വീണ്ടും വിരഹം

നിന്റെ കാലൊച്ചകള്‍ കേട്ടപ്പോള്‍
നൊമ്പരത്തിന്റെ തുറ പൊട്ടി കണ്ണുനീര്‍ വാര്‍ന്നു

എന്റെ കിനാവുകള്‍ നീ ചിരിയിലമര്‍ത്തി
പണിത ദുഃഖ സ്മൃതിയില്‍ എരിഞ്ഞു

തുഴയില്ലാതെ അലയുന്ന മനസ്സ്
ഓളങ്ങള്‍ സ്നേഹിക്കാതെ, തലോടാതെ....

അലകളില്‍ വഴിതെറ്റി
ഏതോ തീരം തേടി പോന്നു ഞാന്‍....

നീ തന്ന സ്വപ്‌നങ്ങള്‍ കണ്ണീരിലലിയിച്ചു
മൂകമായി വിങ്ങി കരഞ്ഞു.....

ഞാന്‍

ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം,

വെറുക്കാം

മിഴി നിറയാതെ കരയാം
മഴ നനയതെ കുളിക്കാം
മൊഴിയറിയാതെ പറയാം
മനസ്സറിയാതെ വിങ്ങാം
ഇരുളറിയാതെ നിനക്കാം
പകലറിയാതെയുറങ്ങാം
പുഴയറിയാതെ നീന്താം
കരയറിയാതെ കിടക്കാം
നീയറിയാതെ മറക്കാം
പ്രണയമറിയാതെ വെറുക്കാം

സ്നേഹമഴ

ഇന്ന് സ്നേഹമഴ പെയ്തു
ആ മഴയില്‍ പ്രണയം കിള്ര്‍ത്തു
എന്നോ കാണാന്‍ മറന്നവര്‍ നമ്മള്‍
നമ്മള്‍ കണ്ടു മുട്ടിയതിവിടെയോ
എന്നോ കേള്‍ക്കാന്‍ കൊതിച്ചത്
അലയായ്‌ ഞാന്‍ കേട്ടതിവിടെയോ
ഇനി സ്വപ്നമായ്‌ പ്രണയം പൊലിക്കാതെ
നമ്മുക്കായ്‌മാത്രം വീണ്ടും ജനിക്കാം....
പക്ഷെ
ഈ സ്നേഹമഴയില്‍ കിളിര്‍ത്ത പ്രണയം
പൂക്കുന്നതാര്‍ക്ക് വേണ്ടി?
ഞാന്‍ കാത്തുവെക്കുന്ന
സ്നേഹം ആര്‍ക്കുവേണ്ടി?
പകലില്‍ ഞാന്‍ തേടിയ
നിശാ പുഷ്പം പോലെ
വൈകി വന്ന വസന്തം പോലെ
അറിയാതെ തൊട്ടു വച്ച നിന്റെ സ്നേഹ ശല്‍ക്കങ്ങള്‍
ഇനിയും നെറി പറയാന്‍ വേണ്ടി
സ്വാര്‍ത്ഥതക്കപ്പുറം എല്ലാം
ക്രൂരമായ നൈമിഷിക ജീവിത നാടകങ്ങള്‍ മാത്രം

വിരഹവും മരണവും

പിരിയാനായി കണ്ടു മുട്ടിയതാണ് നമ്മളെല്ലാം!
കളവു പറയാന്‍ വേണ്ടി സത്യങ്ങള്‍ മൂടിവച്ചതും... 
അടുക്കാനായി അകലുവാന്‍ വെമ്പിയതും ‍.....   
പിരിയാനായ്‌ ദൈവം കാണിച്ചതും നമ്മളെ ആയിരുന്നു...
നിസ്വാര്തമായി സംസാരിച്ചപ്പോള്‍ ശ്വാസം മുട്ടി 
പക്വത വരാത്ത വാക്കുകള്‍ പറഞ്ഞ നേരം
കണ്ണ് നിറയാതിരിക്കാന്‍ കണ്ണടച്ചപ്പോള്‍
മന്നസ്സില്‍ തോന്നിയ വിങ്ങലിന്റെ ആഴം കൂടിയപ്പോള്‍
ഞാന്‍ അറിയാതെ അലിഞ്ഞത് നിശബ്ദതയിലെക്കായിരുന്നു....

കളഭമഴ

കളഭമഴപെയ്തനേരം ഞാന്‍
കൃഷ്ണന്റെ ചാരെയിരുന്നു
ഭഗവാന്‍ ഗോക്കളെ മറന്ന നേരം
ഞാന്‍ പുഞ്ചിരി തൂകിയുറങ്ങി
അനുവാദമില്ലാതെ മയങ്ങിയ ഞാന്‍
സ്വപ്നങ്ങളോരുപാട് കണ്ടു
ചരെയിരുന്ന കൃഷ്ണന്‍ സ്വപ്നത്തില്‍ വന്നോപ്പോള്‍
അറിയാതെ കണ്ണ് നിറഞ്ഞു പോയി
കൈകൂപ്പി നിന്നപ്പോള്‍ മനസ്സ് നിറഞ്ഞപ്പോള്‍
ഭഗവാന്‍ പറഞ്ഞു മന്സ്സിലെന്തോ
പെട്ടെന്നുണര്‍ന്ന ഞാന്‍ അന്തിന്ച്ചു നിന്നപ്പോള്‍
ചിരിച്ചു നില്പതാ മായ കണ്ണന്‍

ചോര മുക്കി എഴുതിയ കവിത

പ്രണയ രോഗമുള്ള ഒരു വാലെന്റയിന്‍ ഹൃദയത്തില്‍
ചോര മുക്കി എഴുതിയ കവിതയിതു
വേനല്‍ മഴ കൊണ്ടാല്‍ പനി പിടിക്കുമോ
വിരഹ മഴ കൊണ്ടാല്‍ ഭ്രാന്ത്‌ പിടിക്കും
മെഴുകുതിരകള്‍ അണച്ചാല്‍ വിരഹം കെട്ടടങ്ങുമോ
സങ്കട കടല്‍ എന്തിനു പമ്പ് ചെയ്യണം
വീട്ടു തടങ്കലില്‍ പാര്‍ക്കുന്ന ഒരു വിരഹ ദുഃഖം
തുറന്നിട്ട ജനലില്‍ കൂടെ പുറത്തു പോയി
അതറിയാതെ ചെന്നതോ നിന്റെ പൂമുഖത്തേക്ക്
നീയെനിക്ക് തന്ന വാലെന്‍ന്ടയിന്‍ ഗിഫ്റ്റ്‌കള്‍
എന്നെ കൊഞ്ഞനം കുത്തി ചിരിച്ചു
അറിയാതെ ഞാന്‍ കരഞ്ഞു

വീഞ്ഞ്


കാല ചക്ക്രം അതിന്റെ സ്റ്റിയറിങ്ങില്‍
ഗ്രീസിട്ട പെന്റുലം പോലെ കറങ്ങിയുറങ്ങി
നീയെനിക്ക് വാങ്ങിതന്ന കരിവളകള്‍
റോള്‍ഡ് ഗോള്‍ഡ്‌ ആയിരുന്നോ
ചാരം മുക്കിയ നിന്റെ മനസ്സിന്റെ
അടിത്തട്ടില്‍ കരി ഓയില്‍ ആയിരുന്നോ
ഏഷ്യന്‍ പെയിന്റ് കളറില്‍ നീ കാണിച്ചു തന്ന
സ്വപ്‌നങ്ങള്‍ വെറും മായം മുക്കിയവ ആയിരുന്നു
ഇനിയും അല്‍ജിബ്ര കൂട്ടുവാന്‍ നിനക്കെന്തു തിടുക്കം
ഫെര്‍മെന്ടശന്‍ നടക്കാത്ത വീഞ്ഞ് പോലെ നിന്റെ പ്രണയം
അത് പോലെ നടിക്കാനായി നിന്റെ പാഴ് ജന്മം

മിഴിയിലെ നനവാണ് നീ


ഇരുളിലെ ഒളിയാണ് നീ
മിഴിയിലെ നനവാണ് നീ
കനവിലെ നിഴലാണ് നീ
മനസ്സിലെ കുളിരാണ് നീ

എന്നോ വിരിഞ്ഞ പൂവില്‍
പ്രണയം മറയാതെ മിന്നി നിന്നൂ
എന്നോ നനഞ്ഞ മഴയില്‍
മനസ്സ് കുട ചൂടാതെ നിന്നൂ

സ്വപ്നെമേ..
നീയെന്‍ സ്വപ്നമേ...
കരിയില വിതറാതെ നീ...

എങ്ങോ മറഞ്ഞ
മഴവില്‍ നിറമേ തിരികെ വരത്തെന്തേ
എന്നോ നിറഞ്ഞ
മിഴി നീര്‍ തുളിയെ നീ പോവത്തതെന്തേ

എന്നാലും....


പാതി മനസ്സാണ്
നിന്നെയെനിക്കിഷ്ട്മാണ്

ഒരുപാട്, ഒരുപാട് ഇഷ്ടമാണ്
പറഞ്ഞറിയിക്കാന്‍ പറ്റാത്തയത്ര ഇഷ്ടമാണ്

നീയെന്റെ സ്നേഹമാണ്
മനസ്സിന്റെ വിങ്ങല്‍ മാറ്റത്തെ സ്നേഹം

ഞാന്‍ നിന്റെ നിഴലാകാം
ഇരുട്ടിലും മറയാത്ത കൂടെയുള്ള നിഴല്‍

നീയെന്റെ സുന്ദര സ്വപ്നമാണ്
പക്ഷെ ഒരിക്കലും പുലരാത്ത സുന്ദര സ്വപ്നം

എന്നാലും....

എന്റെതുമാത്രമായ പ്രണയം

നിഴലായ് അലഞ്ഞു, നോവായ്‌ പൊഴിഞ്ഞ
കണ്ണു നീരില്‍ ഒലിച്ചു പോയ ഓര്‍മ്മകള്‍ മാത്രം തന്ന പ്രണയം
രാവില്‍ നക്ഷത്രങ്ങള്‍ കിന്നാരം പറഞ്ഞ നേരത്ത്
മഴ പെയ്തതറിയാതെ തണുത്തു നനഞ്ഞ പ്രണയം
തിരകളില്‍ നുരഞ്ഞ് തീരത്തെത്തി
സൂര്യന്റെ വെയിലേറ്റു അലിഞ്ഞില്ലാതായ കടലിന്റെ പ്രണയം
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയ കണ്ണുകളുടെ
വേദനയറിയാത്ത മനസ്സിന്റെ പ്രണയം
അകലെ നീന്നെ തേടിവന്ന എന്റെ സ്വപ്നങ്ങളെ
ചവിട്ടിമെതിച്ച നിന്റെ അഹന്തയുള്ള പ്രണയം

ഈ പ്രണയം നിനക്ക് വേണ്ടിയാണ്
നിന്നെ  അറിയാതെ പോയ എന്റെതുതുമാത്രമായ പ്രണയം