കഞ്ജാവ് മയം

വേട്ടയാടാന്‍ വിധിക്കപെട്ട വികാരങ്ങളെ
താലോലിക്കാന് ഞാനെടുത്തതു ഹാഫ് ലീവ്
നരഗാഗ്നി വിഴുങ്ങട്ടെ സൈരന്ദ്രിമാരെ....

ഇന്നും ഞാന്‍ എകനായിപ്പോയി...
നിലാവെയില്, ചന്ദ്ര ബിംഭം, മാളവിക..
എന്നീ പദങ്ങള്ക്കു എന്റെ നിഘണ്ടുവില് അറ്ത്ഥമില്ലായിരുന്നു...
കാറ്മേഘങ്ങള്‍ മഴത്തുള്ളികളാവന്‍ കൊതിചു...
ഞാന്‍ എന്റെ ഭ്രാന്തിയായ ഭാര്യയെ ഡൈവോറ്സ് ചെയ്തു...
ഇലകള്‍ കൊഴിയാത്ത ഡിസംബറ്
തണുപ്പില്ലത്ത ഡിസംബറ്
പ്രണയം തോന്നാത്ത ഡിസംബറ്
ഡിസംബറിന്റെ മൂഖത മാത്രം ബാക്കി

കവിതകളെഴുതിയ താളുകള് ഉണക്കാന്‍ വെച്ച ഞാന്....
താളുകള്‍ വെയിലില്‍ കരിഞ്ഞപ്പോള് കരയാന്‍ ശ്രമിച്ചു... ചിരിക്കാനും....
ചിരികള്ക്കു അന്ത്യമില്ലെന്നു എനിക്കറിയില്ലായിരുന്നു....

സന്തോഷത്തിന്റെയും ദു:ഖങ്ങളുടെയും വികാരങ്ങള്‍ ആഴങ്ങളിലായി...
സ്നേഹങ്ങള്‍ മഹാ സമുദ്രങ്ങളായി മാറി....
മഹാ സമുദ്രങ്ങള്‍ തീരങ്ങള്ക്കു വിരഹം കൈമാറി....ഞാനിപ്പോഴും കാത്തു നില്ക്കുന്നു
എന്റെ യുവത്വത്തിനു വേണ്ടി....

എന്റെയും നിങ്ങളുടെയും ദു:ഖം.....


ഒരു നീണ്ട രാത്രി കൂടി, സ്വപ്നങ്ങള്‍ നീണ്ടു കിടക്കുന്നു. ഞാനലയുന്നതു എന്തിനെന്നനിക്കറിയില്ല. ഞാനൊരിക്കല്‍ എന്നൊടു തന്നെ തോറ്റിരുന്നു.

ദു:സ്വപനങ്ങള്‍ ! നാടകീയത നിറഞ്ഞത്, അരസികരമായി തോന്നി.

ഞാനെന്താണു കാത്തു നില്ക്കുന്നതു?. അതെന്താണെനിക്കു കിട്ടാത്തത്. ദൈവം എന്തിനതു താമസിപ്പിക്കുന്നു. . ഇനിയാരൊടും ഞാനതു അന്വേഷിക്കില്ലാ. സത്യം!

അഥവാ അന്വേഷിച്ചാലും എനിക്കതു കൈയ്യെത്താ ദൂരത്താണു. എന്നെ ആരും സ്നേഹിക്കുന്നില്ലാ അതാണൊ എന്റെ ദു:ഖം?...

നിറങ്ങളുടെ അക്കങള്‍ ഞാന്‍ മനപ്പാഠമാക്കി, ഞനവയെ ഗുണിച്ചും ഹരിച്ചും നോക്കി! അവയെന്നൊടു സഹതാപം കാണിച്ചില്ല.

എന്നിട്ടും ഞനവയെ സ്നേഹിച്ചു. അല്ലെങ്കിലും സ്വാര്‍ത്ഥതയായിരുന്നത്. നീസ്വാര്‍ത്ഥനാവാന്‍ ഞാനാഗ്രഹിച്ചു! അതും എന്റെ സ്വാര്‍ത്ഥതയായിരുന്നു.

ആദ്യം ഞനെന്നു അവളും നീയെന്നു ഞാനും, പക്ഷെ ദൈവം ഞങ്ങളെ രണ്ടു പെരെയും അനുവദിച്ചില്ലാ. ഞാന്‍ സന്തോഷിച്ചില്ലാ.

അവളെന്നെയോര്‍ത്തു ചിരിച്ചു. ഞാന്‍ കരഞു നോക്കി, അവളുദെ ചിരി നിന്നില്ല. ചിരിയുടെ ചങ്ങലയില്‍ അവളെനിക്കു ക്ഷാപമോക്ഷം തന്നു.

പിന്നെ ഞാന്‍ അവളെ കാണനായി ആകാശത്തിലൂടെ യാത്ര തിരിച്ചു. ഞാനവളെ അന്വേഷിക്കാത്ത സ്ഥലങ്ങളില്ലാ,

അവളെന്നെ പിന്തുടരുകയായിരുന്നു. അവള്ക്കു മിണ്ടാന്‍ കഴിയില്ലയിരുന്നു. ഉറക്കെയൊന്നു എന്റെ പെരു വിളിക്കാന്‍, ഉറക്കെയൊന്നു കരയാന്‍.അവളതിനു തയ്യാറായില്ല.

നീണ്ട അലച്ചിലിനു ശേഷം ഞാന്‍ എന്റെ സത്തയെ തിരിച്ചരിഞ്ഞു. നൂറ്റാണുകള്ക്കൊടുവില്‍ എന്റെ തിരച്ചിലിന്റെയവസാനം ഞനിവിടെ പൂര്‍ത്തിയാക്കുന്നു.

നിഗൂഡതകള്‍ എനിക്കിപ്പൊള്‍ അന്യമാണ്, തീര്‍ത്തും ആരോഗ്യകരമായ അവസ്ഥ. അര്‍ത്ഥമുള്ള ചിരികള്‍, നിസ്വാര്‍ത്ഥമായ ശാന്തമായ ഇടപെടലുകലാണു ഇപ്പോഴെനിക്കു പഥ്യം.

മോഡെണ്‍ കവിത

മോഹങള്‍ തളം കെട്ടി നിന്നു
ആരുടെയൊ തേങലുകള്‍ എന്റെ ഉറക്കം കെടുത്തി

രാജാവും പടയാളികലും കുതിച്ചു തുടങി
അവിടുത്തെ രാജകുമരി മതിലു ചാടിയിരുന്നു

എന്റെ സുഹ്രുത്തുക്കള്‍ വിലങുകള്ക്കുള്ളിലായി
എന്നെ ഭടന്മര്‍ തിരഞിരുന്നത്രെ.... ആവോ...

രാജകുമാരി എന്നെ ഇഷ്ട്ടപെട്ടിരുന്നൊ .... ഉം ഉണ്ടാവണം
സൈനബ! എനിക്കറിയില്ലയിരുന്നു മന്ത്രിയുടെ മകളെ...

രാജ്യത്തു സമാധാനം നിലനിന്നു...
രാജ്യത്തിന്റെ വീഴ്ച്ചയില്‍ ജനങള്‍ തേങി...

വെറുപ്പു സമ്മാനിചു രാജകുമാരി മുങി...
അകമൊഴിഞ്ഞ ഹ്രദയവുമയി മന്ത്രികുമരന്‍ തൂങി

സ്നേഹതുള്ളികളില്‍ പന്ചസരയുടെ മണം നിറഞു
അതില്‍ പിംഗല വറ്ണ്ണങല്‍ കലങി നിന്നു

പ്രജകള്‍ പിന്നെയും തേങി
ഇനിയും കഥ തുടരും....തുടരണം