കാല ചക്ക്രം അതിന്റെ സ്റ്റിയറിങ്ങില്‍
ഗ്രീസിട്ട പെന്റുലം പോലെ കറങ്ങിയുറങ്ങി
നീയെനിക്ക് വാങ്ങിതന്ന കരിവളകള്‍
റോള്‍ഡ് ഗോള്‍ഡ് ആയിരുന്നോ
ചാരം മുക്കിയ നിന്റെ മനസ്സിന്റെ
അടിത്തട്ടില്‍ കരി ഓയില്‍ ആയിരുന്നോ
ഏഷ്യന്‍ പെയിന്റ് കളറില്‍ നീ കാണിച്ചു തന്ന
സ്വപ്‌നങ്ങള്‍ വെറും മായം മുക്കിയവ ആയിരുന്നു
ഇനിയും അല്‍ജിബ്ര കൂട്ടുവാന്‍ നിനക്കെന്തു തിടുക്കം
ഫെര്‍മെന്ടശന്‍ നടക്കാത്ത വീഞ്ഞ് പോലെ നിന്റെ പ്രണയം
അത് പോലെ നടിക്കാനായി നിന്റെ പാഴ് ജന്മം