miss U, as i said i dont know... kisses"

അതിനു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല, കാരണം അതിനു മറുപടിയില്ല. എനിക്ക് സന്ദേഹങ്ങളും ഇല്ല! ഈ സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു വന്യതയുണ്ട് അതായിരുന്നു അവള്‍. അവളെ മൌനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും നിഴലിക്കുന്ന നിസ്സംഗഭാവങ്ങളില്‍ എന്തോ ഉണ്ട്, ഞാന്‍ എന്നെ തേടുന്ന വഴികളില്‍ മറന്നു വെച്ച എന്തോ ഒന്ന്.

as i said, i dont know what is that!

ചില സ്വാതന്ത്ര്യദിന ചിന്തകള്‍ : ചര്‍ച്ച[സുഹൃത്ത്] താങ്കള്‍ ഇത് കണ്ടോ?

"ഒരു സിനിമയില്‍ പറഞ്ഞ പോലെ ക്രിക്കറ്റ്‌ കളി കാണുമ്പോളും യുദ്ധം ഉണ്ടാവുംമ്പോളും മാത്രമേ പലര്‍ക്കും ദേശ സ്നേഹം ഉണ്ടാവുന്നുള്ളൂ വച്ചാ എന്താ ചെയ്യാ ?? അത് പോലെ സ്വാതന്ത്ര്യ ദിനമാവുമ്പോള്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ കൊടി ഇട്ട കൊണ്ടോ മുഖത്ത് ത്രിവര്‍ണ്ണ നിറം പൂശിയത് കൊണ്ടോ പ്രകടിപ്പിക്കേണ്ടത് ആണോ യഥാര്‍ത്ഥ രാജ്യസ്നേഹം ??"

{ഞാന്‍} ഞാന്‍ വായിച്ചു.

[സുഹൃത്ത്] ഇങ്ങനെയുള്ളതിനെപ്പറ്റി എന്താണ്  താങ്കളുടെ അഭിപ്രായം?

{ഞാന്‍} എനിക്കിതിനോടു പ്രത്യേക മമതയോന്നുമില്ല, പക്ഷെ ഈ ചോദ്യം പ്രസക്തമാണ് താനും.

[സുഹൃത്ത്] ശ്രദ്ധിക്കപ്പെടാന്‍ കുറെയെണ്ണം ഇതേ പോലെ ഓരോന്ന് പറയുന്നുണ്ട്.

{ഞാന്‍} എനിക്ക് നിസ്സംഗതയാണ് തോന്നുന്നത്.

[സുഹൃത്ത്] ഒരു ദിവസം ഇങ്ങനൊക്കെ വെച്ചതുകൊണ്ട് എന്താണ് പ്രശ്നം?

{ഞാന്‍} എന്ക്കീ സ്വാതന്ത്ര്യത്തിന്റെ ഒരു വികാരവും തോന്നുന്നില്ല.

[സുഹൃത്ത്] അത് അതിനു മുന്‍പ് ഇല്ലാത്തതു കൊണ്ടാവാം!

{ഞാന്‍} അങ്ങനെയല്ല, ശരിക്കുമോര്‍ത്താല്‍ നമ്മള്‍ സ്വതന്ത്രരാണോ? എനിക്ക് ഞാന്‍ സ്വതന്ത്രനാണെന്ന് തോന്നുന്നില്ല. ബ്രിട്ടീഷില്‍ നിന്ന് നമ്മള്‍ സ്വതന്ത്രരായി അത് ശരിയാണ്.

[സുഹൃത്ത്] അതെങ്കിലും കിട്ടിയില്ലേ?

{ഞാന്‍} അതെ! അത് നല്ല കാര്യം തന്നെ.

[സുഹൃത്ത്] ഒന്നോര്‍ത്തു നോക്കൂ. ഇങ്ങനെ പോലും സ്വാതന്ത്ര്യം ഇല്ലാത്ത എത്ര രാജ്യങ്ങളുണ്ട് നമ്മുക്ക്  ചുറ്റും.

{ഞാന്‍} പക്ഷെ നമ്മളെക്കാളും സ്വാതന്ത്ര്യം അനുഭവിക്കുന്ന എത്ര രാജ്യങ്ങള്‍ ഉണ്ട്, അതും വിസ്മരിക്കരുത്.

[സുഹൃത്ത്] ഇവിടെ നമ്മുക്ക് സമരം ചെയ്യാനും അഭിപ്രായം പറയാനുമുള്ള സ്വത്യന്ത്രമുണ്ട്. അതൊന്നുമില്ലാത്ത എത്ര രാജ്യങ്ങള്‍ ഉണ്ട്. നമ്മള് അനുഭവിക്കുന്നതിനേക്കാള്‍ ഉള്ളതുണ്ടാകാം ഇത്രയെങ്കിലും കിട്ടി എന്നത് ഇതിനേക്കാള്‍ ഉള്ള രാജ്യങ്ങള്‍ ഉണ്ട് എന്നതിനേക്കാള്‍ പ്രസക്തമാണ്.

{ഞാന്‍} താരതമ്യപ്പെടുത്തിയല്ല സ്വാതന്ത്ര്യം അളക്കേണ്ടത്. ഞാന്‍ / നീ എന്ന പൗരസ്വാതന്ത്ര്യം, നിര്‍ഭയത്വം, സ്വന്തം അവകാശങ്ങള്‍ ആരോടും യാചിക്കാതെ കിട്ടുന്ന അവസ്ഥ അതാവണം സ്വാതന്ത്ര്യം.

[സുഹൃത്ത്] അതൊക്കെ ഇവിടുത്തെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടല്ലേ? അതിനു സ്വാതന്ത്ര്യം നേടാന്‍ കഷ്ടപ്പെട്ടവരുമായി എന്ത് ബന്ധം?

{ഞാന്‍} ഇതുപോലുള്ള നമ്മളനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും സ്വാതന്ത്ര്യലബ്ധിയോടുള്ള അനാദരവായിട്ടേ എനിക്ക് കാണാന്‍ കഴിയൂ. പക്ഷെ അതേസമയം സ്വാതന്ത്ര്യസമരസേനാനികളെ ഞാന്‍ ധീരതോയോടെ സ്മരിക്കുന്നു.

[സുഹൃത്ത്] അതിനുള്ള ദിനമായി ആചരിക്കുന്നു എന്നുള്ള പ്രത്യേകതയെങ്കിലും ഈ ദിനം അര്‍ഹിക്കുന്നില്ലേ?

{ഞാന്‍} അതിലുമപ്പുറം. ഞാന്‍ സ്വാതന്ത്ര്യം എന്താണെന്നു ചിന്തിക്കുമ്പോള്‍, രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെയോര്‍ത്തു; ഭരണഘടന ഉണ്ടാക്കിയതിനു ശേഷവും പൊതുജനം അനുഭവിക്കുന്ന കഷ്ടതകളെയും ഓര്‍ക്കുമ്പോള്‍, ചിലപ്പോഴെങ്കിലും എനിക്ക് ബ്രിട്ടിഷ് ഭരണമായിരുന്നു ഭേദം എന്ന് തോന്നിപ്പിക്കുന്ന ഒരവസ്ഥയുണ്ടെങ്കില്‍, അത് മനസ്സിനെ പിടിച്ചു കുലുക്കുന്നുവെങ്കില്‍; നമ്മളെന്തിനു സ്വാതന്ത്ര്യം നേടി അല്ലങ്കില്‍ അവരെന്തിനു സ്വാതന്ത്ര്യം തന്നു എന്ന ചോദ്യം മനസ്സില്‍ ഉയരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു പ്രത്യേക അവധി ദിവസം പ്രഖ്യാപിച്ചും പതാക പൊന്തിച്ചും ഈ ദിനത്തെ സ്മരിക്കേണ്ട ആവശ്യമില്ലാ എന്നാണ് തോന്നുന്നത്.

[സുഹൃത്ത്] അവധി കൊടുക്കാതിരുന്നാല്‍ അത് തീരുമോ? അവധിയും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

{ഞാന്‍} പറഞ്ഞു വന്നത് സ്വാതന്ത്ര്യദിനത്തില്‍ പ്രത്യകമായി രാജ്യസ്നേഹത്തിന്റെ ആവശ്യമില്ലാ എന്നാണ്, പതാക പൊന്തിക്കലും അവധി ആഘോഷിക്കലുമല്ല രാജ്യസ്നേഹം.

[സുഹൃത്ത്] രാജ്യസ്നേഹം എന്നും എല്ലാവരുടെ മനസ്സിലും ഉണ്ട്. എന്ന് കരുതി എന്നും ഇതുപോലെ ആചരിക്കാന്‍ പറ്റുകയുമില്ലല്ലോ.


{ഞാന്‍} പ്രതീകാത്മകമായ ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമായി ഈ ദിനത്തെ കാണണം, അതിനു ഇമ്മാതിരി സ്പെഷ്യല്‍ രാജ്യസ്നേഹം ആവശ്യമുണ്ടോ? യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചു വെച്ച് സ്വാതന്ത്ര്യമനുഭവിക്കാതെ നമ്മള്‍ സ്വതന്ത്രരാണ് എന്ന് വിളിച്ചു പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്.

[സുഹൃത്ത്] എല്ലാ പ്രശ്നങ്ങളും മാറിയിട്ട് ഇതിനൊന്നും കഴിഞ്ഞു എന്ന് വരില്ല.


{ഞാന്‍} പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ സ്വാതന്ത്ര്യം ആഘോഷിക്കാനാവും എന്നതായിരുന്നു എന്റെ ചിന്ത. പക്ഷെ സുഹൃത്ത് പറയുന്നത് പോലെ ഷോ ഓഫിനു വേണ്ടി ജാഡ പോസ്റ്റുകള്‍ പോസ്ടുന്നതിനെ ഞാനും എതിര്‍ക്കുന്നു. ഒരാള്‍ അങ്ങനെ പറഞ്ഞു എങ്കില്‍ അതും നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യം. നിങ്ങള്‍ ഇവിടെ കാണിക്കുന്ന ആര്‍ജവം അവിടെ ചെന്ന് കാണിക്കുക. പ്രതികരിക്കുക! നിങ്ങളും എന്നെപ്പോലെ ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയാനെന്നു തോന്നുന്നു. ഈ വാഗ്വാദം തുടരുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍! ജയ്‌ ഹിന്ദ്‌!

[സുഹൃത്ത്] സ്വാതന്ത്ര്യദിനാശംസകള്‍! ജയ്‌ ഹിന്ദ്‌!

മറന്നുപോയിനിങ്ങള്‍ എല്ലാവരെയും മറന്നിരിക്കുന്നു!
നിങ്ങള്‍ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞവരെ!
നിങ്ങള്‍ സത്യമായി സ്നേഹിച്ചവരെയും..
നിങ്ങളെ സത്യമായി സ്നേഹിച്ചവരെയും..

എന്റെ അറിവില്‍ എന്നെയായിരുന്നു അവസാനം നിങ്ങള്‍ മറന്നത്. മതിയാംവണ്ണം നിങ്ങള്‍ എന്നെയും മറന്നു തുടങ്ങുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്നു കണ്ടതെല്ലാം നിങ്ങളുടെ നിഴലുകളെയായിരുന്നു. നിങ്ങളുടെ ചുണ്ടുകള്‍ വേര്‍പെടുന്ന നേരം ഞാന്‍ മരിച്ചിരുന്നു.

ഗദ്ദാഫിയുടെ മരണം.
നീലയും വെള്ളയും ഇഴപിരിഞ്ഞ കോള്‍ഗേറ്റ് പേസ്റ്റ് ഉണ്ടായിട്ടും പല്ലുതേക്കാതെ ഗദ്ദാഫി നടന്നു. ഭാണ്ഡമെടുത്തു ഞരങ്ങിയും മൂളിയും ഗദ്ദാഫി വെറുതെ എങ്ങോട്ടെന്നില്ലാതെ നടന്നു. സൂര്യന്‍ മഞ്ഞളിച്ച പകലറിയാതെ, സ്വപ്നങ്ങളുടെ പകനിറഞ്ഞ രാത്രിയറിയാതെ നടന്നു. പൈപ്പുവെള്ളവും പരിപ്പുവടയും കഴിച്ചു വയറുനിറച്ച് തന്നോടുതന്നെ എന്തൊക്കെയോ പറഞ്ഞുനടന്നു. രാത്രികളില്‍ നിലാവില്‍ സ്വപ്‌നങ്ങള്‍ വെന്തുമണത്ത ചുടുകാറ്റില്‍ ലീലാവതിയുടെ ഓര്‍മകളില്‍ നീറിപ്പുകഞ്ഞു കരഞ്ഞു.

അന്നൊരിക്കല്‍ ഇരുട്ടുമൂടിയ സ്വപ്നങ്ങളുടെ ഇടയിലൂടെ അപരിചിതനായി നടക്കുമ്പോഴും ലീലാവതിയുടെ ഓര്‍മ്മകളെ ഒളിക്കാന്‍ ഗദ്ദാഫിയുടെ തുന്നിക്കെട്ടിയ കമ്പിളിപ്പുതപ്പുകള്‍ മതിയായില്ല. ലീലാവതിയുടെ ഓര്‍മ്മകളില്‍ തട്ടിത്തടഞ്ഞു വീണ ഗദ്ദാഫിയുടെ മനസ്സ് പതറി വീണു, മനസ്സിന്റെ ഉയരമുള്ള മതിലുകള്‍ക്കുള്ളിലടക്കപ്പെട്ട ആ മൃദുവികാരം തേങ്ങുന്നതുകണ്ടു ഗദ്ദാഫി അതിഘോരമായി വ്യസനിച്ചു. എന്നിട്ട് ഗദ്ദാഫി മനസ്സില്‍ ആരോടെന്നില്ലാതെ പറഞ്ഞു.
"ലീലാവതിയില്ലതെയും ഗദ്ദാഫിക്ക് ജീവിക്കണം"

അങ്ങനെ ഇരുളിന്റെ ഇരുട്ടിന് ആഴം കൂടുന്ന നേരത്ത് ഗദ്ദാഫി സാല്‍വ കഫേയിലെ ഒരു ഷവര്‍മ്മ ഓര്‍ഡര്‍ ചെയ്തു. പൈപ്പുവെള്ളംകൂട്ടി ചവച്ചരച്ചു ഷവര്‍മ്മ കഴിച്ചു. വരാനിരിക്കുന്ന സമയങ്ങളെ ഗദ്ദാഫി പേടിച്ചില്ല! കഴിഞ്ഞ ദിവസങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഗദ്ദാഫിയെ പേടിപ്പിച്ചത്. പിന്നെയും നിലാവില്‍ എന്തെന്നറിയാതെ അലയുന്ന ഒരു നോവുപാട്ടായി ഗദ്ദാഫി അലഞ്ഞുകൊണ്ടിരുന്നു.

പിന്നെ, പുതുവഴികളില്‍ ഉറങ്ങിയെണീറ്റപ്പോള്‍ ഇടറിവീണ ഗദ്ദാഫി ഒരു മറയത്ത്‌ ഒതുങ്ങിക്കൂടി, ചുമച്ചു, ചര്‍ദ്ധിച്ചു വേദനയോടെ ആരോടും പറയാതെ തണുത്തു മരിച്ചു. പകലുകള്‍ ഉണര്‍ന്നപ്പോള്‍ ഒരുകൂട്ടം ഉറുമ്പുകള്‍ വന്നു ഗദ്ദാഫി ചര്‍ദ്ധിച്ച സ്വപന്ങ്ങളെ എങ്ങോട്ടോ താങ്ങിക്കൊണ്ടുപോയി. തെണ്ടിത്തിരിഞ്ഞ ദിവസങ്ങളുടെ വിദൂരതയില്‍ ഗദ്ദാഫി കണ്ട സ്വപ്നങ്ങളുടെ ഓര്‍മയില്‍ ബാക്കിയായത് ലീലാവതി മാത്രമായിരുന്നു.

ഓഫ്‌: ലംഭോധരന്റെ ഭാര്യയാണെങ്കിലും ലീലാവതിക്ക് ഇപ്പോഴും ഗദ്ദാഫിയോടാണ് സ്നേഹം.

ദുശ്ശാഠ്യമുള്ള കടല്‍

നിന്റെ കണ്ണുകളിലെനിക്ക് കടലുകാണാം.
എന്തിനോ വേണ്ടി ആര്‍ത്തിരമ്പുന്ന കടല്‍.
വിഷാദമായി കരയുന്ന കടല്‍.
മാനസാന്തരപ്പെട്ട തിരകളില്‍ കണ്ണുനീര്‍ പതയുന്ന കടല്‍.
പകലില്‍, ഇരുളില്‍ എന്തിനെന്നറിയാതെ കരയുന്ന കണ്ണീര്‍ക്കടല്‍‍.
വെറുതെ പിടയുന്ന കടല്‍.
നീയെന്ന കടല്‍.

എന്റെ മനസ്സിലും ഒരു കടലുണ്ട്.
അനന്തമായ നീലിമയില്‍ വെറുതെ നിന്നെത്തിരയുന്ന കടല്‍.
ഒരു നോവുകാറ്റായി നിന്റെ മുടിച്ചുരുളുകളിലേക്ക് വീശുന്ന സങ്കടക്കടല്‍.
നിന്റെയൊരു ചിരിയില്‍ മാത്രം മുഴുവനായി വറ്റിക്കാവുന്ന നിശബ്ദമായ കടല്‍.
വെറുതെ വിങ്ങുന്ന കടല്‍.
ഞാനെന്ന കടല്‍.


bastard dreams

ഓരോ ബന്ധത്തിലും പലരും തന്നിട്ട് പോയ വിരഹത്താല്‍ ഗര്ഭിണിയായ മനസ്സ്, ഒറ്റപെട്ടു പോവുന്ന ഓര്‍മ്മകള്‍, ഇതെല്ലാം സഹിച്ചു ജീവിക്കാന്‍ മര്‍ത്ത്യന്റെ ജീവിതം ഇനിയും ബാക്കി. ഈ യാതന തുളുമ്പുന്ന ജീവിതത്തെ വില്ലുതുലാസ്‌ വച്ച് തൂക്കുമ്പോള്‍ തെറ്റോ ശരിയോ എന്നറിയാത്ത ചെയ്തികള്‍. നഷ്ടങ്ങളെക്കാളും കൂടുതല്‍ പശ്ചാത്താപങ്ങള്‍! ആത്മാവിനെ വഞ്ചിക്കുന്ന വേഷങ്ങളണിയാന്‍ മര്‍ത്ത്യന്റെ ജീവിതം ഇനിയും ബാക്കി. ഇനിയും പല മാനസിക കച്ചവടങ്ങള്‍ നടക്കാനിരിക്കെ ഈ ആത്മസാക്ഷാത്‌കാരകര്‍മ്മങ്ങള്‍ വെറും പാഴ് ചിന്തകള്‍മാത്രം. 

ശീതകാലനിദ്ര | ആക്ടിവെറ്റ് ചെയ്യുന്നു.


ഇന്നുതൊട്ട് നീ സ്വച്ഛമായ എന്റെ മുഖത്ത് വെണ്മയായ നിന്റെ പാതിവ്രത്യം വിരിക്കുക. എന്നിട്ട് നീയെന്റെ മുറിവേറ്റ ആത്മാവിനെ പുണരുക, ഇരുളുകളുടെ യവ്വനത്തില്‍ എന്റെ ആത്മാവിനെ ഞെരുക്കി ദാഹമമര്‍ത്തിപ്പിടയൂക, ഒരു സുകൃതമന്ത്രമായി ഈ ശീതകാലനിദ്രയിലുടനീളം നിയെന്റെ ആത്മാവിനു കാവലിരിക്കൂക. നിദ്രയില്‍ കഴിച്ചുകൂട്ടുന്ന കാലങ്ങളില്‍ ഒരു നോവുപാട്ടായി നിയെന്റെ നെഞ്ചില്‍ പെയ്തിറങ്ങൂക.

നിഗൂഡമായ രാത്രികളില്‍ കണ്ണീരു പെയ്യുമ്പോള്‍ കുട ചൂടി നീ രാത്രിയെ ഇഴപിരിക്കുക. മനസ്സിനെയും ചിന്തകളെയും ലാസ്റ്റ്‌ ഗിയറില്‍ ഇടുക. അപ്രതീക്ഷിതമായ ഓര്‍മ്മകളെ ദുഃസ്വപ്‌നങ്ങളായി ക്ലാസിഫൈ ചെയ്യുക. മനസ്സില്‍ നിസ്സംഗതയും സങ്കടവും കൊമ്പുകോര്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ അഡ്രിനാലിന്റെ അളവ് കൂടുമ്പോള്‍ ഒരു വിവക്ഷയും കൂടാതെ "fuck you Bastard" എന്നലറുക. ശമനം തേടി അലയുന്ന നിന്റെ പ്രണയാത്മാവിനെ മസാല തേച്ചു ഒരു കമ്പിയില്‍ തിരുകി ഗ്രില്‍ ചെയ്യുക.

ഒരിക്കല്‍ കൂടി നിന്റെ സുന്ദര നയനങ്ങളില്‍ പദാന്ധത പരത്തുന്ന ചില്ലുകളെ മറന്നുവെക്കുക. ഫേസ്ബുക്ക് ഡാറ്റാബേസുകളില്‍ തന്ത്രങ്ങള്‍ നക്കിക്കുടിക്കുന്ന എന്റെ പ്രൊഫൈല്‍ തിരയാതിരിക്കുക. പിന്നെ എല്ലാം എന്നന്നേക്കും മറക്കുക.

പിന്നെ നമ്മള്‍ ഒരിക്കല്‍ കൂടി കാണുകയാണെങ്കില്‍?

അപ്പോഴല്ലേ! അപ്പൊ നോക്കാം, വീണ്ടും ലഡ്ഡു പൊട്ടുമോ ഇല്ലയോന്ന്.

കുറ്റബോധമണവാട്ടി!ഇപ്പൊഴെങ്ങും നീല ജമന്തികള്‍ വിരിഞ്ഞ തോല്‍വികളാണ്, ആത്മാവിലെ പുഞ്ചപ്പാടത്ത്‌ ഈ തോല്‍വികളുടെ നീല ജമന്തികള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും അവയൊരു കൊടുങ്കാറ്റായി എന്റെ നഷ്ടബോധത്തിലേക്ക് ആഞ്ഞടിക്കും. തോല്‍വികളുടെ, നീല ജമന്തിപ്പൂക്കളുടെ മണമുള്ള കാറ്റ്.

പക്ഷെ ആഞ്ഞടിച്ചുവരുന്ന തോല്‍വികള്‍ക്കെതിരെ പൊരുതാന്‍ വേണ്ടി എന്റെ ചുറ്റിലും നെയ്മീന്‍ വറ്റിച്ച ഒരു ലോഡ്‌ പുച്ഛം വാരിവിതറും ഞാന്‍‍, എന്നിട്ട് കൂന്തളവിയലും കൂട്ടി ഗോതമ്പ് പായസം കുടിച്ച നിര്‍വൃതിയില്‍ ആനന്ദക്കണ്ണുനീര്‍ പൊഴിക്കും. അപ്പോഴും നീരാവിയായ് പൊങ്ങിപ്പോവുന്ന ആരോരുമറിയാത്ത എന്റെ മനസങ്കടത്തിന്റെ അലകള്‍ക്ക് കനമുണ്ടാവാറില്ല.

മേഘക്കെട്ടില്‍ച്ചെന്ന് കൂടണയുന്ന ആ സങ്കടങ്ങള്‍ പിന്നെ മഴയായി പെയ്തിറങ്ങും, സ്വപ്നങ്ങളില്‍ തളിര്‍ക്കുന്ന സങ്കടങ്ങള്‍ക്ക് മേല്‍ മൂടിയിട്ട ഓര്‍മ്മകളെ ഈറനണിയിച്ച് ആ മഴ തകര്‍ത്ത് പെയ്യും ‍, അപ്പോള്‍ ഓര്‍മകളുടെ അകിടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പ്രണയം വേദനയോടെ കരയുമ്പോള്‍ ഞാന്‍ വാപൊളിച്ചു ചിരിക്കും. ഞാന്‍ ബാഹ്യമായ ചിരികള്‍ ചിരിക്കാറില്ല എന്നിരുന്നാലും എന്റെ എല്ലാ ചിരിയിലും ഒളിഞ്ഞു കിടക്കുന്ന പുച്ഛഭാവം എല്ലാവര്‍ക്കും ദര്‍ശിക്കാം.

എനിക്കിപ്പോള്‍ പ്രണയം എന്താണെന്നറിയില്ല, എല്ലാം "മ്ലേഛമായ ചിന്തകളും", "ഹീനമായ ചെയ്തികളും" അതുമാത്രം, അതിനുമപ്പുറം ഞാന്‍ രാഷ്ട്രീയക്കാരുടെ അസഹിഷ്ണുത കാണിക്കും, നിഷ്കളങ്കമായി കള്ളം പറയും, ഉപദ്രവിക്കാതെ നോവിക്കും, ചിരിപ്പിക്കാതെ സന്തോഷിപ്പിക്കും, ഇഷ്ട്പ്പെട്ടാലും ഇല്ലെങ്കിലും പുഛ്ചിച്ചു ചിരിക്കും! വേശ്യകളെപ്പോലെ.. കാര്യം കഴിഞ്ഞ് അവര്‍ കാശ് വാങ്ങുമ്പോള്‍ വരുന്ന ആ ചിരി, അവരുടെ മക്കളുടെ വിശപ്പിന്റെ വിളിക്ക് കണങ്കാലുകൊണ്ട് ആഞ്ഞുതൊഴിക്കുന്ന സുഖമുണ്ട് ചിലനേരത്ത് ആ ചിരിക്ക് ‍. ആ മനസ്സുഖം എന്റെ പുച്ഛച്ചിരിയില്‍ എപ്പോഴും തണുത്തു കിടക്കുന്നുണ്ടാവും.

സംഭവം അതൊന്നുമല്ല, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു, ഈ അറിവിനും പരിചയത്തിനുമപ്പുറം ഞാന്‍ നിന്നെ അറിയുമ്പോള്‍, എന്നിലേക്ക് മാത്രമായി നീ ചായുമ്പോള്‍, നിന്റെ നേര്‍ത്ത വിരലുകള്‍ കൊണ്ടെന്റെ മുഖത്ത് നീ ചിത്രം വരക്കുമ്പോള്‍, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു.

ലേബല്‍: കുറ്റബോധമണവാട്ടി 2, അഹങ്കാരജവാന്‍ 3, പ്രണയവാറ്റ് 1

എന്നിരുന്നാലുംകാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം
എന്നിട്ടും,
ആരും മിണ്ടുന്നില്ല.

എല്ലാവര്ക്കും
അവളെയാണ് വേണ്ടത്,
അവള്‍ക്കെന്നെയും.

എനിക്കാണെങ്കിലോ
അവളെ കൂടാതെ
വേറെ പലരെയും വേണം.

എനിക്കിനിയും മനസ്സുകളില്‍
ചാമ്പക്ക നടാം
പുതിയ ബന്ധങ്ങള്‍ തുറക്കാം.

ബന്ധങ്ങളായ ബന്ധങ്ങളില്‍
ആര്‍ക്കും ബന്ധങ്ങള്‍ കരയുന്ന
ശിശുക്കളെ വേണ്ട.

പലനേരങ്ങളിലായി
ഇഴയുന്ന, മടുക്കുന്ന
കാമം മാത്രം മതി.

സ്വപ്നം തിളയ്ക്കുന്ന
മണ്‍ചട്ടിക്കടിയില്‍ കരിയുന്ന
ഞാനെന്ന വിറകു  മാത്രം മതി.

മേനിയഴകിന്റെ മുലപറമ്പുകളില്‍
ഞാന്‍ തിരയുന്നതോ
എവിടെയും കിട്ടാത്ത "സ്വാസ്ഥ്യം."

എന്നിരുന്നാലും, എല്ലാവര്ക്കും
അവളെയാണ് വേണ്ടത്,
അവള്‍ക്കെന്നെയും.

സഫലജീവിതം ??

പൊള്ളുന്ന വെയില്‍ കിനാക്കള്‍ കരിയുന്ന ഈ ദുരിതത്തില്‍ സഫലമായ ഒരു ജീവിതത്തിനു വേണ്ടി യത്നിക്കുന്ന വിഡ്ഢി ജന്മങ്ങളാണ് മനുഷ്യര്‍. സ്ഥായിയായ സഫലീകരണം ആധ്യാത്മികമായി മാത്രമേ ലഭിക്കൂ. മറ്റേ ജീവിത സഫലീകരണം വെറും ജീവിത നാടകങ്ങള്‍ മാത്രം

will you cross the skies and come for me?
നീമാത്രം അവശേഷിക്കുമ്പോള്‍
ഞാന്‍ എന്നെത്തന്നെ തിരയേണ്ടതുണ്ടോ?

നമ്മള്‍ കണ്ടുമുട്ടുന്നതിനപ്പുറവും ഇപ്പുറവും
നമ്മുടെ ഇടയില്‍ സ്നേഹം മാത്രമായിരുന്നു.

സ്വന്തമാക്കാനാവില്ലെങ്കിലും,
കാലാകാലങ്ങളില്‍ നീയെന്നും എന്റെ മനസ്സിന്റെ
കോണില്‍ ഒരു നൊമ്പരമായി എന്നുമവശേഷിക്കും.

ഓര്‍ക്കിഡ്‌ തളിര്‍ത്ത പ്രണയവള്ളികള്‍


ഓര്‍ക്കിഡ്‌ തളിര്‍ത്ത പ്രണയവള്ളികള്‍
-----------------------------
ഞാന്‍ ,

ഓര്‍മ്മകളുടെ സുതാര്യമായ
ശീതികരിച്ച ശവപ്പെട്ടിയില്‍ റീത്തുവെച്ച്
അര്‍മ്മാദിച്ചു‍.

മൌനങ്ങള്‍ ധരിച്ച
നിരപരാധികളായ ഓര്‍മകളെ
തൂക്കിക്കൊന്നു.

ദാഹിച്ചു കരയുന്ന
കുട്ടിയോര്‍മകളെ പാമ്പേഴ്സ് കെട്ടി
കിടത്തിയുറക്കി.

നെഞ്ചു പൊള്ളിയ
വേദന കടിച്ചമര്‍ത്തി
പൊട്ടിക്കരഞ്ഞു.

കരഞ്ഞു കണ്ണീരു
വറ്റിയപ്പോ വെള്ളം കുടിച്ചു
കിടന്നുറങ്ങി.

-----------

പിന്നെ ഞാന്‍
ഓര്‍ക്കിഡ്‌ തളിര്‍ത്ത
പ്രണയവള്ളികള്‍ ചാഞ്ഞ
ഒരു സ്വപ്നത്തില്‍ വീണ്ടുമുണര്‍ന്നു.നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?


ആത്മമിത്രം, അത് ആണുമാവം പെണ്ണും ആവാം. ആത്മമിത്രത്തെ കണ്ടെത്തിയാല്‍ ശരാശരി മനുഷ്യര്‍ക്ക്‌ അവരോടോന്നിച്ചു ജീവിക്കാന്‍ തോന്നും. എല്ലാവര്‍ക്കും അതുതന്നെയാണ് വേണ്ടതും, പക്ഷെ അങ്ങനെയല്ല വേണ്ടത്. ആത്മമിത്രം പലപ്പോഴും നമ്മളെത്തന്നെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരാണ്. നമ്മളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരും, പ്രായോഗിഗ കാലഘട്ടങ്ങളില്‍ ഏതു കാര്യത്തിലും നമ്മളെ അവര്‍ അനുനിമിഷം പിന്തുടരുകയും ചെയ്യുന്നു. അത് സന്തോഷത്തില്‍ നമ്മളെ ആത്മാവിലെക്ക് ഇറക്കുകയും , ദുഖത്തില്‍ നമ്മള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്യുന്നു.

ഒരു ആത്മമിത്രം നമ്മള്‍ ജീവിതത്തില്‍ കണ്ടെത്തുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിയാവാം, പക്ഷെ അവരുമായി ജീവിതം പങ്കിടുക എന്നത് വിഡ്ഢിത്തരം മാത്രമാണ്. നമ്മള്‍ ആത്മമിത്രങ്ങളെ കണ്ടെത്തുന്നത് നമ്മളിലെ നന്മയെയേയും, സന്തോഷത്തേയും നമ്മള്‍ക്കറിയാത്ത നമ്മളിലെ ഭാവങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടിമാത്രമാണ്. ഒരുപക്ഷെ നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും അവര്‍ നമ്മെ വിട്ടുപോയേക്കാം. നമ്മുടെ ബന്ധത്തിന്റെ ഗാഡതയെ നിലനിര്‍ത്തി ആത്മ മിത്രവുമായി ലിംഗഭേദമനുസരിച്ചു ശാരീരിക ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാറുണ്ട്. അത് നമ്മളിലെ മാനസികാവസ്ഥയും സദാചാരപരമായ ചിന്തകളെയും മാത്രം ബന്ധപ്പെടുത്തിയുള്ളതാണ്.

ഒരു ഗതിയില്‍ ആത്മമിത്രങ്ങളുടെ പ്രയോജനം (ഉദ്ദിഷ്‌ടകാര്യം/പര്‍പ്പസ്) എന്നത് നമ്മളുടെ മനസ്സിനെ ഉണര്‍ത്തുകയും, നമ്മിലെ അഹംഭാവത്തെ ശിതിലീകരിക്കുയും, നമ്മിലെ വിഘ്‌നങ്ങളെയും ചാപല്യങ്ങളെയും വെളിവാക്കിത്തരികയും, നമ്മളുടെ മനസ്സിലേക്ക് പുതിയ വെളിച്ചത്തെ പ്രധാനം ചെയ്യുകയും, ഒരു ഘട്ടത്തില്‍ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുകയും അതില്‍ നിന്ന് നമ്മളെ കരകയറാന്‍ സഹായിക്കുകയും, നമ്മളിലെ അധ്യാത്മിക ബോധത്തെ കൃത്യപ്രക്ഷേപണ നിലയിലാക്കുകയും ചെയ്യുകയും എന്നതുമാണ്.

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?
അത് സുഹൃത്താവാം, കാമുകനോ കാമുകിയോ ആവാം, അധ്യാപകനാവാം, നിങ്ങളുടെ സഹപാഠിയാവാം. പല കാലങ്ങളിലും ഒരു ദൈവനിയോഗം പോലെ അവര്‍ വരുന്നു. ദൈവമായിട്ടു തന്നെ. അത് തിരിച്ചറിയേണ്ടത് നമ്മളുടെ ബാധ്യതയാണ്.

റോമിംഗ് ഇല്ലാത്ത കാഞ്ചനസീത !ഒരു അവിഞ്ഞ ദിവസത്തില്‍ ഘടോല്‍ഘജനു തോന്നി കാഞ്ചനസീത ഒരിക്കലും തന്റെ തണലത്ത് നിന്നു മാറാന്‍ ഇഷ്ടപെടുന്നില്ലാ എന്നു. തന്റെ നെഞ്ചിന്റെ ചൂടില്‍ ഒരു ഉട്ടോപ്യന്‍ അഭയാര്‍ഥിയെപോലെ അരിമണികള്‍ കൊത്തിതിന്നു നടക്കാനാണ് കാഞ്ചനസീത ഇപ്പോഴും ഇഷ്ടപെടുന്നത് എന്ന തിരിച്ചറിവില്‍ ഘടോല്‍ഘജന്‍ ആഘാതമായി വ്യസനിച്ചു. കാഞ്ചനസീത എന്നും തന്റെ സ്വപ്നങ്ങളുടെ ആധാരമെഴുതാന്‍ വിധിക്കപെട്ടവളല്ലെന്നു ഘടോല്‍ഘജന്‍ കാഞ്ചനസീതയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. 

കാഞ്ചനസീതക്ക് ഘടോല്‍ഘജനോട് ഇഷ്ടം കൂടുമ്പോള്‍ തെങ്ങിന്‍തോപ്പിലെ മണ്ഡരിപിടിച്ച വീണ തേങ്ങകള്‍ കൊണ്ട് ഘടോല്‍ഘജന്റെ തലയ്ക്കു നോക്കി എറിയുന്നത് പതിവായിരുന്നു. എറിഞ്ഞ ശേഷം കുറ്റികാടുകളില്‍ മറഞ്ഞിരുന്നു തന്നെ തിരയുന്ന ഘടോല്‍ഘജനെ പേടിപ്പിക്കുകയും നിശബ്ദമായി എന്തിനെന്നറിയാതെ കരയുകയും ചെയ്തിരുന്നു. 

ഘടോല്‍ഘജനു ഇടയ്ക്കു മിസ്സ്‌കാള്‍ അടിച്ചും, സാന്തബാന്ത എസ്സംമസ്സുകള്‍ അയച്ചും കാഞ്ചനസീത റോമിംഗ് ഇല്ലാത്ത മൊബൈല്‍ പോലെ അലഞ്ഞു നടന്നു. ലോഡ്‌ഷെഡിഗ് ഉള്ള ദിവസങ്ങളില്‍ കാഞ്ചനസീത ദൈവത്തെ വിളിച്ചു അലമുറയിട്ടു കരഞ്ഞു നോക്കും, ദൈവം കേട്ടില്ലെങ്കിലും മനസ്സിന്റെ അടുത്ത മുറിയില്‍ കിടക്കുന്ന ഘടോല്‍ഘജന്‍ അത് കേട്ട് ചെവിയില്‍ പഞ്ഞി തിരുകും. എന്നിരുന്നാലും കാഞ്ചനസീതയുടെ ഓരോ സ്നേഹങ്ങളും ഒപ്പിടാത്ത ഫയലുകളായി ഘടോല്‍ഘജന്‍ സെക്രട്ടറിയെറ്റിലെ ക്ലാര്‍ക്കിനെ പോലെ തുരുമ്പ് പിടിച്ച മനസ്സിന്റെ ഷെല്‍ഫുകളില്‍ അടുക്കി സൂക്ഷിക്കും. 

ബന്ധങ്ങളുടെ മൂല്യങ്ങളും വിലപിടിച്ച സ്നേഹങ്ങളും എക്സല്‍ ഷീറ്റില്‍ കണക്കാക്കുമ്പോള്‍ ഫീലുന്ന ആദ്രതയില്‍ മനം മടുക്കുമ്പോള്‍ ഘടോല്‍ഘജന്‍ ഫ്രീയായി കിട്ടുന്ന കാഞ്ചനസീതയുടെ സ്നേഹങ്ങളെ മറിച്ചു നോക്കും. അതിലെ പ്രാണയാക്ഷരങ്ങളെ തിരിച്ചറിയുന്ന സമയങ്ങളില്‍ ഘടോല്‍ഘജന്‍ ഒരു മല്യാതീര്‍ത്ഥത്തിന്റെ കുപ്പിയുമായി ഓട്ടവീണ കുട ചൂടി മഴയത്ത് ഒറ്റയ്ക്ക് നടക്കും. നൊമ്പരത്തിന്റെ നൂല്‍പാലത്തിന്റെ കൈവരികളില്‍ ചാരി നിന്നു മീന്‍ പിടിക്കും. കാഞ്ചനസീതയുടെ ഓര്‍മകളെ ഉഴുതു മറിച്ചു ഷോക്കടിച്ച പോലെ വിങ്ങും. തിരിച്ചു കൂടണയുമ്പോള്‍ സ്നേഹത്തിന്റെ ഗിനികോഴികള്‍ ഇട്ട മുട്ടകള്‍ പൊട്ടിച്ചു ഓംലെറ്റ്‌ അടിക്കും. എന്നിട്ട് കാഞ്ചനസീത അറിയാതെ ആര്‍ത്തിയോടെ തിന്നും. 

അങ്ങനെ, കിരണ്‍ ടീവിയില്‍ വിനു സാറിന്റെ സൈക്കിള്‍ ഓടുന്ന ഒരു ദിവസം, നാലുമണി പൂവ് വിരിയുന്ന എകാന്തയില്‍ നിര്‍വികാരനായി ഘടോല്‍ഘജന്‍ തന്റെ സ്വപ്ങ്ങളെ മേയാന്‍ വിട്ടപ്പോള്‍ കാഞ്ചനസീത വന്നു ചോദിച്ചു.

"നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ ?"

ഘടോല്‍ഘജന്‍ ഇളിഭ്യനായി ചിരിച്ചു കാണിച്ചു, അപ്പോള്‍ മഷിത്തണ്ട് പൊട്ടിയ പോലെ ഘടോല്‍ഘജന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. അത് കണ്ട കാഞ്ചനസീത ഒരു മണ്ഡരിപിടിച്ച വീണ തേങ്ങ കൊണ്ട് ഘടോല്‍ഘജന്റെ തലക്ക് നേരെ എറിഞ്ഞു ഇരുട്ടുള്ള കുറ്റികാട്ടിലേക്ക് ഓടിപോയി. 

മറവികള്‍

തണുപ്പുള്ള മറവികള്‍ക്ക് 
ഇരുപുറവുമിരുന്നു ഞങ്ങള്‍.

പറയാന്‍ ഏറെയുള്ളത് കൊണ്ടാണെന്നറിയില്ലാ...
ഒന്നും മിണ്ടിയില്ലാ.

പരസ്പരം പേടിച്ചിട്ടാണോന്നറിയില്ലാ....
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയില്ലാ.

കടലുനോക്കി തിരയെണ്ണി കണക്ക് പഠിക്കുമ്പോള്‍ 
കടലക്കാരന്‍ വന്നു, കൈനോട്ടക്കാരന്‍ വന്നു.

കടല്‍ നിശ്ചലമായെങ്കിലെന്നു കരുതി.
അതുണ്ടായില്ല.

ആള്‍കൂട്ടങ്ങള്‍ ഒഴിഞ്ഞെങ്കിലെന്നു കരുതി 
അതുമുണ്ടായില്ല.

മറവികള്‍ക്കഭിമുഖമായി തിരകളെ 
കാല്‍ നനച്ചു നടന്നു നോക്കി.

അവസാനം, പാതിയില്‍ നിര്‍ത്തിയ 
കണ്ണുനീര്‍ തുടച്ചു ഞങ്ങള്‍ വഴി പിരിഞ്ഞുപോയി.


ഞാനെന്ന അരക്ഷിതാവസ്ഥ !മടക്കം തന്നെ ഒടുക്കമെന്ന
ആദ്യപാദത്തില്‍ പിച്ചവെക്കുമ്പോള്‍ എന്റെ കാലുകള്‍
ബുദ്ധിജീവികാലായി തളിര്‍ത്തു.

വളരുമ്പോള്‍ കൂടെജനിച്ച
മൃഗമനസ്സിനെ ജീര്‍ണിപ്പിച്ചു കൊല്ലുക കാരണം
പിളരുന്ന ഭൂമിയില്‍ രാജാവായി.

ധര്‍മത്തിന്‍റെ അധീശത്വം വിളമ്പിയ ക്രോധത്താല്‍
ജനിച്ച എന്റെ മക്കളെ
പുഴയിലെറിഞ്ഞു രസിച്ചു ഭരണം.

ദേവവേഷപ്പകര്‍പ്പുകളില്‍
നിന്ന് ഉറ്റിവീണ ചോരത്തുള്ളികള്‍
മരണക്കട്ടിലുകളില്‍ വംശീയ മൂട്ടയിറക്കി.

അദൃശ്യനായ ദൈവം
നല്‍കിയ ചാട്ടവാര്‍ കഴുത്തില്‍ കെട്ടിക്കുരുക്കി
പ്രജകള്‍ ചരമക്കോളങ്ങളില്‍ പതിഞ്ഞു.

സൂര്യന്റെ വ്യോമപ്രൌഡിയുള്ള
സ്വര്‍ണ്ണക്കൊട്ടാരങ്ങളില്‍ ഹാര്‍പ്പിക്ക് ഇല്ലാതെ
സേന കക്കൂസുകള്‍ കഴുകി.

ആശങ്കയില്ലാത്ത ജീവിതം വമിക്കുന്ന സുഖന്ധം പൂശിയ
വെപ്പാട്ടികള്‍ ശയ്യകള്‍ വിരിച്ചു
കാലുകള്‍ പിളര്‍ത്തി.

പ്രണയം മണത്ത ആഴ്ചകളില്‍
മൌഡ്യം പേറിയ രത്നങ്ങള്‍ പതിച്ച കീരീടം
അഴിച്ചു രാജാവ് വിവാഹമോചിതനായി.

ചാപല്യങ്ങള്‍ തുറന്നുവെച്ച ആരാധനാലയങ്ങളില്‍
താക്കോലില്ലാത്ത ഞാനെന്ന അരക്ഷിതാവസ്ഥ
പിന്നെയും തോറ്റു.

ജഹാംഗീറിന്റെ സുലൈഖ !വിജനമായ റോഡുകളില്‍
പായുന്ന പകല്‍കിനാക്കള്‍ക്ക്
പാര്‍ക്കിംഗ് ലൈറ്റ് തെളിഞ്ഞപ്പോള്‍
ജഹാംഗീറിന് ഉറക്കം വന്നില്ല.

യോഗ ചെയ്യാറുള്ള വാപ്പ പഠിപ്പിച്ച
ഉറക്കം വരാനുള്ള ദീര്‍ഘശ്വാസ ടെക്നിക്കുകള്‍
മൂക്കിലെ രോമങ്ങളുടെ
സ്വാഭാവികതയെ മുറിപ്പെടുത്തി.

പകല്‍കിനാക്കള്‍ പരാഗണം ചെയ്ത
ഇരുട്ട് വിരിഞ്ഞ മുറികളില്‍
സ്വപ്നങ്ങളെ തിരഞ്ഞു
ജഹാംഗീര്‍ തപ്പിത്തടഞ്ഞു ഉറങ്ങാന്‍ ശ്രമിച്ചു.

വന്യത തുളുമ്പുന്ന തീവണ്ടികള്‍ പായുന്ന
താമരശ്ശേരിച്ചുരങ്ങള്‍ കാണിച്ച ഒരു
സ്വപ്നത്തിനിടക്ക് ഓട്ടം പോയപോലെ
ജഹാംഗീറിന് ഉറക്കം പോയി.

ആലോചിച്ചു നിക്കാതെ ഫോണെടുത്തു
സുലൈഖയെ വിളിച്ചു.
ഉറക്കഭംഗം വന്ന സുലൈഖയുടെ നിര്‍വാണ
ശിഖരം മുറിച്ചെടുത്തു ജഹാംഗീര്‍ ഉറങ്ങി.

സുലൈഖയുടെ സ്വപ്നങ്ങളില്‍
പൂക്കളുടെ പാടത്ത് കൂലിപ്പണിയെടുത്ത ജഹാംഗീര്‍,
സുലൈഖ ഉണര്‍ന്നപ്പോള്‍ അവളുടെ സ്വപ്നങ്ങളില്‍
നിന്ന് സ്വതന്ത്രനായി ജഹാംഗീര്‍ ഉറങ്ങി.

ഉറക്കമുണര്‍ന്ന സുലൈഖ
ജഹാംഗീറിന്റെ സ്വപ്നങ്ങളിലെ
പ്രണയ ട്രാക്ടറുമായി സ്പെയിനിലെ
ഗോതമ്പ് പാടങ്ങളില്‍ വിളവെടുത്തു.

------------------------
ജഹാംഗീറിന് ഉറക്കം വരാത്തതിനു കാരണം ജഹാംഗീര്‍ സുലൈഖയുടെ സ്വപ്നങ്ങളില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു എന്ന് പറഞ്ഞു, അവളെ വിളിച്ചുണര്‍ത്തി ജഹാംഗീര്‍ ഉറങ്ങിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടത് സുലൈഖക്കും, കാരണം സുലൈഖ ജഹാംഗീറിന്റെ സ്വപ്നങ്ങളില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു.

എന്താല്ലേ!

നീലാംബരി !

മൗനങ്ങളുടെ യാത്രയായിരുന്നു അത്, ഞാനും അവളും തമ്മിലുള്ള അന്തരങ്ങള്‍ വിളിച്ചോതുന്ന ആ സമയങ്ങളില്‍ പറയാന്‍ മറന്ന വാക്കുകളെ പരതിനടക്കുന്ന മനസ്സിന്റെ വിസ്തീര്‍ണ്ണം കൂടിവരികയായിരുന്നു. പക്ഷെ മാനാഞ്ചിറയുടെ മതിലുകള്‍ എന്റെ മനസ്സിനെ തടഞ്ഞുവെച്ചു. വീണ്ടും അവളുടെ മുഖത്തുതന്നെ എന്റെ നോട്ടങ്ങളെ ഞാന്‍ നങ്കൂരമിട്ടു. അവളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ പറയതിരിക്കാന്‍ തോന്നിയില്ല. വലിയ കണ്ണുകള്‍. തുളഞ്ഞുകയറുന്ന നോട്ടം.

"ഒന്ന് പറയട്ടെ, ഭവതിയുടെ കണ്ണുകള്‍ വീണ്ടും എന്റെ അസ്ഥിത്വത്തെ ചൂഴ്ന്നെടുക്കുന്നു."

അവള്‍ക്കതൊരു പരിഹാസ്യമായി തോന്നി, അവജ്ഞയോടെ അവളുടെ മറുചോദ്യം.

"മുനിവരാ, എന്റെ കണ്ണുകളെയും ചുണ്ടുകളെയും വര്‍ണ്ണിച്ച് ഒരു ഫ്രീ സെക്സ് സങ്കടിപ്പിക്കാനുള്ള പരിപാടിയാണോ?"

ഫ്രീ സെക്സ്, ഉഭയസമ്മതത്തിന്റെ രതിമുറിയില്‍ തീരുന്ന ഉച്ച്വാസങ്ങള്‍ക്ക് മേലെ ബാഷ്പീകരിക്കുന്ന കാമം, ചിലനേരത്ത് "കാമം" "സെക്സ്" എന്നൊക്കെ പറയുമ്പോള്‍ എനിക്ക് മനംപിരട്ടും, പക്ഷെ എന്നെ ചഞ്ചലപ്പെടുത്താന്‍ മാത്രം അവള്‍ക്കയില്ല, അവളുടെ വാക്കുകള്‍ക്കും. പാര്‍ശ്വവല്‍ക്കരിച്ച വാക്കുകള്‍ കേട്ടാല്‍ പ്രകോപിതനാകുന്ന ഒരു തലത്തിലല്ല ഇപ്പോഴെന്റെ മനസ്സുള്ളത്. എന്നാല്‍ അതിന്റെ മറുഭാഗം ചിന്തിക്കുമ്പോള്‍ മനസ്സില്‍ മുറിവേറ്റപോലെ തോന്നി. എന്റെ മുഖത്ത് അതു പ്രതിഫലിക്കില്ല, കാരണം, ഇവളുടെ ഇടഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇടഞ്ഞ ഉത്തരങ്ങള്‍ നല്‍കി എനിക്ക് പണ്ടേ പഴക്കമുണ്ടായിരുന്നു.

"ഞാന്‍ ഭവതിയുടെ കണ്ണുകളെ മാത്രമാണ് പരാമര്‍ശിച്ചത്."

അവള്‍ എന്നെ ഉള്‍കൊള്ളുന്നില്ല എന്നുമാത്രമാണ് എനിക്ക് തോന്നിയത്. അവള്‍ പിന്നെയും എന്തിന്റെയോ പിന്നാലെ പാഞ്ഞു എന്നെ സംശയിക്കുന്ന ചോദ്യങ്ങള്‍ തുടര്‍ന്നു.

"ഈ കരിവാരിത്തേച്ച കണ്ണുകളും ചായം പൂശാത്ത ചുണ്ടുകളും കൂര്‍പ്പിച്ചു നിര്‍ത്തിയ മുലകളും മാത്രമാണല്ലേ എന്റെ സിംബോളിക് സെക്സ് അപ്പീല്‍."

ഒരുകാലാത്തു അവളുടെ കണ്ണുകള്‍ മാത്രമായിരുന്നു എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നത്, കാലക്രമേണ അവള്‍ പൂര്‍ണ്ണമായും എന്നെ ആവാഹിക്കുകയായിരുന്നു.

ചിലനേരത്ത് അവളുടെ കൊഞ്ചല്‍ കാണുമ്പോള്‍ തോന്നും ഇവളിങ്ങനെ അഭിനയിക്കുകയാണോന്ന്. ഒരേ സമയം കുട്ടിയായും പക്വത വന്ന കാമുകിയായും എങ്ങനെ മാറാന്‍ കഴിയുന്നു എന്നൊക്കെ. ഇപ്പോള്‍ അവള്‍ പൂര്‍ണ്ണമായും ഒരു മുതിര്‍ന്ന സ്ത്രീ തന്നെയാണ്. ഈ ട്രാന്‍സ്‌ഫോര്‍മേഷനാണ് എനിക്കിവളില്‍ വീണ്ടും മോഹമുദിപ്പിക്കുന്നത് എന്ന് ചിലപ്പോള്‍ തോന്നി പോകും, ആ കരിവാരിത്തേച്ച കണ്ണുകളാണ് എന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍ വന്ന് ഇവളെക്കൊണ്ട് പെയിന്റ് അടിപ്പിക്കുന്നത്.

"ഭവതി പിന്നെയും എന്തോ അതുമാത്രം സംസാരിക്കുന്നു. ഞാന്‍ മനസ്സാ അതൊന്നും ആഗ്രഹിച്ചിട്ടില്ല."

അവള്‍ മുന്‍ധാരണകള്‍ വെച്ചു സംസാരിക്കുന്ന പോലെ തോന്നി, മനസ്സുകൊണ്ട് ഒരു നൂറ്റാണ്ടിന്റെ പരിചയമുണ്ടായിട്ടും അവള്‍ക്കിപ്പോ ഞാന്‍ പേരറിയാത്ത അപരിചിതന്‍. വ്യക്തിത്വമില്ലാത്ത പകുതി മുഖമൊളിപ്പിച്ച പ്രണയത്തിന്റെ ഗൂര്‍ഖ. പക്ഷെ ഇന്നവള്‍ അപകര്‍ഷതാബോധത്തിന്റെയോ സ്ത്രൈണത തീണ്ടുന്ന ലജ്ജയോ ഇല്ലാത്ത മുഖത്ത് കരിവാരിത്തേച്ചു മുടി നീട്ടി വളര്‍ത്തിയ ലോകത്തിന്റെ സ്നേഹകന്യക.

"മുനിവരാ, താങ്കള്‍ക്കെന്നെ വീണ്ടും പ്രണയിച്ചുകൂടേ?."

മാസ്മരികമായ നോട്ടത്തോടെയുള്ള ആ ചോദ്യം എന്റെ കാലുകളെ മാനാഞ്ചിറയുടെ പുല്‍തകിടികള്‍ക്കിടയിലൂടെ ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക് വേരാഴ്ത്തി. ആ ചോദ്യം ഒരു ചതിയുടെ ചോദ്യം പോലെ തോന്നി. മനസ്സിന്റെ ജനാലകള്‍ തുറന്നു ഞാന്‍ ആ ചോദ്യത്തെ സ്വീകരിച്ചു. എന്നെ വഞ്ചിക്കാനുള്ള ഈ ചോദ്യം. ഞാന്‍ വഞ്ചിക്കപ്പെടുന്ന ഈ ചോദ്യം. എന്റെ മാനസികനിലയെ മുഴുവനായി തകിടംമറിക്കുന്ന മുറിപ്പെടുത്തുന്ന ചോദ്യം. ഞാനൊരു  വിഡ്ഢിയെപ്പോലെ അവളെനോക്കിയിരുന്നു.

"ഭവതി വീണ്ടും വിഷയങ്ങള്‍ വളച്ചുകെട്ടി കൊണ്ടുപോകുന്നു."

"മുനിവരാ, തീര്‍ച്ചയായിട്ടും അല്ല, അങ്ങിപ്പോള്‍ വിവാഹിതനാണ്, എനിക്കും ഉണ്ട് ഭര്‍ത്താവും കുഞ്ഞും, താങ്കള്‍ക്ക് എന്നെ പ്രണയിക്കാനുള്ള ധൈര്യമുണ്ടോ?"

പഴയപോലെ വീണ്ടും അവളുടെ ചോക്ലേറ്റു നിറമുള്ള പൊന്തിയ നന്ഗ്നമായ മാറിലേക്ക് വീഴാന്‍ തോന്നി. പക്ഷെ എന്റെ മനസിനെയും ആത്മാവിനെയും ഞാന്‍ ചങ്ങലക്കിട്ടിരുന്നു. എന്റെ പ്രണയത്തിന്റെ മുഖത്ത് കാമമാണ് ഇപ്പോഴും തിളക്കുന്നത്. ഇനിയൊരിക്കല്‍ക്കൂടി കുറ്റബോധം തോന്നാനും, നെഞ്ചു നീറ്റാനും, എഴുതാനും.... ഒന്നിനും വയ്യ!! എന്നാല്‍ കൂടി.. വേണ്ട..

"ഭവതീ, ഞാന്‍ വീണ്ടും ഒരു പ്രണയത്തില്‍ അകപ്പെടാനുള്ള മാനസികാവസ്ഥയില്‍ അല്ല. ഞാന്‍ എന്നെ സ്വയം തളയ്ക്കുകയാണ്"

എന്റെ ഉത്തരങ്ങള്‍ക്ക് ശക്തിപോരായിരുന്നു. എന്റെ ഉത്തരങ്ങള്‍ ആളില്ലാത്ത പട്ടംപോലെ ആകാശത്ത്‌ അലയുന്നു, അവള്‍ക്കു കേള്‍വിശക്തി നഷ്ടപ്പെട്ടിരിക്കുന്നു, ശരീരം നിര്‍ജ്ജലീകരണം വന്നപോലെ, ചങ്ങല പൊട്ടിയ ഭ്രാന്തന്റെ സങ്കടം നിറഞ്ഞു നിസ്സഹായമായി നില്‍ക്കുന്നു. ഒരു വിചിത്രമായ അനുഭവത്തില്‍ അകപ്പെട്ടെന്നപോലെ, അവളെന്നെ സഹതാപം കാംഷിക്കുന്ന പോലെ നോക്കി. അപ്പോള്‍ അവള്‍ വീണ്ടും എന്റെ നീലാംബരിയാവുകയായിരുന്നു.

"പ്രണയം, അത് വേണ്ട.. ഈ ഒരു രാത്രിയെങ്കിലും തന്നൂടെ? എനിക്ക് വേണ്ടി... അങ്ങയുടെ ആ പഴയ..."

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

  ------------------------  

‍ഇത് വരെ കണ്ടുപിടിക്കപെടാത്ത ഒരു ദ്വീപിന്റെ സുന്ദരമായ മുഖം പോലെ നിഷ്കളങ്കമായി അവള്‍ അനങ്ങാതെ കിടന്നു, അവളുടെ മുഖത്തെ ചായങ്ങള്‍ എന്റെ വിയര്‍പ്പില്‍ ഇളകിയിരിക്കുന്നു, മനസ്സ് വിശന്നു കാത്തുനില്‍ക്കുന്ന അവളുടെ കല്ലിച്ച മുലകള്‍ക്ക് മേലെ ഞാന്‍ മുഖം താഴ്ത്തിക്കിടന്നു.

"മുനിവരാ,  അങ്ങെന്നെ   ഒന്നുകൂടി ദൃഡമായി പുണരുക,  അങ്ങെയുടെ മുഖം എന്റെ മാറില്‍ പൂഴ്ത്തിവെക്കൂ. എന്നെ വീണ്ടും വീണ്ടും അടുപ്പിക്കുക, ഞാന്‍ അങ്ങയെ പൂര്‍ണ്ണമായും എന്റെ നെഞ്ചിനുള്ളിലാക്കട്ടെ.

ഞാനവളെ വീണ്ടും ഗാഡമായി അണച്ചുപിടിച്ചു. അതിലവള്‍ സ്വതന്ത്രയായ പോലെ തോന്നി.

"മുനിവരാ, താങ്കളുടെ സംസാരത്തില്‍ മറ്റുള്ളവരെ മയക്കുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടോ? "

അവള്‍ വീണ്ടും ആ പഴയ പൊട്ടിപ്പെണ്ണാവുകയായിരുന്നു.

"എല്ലാവരും ഇത് ചോദിക്കാറുണ്ട്, ഞാന്‍ എന്നും എന്റെ സ്വാഭാവികതയിലൂന്നി സംസാരിക്കുന്നു. എന്നിട്ടും, ഞാന്‍ അവരോടാരോടും പഞ്ചാരമയത്തില്‍ സംസാരിക്കാറില്ല, എന്റെ സ്ഥയീഭാവത്തില്‍ എന്റെ മനസ്സില്‍ തോന്നുന്നത് സത്യസന്ധമായി സംസാരിക്കുന്നു എന്നല്ലാതെ അതിന് എന്തു പ്രത്യേകതയാണുള്ളത്. "

" അങ്ങെയുടെ പുതിയ കാമുകിമാരാണോ ഇങ്ങനെ പറയാറുള്ളത്.?"

ഞാന്‍ ചിരിച്ചു.

"എനിക്കറിയാം, അങ്ങെന്നെ അങ്ങയുടെ അവസാനത്തെയും എന്നത്തെയും കാമുകിയക്കാമോ?"

ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു

"ഗന്ധര്‍വന്‍മാര്‍ക്ക് അങ്ങനെ ലിഖിത നിയമങ്ങള്‍ ഒന്നുമില്ല."

അവളും ചിരിച്ചു.

"എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"നീ മനസിലാക്കുക എന്നെ സംബന്ധിച്ച് അതൊരു കാര്യവുമല്ല എന്ന്."

"അതെനിക്കറിയാം, എന്നിരുന്നാലും ഇത് എന്നും ഓര്‍മ്മയിലിരിക്കട്ടെ. എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"

"പക്ഷെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നേക്കാളേറെ"

"ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ എന്നെ പ്രണയിക്കരുത് എന്ന്."

"പക്ഷെ.."

എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. എന്റെ മുഖത്ത് ഒരു മനുഷ്യന്റെ എല്ലാ പൂര്‍ണതയും നിറഞ്ഞു നിന്നു. അവളുടെ ശരീരത്തിലെ സ്ത്രൈണമായ എല്ലാ നിരാശയും അവളുടെ മുഖത്ത്  നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നിരുന്നാലും കുറെ ദേശങ്ങള്‍ക്കിപ്പുറം പിരിഞ്ഞ നദി വീണ്ടും കണ്ടുമുട്ടിയതു പ്രഖ്യാപിച്ചതിന്‍റെ ആഹ്ളാദത്തിമിര്‍പ്പില്‍ ഞാന്‍ അവളുടെ നഗനമായ മാറില്‍ മുഖമമര്‍ത്തിക്കിടന്നു.