അതിജീവനങ്ങളും പോരാട്ടങ്ങളും മുറുകിയപ്പോള്‍
രാജ്യത്തെ ചില പെണ്‍വിതങ്ങള്‍ നിശബ്ധമായി.
പടയാളികള്‍ പകച്ചു നിന്നു.
ചെയ്തു കൂട്ടുന്നത് ശരിയോ തെറ്റോ എന്നറിയാതെ
ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്ന പടയാളികള്‍.
രക്ഷതേടാന്‍ വാതിലുകള്‍ തിരയുന്ന ആത്മാക്കള്‍,
അവരെ പേടിപ്പിച്ചു നിര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍.
അവര്‍ക്ക് ജീവിതം എന്നും യുദ്ധത്തിനു ശേഷം കിട്ടുന്ന
കൈപ്പുള്ള രക്തം കുമിഞ്ഞ വീഞ്ഞായിരുന്നു.
പലപ്പോഴും വിഹ്വലതയോടും ഭയപ്പാടോടും കൂടി അവരതു കുടിച്ചു
പ്രഭാതങ്ങളില്‍ അവള് ചോരയുടെ നിറമുള്ള ദ്രാവകം മൂത്രിച്ചു.
രക്തം ഉറ്റുവീഴുന്ന മാംസക്കഷണങ്ങളെയും യുദ്ധങ്ങളെയും
സ്നേഹിച്ച് രാജാവ് അണയാതെ അട്ടഹസിക്കും.
അപ്പോള്‍ അന്ധവിശ്വാസങ്ങളെ ഭയക്കുന്ന
പടയാളികള്‍ രാജാവിന് വിജയാരവം മുഴക്കും.
ഒരു ദിവസം രാജാവിന്റെ യുദ്ധത്തോടുള്ള പ്രണയകലഹം
തീണ്ടിയ ദിവസങ്ങള്‍ക്ക് വിടവന്നു.
രാജാവ് അന്ന് യുദ്ധത്തെ സ്നേഹിക്കുന്ന ആ മനസ്സ് രാജ്യത്തെ
കുലസ്ത്രീക്ക് വാടകക്ക് കൊടുത്തു.
രാജാവിന്റെ ശത്രുക്കള്‍ കമ്പോളത്തില്‍ രാജാവിനെതിരെ
തെറിവിളിക്കുന്ന ദിവസങ്ങള്‍ക്ക് വിരാമമായി.
യുദ്ധസ്നേഹികളായ ഒരു കൂട്ടം ദൈവവിശ്വാസികള്‍
അന്നും പറഞ്ഞു.
"ഇനി നാളെ നോക്കാം."