കഞ്ജാവ് മയം

വേട്ടയാടാന്‍ വിധിക്കപെട്ട വികാരങ്ങളെ
താലോലിക്കാന് ഞാനെടുത്തതു ഹാഫ് ലീവ്
നരഗാഗ്നി വിഴുങ്ങട്ടെ സൈരന്ദ്രിമാരെ....

ഇന്നും ഞാന്‍ എകനായിപ്പോയി...
നിലാവെയില്, ചന്ദ്ര ബിംഭം, മാളവിക..
എന്നീ പദങ്ങള്ക്കു എന്റെ നിഘണ്ടുവില് അറ്ത്ഥമില്ലായിരുന്നു...
കാറ്മേഘങ്ങള്‍ മഴത്തുള്ളികളാവന്‍ കൊതിചു...
ഞാന്‍ എന്റെ ഭ്രാന്തിയായ ഭാര്യയെ ഡൈവോറ്സ് ചെയ്തു...
ഇലകള്‍ കൊഴിയാത്ത ഡിസംബറ്
തണുപ്പില്ലത്ത ഡിസംബറ്
പ്രണയം തോന്നാത്ത ഡിസംബറ്
ഡിസംബറിന്റെ മൂഖത മാത്രം ബാക്കി

കവിതകളെഴുതിയ താളുകള് ഉണക്കാന്‍ വെച്ച ഞാന്....
താളുകള്‍ വെയിലില്‍ കരിഞ്ഞപ്പോള് കരയാന്‍ ശ്രമിച്ചു... ചിരിക്കാനും....
ചിരികള്ക്കു അന്ത്യമില്ലെന്നു എനിക്കറിയില്ലായിരുന്നു....

സന്തോഷത്തിന്റെയും ദു:ഖങ്ങളുടെയും വികാരങ്ങള്‍ ആഴങ്ങളിലായി...
സ്നേഹങ്ങള്‍ മഹാ സമുദ്രങ്ങളായി മാറി....
മഹാ സമുദ്രങ്ങള്‍ തീരങ്ങള്ക്കു വിരഹം കൈമാറി....ഞാനിപ്പോഴും കാത്തു നില്ക്കുന്നു
എന്റെ യുവത്വത്തിനു വേണ്ടി....