പേക്കിനാവ്

ഒരു വരണ്ട പേക്കിനാവ് പോലെ ഞാന്‍ എന്ന അരക്ഷിതാവസ്ഥ ഇലകൊഴിഞ്ഞ മരത്തിലേക്കു കൂടേറുകയാണ്.... തണല്‍ തരാത്ത ആ മരത്തിന്‍റെ കീഴെ തലതാഴ്ത്തി പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ എന്‍റെയുള്ളിലെ വിഷംതീണ്ടിയ മനുഷ്യസ്നേഹി വിപ്ലവങ്ങളെക്കുറിച്ച് ചിന്തിക്കയായിരുന്നു... ചിതറിയ ഓര്‍മ്മകള്‍ കൗമാരസത്യങ്ങള്‍ പോലെ ഒരു കിനാവില്‍ അടയിരുന്നു... ഒരു നുണയുടെ വക്കില്‍ത്തൂങ്ങി ഞാനും എന്‍റെ രൂപങ്ങളും....

//

ഹൃദയത്തിന് ചുറ്റും മുള്‍ചെടികള്‍ വളരുകയാണ്. ചിന്തകളെ സംരക്ഷിക്കാനോ പ്രധിരോധിക്കാനോ എന്നറിയാത്ത വിധം ഒരു വേദനയായി അതങ്ങനെ അകവും പുറവുമറിയാതെ തഴച്ചുവളരുന്നു.