ഒരു നീണ്ട കഥ! [2]



<< "വിജയകാന്ത്"‌, അങ്ങേര്‍ എന്റെ എളയമ്മാന്റെ മൂത്ത മോനാ, ചിങ്കിസ്ഥാനിലെ രാജാവാ, നോബല്‍ സമ്മാനം ഒക്കെ കിട്ടിയിട്ടുണ്ട്!

>> ആണോ എന്നാല്‍ ബല്‍ക്കീസ് രാജ്ഞിയുടെ വക ഒരു ഹായ്‌ പറയൂ.
  
<< പറയാം.. അങ്ങേര്‍ക്കു ഇമ്മാതിരി അലവലാതി രാജ്ഞികളെ പിടിക്കില്ല, മൂപ്പര്‍ ഡീസെന്‍റ് ആണ്.
  
>> ഹാ, എന്നാ അനക്ക് എന്നെ പുടിക്കോ?  എന്നാ ഞമ്മള് മൂപ്പരെ മാറ്റി ഞമ്മള് അന്നെ കെട്ടാം.. എന്ത്യേ?
  
<< അതിനു മാത്രം ഭാഗ്യം ഞാന്‍ ചെയ്തിട്ടില്ലലോ രാജ്ഞി.
  
>> ഹോ.. അതിനു ബല്ലിച്ച ഫാഗ്യം ഒന്നും ബാണ്ട, ഇജ്ജ്‌ ഒരു മനുസന്‍ ആയാ മാത്രം മതി..
  
<< മനുസനാണ്, അത് മാത്രം മതിയോ.
  
>> മതി.. ജനിച്ചു ജീവിച്ചു കരഞ്ഞു ചിരിച്ചു ദേഷ്യപെട്ട് അങ്ങിനെ അവസാനം മരിക്കുന്ന വെറുമൊരു മനുസന്‍. അത്ര ആയ മതി. 
  
പക്ഷെ ഈ മനുഷ്യന് താങ്ങാവുന്നതിലും അധികമാണ് പ്രിയേ നിങ്ങളുടെ സാമിപ്യം ഈയുള്ളവന്.
  
>> ഇജ്ജ്‌ താങ്ങണ്ട, ഞമ്മള് ചാരി നിന്നോളാം.

<< കേള്‍ക്കാന്‍ മധുരമുണ്ട് എന്നിരുന്നാലും...

>> കേള്‍ക്കാന്‍ മധുരിക്കുന്നത് ഇറക്കുമ്പോള്‍ കയ്ക്കും... അല്ലെ?...  സ്വാഭാവികം.

<< അങ്ങിനെ ഒന്നുമല്ല രാജ്ഞി , രാജ്ഞി യുടെ ഈ വാക്കുകള്‍ എന്നെ പുളകം കൊള്ളിക്കുന്നു, പക്ഷെ അതെ സമയം ഇത് എന്നെ വേദനിപ്പികുകയും ചെയ്യുന്നു. അടിയനോടു ക്ഷമിക്കണം
  
>> ഓഹോ.. അപ്പൊ അങ്ങ്. ദ്രിതംഗ പുളകിതരായി അവിരാമം.... ബാക്കി കിട്ടുന്നില്ല.. ക്ഷമിക്കണം.
  
<< അവിരാമം തുടരും എന്‍ പ്രണയം.. രാജ്ഞി യുടെ കൂടെ ഒരു യാത്ര.. ഭംഗിയുള്ള കാഴ്ചകള്‍ കാണാന്‍ ഒരാഗ്രഹമുണ്ട്. രാജ്ഞി യുടെ പല്ലക്ക് ചുമക്കുന്ന ഒരു പരിചാരകന്‍ ആയിട്ട് ഒരു ജീവിതം മതി, എനിക്ക് അത് ഞാന്‍ റോക്കിംഗ് ലൈഫ് ആക്കിക്കോളാം.

>> ഹും.. പ്രണയമോ.. എന്നാ അങ്ങ് ദൂരെ മാറി നിന്ന് പ്രണയിക്കൂ..

<< പ്രണയം സ്വചന്ദമായി ഒഴുകുന്നതു  ഈ ശരീരത്തിന്റെ ഒരനുഭൂതിയാണ്, അത് നിര്‍ഗ്ഗളമായി ഞാന്‍ പ്രക്ഷേപിക്കുന്നതാണ്. പ്രക്ഷേപണങ്ങളുടെ ഉച്ചസ്ഥിതിയില്‍ അതെന്റെ മുഖത്ത് പടര്‍ത്തുന്ന തേജ്ജസ്സില്‍ പലരുടെയും  
 നിര്‍ദ്ധോഷമായ മനസ്സുകളെ ആഗിരണം ചെയ്യുകയും ചെയ്യും. അതൊരു പ്രക്രിയയാണ്.

>> ഭംഗിയുള്ള കാഴ്ചകളാണോ അങ്ങേക്ക് പ്രിയം, എന്നാ എന്നെ തന്നെ നോക്കിയിരിക്കാം.. അല്ലങ്കില്‍ അങ്ങ് എന്നെ മാത്രമേ ദര്ശിക്കൂ. കാരണം ഈ മനസ്സില്‍ ഞാനല്ലാതെ വേറെ എന്തിനാണ് കൂടുതല്‍ ഭംഗി.

<< രാജ്ഞി യുടെ വാക്കുകള്‍ ശരി തന്നെ.. നിന്നെക്കാളും  ഭംഗിയുള്ളതു ഞാന്‍ ഇത് വരെ കണ്ടിട്ടില്ല, രാജ്ഞി യുടെ ചുണ്ടുകള്‍ എന്നെ പലപ്പോഴും വഴി തെറ്റിപ്പിക്കും.

>> അങ്ങിനെയാണോ!. അങ്ങ് വഴി തെറ്റുന്നത് കാണാന്‍ എനിക്ക് വയ്യ.അത് പോലെ എന്റെ ചുണ്ടുകള്‍,  അങ്ങേക്ക് വേണ്ടി ഞാനത് മുറിച്ചു മാറ്റി സമര്‍പ്പിക്കട്ടെ?

<< ചുണ്ടില്ലത്ത രാജ്ഞി യുടെ മുഖം അതെനിക്ക് മനസ്സില്‍ കാണാനേ വയ്യ! രാജ്ഞി ക്കും അതൊരു തമാശയാണല്ലേ!

>> അങ്ങ് വഴി തെറ്റുന്നത് കാണാന്‍ എനിക്ക് വയ്യ! ചുണ്ടില്ലത്ത ഞാനും, വഴി തെറ്റിയ അങ്ങും പിന്നെ തമാശയവുന്ന ദൈവത്തിന്റെ വികൃതികള്‍! 

<< ഞാന്‍ പണ്ടേ വഴി തെറ്റിയതാണ്, അതില്‍ എനിക്ക് പശ്ചാത്താപമില്ല.

>> അങ്ങിനെയാണെങ്കില്‍, ഒന്ന് കൂടെ കൂടെ വഴി തെറ്റിയാല്‍ നല്ല വഴിയില്‍ എത്തിയാലോ? അങ്ങെന്തു പറയുന്നു. അങ്ങേക്ക് വേണ്ടി ഞാന്‍ നമ്മുടെ രാജ്യത്തെ മുഴുവന്‍ വഴികളും ഇല്ലതെയക്കാം... "ആരവിടെ വഴികള്‍  എല്ലാം മായ്ച്ചു കളയു.."  ബല്‍ക്കീസിനോടാണോ കളി. ഇനി അങ്ങേക്ക് വഴി തെറ്റില്ല! ഞാനുറപ്പു തരുന്നു.

<< എനിക്കറിയാം.. രാജ്ഞി യുടെ വഴി പിന്തുടര്‍ന്നാല്‍ പിന്നെ ഒരിക്കലും എനിക്ക് വഴി തെറ്റില്ല ന്നു, അതാ പറഞ്ഞത് അതിനുള്ള ഭാഗ്യം ഈ യുള്ളവന് ഇല്ലാന്ന്.

>> ശരിയാണ് കുചേലാ, അങ്ങേക്ക് തെറ്റില്ല, കാരണം അങ്ങ് അഗാധ പ്രണയ ഗര്‍ത്തത്തിലേക്കാണ് കാലെടുത്തു വക്കുന്നത്.

<< എന്നെ നിരപരാധിയായ ദൈവം രക്ഷിക്കും, രക്ഷിക്കട്ടെ! ആമേന്‍.

>> ഹ ഹ. ദൈവം വലിയൊരു അപരാധിയാണെന്ന് എനിക്ക് തോന്നാറുണ്ട് കുചേലാ. 

 ~~~മൌനം~~

<< രാജ്ഞി , ഉറങ്ങിപ്പോയോ?

>> ഞാന്‍ മിക്കപ്പോഴും, ഉറക്കത്തിലാണ് കുചേലാ.

<< അപരധിയായ ദൈവം രാജ്ഞി യെ രക്ഷിക്കും.

>> കുചേലാ, എപ്പോഴും ഉണര്‍ന്നിരിക്കാനും മാത്രം എന്നെ പ്രലോഭിപ്പിക്കുന്ന ഒന്നും ഞാന്‍ കാണുന്നില്ല, നീചനായ ദൈവം എന്നെ ശിക്ഷിക്കാതെയിരുന്ന്ല മതി. രക്ഷിക്കപെടണം എന്നുള്ള വ്യാമോഹം എനിക്കില്ല. 

<< രാജ്ഞി, വെറുതെ എന്നെ മയക്കുന്ന വാക്കുകള്‍ കൊണ്ട് വശീകരിക്കരുത്, സോറി, അടിയന്‍ വെറുമൊരു കൂട്ടം ജനതയുടെ വെറുപ്പിന്റെ സന്തതിയാണ്. ഈ ഈ യുള്ളവനു സ്നേഹിക്കാന്‍ മാത്രെമേ അറിയൂ. സ്നേഹത്തിന്റെ ആധിക്യത്താല്‍ ഞാന്‍ ചിലപ്പോള്‍ കാമത്തിന്റെ രസം തോന്നുന്ന ചേഷ്ടകള്‍ അഭിനയിക്കാറുണ്ട്. അടിയനോടു പൊറുക്കണം. 

>> കുചേലാ, അങ്ങ് ഈ അങ്ങയുടെ ദാസിയോട് സോറി പറയുകയോ? ഒരിക്കലുമരുത്! സ്നേഹത്തിന്റെ പാത്രമാവാതെ ഇരുന്നാ മതി. ഇങ്ങനെയുള്ള സ്നേഹം എന്നെ കൊല്ലാതെ കൊല്ലും കുചേലാ.

<< രാജ്ഞി യെ ഞാന്‍ ആഗതമായി പ്രണയിചോട്ടെ (സത്യത്തിലും)! രാജ്ഞിയുടെ ഉള്ളില്‍ അകപെടുന്ന ഈ നിമിഷങ്ങള്‍, ഞാന്‍ എന്റെ സത്തയെ മറന്നു പോകുന്നു, ഇനി രാജ്ഞി പൊന്‍ വാക്കുകള്‍ എറിയാതെ സൂക്ഷിക്കുക.. അല്ലങ്കില്‍ രാജ്ഞി .. ഞാന്‍ വീണ്ടും വഞ്ചിക്കപെടും.
  
>> കുചേലാ.. ഇതെല്ലാം മനുഷ്യ സഹജം. ഞാന്‍ തേനില്‍ മുക്കിയ പ്രണയതൂവല് കൊണ്ട് ഞാന്‍ അങ്ങയെ തലോടും, സ്നേഹത്തിന് വേണ്ടി ഒരുപാട് പേരുടെ ഹൃദയം കത്തിയാല്‍ കുത്തി കീറിയ അങ്ങയുടെ ഹൃദയം ഞാന്‍ 

 വെറുമൊരു തലോടല്‍ കൊണ്ട് ഞെരിയിച്ചു കളയും. അങ്ങിനെ നീ നിന്നാല്‍ വഞ്ചിക്കപെടുന്ന കാഴ്ചകള്‍ ഞാന്‍ കാണും.

<< അതെ സ്വന്തം മനസ്സാലെ, ഈ പാവത്തുങ്ങളെ വെറുതെ വിടാന്‍ ദയവുണ്ടാകണം.

>> കുചേലാ. പ്രിയാ.. ഞാന്‍ ദൈവമല്ലേ.

<< പിന്നെ എന്തിനു രാജ്ഞി  എന്നെ ഇങ്ങനെ  സ്നേഹം കാണിച്ചു വീര്‍പ്പുമുട്ടിക്കണം.

>> കുചേലാ. അങ്ങ് ദൈവത്തിന്റെ പോലെയാന്നെകില്‍ എനെ വിട്ടു പോയിക്കൊള്ളുക. പക്ഷെ എന്നെ എന്നേക്കുമായി  മയക്കി കിടത്തണം. പിന്നെ ഞാന്‍ വെളിച്ചം കാണരുത്.

<< പിരിയുക എന്നത് മരണമാണ് രാജ്ഞി. എനിക്കൊരിക്കലും അതിനു സാധിക്കില്ല. രാജ്ഞി യെ എന്നേക്കുമായി പുണരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

>> എന്നാല്‍ എന്നെയൊരു ഭ്രാന്തിയാക്കൂ കുചേലാ. അങ്ങില്ലാത്ത ഒരു ജീവിതം സ്വബോധത്തോടെ എനിക്ക് ജീവിക്കണ്ട.

<< ദൈവമേ.. കൈവിട്ടു പോവുമോ... ഇല്ല പ്രിയേ.. നമ്മുക്ക് വീണ്ടും ഒരുമിച്ചു മേഘങ്ങളില്‍ കൂടെ നടക്കാം.

>> വേണ്ട കുചേലാ. മഴയില്‍ ഇടിമിന്നളിലൂടെ നാം വീണ്ടും ഭൂമിയിലേക്ക്‌ വരാന്‍ നിര്‍ബന്ധിക്കപെടും.

<< രാജ്ഞി, ഐ ലവ് യൂ.

>> അങ്ങെന്നെ വീണ്ടും വേദനിപ്പിക്കുന്നു.

<< ഇപ്പൊ ഇത് ഞാന്‍ പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല.

>> മനുഷ്യന്‍ എന്നത് ഏറ്റവും മോശമായ അവസ്ഥയാണ്, അങ്ങ് മനുഷ്യനാവേണ്ട. അങ്ങ് മനുഷ്യനായാല്‍ എനിക്ക് പലതും നഷ്ടപെടും. 

<< ഇല്ല, ആവുന്നില്ല, എനിക്ക് മനുഷ്യനാവേണ്ട, നിന്റെ മുന്നില്‍ ഞാന്‍ ഇപ്പോഴും രൂപമില്ലാത്ത ആത്മാവാണ്..

>> പത്തു മിനിട്ട് കൂടെ എന്നെ സഹിച്ചാ മതി ട്ടോ!

<< i dont wanna leave u.

>> ഹ പോയല്ലേ ഒക്കൂ. അതി പരിചയം മടുപ്പുണ്ടക്കും കുചേലാ, എനിക്ക് വിട പറയണം.

<< ഒരു നിശ്വാസം മാത്രം.

~~~മൌനം~~

<< സത്യത്തിലും ... ഞാന്‍ ഇപ്പൊ പറക്കുകയാണ്.. നിന്റെ ലഹരിയില്‍.

>> ഇതാണോ നിന്റെ ലഹരി. കെട്ടു ഇപ്പോഴെങ്ങാനും ഇറങ്ങുമോ?

<< ലഹരി ഇറക്കണോ അതോ വേണ്ടയോ, അതാണ്‌ എന്റെ ചോദ്യം. മനസ്സിന്റെ ചോദ്യം, അഥവാ എന്റെ സംശയം.

>> ലഹരി ഇറങ്ങുക തന്നെ ചെയ്യും.

<< ഓ നശിച്ച ഫിലോസഫി, ഒരു കയറ്റമുണ്ടായാല്‍ ഇറക്കവും, അതൊക്കെ സ്വാഭാവികം.

>> സത്യങ്ങളെ ഫിലോസഫി എന്ന് പറഞ്ഞു പുച്ച്ചിക്കരുത്.

<< ഇപ്പൊ എനിക്ക് നിന്റെ ലഹരിയാണ്, എനിക്കതിന്നു ഇറങ്ങാന്‍ താല്പര്യമില്ല.

>> നീ ഇറങ്ങണ്ട. അത് തീര്‍ന്നില്ലേ!

<< എനിക്കത് കേട്ടാ മതി!

>> എന്നാ ഞാന്‍ പോവുന്നു, എനിക്കുള്ള ലഹരി അന്വേഷിച്ചു. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു പുതിയ നാഗവല്ലിയെ പോലെ സഞ്ചരിച്ചു.

<< ഞാനിവിടെ ഉള്ളപ്പോള്‍ എന്തിനാ വേറെ ലഹരി. my thoughts will haunt you, im fuckin sure.

>> നീ എനിക്ക് ലഹരിയല്ല, വേറെ എന്തോ.. നിമിഷ നേരത്തേക്കുള്ള സുഖത്തിനല്ല ഞാന്‍ നിന്നെ കാണാന്‍ വരുന്നത്.

<< ക്ഷമിക്കൂ സ്നേഹിതേ. ലഹരി എന്നാ പദം.. വാക്ക്.. അതാണ്‌ എന്റെ തെറ്റ്.. മൈ FAIL.

>>  "everyday i borrow tears from ma tomorrow". 

<< ഞാനത് കേള്‍ക്കുകയാണ്.

>> എങ്ങനെയുണ്ട് കണ്ണീര്‍, ഉപ്പുണ്ടോ?

<<  not my type

>> എനിക്കിഷ്ടമാണ്!

<< this i balad. skinny love.. എനിക്കീ ബാലാദ്‌ ഇഷ്ടമല്ല.

>> അപ്പൊ അടുത്ത സന്ധിപ്പ് വരെ വിട. കരയാനും കെട്ടി പിടിക്കാനും ഒക്കെ ഞാന്‍ സാധാ പൈങ്കിളി പെന്കുട്ടിയല്ല.

<< ഇത്ര പെട്ടെന്ന് പോവാണോ?

>> ഞാന്‍ പറഞ്ഞില്ലേ, അതിലെ ആ രണ്ടു വരികള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമായി ഞാനിതു കേള്‍ക്കുന്നു. "എന്നും ഞാന്‍ നാളെകളില്‍ നിന്ന് കണ്ണീരു കടം വാങ്ങുന്നു"

<< രാജ്ഞി, നാളെകള്‍ പുലരുന്നില്ല. നമ്മള്‍ ഇന്നുകളില്‍ മാത്രമാണ് ജീവിക്കുന്നത്. ക്ലോക്കുകള്‍ മാത്രം കറങ്ങുന്നു. ബാക്കി എല്ലാ ഈ നിമിഷത്തില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു. everyday same shitty stuff  happens. same shit.. but a differnet day. u may take ur leave now.. as i am.

>> കുചേലാ, thats it?

ബസന്ത്‌ നഗര്‍ ബീച്ചിലെ മണല്‍ തരികള്‍ക്ക് അന്ന് വിഷാദമായിരുന്നു. അന്നത്തെ രാത്രില്‍ പലരുടെയും കാല്‍പാദം പതിഞ്ഞ മഞ്ഞ മണല്‍തരികള്‍ക്ക് ഉറക്കം വന്നില്ല. 

[തുടരും.]